Wednesday, February 18, 2015

SKSSF വിഖായ ഗ്രൂപ്പ് ലീഡേഴ്‌സ് സംഗമം ചേര്‍ന്നു

സമര്‍ഖന്ദ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ നടത്തുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സന്നദ്ധസേവനതത്തിന് സ്വയം സമര്‍പ്പിതമായ വിഖായ ടീം ഗ്രൂപ്പ് ലീഡേഴ്‌സിന്റെ ഒത്തുചേരല്‍ ശ്രദ്ധേയമായി. സംസ്ഥാനത്തെ ശാഖ, ക്ലസ്റ്റര്‍ തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിഅയ്യായിരം പ്രത്യേക പരിശീലനം ലഭിച്ച വിഖായ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന നൂറ്റി പന്ത്രണ്ട് ബെറ്റാലിയനുകളായി നേതാജി ഗ്രൗണ്ടില്‍ നിന്നും 22-ാം തിയ്യതി 2 മണിക്ക് മാര്‍ച്ച് പാസ് നടത്തും. റാലിയുടെ മുന്‍നിരയില്‍ എസ് കെ എസ് എസ് എഫ് നേതാക്കള്‍ക്ക് പിറകിലായി പ്രത്യേക യൂനിഫോം ധരിച്ച് ത്രിവര്‍ണ പതാകയേന്തി വിഖായ ടീം കൈ കോര്‍ത്ത് സമര്‍ഖന്ദിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലി സമര്‍പ്പണം നടത്തും. വേദിയില്‍ സമസ്ത നേതാക്കളും മുഖ്യാതിഥിയടക്കമുള്ള പ്രമുഖരും വിഖായി ടീമിനെ അഭിവാദ്യം ചെയ്യും.
വിഖായ സെക്രട്ടറി റഫീഖ് അധ്യക്ഷത വഹിച്ചു. സി.എ റശീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. ബശീര്‍ ഫൈസി ദേശമംഗലം, റഷീദ് ഫൈസി വെള്ളായിക്കോട് ടീം ലീഡേഴ്‌സിന് നിര്‍ദേശങ്ങള്‍ നല്‍കി. ഓണംപള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, സി.എ ശംസുദ്ദീന്‍, ടി.എം ശമീര്‍ എന്നിവര്‍ സംസാരിച്ചു. സലാം ഫാറൂഖ് സ്വാഗതവും ജലീല്‍ ഫൈസി അരിമ്പ്ര നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

No comments:

Post a Comment