'വളരുന്ന ബാല്യം, വളരേണ്ട ബോധം' ശാമിയാന 2016 നാഷണല്‍ ലീഡേഴ്‌സ് മീറ്റ് 6, 7 തിയ്യതികളില്‍ കാസര്‍കോഡ്

തേഞ്ഞിപ്പാലം: 'വളരുന്ന ബാല്യം വളരേണ്ട ബോധം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റി ശാമിയാന 2016 എന്ന പേരില്‍ നടത്തുന്ന വെക്കേഷന്‍ കാമ്പയിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് ഏപ്രില്‍ 6, 7 തിയ്യതികളില്‍ കാസര്‍കോഡ് ബെല്ല കടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍വെച്ച് നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ വിവിധ സെഷനുകളിലായി പ്രമുഖര്‍ സംവദിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത് ജില്ലകളിലെ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.
- Samastha Kerala Jam-iyyathul Muallimeen

SKSSF പുത്തന്‍ചിറ ക്ലസ്റ്റര്‍ കമ്മിറ്റി; മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഏകദിന ക്യാമ്പും ഏപ്രില്‍ 4ന്‌

- FB/Gulf Sathyadara Monthly

പുത്തന്‍ചിറ എം.ഐ.സി. വാഫി കോളേജ് 6-ാം വാര്‍ഷിക ത്രിദിന മത പ്രഭാഷണം ഏപ്രില്‍ രണ്ട് വരെ. ഇന്ന് സിംസാറുല്‍ ഹഖ് ഹുദവി ക്ലാസ്സെടുക്കും

- FB/Gulf Sathyadara Monthly

'ബീവി ആയിശ, അവരാണ് നമ്മുടെ ഉമ്മ' SKSSF മലപ്പുറം ജില്ലാ മാതൃക കുടുംബ കാമ്പയിന്‍ ഉല്‍ഘാടനം ഇന്ന്

എടവണ്ണപ്പാറ: ബീവി ആയിശ (റ )അവരാണ് നമ്മുടെ ഉമ്മ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല കമ്മിറ്റി ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ സംഘടിപ്പിക്കുന്ന മാതൃക കുടുംബ കാമ്പയിന് ഇന്ന് വൈകുന്നേരം ഏഴിന് എടവണ്ണപ്പാറ മേഖലയിലെ വെട്ടത്തൂരില്‍ തുടക്കമാവും. വെട്ടത്തൂര്‍ സൈനുല്‍ ഉലമ ഉസ്താദ് നഗരിയില്‍ നടക്കുന്ന പരിപാടി എം പി കടുങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സെടുക്കും. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് ബി എസ് കെ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Yoonus MP

വാവൂര്‍ ജുമുഅത്ത് പള്ളിഭരണം വഖഫ് ബോര്‍ഡിന്

എടവണ്ണപ്പാറ: വാവൂര്‍ ജുമുഅത്ത് പള്ളിയുടെ ഭരണം വഖഫ് ബോര്‍ഡിന് നല്‍കി ട്രൈബ്യൂണല്‍ കോടതിയുടെ വിധി. 2006 ല്‍ പള്ളിയുടെ പുനര്‍നിര്‍മാണ സമയത്ത് അനധികൃതമായി കമ്മിറ്റി രൂപീകരിച്ചു കാന്തപുരം വിഭാഗം പള്ളിയുടെ ഭരണം കയ്യടിക്കിയിരുന്നു. ഇതിനിതെരെ നേരത്തെ പള്ളിയുടെ പരിപാലനം നടത്തിയിരുന്ന കോലോത്തുംകുന്ന് ജുമുഅത്ത്പള്ളി പരിപാലന കമ്മിറ്റി വഖഫ് കോടതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്രൈബ്യൂണലിന്റെ വിധി. ഇരുവിഭാഗം പ്രവര്‍ത്തകരും യോജിച്ച് പരിപാലന കമ്മിറ്റി രൂപീകരിച്ച് ഭരണം നടത്തിയിരുന്ന ജുമുഅത്ത് പള്ളി കാന്തപുരം വിഭാഗം ആസൂത്രിതമായി കയ്യടക്കുകയും, വ്യാജമായി കമ്മിറ്റി രൂപീകരിക്കുകയും മഹല്ലില്‍ വേറെ ഖാളിയെ നിയമിക്കുകയും ചെയ്തതോടെയാണ് മഹല്ലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
- Yoonus MP

SKSSF അപ്‌ഡേറ്റ്'16 ക്യാമ്പുകള്‍ക്ക് തുടക്കം

കോഴിക്കോട്: സംഘടനയുടെ കര്‍മ പദ്ധതികള്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനും പുതിയ പ്രവര്‍ത്തന കലണ്ടര്‍, സമീപന രേഖ, സമകാലികം തുടങ്ങിയ ചര്‍ച്ചകള്‍ക്കുമായി എസ് കെ എസ് എസ് എഫ് ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ്'16 പ്രവര്‍ത്തക സംഗമങ്ങള്‍ക്ക് തുടക്കമായി. സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ നാട്ടികയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന പരിപാടിയില്‍ ശാഖ പ്രസിഡന്റ്, ജന. സെക്രട്ടറിമാര്‍ മുതല്‍ വിവിധ ഘടകങ്ങളുടേയും ജില്ലാതല ഉപസമിതികളുടേയും ഭാരവാഹികളുമാണ് പങ്കെടുക്കുക.

തിരുവനന്തപുരം ഏപ്രില്‍ 7 ന് തമ്പാനൂര്‍ സമസ്ത ജൂബിലി ഹാളിലും, കൊല്ലം ഏപ്രില്‍ 19 ന് കരുനാഗപ്പള്ളി ഐ എം എ ഓഡിറ്റോറിയത്തിലും, ആലപ്പുഴ ഏപ്രില്‍ 14 ന് നീര്‍ക്കുന്നം ഇസ്‌ലാമിക് സെന്ററിലും, കോട്ടയം ഏപ്രില്‍ 28 ന് ഐ എം എ ഹാള്‍, പത്തനംതിട്ട ഏപ്രില്‍ 19 ന് പത്തനംതിട്ട ശാന്തി ഓഡിറ്റോറിയം, ഇടുക്കി ഏപ്രില്‍ 10 ന് പട്ടയംകാവിലും, എറണാംകുളം ഏപ്രില്‍17 ന് കളമശ്ശേരി ടൗണ്‍ഹാളിലും നടക്കും. പാലക്കാട് ഏപ്രില്‍ 23 ന് മണ്ണാര്‍ക്കാട് അറഫ ഓഡിറ്റോറിയത്തിലും, മലപ്പുറം 22, 23 തിയ്യതികളില്‍ പറമ്പില്‍ പീടിക അഞ്ചാലന്‍ ഓഡിറ്റോറിയം, കോഴിക്കോട് ഏപ്രില്‍ 16 ന് കോഴിക്കോട് ടൗണിലും, വയനാട് ഏപ്രില്‍ 13, 14 കാട്ടികുളത്തും, കണ്ണൂര്‍ ഏപ്രില്‍ 14 ന് താണയിലും, കാസര്‍ഗോഡ് ഏപ്രില്‍ 16 ന് തൃക്കരിപ്പൂര്‍ ജെംസ് ഇംഗ്ലീഷ് സ്‌കൂള്‍, നീലഗിരി ജില്ലയുടേത് ഏപ്രില്‍ 23, 24 തിയ്യതികളില്‍ പെരിയശോലയിലും നടക്കും.
- SKSSF STATE COMMITTEE

SKSSF ഇസ്തിഖാമക്ക് പുതിയ സമിതി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആദര്‍ശ വിംഗായ ഇസ്തിഖാമക്ക് പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു.  അബ്ദുല്‍ ഗഫൂര്‍ അന്‍വരി  മുതൂര്‍ ചെയര്‍മാനും എം. ടി അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര ജന. കണ്‍വീനറുമാണ്.  മറ്റു ഭാരവാഹികള്‍: സുലൈമാന്‍ ഫൈസി ചുങ്കത്തറ, അലവി ദാരിമി കുഴിമണ്ണ (വൈസ് ചെയര്‍മാന്മാര്‍),  ഷൗക്കത്ത് ഫൈസി (മണ്ണാര്‍ക്കാട്) വര്‍ക്കിംഗ് കണ്‍വീനര്‍,  നൗഷാദ് താഴെക്കോട്,  മുജീബ് ഫൈസി പൂലോട് (കണ്‍വീനറുമാര്‍).  മെമ്പര്‍മാരായി ഷക്കീല്‍ ഹൈതമി കണ്ണൂര്‍,  വഹാബ് ഹൈതമി ചീക്കോട്,  റാസി ബാഖവി കൂമണ്ണ,  താജുദ്ദീന്‍ ദാരിമി പടന്ന,  സലാം ഫൈസി എടപ്പാള്‍,  സലാം ഫൈസി എടപ്പലം (കൊടക്),  അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്,  ഇബ്രാഹീം ഫൈസി ഉഗ്രപുരം, ശിയാസ് വാഫി വടക്കാഞ്ചേരി,   നൗഫല്‍ വാകേരി,  നൗഫല്‍ അന്‍വരി ചെത്തല്ലൂര്‍,  സി കെ മൊയ്തീന്‍ ഫൈസി കോണോംപാറ,  മുസ്തഫ ഹുദവിഅരൂര്‍,  ഉമര്‍ ഫൈസി മുടിക്കോട്,  അന്‍വര്‍ കമാലി നാട്ടുകല്‍,  നിസാമുദ്ദീന്‍ ഫൈസി മണ്ണാര്‍ക്കാട് എന്നിവരെ തെരഞ്ഞടുത്തു.  പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ അശ്‌റഫി കക്കുപടി പ്രസംഗിച്ചു.
- SKSSF STATE COMMITTEE

ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ സാഹിത്യ കാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ)യുടെ ആഭിമുഖ്യത്തില്‍ ഏകദിന സാഹിത്യ കാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് ക്ലാസ്സിന് നേതൃത്തം നല്‍കി. സാഹിത്യ മേഖലയിലെ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്ത ക്ലാസ്സില്‍ ഒരു കഥാകാരനുണ്ടാവേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികളുടെ കലാ സൃഷ്ടികള്‍ പരിശോധിച്ച അദ്ദേഹം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സംഗമം എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജസീല്‍ ഹുദവി, ജുനൈദ് ഹുദവി, റാശിദ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു. ഇബ്രാഹീം പാണത്തൂര്‍ സ്വാഗതം പറഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ''ബശീര്‍ ദ വീക്ക്''പരിപാടിയുടെ ലോഞ്ചിങ്ങ് കര്‍മ്മം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് നിര്‍വ്വഹിച്ചു.
- Abid Kuniya

ബാലനീതി നിയമം; വിദ്യാഭാസ അവകാശങ്ങളെ നശിപ്പിക്കാനുള്ള ഗൂഢശ്രമം: സയ്യിദ് മുഹമ്മദ്‌ജിഫ്രി മുത്തുക്കോയ തങ്ങള്‍

എടവണ്ണപ്പാറ: അനാഥകള്‍ക്കും അഗഥികള്‍ക്കും അവകാശപ്പെട്ട മത ഭൌതിക വിദ്യാഭ്യാസ അവകാശങ്ങളെ നശിപ്പികാനുള്ള ഗൂഡശ്രമമാണ് ബാലനീതി നിയമത്തിന്‍റെ പിന്നിലുള്ളതെന്ന് സമസ്ത കേരള ജംഈയത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍. എടവണ്ണപ്പാറയില്‍നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍സംസാരിക്കുകയായിരുന്നു തങ്ങള്‍. പതിനെട്ട് വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ ഈ നിയമത്തിന്‍റെ കീഴില്‍കൊണ്ട് വരണമെന്ന് നിയമം വെക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത് വ്യവസ്ഥാപിതമായി മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മുസ്‌ലിം സമൂഹത്തെയാണെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരം നടപടികളില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്നും, ഇങ്ങനെയുള്ള ഗൂഢശ്രമത്തിലൂടെ ഇസ്‌ലാമിക വിദ്യാഭാസ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ആവശ്യപ്പെട്ടു. പുതുതലമുറയെ ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ത്താന്‍ ഓരോ മഹല്ല് കമ്മിറ്റിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മഹല്ലുകളില്‍ നടക്കുന്ന അനാവശ്യ പ്രവര്‍ത്തികളില്‍നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത മഹല്ല് ജമാഅത്തിന് ഉണ്ടെന്നും മഹല്ല് കമ്മിറ്റികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും തങ്ങള്‍പറഞ്ഞു. എടവണ്ണപ്പാറ മേഖലയിലെ പതിമൂന്ന് മഹല്ലുകളുടെയും പാണ്ടിക്കാട് നിന്ന് മൂന്ന് മഹല്ലുകളുടെയും ഖാസിസ്ഥാനം തങ്ങള്‍ ചടങ്ങില്‍ ഏറ്റെടുത്തു.
- Yoonus MP

പതിനാറു മഹല്ലുകളുടെ ഖാസിയായി സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധികാരമേറ്റു

എടവണ്ണപ്പാറ: പതിനാറ് മഹല്ലുകളുടെ ഖാസിയായി സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം അധികാരമേറ്റു. സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ ഖാസിയായിരുന്ന മഹല്ലുകളാണ് ചെറുശ്ശേരി ഉസ്താദിന്റെ വഫാത്തിനെ തുടര്ന്ന് ജിഫ്രി തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തത്. ഇതോടെ സൈനുല്‍ ഉലമയുടെ വഫാതിനെ തുടര്ന്ന് ഒഴിവ് വന്ന മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഇരുപത്തി ഒമ്പത് മഹല്ലുകളുടെ ഖാസിയായി തങ്ങള്‍ നിയമിതനായി. കഴിഞ്ഞ ദിവസം എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളേജില്‍ നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍ എടവണ്ണപ്പാറ മേഖല സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന്‍ കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ബി എസ് കെ തങ്ങള്‍, ആര്‍ വി കുട്ടിഹസന്‍ ദാരിമി, നാസറുദ്ധീന്‍ ദാരിമി ചീക്കോട്, മമ്മു ദാരിമി എന്നിവര്‍ സംസാരിച്ചു. ഖാസിയായി നിയമിതനായ തങ്ങള്ക്കുകള്ള ഉപഹാരം കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ തങ്ങള്ക്ക് കൈമാറി.

