പാരമ്പര്യ സമീപനങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ഖത്തീബുമാര്‍ രംഗത്തിറങ്ങുക: ഖത്തീബ് സംഗമം

പട്ടിക്കാട്: സമുദായത്തിന്റെ നിഖില മേഖലകളും മസ്ജിദുമായി ബന്ധം സ്ഥാപിക്കുകയും മഹല്ലുതലങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൈതൃക ശേഷിപ്പ് നിലനിര്‍ത്തുന്നതില്‍ രംഗത്തിറങ്ങണമെന്ന് ജാമിഅഃ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഖത്തീബ് സംഗമം ആവശ്യപ്പെട്ടു. കുടുംബ പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഖത്തീബിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാകണം. മഹല്ലു കമ്മിറ്റി, കാരണവന്മാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന മസ്‌ലഹത്ത് സമിതികള്‍ മഹല്ലു തലങ്ങളില്‍ നിലവില്‍ വരണമെന്നും സംഗമം ആവശ്യപ്പെട്ടു. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി അല്‍ ഹൈതമി അദ്ധ്യക്ഷത വഹിച്ചു. റഹീം മാസ്റ്റര്‍ ചുഴലി മഹല്ല് െൈട്രനിംങ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ല മുസ്‌ലിയാര്‍ പടന്ന, സി. മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Secretary Jamia Nooriya