കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തുവാന്‍ പുതിയ വിംഗുകളുമായി SKSBV

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തോളം മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടി സമസ്തക്ക് കീഴില്‍ സ്ഥാപിതമായ ബാലസംഘടനയായ സമസ്ത കേരള സുന്നി ബാലവേദി 21 വര്‍ഷം പിന്നിടുമ്പോള്‍ കര്‍മമണ്ഡലം വിപുലപ്പെടുത്തുന്നതിന്നും വ്യവസ്ഥാപിതമായും ശാസ്ത്രീയമായും മുന്നോട്ടുകൊണ്ടുപോകുന്നതിനും അലിഫ്, അദബ്, ഖിദ്മ, വൈഫൈവ് എന്നീ നാല് വിംഗുകള്‍ക്ക് സംഘടന രൂപം നല്‍കിയിരിക്കുന്നു. 
ആധുനിക വിദ്യാഭ്യാസം കൂടുതല്‍ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മദ്‌റസാതലം തൊട്ടുതന്നെ ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് 'അലിഫും' ചെറുപ്പം മുതല്‍ സമൂഹത്തോടും സമുദായത്തോടും ആഭിമുഖ്യം വളര്‍ത്തുകയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് 'ഖിദ്മ'യും ആത്മീയ ബോധം ചെറുപ്പം മുതല്‍ ബാലമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുന്നതിന് 'അദബും' സംഘടനയുടെ പ്രവര്‍ത്തനം, ഫെയ്‌സ് ബുക്ക്, വാട്‌സ്അപ്, വെബ്‌സൈറ്റ്, ഇ-മെയില്‍, സര്‍ക്കുലര്‍ എന്നീ അഞ്ച് മേഖലകളിലൂടെ സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി 'വൈ ഫൈവ്' എന്നീ നാലു വിംഗുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിംഗുകളുടെ പ്രഖ്യാപനം തൃശൂര്‍ സമര്‍ഖന്ദില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഫിയര്‍ഫ്രീ -15; ഇന്റന്‍സീവ് കോച്ചിംഗ് ക്യാമ്പ് മാര്‍ച്ച് 1ന്

- Faizal Babu Babu

കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് മെയ് 08, 09, 10 തിയ്യതികളില്‍ തിരൂരില്‍

- Irshad kallikkad

ഇമാം ശാഫി അക്കാദമി കാമ്പസ് സമര്‍പ്പണവും ജല്‍സയും ഏപ്രില്‍ 30, മെയ് 1, 2, 3 തിയ്യതികളില്‍

കുമ്പള : ഇമാംശാഫി അക്കാദമി സ്ഥാപന സമര്‍പ്പണവും ജല്‍സയും ഈ വരുന്ന ഏപ്രില്‍ 30, മെയ് 1, 2, 3 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. മൂന്നേക്കര്‍ സ്ഥലത്ത് ഒരുകോടി ചെലവില്‍ നിര്‍മ്മിച്ച ബില്‍ഡിങ് സമര്‍പ്പണ പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. മുഖ്യരക്ഷാധികാരി എം.എ ഖാസിം മുസ്ലിയാര്‍, ചെയര്‍മാന്‍ : മീപ്പിരി ശാഫി ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍. : അബ്ദുല്ല ഹാജി താജ്, ജനറല്‍ കണ്‍വീനര്‍ : കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍ : അബൂബക്കര്‍ സാലൂദ് നിസാമി, ട്രഷറര്‍ : മുഹമ്മദ് അറബി ഹാജി കുമ്പള, സുവനീര്‍ ചെയര്‍മാന്‍ : ശമീര്‍ വാഫി കരുവാരക്കുണ്ട്, കണ്‍വീനര്‍ : അബ്ദുല്‍ റഹിമാന്‍ ഹൈതമി, സപ്ലിമെന്റ് ചെയര്‍മാന്‍ : കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കണ്‍വീനര്‍ : ബി.എ റഹ്മാന്‍ ആരിക്കാടി, വളണ്ടിയര്‍ ചെയര്‍മാന്‍ : ഇര്‍ഷാദ് മൈമൂന്‍ നഗര്‍, കണ്‍വീനര്‍ ഖലീല്‍ നാട്ടക്കല്‍, ഫുഡ് &അക്കമഡേഷന്‍ചെയര്‍മാന്‍ വി.പി അബ്ദുല്‍ ഖാദിര്‍ കണ്‍വീനര്‍ ബി.എം മുഹമ്മദ് ബാരി വളപ്പ്, ഫൈനാന്‍സ് ചെയര്‍മാന്‍ പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, കണ്‍വീനര്‍ അശ്‌റഫ് റഹ്മാനി ചൗക്കി, സ്വീകരണം ചെയര്‍മാന്‍ മൂസ ഹാജി ബന്തിയോട് കണ്‍വീനര്‍ അലി ദാരിമി, സ്റ്റേജ് & ഡക്രേഷന്‍ ചെയര്‍മാന്‍ സി.എം മുഹമ്മദ് കണ്‍വീനര്‍ മിസ്ബാഹ് ബദ്‌രിയ്യാ നഗര്‍, പ്രചരണം ചെയര്‍മാന്‍ സുബൈര്‍ നിസാമി, കണ്‍വീനര്‍ ഷരീഫ് മുഗു, മീഡിയ ചെയര്‍മാന്‍ അബ്ദുസ്സലാം വാഫി, കണ്‍വീനര്‍ സലാം നാട്ടക്കല്‍. ഓഫീസ് സെക്രട്ടറി ഇബ്രാഹീം നവാസ് ദാരിമി.
ബി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമിയുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തില്‍ പ്രിന്‍സിപ്പള്‍ ചെയര്‍മാന്‍ എം. എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി സ്വാഗതവും മൂസ നിസാമി നന്ദിയും പറഞ്ഞു.
- Imam Shafi

ആത്മീയത വാണിജ്യവല്‍ക്കരിക്കപ്പെടുന്നത് അപകടകരം : കോഴിക്കോട് ഖാസി

വാരാമ്പറ്റ സആദ കോളജില്‍ ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍ മജിലിസില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു
വാരാമ്പറ്റി : ആത്മീയത മനുഷ്യനെ ഒന്നിപ്പിക്കാനാവണമെന്നും ആത്മീയതയുടെ പേരില്‍ ഇന്നു നടമാടുന്ന വാണിജ്യവത്ക്കരണം അപകടകരമാണെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. വ്യാജ ആത്മീയത വ്യാപകമായ ഇക്കാലത്ത് യഥാര്‍ഥ ആത്മീയത മാനവരാശിക്കു പകര്‍ന്നു നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ ഏറെ പ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. വാരാമ്പറ്റ സആദ കോളജില്‍ പുതുതായി ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍ മജിലിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. പിണങ്ങോട് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി.എ ആലി ഹാജി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി പേരാല്‍ ആമുഖ പ്രഭാഷണവും ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മൂസ ബാഖവി, കെ.എ നാസര്‍ മൗലവി, സിറാജുദ്ദീന്‍ ഫൈസി, കബീര്‍ ഫൈസി, മുഹമ്മദ്കുട്ടി യമാനി, കോയ ഫൈസി, എം.കെ ഇബ്രാഹിം മൗലവി, ഉസ്മാന്‍ കാഞ്ഞായി, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹമ്മദലി യമാനി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, എ.കെ മുഹമ്മദ് ദാരിമി, പി അബൂബക്കര്‍ ഹാജി, അബ്ദുറഹിമാന്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു. എ.കെ സുലൈമാന്‍ മൗലവി സ്വാഗതവും ടി.കെ അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