എടവണ്ണപ്പാറയില്‍ വെച്ച് നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍ സയ്യിദ് ജിഫ്രി തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്ത മഹല്ലുകളും ബൈഅത്ത് ചെയ്തവരും. വാവൂര്‍ കോലോത്തുംകുന്ന് മഹല്ല് (മുഹമ്മദ്‌ ബാഖവി), ചെറിയാപറമ്പ് (അബ്ദുട്ടി ഹാജി), എളങ്കാവ് കോടങ്ങോട്ട് ചാലില്‍ (മുഹമ്മദ്‌ അഷ്‌റഫ്‌ ദാരിമി), അടൂരപ്പറമ്പ് (ചെറിയാപ്പു ഹാജി), കൊളമ്പലം (എം അബ്ദുള്ള), മപ്രം (ശറഫുദ്ധീന്‍), മുണ്ടുമുഴി (അബ്ദുള്ള ബാഖവി), കണ്ണത്തുംപാറ (കെ വി സ്വാദിഖലി മാസ്റ്റര്‍), കല്ലിങ്ങല്‍ (ഇസ്മാഈല്‍ ഫൈസി), കീഴുപറമ്പ് (സി എന്‍ കുഞ്ഞാമു ഹാജി), മുതുപറമ്പ് (എ പി കുഞ്ഞാന്‍), മേലെ പുതുക്കോട് (പി എ സലീം), താഴെ പുതുക്കോട് (അഹമ്മദ് വി സി), പാണ്ടിക്കാട് ഒടോമ്പറ്റ (ടി എച്ച് ഹസന്‍ എന്ന മാനു), പൂളമണ്ണ (ഫൈസല്‍ ലത്വീഫി), ചെമ്പ്രശ്ശേരി കൊറത്തിത്തോടിക (കുഞ്ഞിമുഹമ്മദ് ദാരിമി).

പറപ്പൂര്‍ പള്ളിമുക്ക്, മാങ്കടവ്, പരതക്കാട്, ചീക്കോട്, ഒളവട്ടൂര്‍, കുരിക്കലമ്പാട്, ഒരുവിലാക്കോട്, പൂക്കോട്ടുചോല, ചെമ്പ്രകാട്ടൂര്‍, മേലെ കിഴിശ്ശേരി, വിസപ്പടി, കുഴിമണ്ണ പഴയ ജുമുഅത്ത് പള്ളി എന്നീ മഹാല്ലുകളാണ് നേരത്തെ തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തത്.
- Yoonus MP

ചീക്കോട് വാഴക്കാട് മുതുവല്ലൂര്‍ വാഴയൂര്‍ പഞ്ചായത്തുകളിലെ SYS കമ്മറ്റികള്‍ നിലവില്‍ വന്നു

എടവണ്ണപ്പാറ: മേഖലയിലെ ചീക്കോട് വാഴക്കാട് മുതുവല്ലൂര്‍ വാഴയൂര്‍ പഞ്ചായത്തുകളിലെ എസ് വൈ എസ് കമ്മറ്റികള്‍ നിലവില്‍ വന്നു.

വാഴക്കാട് പഞ്ചായത്ത്: എ സി അബ്ദുറഹിമാന്‍ ദാരിമി (പ്രസിഡണ്ട്), അബ്ദുല്‍ ശുക്കൂര്‍ വെട്ടത്തൂര്‍ (ജന സെക്രട്ടറി), എം സി അബ്ദുറഹിമാന്‍ ഹാജി (ട്രഷറര്‍). മുഹമ്മദലി ഫൈസി ചാലിയപ്രം, അഷ്‌റഫ്‌ ഫൈസി അനന്തായൂര്‍, സയ്യിദ് മുഹമ്മദ്‌ മുത്തുക്കോയ തങ്ങള്‍ മപ്രം, ഹമീദ് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ടുമാര്‍). അലി അക്ബര്‍ ഊര്ക്ക്ടവ്, മുഹമ്മദ്‌ ബഷീര്‍ ചെറുവട്ടൂര്‍, ജമാലുദ്ധീന്‍ മാസ്റ്റര്‍ എളമരം, ബഷീര്‍ മാസ്റ്റര്‍ (ജോ സെക്രട്ടറിമാര്‍). സയ്യിദ് ബി എസ് കെ തങ്ങള്‍ (മജ് ലിസുന്നൂര്‍ അമീര്‍), കെ അഹമ്മദ് കുട്ടി (ചെയര്മായന്‍), ബഷീര്‍ അനന്തായൂര്‍ (കണ്‍ വീനര്‍).

ചീക്കോട് പഞ്ചായത്ത് (ചീക്കോട് ഏരിയ): മമ്മു ദാരിമി വാവൂര്‍ (പ്രസിഡണ്ട്), പി സി അബ്ബാസ്‌ മൗലവി (ജന സെക്രട്ടറി), കെ വി മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍ പള്ളിമുക്ക് (ട്രഷറര്‍). അബ്ദുല്‍ വഹാബ് ഹൈത്തമി ചീക്കോട്, ചെറി മാങ്കടവ്, അബ്ദു മാസ്റ്റര്‍ ഇരട്ടമുഴി, (വൈസ് പ്രസിഡണ്ടുമാര്‍). കെ പി ബഷീര്‍ മാസ്റ്റര്‍, ചെറിയാപ്പു ചെറിയാപറമ്പ്, സഗീര്‍ എടശ്ശേരിക്കടവ് (ജോ സെക്രട്ടറിമാര്‍). ടി വി സി അബ്ദുസ്സമദ് ഫൈസി (മജ് ലിസുന്നൂര്‍ അമീര്‍), അബ്ദുറഷീദ് മുസ്‌ലിയാര്‍ (ചെയര്മാദന്‍), അഹമ്മദ് ശരീഫ് ദാരിമി വെട്ടുപാറ (കണ്‍ വീനര്‍).

ഓമാനൂര്‍ ഏരിയ: എം കെ അബ്ദുറഹിമാന്‍ നിസാമി (പ്രസിഡണ്ട്), സിദ്ധീഖ് പള്ളിപ്പുറായ (ജന സെക്രട്ടറി), എം സി അബ്ദുല്‍ ഖാദര്‍ ഹാജി കീഴ്മുറി (ട്രഷറര്‍). ശാഹിദ് യമാനി, ഹുസൈന്‍ ബാഖവി, സി ടി ആലി (വൈസ് പ്രസിഡണ്ടുമാര്‍). അബ്ദുള്ള മന്നാനി, എം പി കുട്ടി, അബ്ദുസ്സമദ്, ശൈഖ് മുഹമ്മദ്‌ മുസ്‌ലിയാര്‍ മുണ്ടക്കല്‍ (ജോ സെക്രട്ടറിമാര്‍). , ശൈഖ് മുഹമ്മദ്‌ മുസ്‌ലിയാര്‍ പൊന്നാട് (മജ് ലിസുന്നൂര്‍ അമീര്‍), വീരാന്കു ട്ടി മാസ്റ്റര്‍ (ചെയര്മാാന്‍), അബ്ദു മുസ്‌ലിയാര്‍ തീണ്ടാപാറ (കണ്‍ വീനര്‍).

