Friday, January 08, 2016

ദാറുല്‍ഹുദാ സിബാഖ് കലോത്സവം; ഥാനവിയ്യ മത്സരങ്ങള്‍ക്ക് സമാപ്തി. മറ്റു വിഭാഗങ്ങളുടേത് നാളെ മുതല്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ നാലാമത് ദേശീയ കലോത്സവം സിബാഖ് '16 ലെ സീനിയര്‍ സെക്കണ്ടറി വിഭാഗം ഥാനവ്വിയയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പരിസമാപ്തി. സര്‍ഗ വിസ്മയങ്ങള്‍ പെയ്തിറങ്ങിയ രണ്ടു ദിവസത്തെ ഥാനവിയ്യയുടെ പ്രാഥമിക ഘട്ട മത്സരങ്ങളില്‍ ദാറുല്‍ഹുദായുടെ ഇരുപതോളം സഹ സ്ഥാപനങ്ങളില്‍ നിന്നായി നാന്നൂറിലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. സമാപന സമ്മേളനം വി. ടി ബല്‍റാം എം. എല്‍. എ ഉദ്ഘാടനം ചെയ്തു. 
ബിദായ, ഊലാ, ഥാനിയ്യ (സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) എന്നീ വിഭാഗങ്ങളുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ദാറുസ്സലാം അക്കാദമിയില്‍ ബിദായ (സബ്ജൂനിയര്‍) വിഭാഗത്തിന്റെയും കാസറഗോഡ് തളങ്കരയില്‍ ഉലാ (ജൂനിയര്‍ വിഭാഗം) യുടെയും ചടഞ്ചാല്‍ എം. ഐ. സി ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ സാനിയ (സീനിയര്‍) വിഭാഗത്തിന്റെയും മത്സരങ്ങള്‍ നടക്കും. 
തളങ്കര മാലിക് ദീനാര്‍ അക്കാദമിയില്‍ കാസറഗോഡ് മണ്ഡലം എം. എല്‍. എ എന്‍. എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ജില്ലാ കലക്ടര്‍ പി. എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. പി മോഹനന്‍ മുഖ്യാതിഥിയായിരിക്കും. ഇന്ന് വൈകീട്ട് മുഴുവന്‍ കേന്ദ്രങ്ങളിലും സിബാഖ് കലോത്സവത്തിന്റെ വിളംബര റാലിയും നടക്കും. 
വിവിധ വിഭാഗങ്ങളിലെ പ്രാഥമിക മത്സരത്തില്‍ നിന്നു യോഗത്യ നേടിയവര്‍ 22 മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കും. ഇതര സംസ്ഥാനങ്ങളിലെ ദാറുല്‍ഹുദാ ഓഫ് കാമ്പസുകളിലെയും യു. ജി കോളേജുകളിലെയും മത്സരാര്‍ത്ഥികള്‍ കൂടി പങ്കെടുക്കുന്ന സിബാഖ് ദേശീയ കലോത്സവത്തില്‍ വിവിധ കോളേജുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 
- Darul Huda Islamic University

No comments:

Post a Comment