SKSSF ഇസ്‍ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉംറ ദിവസങ്ങള്‍

- SKSSF STATE COMMITTEE

SKJM മേഖലാ സംഗമങ്ങള്‍ക്ക് വെസ്റ്റ് ജില്ലയില്‍ തുടക്കമായി

പൊന്നാനി കറുകത്തിരുത്തിയില്‍ എസ് കെ ജെ എം മലപ്പുറം വെസ്റ്റ് ജില്ലയിലെ മേഖലാ സംഗമത്തില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി പ്രസംഗിക്കുന്നു
പൊന്നാാനി : മാനവ നന്മക്ക് മതവിജ്ഞാനം എന്ന പ്രമേയമുയര്‍ത്തി എസ് കെ ജെ എം വെസ്റ്റ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേഖലാ സംഗമത്തിന് പൊന്നാനിയില്‍ തുടക്കമായി. കറുകത്തിരുത്തി മദ്രസയില്‍ നടന്ന മേഖലയിലെ മതാധ്യാപകരും മഹല്ല് ഭാരവാഹികളും സംബന്ധിച്ച സംഗമത്തില്‍ സമസ്ത പ്രസിഡന്റ് സി കേയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
എസ് കെ ജെ എം സംസ്ഥാനസെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങള്‍, നരിപ്പറമ്പ് കെ കെ എസ് ആറ്റക്കോയ തങ്ങള്‍, പി വി മുഹമ്മദ് മൗലവി, സി എം ബഷീര്‍ ആനക്കര, അബ്ദുല്‍ജലീല്‍ റഹ്മാനി വാണിയൂര്‍, പി കെ അബ്ദുല്‍ കാദര്‍ ഖാസിമി, കെ സെയ്ദ് ഹാജി, ടി എ റഷീദ്‌ഫൈസി, വി വി ഹമീദ് പ്രസംഗിച്ചു. എസ് കെ ജെ എം ജില്ലാപ്രസിഡന്റ് ടി മുഹ് യിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് കാണിച്ച മദ്‌റസാധ്യാപകരെ അനുമോദിച്ചു.
- Rafeeq CK

SKSSF നവാസ് നിസാര്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കും

കോഴിക്കോട് : കഴിഞ്ഞ ദിവസം നിര്യാതനായ പ്രൊഫ. നവാസ് നിസാറിന്റെ പേരില്‍ എല്ലാ വര്‍ഷവും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഹയര്‍ എജ്യുക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. ഉന്നത വിദ്യഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുക. ഒരുലക്ഷം രൂപയാണ് എക്‌സലന്‍സി അവാര്‍ഡ് തുകയെന്ന് അവര്‍ അറിയിച്ചു.
- SKSSF STATE COMMITTEE

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി; ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ഇന്ന്

വാരാമ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദ കോളജില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ഇന്ന് തുടക്കമാവും. വൈകീട്ട് ഏഴിന് കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹമ്മദ്‌കോയ ഫൈസി, സിറാജുദ്ദീന്‍ ഫൈസി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, കെ.കെ.എം ഫൈസി, മുഹമ്മദലി യമാനി  എന്നിവര്‍ സംസാരിക്കും.
- Shamsul Ulama Islamic Academy VEngappally

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഏപ്രില്‍ 1, 2 തിയ്യതികളില്‍

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2015 മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പൊതുപരീക്ഷ ഏപ്രില്‍ 1, 2 തിയ്യതിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്‌കൂളുകളില്‍ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കുന്നതിനാലാണ് സമസ്ത പൊതുപരീക്ഷകള്‍ ഏപ്രില്‍ 1, 2 (ബുധന്‍, വ്യാഴം) തിയ്യതികളിലേക്ക് മാറ്റിയത്.
- SKIMVBoardSamasthalayam Chelari

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം

അസാധാരണമായ ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ ഇളക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് നമ്മുടെ ഭരണവര്‍ഗം. ഭാരതവത്കരണം എന്ന പേരില്‍ ഹൈന്ദവരാഷ്ട്രം സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാവേണ്ടവര്‍ തന്നെ. അതിന്റെ അന്തസത്തയെ വെല്ലുവിളിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ഇന്ത്യന്‍ വ്യവസ്ഥക്ക് ഏകഭരണം അടിച്ചേല്‍പ്പിക്കാന്‍ വാശി പിടിക്കുന്നവര്‍ ജനമനസ്സ് വായിക്കുന്നിടത്ത് പരാജയപ്പെട്ടിരിക്കുന്നു. മതാധികാരം അടിച്ചേല്‍പ്പിച്ച് രൂപം കൊണ്ട ഒരു മത രാഷ്ട്രവും ലോകത്ത് വിജയിച്ചിട്ടില്ല. ഇത്തരം രാജ്യങ്ങളില്‍ വികസനത്തിന്റെ ചൂളംവിളികളേക്കാള്‍ സ്‌ഫോടനങ്ങളുടെ നിലക്കാത്ത ശബ്ദമാണ് കേള്‍ക്കുന്നത്. മതേതരഇന്ത്യയെ കാവിവത്കരിക്കാനുള്ള നീക്കത്തെ ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിരോധിക്കാന്‍ മതേതരത്വ ശക്തികള്‍ ഐക്യപ്പെടണം. മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും എത്ര ഭദ്രമാണെങ്കിലും അത് ജനജീവിതത്തിന് എന്തു മാത്രം പ്രയോജനപ്രദമാണെന്നുകൂടി വിലയിരുത്തപ്പെടണം. രാജ്യത്തെ ജനാധിപത്യ ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഒരേ മാലയില്‍ കോര്‍ത്ത മുത്തുകളെപ്പോലെ ഒന്നിച്ചു നിന്നാല്‍ മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളൂ.

കേരളത്തിന്റെ പാരമ്പര്യത്തിന് വിഘാതമുണ്ടാക്കുന്ന വിധം മലയാള നാട്ടിലും വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളച്ചു പൊന്തുന്നുവെന്ന ഭീതിതമായ വസ്തുതയുടെ സൂചനകള്‍ അങ്ങിങ്ങ് സമീപകാലത്തായി വന്നു കൊണ്ടിരിക്കുന്നു. നാദാപുരം തൂണേരിയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. എന്തു വില കൊടുത്തും സമുദായ സൗഹൃദം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കും വിധത്തിലുള്ള നീക്കങ്ങള്‍ കരുതലോടെ കാണേണ്ടതുമുണ്ട്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദ ഭീകര പ്രസ്ഥാനങ്ങള്‍ തലപൊക്കാന്‍ ശ്രമിക്കുകയാണ്. നിരപരാധികളായ ജനവിഭാഗങ്ങളെ കൊന്നൊടുക്കുകയും തോക്കിനിരയാക്കുകയും ചെയ്യുന്ന ഇവര്‍ എങ്ങനെ മുസ്‌ലിംകളാകും. യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഇത്തരം ക്രൂര ചെയ്തികളില്‍ ഏര്‍പ്പെടാനാകില്ല. ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനോ അംഗീകരിക്കാനോ ഒരു വിശ്വാസിക്കുമാകില്ല.

നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് ഫ് സില്‍വര്‍ജൂബിലി ആഘോഷ സമാപന വേളയില്‍ സമൂഹവും സമുദായവും രാഷ്ട്രവും ഭരണകൂടവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും നീതി ബോധം പുലര്‍ത്താന്‍ സന്നദ്ധരാവണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു.
- skssf silverjubilee

സൗഹാര്‍ദത്തിന്റെ ദേശീയതയാണ് മതങ്ങള്‍ക്കിടയിലുള്ളത് മുഖ്യമന്ത്രി

തൃശൂര്‍ : മതേതരത്വം രാജ്യത്തിന്റെ പ്രാണവായുവാണെന്നും സൗഹാര്‍ദത്തോടെയുള്ള  ജീവിത രീതിയാണ് ഇന്ത്യയിലെ മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ നടന്ന എസ്.കെ.എ.സ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ കാല്‍ ലക്ഷം സന്നദ്ധ പ്രവര്‍ത്തകരെ സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭാരതീയന്‍ എന്ന വികാരം ഏത് സാഹചര്യത്തിലും ഒറ്റക്കെട്ടായി നിലനില്‍ക്കാന്‍ ഭാരതീയരെ പ്രേരിപ്പിക്കുന്നു. ഈ ഐക്യബോധത്തിന് പോറലേല്‍പിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കില്ല. അന്യന്റെ പ്രയാസങ്ങളില്‍ പങ്കുചേരാനും അവര്‍ക്ക് കൈത്താങ്ങാനും നമുക്ക് സാധിക്കണം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ നാടിന്റെ നന്മക്കായി നടത്തുന്ന ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഏറെ അഭിനന്ദനീയമാണ്. മന്ത്രി പറഞ്ഞു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
- skssf silverjubilee

കാല്‍ ലക്ഷം സന്നദ്ധ സേവകര്‍ തീര്‍ത്ത സാഗരമായി വിഖായ റാലി

തൃശൂര്‍ : സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായ് സമര്‍പ്പണ സന്നദ്ധരായ കാല്‍ലക്ഷം വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്ന വിഖായ റാലി സാംസ്‌കാരിക നഗരിയെ ജനസാഗരമാക്കി. ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് നേതാജി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വിഖായ വളണ്ടിയര്‍ റാലി കിലോമീറ്ററുകള്‍ താണ്ടി സമര്‍ഖന്ദ് നഗരിയിലെത്തി സമാപിച്ചു.
നേതാജി സ്റ്റേഡിയത്തില്‍ നിന്നുമാരംഭിച്ച റാലി ഒ.എം.എസ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇളം നീല ജാക്കറ്റുകളണിഞ്ഞ് സമര്‍ഖന്ദിലേക്കൊഴുകിയ വിഖായ വളണ്ടിയര്‍മാര്‍ തൃശൂരിന് പുതിയ കാഴ്ചയായി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി, കെ.എന്‍.എസ് മൗലവി, മുസ്ഥഫ അഷ്‌റഫി കക്കുപടി, അഹ്മദ് വാഫി കക്കാട്, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഖായ റാലിക്ക് അകമ്പടിയായി കോഴിക്കോട് കൈതപ്പൊഴിയില്‍ നിന്നും സമ്മേളന നഗരിയിലേക്കെത്തിയ പ്രവര്‍ത്തകരുടെ സൈക്കിള്‍ റാലി വേറിട്ട കാഴ്ചയായി.
- skssf silverjubilee

നാട്ടിക മൂസമുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ഓണംപിള്ളി മുഹമ്മദ് ഫൈസി ഏറ്റുവാങ്ങി

തൃശൂര്‍ : ആദര്‍ശപ്രസംഗങ്ങളുമായി രംഗത്തുള്ള മികച്ച പണ്ഡിതനെ ആദരിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് മസ്‌കറ്റ് കമ്മറ്റി നല്‍കുന്ന നാട്ടിക മൂസ മുസ്‌ലിയാര്‍ അവാര്‍ഡിനു ഓണംപിള്ളി മുഹമ്മദ് ഫൈസി അര്‍ഹനായി. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രവാസം സെഷനില്‍ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡു കൈമാറി.
- skssf silverjubilee

പ്രവാസിയുടെ കുടുംബകം : ഗൗരവമായ ചര്‍ച്ചകളുമായി പ്രവാസിസംഗമം ശ്രദ്ധേയമായി

തൃശൂര്‍ : കേരളത്തിന്റെ സാമ്പത്തിക സുസ്ഥിതി നിലനിര്‍ത്തുന്നതില്‍ അതല്യമായ പങ്ക് വഹിക്കുകയും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച പിന്തുണനല്‍കുകയും ചെയ്യുന്ന പ്രവാസികളുടെ കുടുംബകം ചര്‍ച്ച ചെയ്ത് പ്രവാസം സെഷന്‍ ശ്രദ്ധേയമായി. സാമ്പത്തികമായി കുടുംബാസൂത്രണം പരാജയപ്പെടുമ്പോഴും പക്വമായി കുട്ടികളെ വളര്‍ത്തുന്നതില്‍ പിഴവുസംഭവിക്കുമ്പോഴും പ്രവാസം ജീവിതത്തിനു ശാപമാവുന്നു. അതു മറികടക്കാന്‍ കേവലധാര്‍മിക യുക്തിയുപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടത്തേണ്ടതും ആവശ്യമെന്നും ചര്‍ച്ച നിര്‍ദേശിച്ചു. മനശ്ശാസ്ത്രപരമായി അതിനുള്ള പരിഹാരം നിര്‍ദേശിക്കാനാവുന്ന എസ് കെ എസ് എസ് എഫ് പോലുള്ള സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ചര്‍ച്ചക്കു നേതൃത്വം നല്‍കി എസ് വി മുഹമ്മദലി പറഞ്ഞു. ചര്‍ച്ചയില്‍ ഫാത്തിമ മൂസ ഹാജി, നെല്ലറ ശംസുദ്ധീന്‍, അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എവി അബൂബക്കര്‍ ഖാസിമി, പൂക്കോയ തങ്ങള്‍, പി എച്ച് എസ് തങ്ങള്‍, കെകെ റഫീക്ക് കൂത്തുപറമ്പ് തുടങ്ങി പ്രവാസലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.
- skssf silverjubilee

സാമൂഹിക പ്രബുദ്ധതയില്‍ പ്രവാസിയുടെ പങ്ക് നിസ്തുലം : മന്ത്രി മഞ്ഞളാംകുഴി അലി

തൃശൂര്‍ : കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക നിലരൂപപ്പെടുത്തുന്നതില്‍ പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനങ്ങളുണ്ടെന്നും കേരള നഗരവികസനവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. സില്‍വര്‍ജൂബിലിയോടനുബന്ധിച്ച് നടന്ന പ്രവാസം സെഷനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ സാധിച്ചത് ഗള്‍ഫ് പണം കൊണ്ടാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടനകള്‍ തുടങ്ങിയവയെല്ലാം വിജയകരമായി മുന്നോട്ട് പോകുന്നത് പ്രവാസികളുടെ സഹായം കൊണ്ടാണ്. അവര്‍ ഇന്നു നേരിടുന്ന വെല്ലുവിളികളിലൊന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. അതു പരിഹരിക്കുന്നതിനായി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ഉടനെ പരിഹാരം കണ്ടെത്താന്‍ താന്‍തന്നെ മുന്നോട്ടിറങ്ങുമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. പ്രവാസിയുടെ കുടുംബകത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചനടന്ന സംഗമത്തില്‍ ഡോ. എസ് വിമുഹമ്മദ് അലി ചര്‍ച്ചക്കുനേതൃത്വം നല്‍കി. സിഎ മുഹമ്മദ് റഷീദ് ആമുഖവും കെ എന്‍ എസ് മൗലവി നന്ദിയും പറഞ്ഞു.
- skssf silverjubilee

ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് സമ്മാനിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ സോണല്‍ അദാലത്തില്‍ നിന്ന് സംസ്ഥാനത്തെ മികച്ച അഞ്ചു ശാഖകള്‍ക്കും മേഖലകള്‍ക്കുമുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. തോണിക്കല്ലു പാറ (മലപ്പുറം), മുട്ടില്‍ (വയനാട്), ബല്ല കടപ്പുറം, കരുപടന്ന (തൃശൂര്‍), കൂരിയാട് കണ്ണൂര്‍, എന്നീ ശാഖകളും തിരൂരങ്ങാടി മേഖലയുമാണ് അവാര്‍ഡിനര്‍ഹരായത്. മലപ്പുറം ജില്ലയിലെ വടക്കുംമുറി വെട്ടത്തൂര്‍, പൊന്ന്യകുര്‍ശി, മണലായ എന്നീ ശാഖകളും കോഴിക്കാട് സിറ്റി, ഓമശ്ശേരി എന്നീ മേഖലകളും മാവൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹരായി.

വിദ്യാഭ്യാസം, ദഅ്‌വാ, പബ്ലിക് റിലേഷന്‍, ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, സംഘടനാ നെറ്റ് വര്‍ക്ക്, ജൂബിലി പ്രചാരണം, സംഘടനാ അജണ്ടകള്‍ എന്നീ ഏരിയകളിലെ പദ്ധതികളാണ് വിലയിരുത്തലില്‍ മാനദണ്ഡമാക്കിയത്. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹീം ചുഴലി, പ്രൊഫ: മജീദ് കക്കാട്, അഹ്മദ് വാഫി കക്കാട്, ഹമീദ് കുന്നുമ്മല്‍, ഖയ്യൂം കടമ്പോട് തുടങ്ങിയവര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംഘടനാ ശാക്തീകരണ പരിശീലന വിഭാഗമായ ഓര്‍ഗാനറ്റിംഗിനു കീഴിലാണ് സോണല്‍ അദാലത്തും ബെസ്റ്റ് പെര്‍ഫോമന്‍സ് അ്‌വാര്‍ഡ് നിര്‍ണയവും നടത്തിയത്.
- skssf silverjubilee

ശുഭ്ര സാഗരം തീര്‍ത്ത് സമര്‍ഖന്ദ്

തൃശൂര്‍ : സംസ്‌കൃതിയുടെ തലസ്ഥാന നഗരിയില്‍ പാല്‍കടല്‍ തീര്‍ത്ത് സമര്‍ഖന്ദ്. ത്രിവര്‍ണ്ണ പതാകയുടെ വര്‍ണപ്പകിട്ടുകള്‍ മാനത്ത് മഴവില്ലായി വിരിഞ്ഞപ്പോള്‍ താഴെ സമര്‍ഖന്ദിന്റെ തിരുമുറ്റത്ത് മുസ്‌ലിം കൈരളി സാഗരമായി ഒഴുകിയെത്തി. തക്ബീര്‍ ധ്വനികളുടെ അലയൊലികള്‍ ശബ്ദവസന്തം പൊഴിച്ച നഗരിയുടെ മണ്ണില്‍ ജനലക്ഷങ്ങള്‍ പുതിയ ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായി. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുറങ്ങുന്ന തൃശൂരിന്റെ ഗതകാല സ്മരണകളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി സമര്‍ഖന്ദ് തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

നാലു് ദിവസം നീണ്ടുനിന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപന സമ്മേളനത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഗമത്തിന് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. പ്രബുദ്ധമായ വിദ്യാര്‍ത്ഥി തലമുറയുടെ ജൈത്രയാത്രയുടെ വിളംബരമുണര്‍ന്ന സമര്‍ഖന്ദ് നഗരിയില്‍ സംഗമിക്കാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെയോടെത്തന്നെ വാഹനപ്രവാഹം കൊണ്ട് നഗരി വീര്‍പ്പുമുട്ടി.

സമര്‍ഖന്ദ് ചരിത്രത്തിന്റെ ഭാഗമാകാന്‍ തൃശൂരിലേക്ക് വ്യത്യസ്ത വിധേനെയാണ് പ്രവര്‍ത്തകരെത്തിയത്. കോഴിക്കോട് അടിവാരത്തില്‍ നിന്നും സമ്മേളന നഗരിവരെ സൈക്കിള്‍ മാര്‍ഗം വഴിയും മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കാല്‍നടമാര്‍ഗവും സമര്‍ഖന്ദിലേക്ക് പ്രവര്‍ത്തകരെത്തി. ഉച്ചയോടെ ഗതാഗതം സ്തംഭിച്ച നഗരത്തെ ഇളക്കി മറിച്ച് കാല്‍ലക്ഷം പേര്‍ അണിനിരന്ന വിഖായ വളണ്ടിയര്‍ മാര്‍ച്ചും അരങ്ങേറി. അന്‍പതേക്കര്‍ വിസ്തൃതിയുള്ള വിശാലമായ നഗരിയെ വാരപ്പുണരാന്‍ കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. നവോത്ഥാന പദത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ നിര്‍ണായക സാന്നിധ്യം വഹിച്ച എസ് കെ എസ് എസ് എഫി ന്റെ സംഘ ശക്തിയുടെ നിറസാന്നിധ്യമായി സമര്‍ഖന്ദ് പ്രോജ്ജ്വലിച്ചു നിന്നു.
- skssf silverjubilee

സാമൂഹികവിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളുണര്‍ത്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ സമാപനസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിക്ക് കേരളമുസ്‌ലിംകള്‍ പൊതു ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളുണര്‍ത്തി സമ്മേളനം നിവേദനം സമര്‍പ്പിച്ചു. മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികപരമായും നേരിടുന്ന പത്ത് പ്രധാന പ്രശ്‌നങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി എം അബ്ദുല്ലമുസ്‌ലിയാരുടെ കൊലപാതകം, നാദാപുരം അക്രമം തുടങ്ങിയ പ്രശ്‌നങ്ങളില്‍ സമൂഹത്തിന് നീതിലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിക്കുക, അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള സജീവമായ ശ്രമങ്ങളാരംഭിക്കുക, അലിഗഢ്, ഇഫ്ളു, കാമ്പസുകളില്‍ നിലവാരമുള്ള കോഴ്‌സുകള്‍ തുടങ്ങുക, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം ഗവണ്‍മെന്റ് പൊതു അവധി പ്രഖ്യാപിക്കുക, മദ്യനയം പലിശരഹിതബാങ്ക് നടപ്പിലാക്കുക, ആത്മീയവാണിഭം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുക, ജുമുഅനിസ്‌കാരത്തിന് ഭംഗം വരുത്താത്ത രീതിയില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ പുനര്‍ക്രമീകരിക്കുക എന്നിവയാണ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയത്. ആവശ്യാനുസരണം നിവേദനത്തിലെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സമൂഹസേവനത്തിന് സജ്ജമായ 25000 എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരെ സമൂത്തിനായി സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- skssf silverjubilee

സേവനസജ്ജമെന്ന് വിളിച്ച് പറഞ്ഞ് കാരുണ്യം സെഷന്‍

തൃശൂര്‍ സമര്‍ഖന്ദ് നഗര്‍ : സാമൂഹിക സേവന ചരിത്രമാണ് സുന്നി പ്രവര്‍ത്തകരുടെ ചരിത്രം. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേക്ക് എസ് കെ എസ് എസ്എഫി ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന സന്ദേശം വിളിച്ചോതി കാരുണ്യം സെഷന്‍. തൃശൂര്‍ സമര്‍ഖന്ദ് വേദിയരുളുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപനദിനമായ ഇന്നലെ രാവിലെയാണ് സേവനസജ്ജമാണെ് വിളിച്ചുപറഞ്ഞ കാരുണ്യം സെഷന്‍ നടന്നത്. 

വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ പല സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും നല്‍കിവരുന്നു. അവ ജനങ്ങളില്‍ എത്തിക്കാനും ഉപയോഗപ്പെടുത്താനും സന്നദ്ധസേവകര്‍ മുന്നോട്ടു വരണമെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാരുണ്യം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. പ്രസ്തുത സെഷനില്‍ സാമൂഹിക സേവനത്തെക്കുറിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി, ജീവകാരുണ്യ പ്രവര്‍ത്തനമെന്ന വിഷയത്തില്‍ അബ്ദുസലാം ഫൈസി എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു.

ലക്ഷദ്വീപ് ഹജ്ജ് ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, പോണ്ടിച്ചേരി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വി പി അബ്ദുറഹ് മാന്‍, മഹ് മൂദ് സഅ്ദി, പി കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ ബിശ് റുല്‍ ഹാഫി എന്നിവര്‍ സംസാരിച്ചു. വി കെ ഹംസ (ലൗ ഷോര്‍), വി എസ് മന്‍സൂര്‍ (തൃശൂര്‍ സര്‍ജിക്കല്‍സ്), അഹ് മദ് ഉഖൈല്‍ കൊല്ലം, എഞ്ചിനിയര്‍ മാമുക്കോയ ഹാജി, റാഫി പൊന്തേക്കല്‍, പി വി മുനീര്‍ വയനാട്, ആരിഫ് ഫൈസി കൊടക്, പി എം റഫീഖ് അഹ് മദ് എന്നിവര്‍ സദസ്സില്‍ സിന്നിഹിതരായിരുന്നു.
- skssf silverjubilee

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഗ്രാന്റുകളും ആനുകൂല്യങ്ങളും അര്‍ഹരുടെ കയ്യിലേക്കെത്താതെ പാഴാവുകയാണെന്നും അവ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന കാരുണ്യം സെഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥകളും അഗതികളും ഇന്ന് ഏറെ പ്രയാസങ്ങളനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സാമുഹ്യബാധ്യതയാണ്. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന അനാഥബാല്യങ്ങളെ ദത്തെടുത്ത് അവര്‍ക്ക് ജീവിതമാര്‍ഗമൊരുക്കിക്കൊടുക്കാന്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്, തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തുച്ഛമായ വേദനത്തിന് അധ്യാപനം നടത്തുന്ന മദ്രസാധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഅല്ലിം പെന്‍ഷന്‍ ഉടന്‍ തന്നെ നഏര്‍പ്പെടുത്തുമെന്നും തങ്ങള്‍ പറഞ്ഞു.
- skssf silverjubilee

ഗതാഗതം നിയന്ത്രിക്കാനാവാതെ വളണ്ടിയര്‍മാരും പോലീസുകാരും

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെക്കെത്തിയ വാഹനങ്ങള്‍ നിയന്ത്രക്കാനാവാതെ വളണ്ടിയര്‍മാരും പോലീസുകാരും. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു സമര്‍ഖന്ദിലേക്കെത്തിയവരുടെ നിരക്കും തിരക്കുമെല്ലാം. ഗ്രാന്‍ഡ് ഫിനാലെക്ക് നടന്നും സൈക്കിളിലും വാഹനങ്ങളിലുമൊക്കെയായി നഗരിയിലെത്തുകയായിരുന്നു പലരും. ഞായര്‍ രാവിലെ മുതലേ വാഹനഗതാതഗതം നിയന്ത്രിക്കേണ്ടി വന്നു. തൃശൂരുകാര്‍ ഇതിനു മുമ്പ് ഇത്തരമൊരു ജനസാഗരം കണ്ടിട്ടില്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. സംഘടനയോടും പ്രസ്ഥാനത്തോടുള്ള കൂറും ആദരവുമാണ് കൊണ്ടോട്ടിയില്‍ നിന്നു സമര്‍ഖന്ദിലേക്കു നടന്നു വരാന്‍ വരെ അനുയായികളെ പ്രേരിപ്പിച്ചത്. തൃശൂര്‍ നാടും നഗരവും എസ് കെ എസ് എസ് എഫുകാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്ത തൃശൂരുകാരുടെ മനസ്സും ഹൃദയവിശാലതയും പറയേണ്ടതു തന്നെയാണ്.
- skssf silverjubilee

ഇന്ത്യന്‍ മുസ്‌ലിമിന്ന് തീവ്രവാദിയാകാനാവില്ല : ഇ അഹ് മദ് എം പി.

തൃശൂര്‍ : ഇന്ത്യന്‍ മുസ്‌ലിമിന്ന് തീവ്രവാദിയാകാനാവില്ലെന്നും ഘര്‍വാപസി പോലുള്ള സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരവും അഭിഷപ്തവുമാണെന്നും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹ് മദ് എം പി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മതഭീകരത ഉള്‍ക്കൊള്ളനാകില്ലെന്നും സാമൂഹ്യനന്മയും മാനവികതയുമാണ് എന്നും വിജയം കിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സമ്മേളനത്തിന് ദല്‍ഹിക്ക് പുറപ്പെടുന്നതിനാലാണ് അദ്ദേഹം സമാപന സമ്മേളനത്തില്‍ സംബന്ധിക്കാത്തത്.
- skssf silverjubilee

SKSSF Silver Jubilee Grand finale LIVE-(SKICR-Record)


കൂടുതൽ റെക്കോർഡുകള്‍ക്കും തല്‍സമയ സംപ്രേഷണത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഇസിതിഖാമ ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഇസ്തിഖാമ ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി. രണ്ടുവര്‍ഷത്തെ ഇസ്തിഖാമ സുന്നത്ജമാഅത് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കിയത്. സമസ്തയുടെ വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി അഭിമുഖം നടത്തി തെരഞ്ഞെടുത്തവരെയാണ് ഇസ്തിഖാമ കോഴ്‌സിന് പരിഗണിച്ചിരുന്നത്. ഇസ്തിഖാമ ചെയര്‍മാന്‍ മുസ്ഥഫ അശ്‌റഫി കക്കുപ്പടിയാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. സുന്നത് ജമാഅതിനെക്കുറിച്ചുള്ള രണ്ടു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സാക്ഷ്യപത്രം നല്‍കി.
- skssf silverjubilee