വാഴയൂര്‍: കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം (പ്രസിഡണ്ട്), അബ്ദുല്‍ ഹക്കീം വാഴയൂര്‍ (ജന സെക്രട്ടറി), അബ്ദുല്‍ അസീസ്‌ കാരാട് (ട്രഷറര്‍). ശറഫുദ്ധീന്‍ മാസ്റ്റര്‍ കക്കോവ്, കുഞ്ഞാലന്‍ കുട്ടി പള്ളിപ്പടി, അബ്ദുറഹിമാന്‍ പുഞ്ചപ്പാടം (വൈസ് പ്രസിഡണ്ടുമാര്‍). സഈദ് മാസ്റ്റര്‍ കോട്ടുപാടം, മജീദ്‌ അഴിഞ്ഞിലം, അബ്ബാസ്‌ പുതുക്കോട് (ജോ സെക്രട്ടിമാര്‍)
- Yoonus MP

പര്‍വാസ്2016 ന് വര്‍ണാഭ സമാപനം

കൊല്‍ക്കത്ത: കലാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പ്രാഥമിക മത വിദ്യാലയങ്ങള്‍ തമ്മില്‍ മാറ്റുരന്ന പര്‍വാസ് 2016 ആള്‍ബംഗാള്‍ ഇന്റര്‍ മകാതിബ് ആര്‍ട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. വിവിധ ജില്ലകളില്‍നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍, സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാംപൂര്‍ മക്തബും ജൂനിയര്‍ വിഭാഗത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍ മക്തബും ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി എന്‍. സി റശീദ് ഹാജി കോടമ്പുഴ വിതരണം ചെയ്തു. പി. സിദ്ദീഖ് ഹുദവി ആനക്കര അദ്ധ്യക്ഷത വഹിച്ചു.

മികച്ച മക്തബായി നോര്‍ത്ത് ഫര്‍ഗാന ജില്ലയിലെ മൗലാനാ അയ്യൂബിന്റെ മക്തബും മികച്ച കോര്‍ഡിനേറ്ററായി ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ മൗലാനാ മര്‍ഗൂബ് ആലമും, മികച്ച അദ്ധ്യാപകനായി താജുദ്ദീന്‍ രിസവിയും തിരഞ്ഞെടുക്കപ്പെട്ടു. മുഫ്തി നൂറുല്‍ ഹുദ ബീര്‍ബൂം അവാര്‍ഡുകള്‍ വിതരണംചെയ്തു.

സമ്മാന വിതരണത്തിന് എം. കെ അബ്ദുല്‍ ഹമീദ് ഫറോഖ് നേതൃത്തം നല്‍കി. മന്‍സൂര്‍ ഹുദവി കോട്ടക്കല്‍ ചീഫ് കണ്‍ട്രോളറായ പ്രോഗ്രാമില്‍, ദാറുല്‍ ഹുദാ സഹസ്ഥാപനങ്ങളായ ആന്ധ്രാ മന്‍ഹജുല്‍ ഹുദായില്‍നിന്നും, ദാറുല്‍ ഹുദാ ആസാം കാമ്പസില്‍നിന്നുമെത്തിയ അദ്ധ്യാപകരാണ് വിധിനിര്‍ണയത്തിന് നേതൃത്വംനല്‍കിയത്. അബ്ദുന്നാഫി ഹുദവി ആമുഖ ഭാഷണവും നൂറുദ്ദീന്‍ ഹുദവി ഉപസംഹാരവും നടത്തി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വെസ്റ്റ് ബംഗാള്‍ സെന്റര്‍ കേന്ദ്രമായി എഴുപതോളം മക്തബുകള്‍ നടന്നുവരുന്നു. മക്തബ് പ്രൊചക്ടിന് ദാറുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന 'ഹാദിയ'യാണ് നേതൃത്വം നല്‍കിവരുന്നത്.
- Darul Huda Islamic University

കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. കോണ്‍ഫ്രന്‍സ് ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍

കൊണ്ടോടി: എസ് കെ എസ് എസ് എഫ് ദഅവാ വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ കീഴില്‍ ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍ നടക്കുന്ന കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും എത്തിച്ചേരും. ഞായറാഴ്ച വൈകുന്നേരത്തോടെ കോണ്‍ഫ്രന്‍സിന്‌സമാപനമാകും.

കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ വെച്ച് നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷനായി. എസ് കെ പി എം തങ്ങള്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, മോയുട്ടി മൗലവി, എം വി കരീം മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, നാസറുദ്ധീന്‍ ദാരിമി ചീക്കോട്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, ഡോ സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, എം പി കടുങ്ങല്ലൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സാജിഹ് ഷമീര്‍ അല്‍അസ്ഹരി, ശിഹാബ് കുഴിഞ്ഞോളം തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഫ്രന്‍സ് വിജയത്തിനായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ചെയര്‍മാനായും നാസറുദ്ധീന്‍ ദാരിമി ചീക്കോട് ജനറല്‍ കണ്‍വീനറായും സി പി കുഞ്ഞാന്‍ ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് എം എസ് മുഖേന റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്, അഡ്രസ്സ്, കോണ്ടാക്റ്റ് നമ്പര്‍ എന്നിവ എഴുതി യാണ് എസ് എം എസ് ചെയ്യേണ്ടത്. എസ് എം എസ് അയക്കേണ്ട നമ്പര്‍: 9447676921, 9895257753, 9947357993

