ദാറുസ്സലാം റൂബി ജൂബിലി : നാഷനല്‍ ഹിഫഌ കോംപറ്റീഷന്‍ സമാപിച്ചു

നന്തി : ദാറുസ്സലാം റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ദേശീയ ഹിഫ്‌ള് കോംപറ്റീഷന്‍ സമാപിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറു കണക്കിന് ഹാഫിളുകള്‍ പങ്കെടുത്ത മത്സരത്തില്‍ അബ്ദുല്‍ ഹാഫിസ് മൊല്ല പൈതാനിക് (മഹാരാഷ്ട്ര) ഒന്നാം സ്ഥാനവും മുഹമ്മദ് മിദ്‌ലാജ് ഓമച്ചപ്പുഴ (ദാറുല്‍ ഹുദ ഹിഫ്‌ള് കോളജ്, മമ്പുറം) രണ്ടാം സ്ഥാനവും മുഹമ്മദ് ബാബ മുഹ്‌യുദ്ദീന്‍ (ഹൈദരാബാദ്) മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 50,001 ,25001, 15001 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.
ഇന്നലെ രാത്രി നടന്ന അനുസ്മരണ സമ്മേളനത്തില്‍ എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.ടി അബ്ദുറഹ് മാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ടക്കല്‍, കുട്ടിഹസന്‍ ദാരിമി, മരക്കാര്‍ ഹാജി പൂവ്വാട്ടുപറമ്പ്, കല്ലേരി മൂസ്സ ഹാജി സംബന്ധിച്ചു.
ദിക്‌റ് ദുആ മജ്‌ലിസിന് ഐദ്രോസ് മുസ്‌ല്യാര്‍ ചെറുവാളൂര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകിട്ട് നാലിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. മീഡിയ കോണ്‍ഫറന്‍സ് കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.പി ചെറൂപ്പ, എ.സജീവന്‍, എന്‍ ചേക്കുട്ടി, ഖാസിം ഇരിക്കൂര്‍, ജോഷോ, പി.കെ മുഹമ്മദ് സംബന്ധിക്കും.
ഏഴിന് നടക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.