Wednesday, July 01, 2015

SKSSF കാസര്‍കോട് ജില്ലാ റമളാന്‍ പ്രഭാഷണം മജ്‌ലിസുന്നൂറോടെ ഇന്ന് സമാപ്പിക്കും

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ വസന്തം എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് 4 ദിവസങ്ങളിലായി സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം മജ്‌ലിസുന്നൂറോടെ ഇന്ന് സമാപ്പിക്കും മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലിസിന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമല്ലുലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പൂക്കോയ തങ്ങള്‍ ചന്തേര, എം എസ് തങ്ങള്‍ മദനി തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കും. ഖുര്‍ആന്‍ വിശ്വാസിയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. റമളാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിന പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഡോ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, സാലിഹ് മുസ്‌ലിയാര്‍, ഹമീദ് മദനി, മൂസ ഹാജി ചേരൂര്‍, അബ്ബാസ് ഫൈസി ചേരൂര്‍, ഹംസത്തു സഅദി, യു ബശീര്‍ ഉളിയത്തടുക്ക, ലത്തീഫ് ചെര്‍ക്കള, അബൂബക്കര്‍ തങ്ങള്‍, എസ് പി സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് കുഞ്ഞി തുരിത്തി, സി എ അബ്ദുല്ല ക്കുഞ്ഞി, അഷ്‌റഫ് ഫൈസി, എം. എ ഖലീല്‍, സിദ്ദീഖ് ബെളിഞ്ചം, ശരീഫ് മുഗു, ഹമീദ് കുണിയ, യു ദാവൂദ് ചിത്താരി, ശഫീഖ് ആദൂര്‍, റഷീദ് മൗലവി ചാലക്കുന്ന്, പി എച്ച് അസ്ഹരി, ബഷാല്‍ തളങ്കര, ഇര്‍ഷാദ് ഹുദവി, സാലിം ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന സമാപന സംഗമത്തില്‍ സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറയും സ്വാഗതസംഘം ചെയര്‍മാന്‍ ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് അധ്യക്ഷത വഹിക്കും സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും, മെട്രോ മുഹമ്മദ് ഹാജി, ടി കെ. സി അബ്ദുല്‍ ഖാദര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഇസ്ഹാഖ് ഹാജി ചിത്താരി, അസീസ് മരിക്കൈ, ഹമീദ് ഹാജി ചൂരി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee.

No comments:

Post a Comment