Sunday, July 05, 2015

SKSSF തൃശൂര്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് നാളെ

തൃശൂര്‍: എസ്. കെ. എസ്. എസ്. എഫ് ജില്ലാ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നാളെ വൈകീട്ട് 3.30 മുതല്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടക്കും. യൂണിറ്റ്, ക്ലസ്റ്റര്‍, മേഖല പ്രസിഡന്റ്, സെക്രട്ടറി ജില്ലാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കൃത്യ സമയത്ത് തന്നെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സെക്രട്ടറി സയ്യിദ് ഷാഹിദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജില്ലാ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ റഹീം ചുഴലി, ബഷീര്‍ ഫൈസി ദേശമംഗലം, ഡോ. സുബൈര്‍ ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

No comments:

Post a Comment