ഫോട്ടോ: കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP

സമസ്ത മദ്‌റസ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നു. ഘട്ടം ഘട്ടമായാണ് പരിഷ്‌കരണം നടപ്പിലാക്കുക. അടുത്ത അധ്യയന വര്‍ഷം ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ പാഠപുസ്‌കങ്ങളും തുടര്‍ന്ന് മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങളുമാണ് പരിഷ്‌കരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അക്കാദമിക് കൗണ്‍സിലും പാഠപുസ്തക രചന സമിതിയും വിദഗ്ദരെ പങ്കെടുപ്പിച്ച് നടത്തിയ ശില്‍പശാലയില്‍ തയ്യാറാക്കിയ സമീപന രേഖ അനുസരിച്ചാണ് പുതിയ പാഠപുസ്തകങ്ങള്‍ രചിച്ചത്. ആധുനിക മനഃശാസ്ത്ര രീതിയും ശിശുസൗഹൃദ സമീപനവും രചനയില്‍ ഉള്‍കൊണ്ടിട്ടുണ്ട്. അവതരണരീതിയിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. തനിമ നഷ്ടപ്പെടാതെയുള്ള പുതുമ പാഠപുസ്തകങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കുട്ടികളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയും പ്രായോഗികവല്‍കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുമാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഒന്നാം ക്ലാസില്‍ തഫ്ഹീം ഒന്നും രണ്ടും ഭാഗങ്ങളും ദുറൂസ് അറബി മലയാളവും വളരെ ലളിതമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങളില്‍ തന്നെ പരിശീലനത്തിന് അവസരമുണ്ട്. മള്‍ട്ടി കളറില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളില്‍ കൂടുതല്‍ കൗതുകമുണ്ടാക്കും. രണ്ടിലും മൂന്നിലും കര്‍മ്മ ശാസ്ത്രം, വിശ്വാസം, ചരിത്രം, ഖുര്‍ആന്‍ പാരായണ നിയമം, സ്വഭാവ വിശേഷങ്ങള്‍, ഭാഷാപഠനം എന്നിവക്കുപുറമെ ഖുര്‍ആന്‍ പാരായണവും നിശ്ചിത സൂറത്തുകളുടെ മനഃപാഠവും ഉള്‍കൊള്ളിച്ചിട്ടുണ്ട്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 9603 മദ്‌റസകളും 12 ലക്ഷം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഇന്ത്യക്കു പുറത്ത് മലേഷ്യ, അന്തമാന്‍, ലക്ഷദ്വീപ്, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ബുക്ക് ഡിപ്പോയില്‍ നിന്നാണ് പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും നടക്കുന്നത്.
- SKIMVBoardSamasthalayam Chelari

മുഫത്തിശ്: അപേക്ഷ ക്ഷണിക്കുന്നു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഫത്തിശായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത കോളേജില്‍ നിന്ന് മുത്വവ്വല്‍ ബിരുദമെടുത്തവരോ, എസ്. കെ. ഐ. എം. വി. ബി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ലോവര്‍, ഹയര്‍, സെക്കണ്ടറി പരീക്ഷകള്‍ പാസ്സായവരോ ആയിരിക്കണം. ഹിസ്ബ്, ട്രൈനിംഗ് യോഗ്യതയും ചുരുങ്ങിയത് 5 വര്‍ഷത്തെ മദ്‌റസ അധ്യാപനപരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 നകം സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ്, സമസ്താലയം ചേളാരി, 673636, മലപ്പറം ജില്ല ഫോണ്‍: 0494 2400256, 2401 263, എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോറം www.samastha.info എന്ന വെബ് സൈറ്റില്‍ നിന്ന് ലഭ്യമാവും. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
- SKIMVBoardSamasthalayam Chelari

SKSBV യൂണിറ്റ് ജ്ഞാന സന്ദേശ യാത്ര നടത്തി

വാണിയംകുളം: എസ്. കെ. എസ്. ബി. വി മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മദ്രസ യൂണിറ്റ് ഞങ്ങളും വളരട്ടെ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജ്ഞാന സന്ദേശ യാത്രക്ക് സമാപനം കുറിച്ചു. എം. എം. ഐ. സി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഹുസൈന്‍ അസ്സഖാഫ് തങ്ങള്‍ യാത്രക്ക് നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ യാത്രക്ക് സ്വീകരണം നല്‍കി. റഊഫ് തെക്കുമല, നുഫൈല്‍ ചെറുപ്പുള്ളശേരി, ശഫീഖ് തിരുവേഗപ്പുറ, എന്നിവര്‍ യാത്രയില്‍ അനുഗമിച്ചു. എം. എഫ്. എസ്. എ വൈസ് പ്രസിഡന്റ് സ്വാലിഹ് കോണിക്കിഴി ഉദ്ഘാടനം നിര്‍വഹിച്ചു. ശഫീഖ് റഹീമി മുഖ്യഥിതിയായിരുന്നു. എസ്. കെ. എസ്. ബി. വി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. ആശിഖ് സ്വാഗതവും സാബിത്ത് നെല്ലിക്കുറുശ്ശി നന്ദിയും പറഞ്ഞു.
- Mmic Vkm

ലഹരി-ലൈംഗിക മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തുക: ജാമിഅഃ

പട്ടിക്കാട്: കൗമാര പ്രായക്കാരെ ലഹരിക്കും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെടുത്തുന്നതിനായി കാമ്പസ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി-ലൈംഗിക മാഫിയക്കെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജാമിഅഃ ജൂനിയര്‍ കോളേജസ് സെനറ്റ് അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് പ്രത്യേകിച്ച് മലബാറിലേക്ക് ദിനംപ്രതിയെന്നോണം കിലോ കണക്കിന് കഞ്ചാവ് കടത്തപ്പെടുന്നതിലേയും ഇതേ കേസില്‍ തടവ് ശിക്ഷക്ക് വിധേയമായവര്‍ പോലും വീണ്ടും കരിയര്‍മാരായി പിടിക്കപ്പെടുന്നതിലേയും ദുഃസൂചനകള്‍ സത്യസന്ധമായി വിലയിരുത്തി നിയമപാലകരടക്കമുള്ളവരില്‍ നിന്ന് ആത്മാര്‍ത്ഥവും വിട്ടുവീഴ്ചയില്ലാത്തതുമായ ഇടപെടല്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

സെക്കണ്ടറി ഹയര്‍ സെക്കണ്ടറി തല വിദ്യാഭ്യാസവും തുടര്‍പഠനവും മത-ധാര്‍മിക വിദ്യാഭ്യാസത്തോടൊപ്പം മികവോടെ സ്വന്തമാക്കാന്‍ സമൂഹത്തിന് ലഭിക്കുന്ന സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്താനും പുതിയ തലമുറയുടെ സദാചാര ബോധവും ധാര്‍മിക ജീവിതവും പാടെ അപകടപ്പെടുത്തും വിധം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന സാമൂഹിക തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും സെനറ്റ് അംഗീകരിച്ച മറ്റൊരു പ്രമേയം ആഹ്വാനം ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, വി. മോയിന്‍മോന്‍ ഹാജി മുക്കം, കാളാവ് സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിച്ചു.
- Secretary Jamia Nooriya

