SKSSF നേതൃസംഗമം നാളെ (ചൊവ്വ)

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃ സംഗമം നാളെ (ചൊവ്വ) തൃശ്ശൂര്‍ വാടനപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ ആരംഭിക്കും. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന സംഗമം ബുധനാഴ്ച വൈകുന്നേരം സമാപിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും മേഖല പ്രസിഡന്റുമാരും ജന.സെക്രട്ടിമാരുമാണ് പരിപാടിയില്‍ പങ്കെടുക്കുക. വിവിധ സെഷനുകള്‍ക്ക് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ നേതൃത്വം നല്‍കും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE