Monday, February 16, 2015

SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തെ വരവേല്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും കാത്തിരിക്കുകയാണ്. തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനം ചരിത്രത്തില്‍ അപൂര്‍വ്വ നിമിഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എസ് കെ എസ് എസ് എഫ് മുന്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും സമര്‍ഖന്ദിന്റെ ഒരുക്കങ്ങള്‍ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നു. സമ്മേളനത്തിന്റെ അലയൊലി മഹല്ലുകളിലും മദ്രസകളിലും യൂണിറ്റുകളിലും ആകര്‍ഷ പൂര്‍വ്വമാണ് നടക്കുന്നത്. പദയാത്രയും ഗൃഹ സന്ദര്‍ശനവും ബൈക്ക് റാലിയും വിളമ്പര ഘോഷയാത്രയുമായി പ്രവര്‍ത്തകര്‍ പ്രചരണ രംഗത്താണ്. തൃശൂര്‍ ജില്ലയിലെ മഹല്ലുകളില്‍ നിന്നും മദ്രസയില്‍ നിന്നുമുള്ള ഭാരവാഹികള്‍ സമര്‍ഖന്ദില്‍ എത്തി പിന്തുണ അറിയിച്ച് പ്രഭാതം മുതല്‍ സമര്‍ഖന്ദില്‍ സജീവമാണ്. സ്വാഗത സംഘം ചെയര്‍മാന്‍ തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, വൈസ് ചെയര്‍മാന്‍ സി. എ. മുഹമ്മദ് റഷീദ് ജനറല്‍ കണ്‍വീനര്‍ തിരുവത്ര, ശഹീര്‍ ദേശമംഗലം, സി. എ. ശംസുദ്ദീന്‍ തൃശൂര്‍ തുടങ്ങി ജില്ലയിലെ പ്രവര്‍ത്തകര്‍ സമ്മേളന വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

No comments:

Post a Comment