തെറ്റിദ്ധാരണക്ക് കാരണം മറിക്കടക്കുന്ന മാനവീകത: SKIC റിയാദ്

റിയാദ്: ഖുര്‍ആന്‍ മാനവീകത മറിക്കടക്കുന്ന മുസ്‌ലിംകളുടെതായി പുറത്ത് വരുന്ന പ്രവര്‍ത്തനങ്ങളാണ്, ഇസ്‌ലാമിനെ തെററിദ്ധരിക്കപ്പെടാനുളള കാരണമെന്ന് എസ്.കെ.ഐ.സി റിയാദ് സംഘടിപ്പിച്ച 'ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയം അഭിപ്രായപ്പെട്ടു. ഐ.എസ് തുടങ്ങിയ സംഘടനകള്‍ ഇതര മതസ്തരോടും രാഷ്ട്രങ്ങളോടും സ്വീകരിക്കുന്ന നിലപാടുകള്‍ ഭീതിജനകമാണെന്നും ഇവ ഇസ്‌ലാമോഫോബിയക്ക് കാരണമാകുന്നുവെന്നും വീക്ഷണവും, ഒററപ്പെട്ട മുസ്‌ലിം സംഘനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിക ഭീകരത കാണുന്ന മീഡിയകള്‍ ഇതര മത-സംഘനകളുടെ അക്രമങ്ങളെ അവരുടെ മതഭീകരതയായി കാണാതിരിക്കുന്ന മാധ്യമകാപട്യവും, ഐ.എസ് തുടങ്ങിയ സംഘടനകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് സൗദി അറേബ്യ മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വരെയുളളവര്‍ പ്രഖ്യാപിച്ചതും ചര്‍ച്ചചെയ്യപ്പെട്ടു. മതങ്ങള്‍ ആവശ്യപ്പെടുന്ന നന്മ അതിന്റെ അനുയായികള്‍ ഉള്‍കൊളളണമെന്നും ഖുര്‍ആന്‍ അടക്കമുളള മതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ സന്നദ്ധരാകണമെന്നും സിംബോസിയം ഉണര്‍ത്തി.

അബ്ദുറഹ്മാന്‍ ഫറോക്ക് അദ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. സലീം വാഫി മൂത്തേടം പ്രബന്ധം അവതരിപ്പിച്ചു. ബെന്നി വാടാനപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍ മുസ്തഫ ബാഖവി പെരുമഖം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മേഡറേറ്ററായിരുന്നു. ശാഫി ദാരിമി പാങ്ങ്, ഹബീബുളള പട്ടാമ്പി, അബ്ദുറസാഖ് വളക്കൈ, മുഹമ്മദലിഹാജി തിരുവേഗപ്പുറ, അബൂബക്കര്‍ ബാഖവി മാരായമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടൊ: ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയത്തില്‍ ബെന്നി വാടാനപ്പളളി പ്രസംഗിക്കുന്നു.
- A. K. RIYADH

കടമേരി റഹ്മാനിയ്യ അറബിക് കോളേജ് അഡ്മിഷന്‍ ആരംഭിച്ചു

- musthafa kopilan

'തദ്‌രീബ്' 400 സെന്ററുകളില്‍ പരീക്ഷ നടന്നു

തേഞ്ഞിപ്പലം:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ആവിഷ്‌കരിച്ച തദ്‌രീബ് അധ്യാപന ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ 'ടെസ്റ്റ് ഓണ്‍ ടെസ്റ്റ്' പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 400 സെന്ററുകളില്‍ നടന്നു. പ്രത്യേക സിലബസ്സ് പ്രകാരം തയ്യാറാക്കിയ കൈപുസ്തകം അനുസരിച്ചായിരുന്നു പരീക്ഷ നടന്നത്. പത്തുവര്‍ഷത്തെ തദ്‌രീബ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് അധ്യാപകര്‍ക്ക് പരിശീലനാര്‍ത്ഥം പരീക്ഷ നിര്‍ണയിച്ചത്. മദ്‌റസകളില്‍ ശാസ്ത്രീയമായ പഠന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള തദ്‌രീബ് പരീക്ഷ അധ്യാപകര്‍ക്ക് നവ്യാനുഭവമായി. പതിനായിരത്തോളം അധ്യാപകരാണ് വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതിയത്.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ തദ്‌രീബ് പരീക്ഷയുടെ മക്കരപ്പറമ്പ് മിസ്ബാഹുല്‍ ഹുദാ സെന്ററില്‍ സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
- Samastha Kerala Jam-iyyathul Muallimeen

'ജെ. എന്‍. യു സ്‌ക്വയറുകള്‍' രാജ്യവ്യാപകമാക്കുക: ക്യാമ്പസ് വിംഗ്

തൃശ്ശൂര്‍: ജെ. എന്‍. യു മോഡല്‍ സംവേദന വേദികള്‍ കേരളത്തിലുള്‍പ്പെടെ രാജ്യത്തുടനീളം ക്യാമ്പസുകളില്‍ വ്യാപകമാക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ്. ക്യാമ്പസ് വിംഗ്‌ സിമ്പോസിയം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ബഹുമാനവും, സഹിഷ്ണുതയും മുന്‍നിര്‍ത്തി രാജ്യപുരോഗതിക്ക് ഉതകുന്ന ചര്‍ച്ചകള്‍ക്ക് കലാലയങ്ങള്‍ വേദിയാകണം. ഭരണകൂട ഫാസിസത്തിനെതിരെ പോരാടുമ്പോള്‍ തന്നെ, വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം പുലര്‍ത്തുന്ന അസഹിഷ്ണുത കൂടി വിചാരണ ചെയ്യപ്പെടണം. ഫാസിസം ഒരു സംഘടനയുടെലേബലില്‍ മാത്രം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്നും, ഓരോവ്യക്തിയെയും ഫാസിസം പിടികൂടുന്ന കാലം അതിവിദൂരമല്ലെന്നും, എന്നാല്‍ ഫാസിസത്തെ നേരിടുന്നതിന് അതിവൈകാരികത മാര്‍ഗ്ഗമല്ലെന്നും ക്യാമ്പസ് വിംഗ് നിരീക്ഷിച്ചു.
അഡ്വ:ഓണമ്പള്ളി മുഹമ്മദ് ഫൈസി, എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, പ്രിന്റോ മാസ്റ്റര്‍ (എ. ബി. വി. പി), പ്രഫ. അനൂപ്‌വി. ആര്‍ (എന്‍. എസ്. യു. ഐ), കെ. പി സന്ദീപ് (എ. ഐ. എസ്. എഫ്), ഡോ. സുബൈര്‍ഹുദവി, സിദ്ദിഖ് പന്താവൂര്‍, യദു കൃഷ്ണന്‍, ഉവൈസ്ഹുദവി, ഷബിന്‍ മുഹമ്മദ്, അബ്ദുല്ലാഹി, ഇസ്ഹാഖ്ഖിളാര്‍, മുഹമ്മദ്‌റിയാസ്, അസ്‌ലം റഷീദ്, ശറഫുദ്ധീന്‍, ആശിഖ്, അജ്മല്‍, റാഷിദ് മേലാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

ചെറുശ്ശേരി ഉസ്താദ്; ലാളിത്യത്തിന്റെ പ്രതീകം: സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍

ചെന്നൈ: ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭയായിരുന്നു സമസ്ത ജന.സെക്രട്ടിറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചെന്നൈ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്ത്യം വരെ വൈജ്ഞാനിക മേഖലയില്‍ കര്‍മ്മ നിരതരാവുക വഴി ജീവിതത്തെ അറിവ് കൊണ്ട് ധന്യമാക്കിയ പണ്ഡിത സൂര്യനെയാണ് ചെറുശ്ശേരി ഉസ്താദിന്റെ വിയോഗം കൊണ്ട് നമുക്കുണ്ടായതെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച എസ്. വൈ. എസ്. കേരള സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സി.ഐ.സി. പ്രസിഡന്റ് ഇ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി, കെ. കുഞ്ഞിമോന്‍ ഹാജി, സി.കെ. ഖൈസ് മൗലവി, മുസ്തഫ മുസ്ലിയാര്‍, അബ്ദുറശീദ് ബദ്‌രി, പി.കെ. പോക്കര്‍ ഹാജി, മുനീറുദ്ദീന്‍ ഹാജി, സൈഫുദ്ദീന്‍ നടുത്തൊട്ടി, ഉമര്‍ ഫൈറൂഖ് കരിപ്പൂര്‍, നിഷാദ് കോടമ്പുഴ, അയ്യൂബ് എ.വി. പ്രസംഗിച്ചു. എ. ശംസുദ്ദീന്‍ സ്വാഗതവും ടി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
ഫോട്ടോ: സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
- Midlaj Pookodan

SKSSF മാമ്പ യൂണിറ്റ് 25-ാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 വരെ

- Hayas tv

SKSSF അപ്‌ഡേറ്റ് '16 സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൃശൂരില്‍

നാട്ടിക: സംഘടനാ ശാക്തീകണം ലക്ഷ്യമിട്ട് എസ്‌ കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അപ്‌ഡേറ്റ് '16 നേതൃ പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നാട്ടികയില്‍ ശൗകത്തുല്‍ ഇസലാം മദ്‌റസാഹാളില്‍ നടക്കും. കാലത്ത് പത്ത് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് ക്യാമ്പ്. അവധിക്കാലം ക്രിയാത്മകമാക്കുതിന് എസ്‌കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച വി-ടുഗെദര്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ഇതോടൊപ്പം നടക്കും. സംഘടനാ സംവിധാനം കൂടുതല്‍ ശാസ്ത്രീയമാക്കുതിനും വിവര ശേഖരവും ലക്ഷ്യമിട്ട് നടത്തുന്ന ക്ലസ്റ്റര്‍ അദാലത്ത്, പുതിയ തലമുറയില്‍ ധാര്‍മ്മിക ബോധം വളര്‍ത്തുതിനും കൃത്യമായ ദിശാബോധം നല്‍കുന്നതിനുമായി യൂണിറ്റ്, മേഖല, ജില്ലാ തലങ്ങളില്‍ നടത്തുന്ന ന്യൂജെന്‍ മീറ്റ്, സ്റ്റഡി ടൂര്‍ തുടങ്ങിയവ ഉള്‍കൊള്ളുതാണ് മെയ് അവസാന വാരം വരെ നീണ്ടു നില്‍ക്കുന്ന വി-ടുഗെദര്‍ ക്യാമ്പയിന്‍. എസ്‌കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഇരു ക്യാമ്പിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. നേതൃ പരിശീലന ക്യാമ്പ് സമസ്ത ജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി-ടുഗെദര്‍ ക്യാമ്പയിനിന്റെ ബ്രോഷര്‍ പ്രകാശനം സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി എംഎം മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. ക്യാമ്പ് പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ വിതരണം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, റഷീദ് ഫൈസി വെള്ളായ്‌ക്കോട്, റഹീം ചുഴലി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ തലങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഉപസമിതി ഭാരവാഹികള്‍, ജില്ലാ കൗസിലര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന കമ്മിറ്റി നല്‍കുന്ന പ്രൊജക്ട് കിറ്റ് വിതരണം ചെയ്യും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ബാലനീതി നിയമം മത - മതഭൗതിക സമന്വയ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ഗൂഢനീക്കം

ത്വലബവിംഗ് സംസ്ഥാന ലീഡേര്‍സ് മീറ്റ് സമാപിച്ചു


കാസറഗോഡ് : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പിന് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഉജ്വല സമാപനം. വ്യാഴം,വെള്ളി തിയതികളിലായി നടന്ന പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ത്വലബാ വിംഗിന്റെ ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. ബാലനീതി നിയമം കേരളത്തില്‍ പാരമ്പര്യമായി നിലനിന്നുപോരുന്ന മതസ്ഥാപനങ്ങളയും മതഭൗതിക സമന്വയ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്നും അതീവ ഗുരുതരമായ  ഇത്തരം നിയമ നിര്‍മാണങ്ങള്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ക്യാമ്പ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. 
വ്യാഴം വൈകീട്ട് ലീഡേര്‍സ് മീറ്റിന് തുടക്കം കുറിച്ച് ത്വലബാ വിംഗ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി.സമസ്ത കേന്ദ്ര മുശാവറാ അംഗം ശൈഖുനാ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.ലോക ഇസ്ലാമിക സമൂഹത്തിന് മാതൃകയായിത്തീരുന്ന വിധം കേരളീയ മുസ്‌ലിംകള്‍ പുരോഗതി കൈവരിച്ചതിനു പിന്നില്‍ കാലങ്ങള്‍ക്കനുസരിച്ച്  നിലിന്നുപോന്ന മതവിദ്യാഭ്യാസ സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ കഴിയണമെന്നും ആദര്‍ശ ബോധവും സമുദായ പ്രതിബദ്ധതയും കൈമുതലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലാം ദാരിമി കിണവക്കല്‍ അധ്യക്ഷം വഹിച്ചു.എസ്‌കെ എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.ഇബ്രാഹീം ഫൈസി ജെഡിയാര്‍,താജുദ്ദീന്‍ ദാരിമി പടന്ന, ശമ്മാസ് ദേവാല, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, ബാദുഷ കൊല്ലം, അനീസ് കൊട്ടത്തറ, ഹബീബ് വരവൂര്‍, മുജ്തബ കോടങ്ങാട്, മാഹിന്‍ ആലപ്പുഴ, ഷാനവാസ് ഇടുക്കി, ശിഹാബ് കോതമംഗലം,അതാഉള്ള തായലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
വെള്ളി വിവിധ സെഷനുകളില്‍ ഡോ.സലീം നദ്‌വി വെളിയമ്പ്ര, നൗഫല്‍ ഹുദവി കൊടുവള്ളി, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി,സിദ്ദീഖ് മണിയൂര്‍,  സംസാരിച്ചു.സമാപന സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബദിര ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.പി ബാസിത് തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സലീം ദേളി നന്ദിയും പറഞ്ഞു.
- twalabastate wing