നേതൃത്വം മാതൃകയാകണം: ജിഫ് രി മുത്തുക്കോയ തങ്ങള്‍

തൃശൂര്‍ : നേതൃത്വം വിശുദ്ധമാകണമെന്നും സമൂഹത്തിന് മാതൃകയോഗ്യമാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് സംസ്ഥാന ട്രഷറര്‍ ജിഫ് രി മുത്തുക്കോയ തങ്ങള്‍. ഇന്നലെ നടന്ന ആദര്‍ശം സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നേതാക്കള്‍ സമൂഹത്തിന് മാതൃകയാണെന്നും സമസ്തയുടെ വിജയത്തിനു നിദാനം നേതൃവിശുദ്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ഥഫ അശ്‌റഫി  കക്കുപ്പടി സെഷന് സ്വാഗതം പറഞ്ഞു. കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍,അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ ദാരിമി നേര്‍വഴി എന്ന വിഷയത്തിലും എം പി മുസ്തഫല്‍ ഫൈസി വ്യതിചലനം എന്ന വിഷയത്തിലും സി ഹംസ മതനിരാസം എന്ന വിഷയത്തിലും  പഠനപ്രബന്ധങ്ങളവതരിപ്പിച്ചു.സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആശംസാഭാഷണം നടത്തി.കാളാവ് സൈദലവി മുസ്‌ലിയാര്‍, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്, ശരീഫ് ദാരിമി നീലഗിരി, മുജീബ് ഫൈസി പൂലോട്, എം ടി അബൂബക് ര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം,മുഹമ്മദ് സഅദി വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.ഇബ്രാഹീം ഫൈസി ജെഡിയാര്‍ നന്ദി പറഞ്ഞു.
- skssf silverjubilee

വിശുദ്ധഖുര്‍ആനിന്റെ മധുരമഴ തീര്‍ത്ത് സയ്യിദ് റാജിഹ് അലി ശിഹാബ്

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിലെ പാരായണം സെഷനില്‍ വശ്യമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തി ആത്മീയാനുഭൂതി പകര്‍ന്ന് സയ്യിദ് റാജിഹലി ശിഹാബ് തങ്ങള്‍ ശ്രദ്ധേയനായി.സമസ്തയുടെ കഴിഞ്ഞ കാലത്തെ പ്രഭാതം സെഷനുകളില്‍ നിന്നും വ്യത്യസ്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മകനും കുറഞ്ഞകാലം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി ശ്രദ്ധേയനാവുകയും ചെയ്ത ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാരായണം നടത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചേ 6 മണിക്ക് സമര്‍ഖന്ദ് നഗരിയില്‍ നടന്ന സെഷനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിത്യജീവിതത്തില്‍ പുലര്‍ത്തേണ്ട ശൈലിയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിവരിച്ച് ഒമാന്‍ സൂര്‍ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ഹാഫിള് അബ്ദുറഹീം മൗലവിപ്രഭാഷണം നടത്തി. ഹാഫിള് അബ്ദുസലാം ദാരിമി കിണവെക്കല്‍ പ്രസംഗിച്ചു. സെഷനില്‍ അബ്ദുല്ല കുണ്ടറ ആമുഖഭാഷണവും ആര്‍ എം സുബുലുസ്സലാം സമാപ്തിയും നിര്‍വ്വഹിച്ചു.
- skssf silverjubilee

ഫാഷിസം സാഹിത്യത്തെ അതിരുകെട്ടിത്തിരിക്കുന്നു : ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂര്‍ : എഴുത്ത് സത്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. ഇന്നതേ വായിക്കാവൂ, ഇന്നത് വായിക്കരുതെന്ന ശാഠ്യങ്ങള്‍ ഫാഷിസത്തിന്റോതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ  മൂന്നാം ദിനമായ ഇന്നലെ ഉച്ചക്കു ശേഷം വന്ന സാംസ്‌കാരികം സെഷനില്‍ സാഹിത്യം : വായന, ഇടപെടല്‍  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. സാഹിത്യത്തെ തെറ്റായി വായിക്കുന്ന കാലമാണിത്. അത്തരം ദുഷ്പ്രവണതകളുടെ ഇരയാണ് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമിക സംസ്‌കൃതികള്‍ നമ്മോട് പല സത്യങ്ങളും പറഞ്ഞു തരുന്നുണ്ട്. ആ സംസ്‌കൃതി നമ്മുടെ സ്വത്തായി കണ്ട് സാഹിതീയ പുരോഗമനത്തിനായി മുന്നിട്ടിറങ്ങണമെന്നും സെഷന്‍ ഉല്‍ഘാടനം ചെയ്ത സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കല ഇസ്‌ലാമിക വീക്ഷണമെന്ന വിഷയത്തില്‍ സൈത് മുഹമ്മദ് നിസാമി സംസാരിച്ചു. ആക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷനായിരുന്നു. അസീലലി ശിഹാബ് തങ്ങള്‍, സി.പി മുഹമ്മദ് എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ സിദ്ദീഖ് ഫൈസി വാളക്കുളം, അബൂബക്കര്‍ ഫൈസി മലയമ്മ , അബ്ദുറഹിമാന്‍ കല്ലായി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി പാടൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, സൈതലവി ഹാജി കോട്ടക്കല്‍, ബഷീര്‍ ഫൈസി ദേശമംഗലം  എന്നിവര്‍ സന്നിഹിതരായി.
- skssf silverjubilee

SKSSF സ്റ്റേറ്റ് കമ്മറ്റി റബീഅ് കാമ്പയിന്‍ വിജയികളെ ആദരിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മറ്റി മുത്ത് നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന വിശയത്തില്‍ റബീഅ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാമത്സരം തുടങ്ങി വിവിധ മത്സരങ്ങളിലെ വിജയികളെ ആദരിച്ചു. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയിലെ വെളിച്ചം സെഷനിലാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്. കവിതാരചനാ മത്സരത്തില്‍ അലി ഹസന്‍ ഹുദവി, മുഹമ്മദ് സ്വാലിഹ്, ശമീല്‍ എന്നിവരും പ്രബന്ധ രചനയില്‍ മുഹമ്മദ് മുസവ്വിര്‍, മഹ്മൂദ് ശമ്മാസ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്കര്‍ഹരായി. ഗ്രൂപ്പ് ക്വിസ്സ് മത്സരത്തില്‍ സബീലുല്‍ ഹിദായ പറപ്പൂര്‍, ദാറുന്നജാത്ത് വല്ലപ്പുഴ, മാമ്പുഴ ദര്‍സ് എന്നീസ്ഥാപനങ്ങള്‍ വിജയികളായി.  വിജയികള്‍ക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. 
- skssf silverjubilee

