ബാലനീതി നിയമം മത - മതഭൗതിക സമന്വയ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ഗൂഢനീക്കം

ത്വലബവിംഗ് സംസ്ഥാന ലീഡേര്‍സ് മീറ്റ് സമാപിച്ചു


കാസറഗോഡ് : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പിന് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഉജ്വല സമാപനം. വ്യാഴം,വെള്ളി തിയതികളിലായി നടന്ന പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ത്വലബാ വിംഗിന്റെ ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. ബാലനീതി നിയമം കേരളത്തില്‍ പാരമ്പര്യമായി നിലനിന്നുപോരുന്ന മതസ്ഥാപനങ്ങളയും മതഭൗതിക സമന്വയ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്നും അതീവ ഗുരുതരമായ  ഇത്തരം നിയമ നിര്‍മാണങ്ങള്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ക്യാമ്പ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. 
വ്യാഴം വൈകീട്ട് ലീഡേര്‍സ് മീറ്റിന് തുടക്കം കുറിച്ച് ത്വലബാ വിംഗ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി.സമസ്ത കേന്ദ്ര മുശാവറാ അംഗം ശൈഖുനാ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.ലോക ഇസ്ലാമിക സമൂഹത്തിന് മാതൃകയായിത്തീരുന്ന വിധം കേരളീയ മുസ്‌ലിംകള്‍ പുരോഗതി കൈവരിച്ചതിനു പിന്നില്‍ കാലങ്ങള്‍ക്കനുസരിച്ച്  നിലിന്നുപോന്ന മതവിദ്യാഭ്യാസ സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ കഴിയണമെന്നും ആദര്‍ശ ബോധവും സമുദായ പ്രതിബദ്ധതയും കൈമുതലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലാം ദാരിമി കിണവക്കല്‍ അധ്യക്ഷം വഹിച്ചു.എസ്‌കെ എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.ഇബ്രാഹീം ഫൈസി ജെഡിയാര്‍,താജുദ്ദീന്‍ ദാരിമി പടന്ന, ശമ്മാസ് ദേവാല, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, ബാദുഷ കൊല്ലം, അനീസ് കൊട്ടത്തറ, ഹബീബ് വരവൂര്‍, മുജ്തബ കോടങ്ങാട്, മാഹിന്‍ ആലപ്പുഴ, ഷാനവാസ് ഇടുക്കി, ശിഹാബ് കോതമംഗലം,അതാഉള്ള തായലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
വെള്ളി വിവിധ സെഷനുകളില്‍ ഡോ.സലീം നദ്‌വി വെളിയമ്പ്ര, നൗഫല്‍ ഹുദവി കൊടുവള്ളി, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി,സിദ്ദീഖ് മണിയൂര്‍,  സംസാരിച്ചു.സമാപന സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബദിര ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.പി ബാസിത് തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സലീം ദേളി നന്ദിയും പറഞ്ഞു.
- twalabastate wing