ഇമാം ശാഫീ ജല്‍സ: മെയ് 4, 5, 6, 7 തിയ്യതികളില്‍; സ്വാഗത സംഘം രൂപീകരിച്ചു

കുമ്പള: ഇമാംശാഫീ അക്കാദമിയില്‍ വര്‍ഷം തോറുംനടത്തിവരാറുള്ള ജല്‍സ സീറതു ഇമാം ശാഫീ(റ) ഈ വര്‍ഷവും മെയ് 4, 5, 6, 7 തിയ്യതികളില്‍ അതിവിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. ജല്‍സയുടെ സുഗമമായ നടത്തിപ്പിനായി എം. എ ഖാസിം മുസ്ലിയാര്‍, സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍, പി. ബി അബ്ദുല്‍ റസാഖ് എം. എല്‍. എ, യഹ്‌യാ തളങ്കര എന്നിവര്‍ രക്ഷാധികാരികളായ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു.
(ചെയര്‍മാന്‍) ബി. കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ജന. കണ്‍വീനര്‍ കെ. എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍, അബൂബകര്‍ സാലൂദ് നിസാമി, (ട്രഷറര്‍) ഹാജി മുഹമ്മദ് അറബി കുമ്പള. വൈ. ചെയര്‍മാന്മാര്‍    ശാഫി ഹാജി മീപ്പിരി, എം. പി മുഹമ്മദ് സഅദി, ഡോ. ഫസല്‍ റഹ്മാന്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഒമാന്‍ മുഹമ്മദ് ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്ലാ ഹാജി ലാന്റ് മാര്‍ക്ക്, എ. എം ഉമറുല്‍ ഖാസിമി, കോഹിനൂര്‍ മൂസ ഹാജി, എസ്. പി സ്വലാഹുദ്ദീന്‍, പി. എസ് മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കുമ്പകുതി, ഡോ. പാവൂര്‍ മുഹമ്മദ്, കാലിക്കറ്റ് മുഹമ്മദ് ഹാജി താജുദ്ദീന്‍ ദാരിമി പടന്ന, സുലൈമാന്‍ ഹാജി അറഫ, യു. കെ അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, അന്തിഞ്ഞി ഹാജി ബദ്‌രിയ നഗര്‍, ബി. പി അബൂബക്കര്‍ കൊടിയമ്മ, ബി, എന്‍ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ഹനീഫ് അറബി, അബ്ദുല്‍ ഖാദര്‍ ഹാജി കയര്‍കട്ട, എ. എം മുഹമ്മദ് ബദ്രിയ നഗര്‍, കണ്‍വീനര്‍മാര്‍. അബ്ദുല്ല ഹില്‍ട്ടോപ്പ്, സിറാജുദ്ധീന്‍ ഫൈസി അറന്തോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല ഹാജി താജ്, അസീസ് ദാരിമി കുമ്പടാജ, സയ്യിദ് ഹാദി തങ്ങള്‍, ടി. കെ ഇസ്മാഈല്‍ ഹാജി, ഹമീദ് ഹാജി പറപ്പാടി, അബ് ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി, പി. കെ മുഹമ്മദ് കുഞ്ഞി, പളളിക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി സീതാംഗോളി, ഇബ്രാഹിം ദാരിമി കൊട്ടില, ബഷീര്‍ ബദ്‌രിയ നഗര്‍, കുഞ്ഞാലി ബദ്‌രിയ നഗര്‍, ബി. എ റഹ്മാന്‍ ആരിക്കാടി, ഹമീദ് പട്ട്‌ള, അന്തിഞ്ഞി ഹാജി ബംബ്രാണ, മുഹമ്മദ് മുസ്ലിയാര്‍ ബേക്കൂര്‍, അബ്ദുല്‍ റഹ്മാന്‍ നാട്ടക്കല്‍.
- Imam Shafi Academy

ഫെയ്‌സ്ബുക്ക് വിവാദം; ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തെളിവ് നല്‍കി

മലപ്പുറം: സുന്നി യൂവജന സംഘത്തിന്റെയും എസ്. കെ. എസ്. എസ്. എഫിന്റെയും സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തി എസ്. എം. എഫ്. സംസ്ഥാന പ്രസിഡന്റ് ടി. പി. അശ്‌റഫലി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശത്തിലെ തെളിവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. അശ്‌റഫലി ഒഴുകൂരിലെ യൂസുഫിന് അയച്ച വാട്‌സ്അപ് മെസേജിന്റെയും അനുബന്ധമായ ചാറ്റിംഗുകളുടെയും പകര്‍പ്പാണ് തങ്ങള്‍ക്ക് കൈമാറിയത്. അശ്‌റഫലി അയച്ച വിവിധ സന്ദേശങ്ങളടങ്ങിയ മുബൈല്‍ ഫോണും ഹാജറാക്കി. തന്റെ പേരില്‍ വ്യാജമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നുവെന്ന് ആരോപിച്ച് അശ്‌റഫലി ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കിയിരുന്നുവെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ പോലീസ് ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല. സംഘടനാ നേതാക്കള്‍ക്കെതിരെ അശ്‌റഫലി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ രേഖാമൂലം ആരുടെ മുമ്പിലും തെളിയിക്കാന്‍ തയ്യാറാണെന്ന് അശ്‌റഫലി വാട്‌സ്അപ് മെസേജ് അയച്ചുകൊടുത്ത യൂസുഫ് പറഞ്ഞു.
- SKSSF STATE COMMITTEE

ത്വലബാവിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റിന് കാസര്‍കോട് എം.ഐ.സി. യില്‍ തുടക്കം

കാസറഗോഡ് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേര്‍സ് ക്യാമ്പിന് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രൗഢതുടക്കം. സമസ്ത കേന്ദ്ര മുശാവറാ അംഗം ശൈഖുനാ യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
ലോക ഇസ്ലാമിക സമൂഹത്തിന് മാതൃകയായിത്തീരുന്ന വിധം കേരളീയ മുസ്‌ലിംകള്‍ പുരോഗതി കൈവരിച്ചതിനു പിന്നില്‍ കാലങ്ങള്‍ക്കനുസരിച്ച് നിലനിന്നുപോന്ന മതവിദ്യാഭ്യാസ സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ കഴിയണമെന്നും ആദര്‍ശ ബോധവും സമുദായ പ്രതിബദ്ധതയും കൈമുതലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹീം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി. പി ബാസിത്ത് തിരൂര്‍, ശമ്മാസ് ദേവാല, ജുറൈജ് കണിയാപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, സിദ്ദീഖ് മണിയൂര്‍, സലീം ദേളി, ബാദുഷ കൊല്ലം, അനീസ് കൊടത്തറ, ഹബീബ് വരവൂര്‍, മുജ്തബ കോടങ്ങാട്, മാഹിന്‍ ആലപ്പുഴ, ഷാനവാസ് ഇടുക്കി, ശിഹാബ് എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. 
സലാം ദാരിമി കിണവക്കല്‍ അധ്യക്ഷം വഹിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു. 
ലീഡേര്‍സ് മീറ്റിന് തുടക്കം കുറിച്ച് ത്വലബാ വിംഗ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ത്വലബാ വിംഗിന്റെ ജില്ലാ നേതാക്കന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്ന് വിവിധ സെഷനുകളില്‍ ഡോ: സലീം നദ്‌വി വെളിയാമ്പ്ര, എസ്. വി മുഹമ്മദലി, ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്,, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി സംസാരിക്കും. വൈകീട്ട് 3മണിക്ക് സമാപിക്കും. 
‌ഫോട്ടോ: എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേര്‍സ് ക്യാമ്പ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ സമസ്ത കേന്ദ്ര മുശാവറാ അംഗം ശൈഖുനാ യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
- twalabastate wing