SKSSF നീതിബോധന യാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

കാസര്‍ഗോഡ് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം ഫെബ്രുവരി 2ന് തിരുവനന്തപുരത്ത് നിന്ന് പ്രയാണമാരംഭിച്ച നീതിബോധനയാത്ര ഇന്ന് (11--02-2015) കാസര്‍കോട് ജില്ലയിലെ പര്യടനത്തോടെ ഹൊസങ്കടി മജീര്‍ പള്ളത്ത് സമാപിക്കും. ജില്ലാ അതിര്‍ത്തിയില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ സംസ്ഥാന നേതാക്കള്‍ തങ്ങളെ സ്വീകരിക്കും. 
രാവിലെ 11മണിക്ക് പ്രഥമ സ്വീകരണം തൃക്കരിപ്പൂരില്‍ നടക്കും. ഉച്ചക്ക് 3മണിക്ക് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വീകരണത്തിന് ശേഷം 4മണിക്ക് കാസര്‍കോട് പുതിയബസ്റ്റാന്റ് പരിസരത്തും സ്വീകരണസമ്മേളനം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5.30ന് ഹൊസങ്കടി മജീര്‍ പള്ളത്ത് നടക്കുന്ന പൊതു സമ്മേളനത്തോടു കൂടി തിരുവനന്തപുരത്ത് നിന്ന് പ്രയാണമാരംഭിച്ച നീതിബോധന യാത്രയ്ക്ക് സമാപനം കുറിക്കും. 
ഇന്ന് ജില്ലിയില്‍ പ്രവേശിക്കുന്ന യാത്രയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ങളെ ആനയിക്കും. 
എസ് വൈ എസ്, എസ്എംഎഫ്, എസ് കെ എസ് എസ് എഫ്, എസ്‌കെജെഎം തുടങ്ങി സംഘടനയുടെ ശാഖാ ക്ലസ്റ്റര്‍ പഞ്ചായത്ത്, മേഖലാ, മണ്ഡലം നേതാക്കള്‍ അതാത് കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനത്തില്‍ ജാഥാനായകന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ ഹാരാര്‍പ്പണം നടത്തും. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയില്‍ നിന്ന് പാവപ്പെട്ട രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം ഓരോ കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് തങ്ങള്‍ നേരിട്ട് വിതരണം ചെയ്യും. ജില്ലാകമ്മിറ്റി നല്‍കുന്ന വീല്‍ചെയര്‍ വിതരണവും നിര്‍വഹിക്കും. വിവിധകേന്ദ്രങ്ങളില്‍ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, അയ്യൂബ് കുളിമാട്, കെഎന്‍എസ് മൗലവി പ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ചത്. പ്രചാരണോദ്ഘാടനം, ആദര്‍ശ മുഖാമുഖം, സമര്‍ഖന്ത് സംഗമം, സമര്‍ഖന്ത് കൂട്ടായ്മ, വിഖായ റാലി, ജൂബിലി സന്ദേശ യാത്ര, ഐഎഫ്‌സി ക്ലാസ്, ഇബാദ് ക്യാമ്പ്, പ്രചാരണ സമ്മേളനങ്ങള്‍, ജൂബിലി ഉപഹാരമായി ആംബുലന്‍സ്, വീല്‍ചെയര്‍ വിതരണം, സഹചാരി റിലീഫ് കേന്ദ്രങ്ങള്‍ തുടങ്ങി 25 ഇന പരിപാടികളാണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത്.
- Secretary, SKSSF Kasaragod Distict Committee