നാദാപുരം അക്രമം അപലപനീയം : SKSSF സില്‍വര്‍ ജൂബിലി സമ്മേളന പ്രമേയം

തൃശൂര്‍ : ഒരു യുവാവിന്റെ കൊലപാതകത്തിലൂടെ വീണ്ടും നാദാപുരത്ത് അശാന്തി പടര്‍ത്തുകയും അക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൗനം ദീക്ഷിക്കുകയും ചെയ്ത നടപടിയെ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രമേയം അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. നാദാപുരത്തുണ്ടായ കവര്‍ച്ചയും അക്രമങ്ങളും പോലീസ് സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളത്. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ പോലും മതസ്പര്‍ധ ആരോപിച്ചും ഗുണ്ടാആക്ട് ചുമത്തിയും കേസെടുക്കുന്നത് പതിവായ നാദാപുരത്തെ ഉദ്യോഗസ്ഥ നടപടിയെയാണ് സമ്മേളനം അപലപിച്ചത്. മുസ്‌ലിം സമുദായത്തെ സാമ്പത്തികമായി തകര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടി ഒന്നരപതിറ്റാണ്ട് കാലമായി നാദാപുരം കേന്ദ്രീകരിച്ച് നടക്കുന്ന ഭരണകൂടഗൂഢാലോചന പുറത്ത് കണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമന്ന് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളനം ആവശ്യപ്പെട്ടു. കാലങ്ങളായി ഒരു സംഘര്‍ഷ ബാധിത പ്രദേശമായാണ് നാദാപുരം പരിചയപ്പെടുത്തപ്പെടുന്നത്. മതസ്പര്‍ധ സൃഷ്ടിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രദേശം കൂടിയാണിത്. ഇത്തരം വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന നിഗൂഢമായ അജണ്ടകള്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് നടപ്പിലാക്കപ്പെടുന്നതെന്നും പ്രമേയം സംശയം പ്രകടിപ്പിച്ചു. പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇപ്പോഴത്തെ പോലീസ് സംവിധാനം പൊളിച്ചെഴുതുന്നതുള്‍പ്പടെയുള്ള നടപടികളിലൂടെ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
- skssf silverjubilee

സേവന വീഥിയില്‍ സമര്‍ഖന്ദ് മെഡിക്കല്‍ സെന്റര്‍

തൃശൂര്‍ : സമ്മേളന നഗരിയില്‍ 24 മണിക്കൂറും കര്‍മ്മനിരതരായി ഡോ. ബിശ്‌റുല്‍ ഹാഫിയുടെയും ഗ്രീന്‍ക്രോസ് സൊസൈറ്റിയുടെ തലവന്‍ ഉസ്മാന്‍ കൊട്ടയ്ക്കലിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ശ്രദ്ധേയമാകുന്നു. എസ് കെ എസ് എസ് എഫ് മെഡിക്കല്‍ വിംഗിലെ സേവന സന്നദ്ധരായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളുമാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ കെയര്‍ സൊസൈറ്റിയുടെ സാങ്കേതികസഹായത്തോടെ റിസപ്ഷന് സമീപമുള്ള പ്രത്യേകം സജ്ജീകരിച്ച സ്റ്റാളില്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ഇത് വരെ 200 ഓളം അടിയന്തരരോഗികള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും അടിയന്തരചികിത്സ നല്‍കുകയും ചെയ്തു. എസ് കെ എസ് എസ് എഫ് കമ്മറ്റികള്‍ക്ക് കീഴിലുള്ള അഞ്ച് ആംബുലന്‍സുകളും നഗരിയില്‍ സേവനരംഗത്തുണ്ട്. സമാപന ദിവസങ്ങളില്‍ മികച്ച സൗകര്യങ്ങളോടെ സേവനരഗത്തിറങ്ങുമെുന്നും ആയുര്‍വേദ ചികിത്സയും ലഭ്യമാക്കുമെുന്നും മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
- skssf silverjubilee

സ്‌നാപ്പി കിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍; വിജയികള്‍ക്ക് സ്വര്‍ണപ്പതക്കങ്ങള്‍ സമ്മാനിച്ചു

സമര്‍ഖന്ദ് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഇരുപത്തിയഞ്ചിന പരിപാടികളില്‍ പെട്ട സ്‌നാപി കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷാ വിജയികള്‍ക്ക് മന്ത്രി എംകെ മുനീര്‍ സ്വര്‍ണപ്പതക്കങ്ങള്‍ സമ്മാനിച്ചു. എല്‍ കെ ജി മുതല്‍ നാലാം തരം വരെയുള്ള ക്ലാസുകളിലേക്ക് നടത്തിയ പരീക്ഷകളില്‍ യഥാക്രമം ഫിദാ ഫാത്തിമ പി.കെ.എം.ഐ സി പൂക്കോട്ടൂര്‍, ഫാത്തിമാ റിയാ അല്‍ ഹുദാ ഇഗ്ലീഷ് സ്‌കൂള്‍ പട്ടര്‍കുളം, സനാ ഫര്‍ഹാ അല്‍ ഇര്‍ഷാദ് ചെറുകുളമ്പ്, മൂന്നാം തരത്തില്‍ നിന്നും ഫാത്തിമ ഇഹ്‌സാന ജാമിഅ ഇസ്‌ലാമിയ, റിന്‍ഷ പി.എം.എസ്.എ വെട്ടിച്ചിറ, അസീല്‍ നാഷനല്‍ ഇംഗ്ലീഷ് മീഡിയ ഇസ്‌കൂള്‍ ചെമ്മാട് എന്നിവര്‍ വിജയികളായി.
സനാപി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.കെ റശീദ് കമ്പ്‌ളക്കാട്, റഹീം ചുഴലി, റിയാസ് നരിക്കുനി, ശംസുദ്ധീന്‍ ഒഴുകൂര്‍, നൗഫല്‍ വാകേരി, ഖയ്യൂം കാടമ്പോട്, അബ്ദുല്‍ മജീദ് കൊടക്കാട്, സുബൈര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- skssf silverjubilee

സുസ്ഥിരവിദ്യഭ്യാസമാണ് വിപ്ലവങ്ങള്‍ക്കു പ്രചോദനമാകുന്നത് : സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : അധാര്‍മികതയെ തോല്‍പിക്കാന്‍ താല്‍ക്കാലിക വിദ്യഭ്യാസം പര്യാപ്തമല്ലെന്നും സമസ്ത പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സുസ്ഥിര വിദ്യാഭ്യാസമാണ് സമൂഹത്തെ വിപ്ലവങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നതെന്നും സുന്നി ബാല വേദി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. എസ് കെ എസ് എസ് എഫ് വെളിച്ചം സെഷനില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവുവിളക്കുകളെന്ന പോലെ ധാര്‍മികത പകരാന്‍ ജ്ഞാനഗുരുക്കള്‍ സമുദായത്തിന്റെ സര്‍വ്വതലങ്ങളിലും അവര്‍ക്കു വെളിച്ചം പകരേണ്ടതുണ്ട്. അറിവിന്റെ സ്രോതസ്സുകള്‍ വിശുദ്ധമായി സംരക്ഷിക്കാനും സമുദായത്തിനു സാധിക്കണമെന്നും അദ്ദേഹം ആശംസിച്ചു. സെഷനില്‍ കാമ്പസ് ജീവിതത്തിലെ ധാര്‍മിക വിചാരത്തിനു തിരുത്തു വേണമെന്നാവശ്യപ്പെട്ടു അഹ്മദ് വാഫിയും, ജ്ഞാനത്തിന്റെ കൈവഴികളെ വിലയിരുത്തി സിംസാറുല്‍ ഹഖ് ഹുദവിയും സംസാരിച്ചു.
- skssf silverjubilee

വെളിച്ചം വിതറി വെളിച്ചം സെഷന്‍

തൃശൂര്‍ : വിദ്യാഭ്യാസ രംഗത്തെ പുതിയ ചിന്തകളും ചലനങ്ങളും ചര്‍ച്ച ചെയ്ത സില്‍വര്‍ ജൂബിലി നഗരിയിലെ വെളിച്ചം സെഷന്‍ ഏറെ ശ്രദ്ദേയമായി. മത ഭൗതിക വിദ്യാഭ്യാസ രംഗങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമായ പരിഹാരങ്ങള്‍ കാണണമെന്നും ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ച ചടങ്ങ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. മന്ത്രി എം.കെ മുനീര്‍ മുഖ്യാതിഥിയായിരുന്നു. അഹ്മദ് വാഫി കക്കാട്, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, ഡോ: കെ. മുഹമ്മദ് മുസ്തഫ വിഷയാവതരണം നടത്തി സംസാരിച്ചു. ടി.എം ബഷീര്‍ പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, തൊഴിയൂര്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ഹൈദ്രൂസ് മുസ്‌ലിയാര്‍ ചെറുവാളൂര്‍, എ മരക്കാര്‍ ഫൈസി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, അബ്ദുല്ല ബാഖവി ബ്ലാങ്ങാട്, പാലത്താഴി മൊയ്തു ഹാജി, എസ്.ക്യു ഹംസ ഹാജി എന്നിവര്‍ സംബന്ധിച്ചു.
- skssf silverjubilee

ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന സാംസ്‌കാരികോദ്ഗ്രഥനത്തിനു ഭീഷണി : മന്ത്രി ഡോ. എം കെ മുനീര്‍

തൃശൂര്‍ : ഭരണകൂടം കയ്യേറാന്‍ നിരന്തരം നിഗൂഢശ്രമങ്ങള്‍ നടത്തുന്ന മതേതര ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന സാംസ്‌കാരികോദ്ഗ്രഥനത്തിനു ഭീഷണിയാണെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ വെളിച്ചം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. മുന്‍ജെയുടെയും, ഗോള്‍വാള്‍ക്കറുടെയും വര്‍ഗീയ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ആര്‍ എസ് എസ് തീവ്രഹിന്ദുത്വ ശക്തികള്‍ ഹൈന്ദവര്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെന്ന പോലെ ഹൈന്ദവസമൂഹത്തിനും വെല്ലുവിളിയാണെന്നും ഒരു സാംസ്‌കാരിക ദേശീയത രൂപപ്പെടുത്തുന്നതിലൂടെയാണ് അതിനെ മറികടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെഷനില്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുകയും താല്‍ക്കാലിക വിദ്യാഭ്യാസം സാമൂഹികദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് പര്യപ്തമല്ലെന്നും പറഞ്ഞു. അഹ്മദ് വാഫി, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു സംസാരിച്ചു. സംഗമത്തില്‍ പി കെ പി അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ഉദ്ഘാടനവും പ്രൊഫ. ഡോ. അബ്ദുല്‍ മജീദ് ആമുഖവും റിയാസ് നരിക്കുനി സമാപ്തിയും നിര്‍വഹിച്ചു.
- skssf silverjubilee

സമര്‍ഖന്ദില്‍ ഇന്ന്

സെഷന്‍-1; 6 മണി - മനനം

ആമുഖം : ആഷിഖ് കുഴിപ്പുറം
ചെയര്‍ : ഹാഫിള് മൊയ്തു നദ്‌വി, ഹാഫിള് ഷക്കീര്‍ വാഫി, ഹാഫിള് മുഷ്താഖ് ഹുദവി, ഉമര്‍ ദാരിമി സല്‍മാറ
സമാപ്തം : ആര്‍ വി എ സലാം

സെഷന്‍ 2; 7 മണി - സുപ്രഭാതം

സെഷന്‍ 3; 9 മണി - കാരുണ്യം
ആമുഖം : പി എം റഫീഖ് അഹ്മദ്
ഉദ്ഘാടനം : സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍
മുഖ്യാതിഥി : റയാന്‍ യൂസുഫ് ആസ്‌ത്രേലിയ
ചെയര്‍ : സി എച്ച് മഹ്മൂദ് സഅദി, പി കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, പി വി മുനീര്‍
പഠനങ്ങള്‍ : അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍
സമാപ്തം : ഡോ. ബിഷ്‌റുല്‍ ഹാഫി

സെഷന്‍ 4; 11.30 - പ്രവാസം

ആമുഖം : സി എ മുഹമ്മദ് റശീദ്
ഉദ്ഘാടനം : മന്ത്രി മഞ്ഞളാം കുഴി അലി
മുഖ്യാതിഥി : പത്മ ശ്രീ അഡ്വ. സി കെ മേനോന്‍
ചെയര്‍ : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, ഹാജി കെ മമ്മദ് ഫൈസി
പഠനം : എസ് വി മുഹമ്മദ് അലി
പദ്ധതി അവതരണം : ഡോ. സാലിം ഫൈസി കൊളത്തൂര്‍
സമാപ്തം : കെ.എന്‍.എസ് മൗലവി തിരുവമ്പാടി

സെഷന്‍ 5; 7 മണി - ഗ്രാന്റ് ഫിനാലെ

സൂറത് യാസീന്‍ പാരായണം
പ്രാര്‍ഥന : എം.കെ.എം കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍
സ്വാഗതം : ഓണമ്പിള്ളി മുഹമ്മദ് ഫൈസി
അധ്യക്ഷന്‍ : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
ഉല്‍ഘാടനം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അനുഗ്രഹ പ്രഭാഷണം : ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍
വിഖായ ടീം ലോഞ്ചിംഗ് : ശ്രീ ഉമ്മന്‍ ചാണ്ടി
മുഖ്യപ്രഭാഷണം : ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍
ആശംസ : പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇ.അഹ്മദ് എം.പി, അസദുദ്ദീന്‍ ഉവൈസി എംപി ഹൈദരാബാദ്, മന്ത്രി. സി.എം ബാലകൃഷ്ണന്‍,
പ്രഭാഷണം : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പ്രാര്‍ഥനാ സംഗമം
സമാപ്തം : അയ്യൂബ് കൂളിമാട്
- skssf silverjubilee

സംസ്‌കൃതിയുടെ തൃശൂരിന് സമര്‍ഖന്ദ് പകരുന്നു.... അനുഭവങ്ങളുടെ പുതിയ പാഠങ്ങള്‍

തൃശൂര്‍ : മിഴിയടയാത്ത രാത്രികള്‍, ശബ്ദവസന്തത്തിന്റെ പകലുകള്‍, അറിവിന്റെ നിലാവ് പൂത്ത സമര്‍ഖന്ദ് ചരിത്രമെഴുതുകയാണ്. കേരളത്തിന്റെ സംസ്‌കാരിക നഗരത്തിന്റെ തിരുനെറ്റിയില്‍ നവ്യാനുഭവങ്ങളുടെ പുതുവസന്തങ്ങള്‍ വിരിയുമ്പോള്‍ തൃശൂര്‍കാര്‍ക്ക് ഇത് അപൂര്‍വക്കാഴ്ച.

'1986ല്‍ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശിച്ചതിന് ശേഷം ഇതുപോലെയുള്ള ജനസംഗമം ആദ്യമായിട്ടാണ്. സര്‍വ സജ്ജീകരങ്ങളുടെ പരിപൂര്‍ണ ലഭ്യത കൈവരിച്ച സമര്‍ഖന്ദ് നഗരിയിലേക്ക് തൃശൂരിന്റെ കണ്ണും കാതും ഒഴുകിയെത്തിയിട്ടുണ്ട്'. നവ്യാനുഭവത്തിന്റെ നനവുമായി പ്രശസ്ത ഫോട്ടോഗ്രാഫറായ തൃശൂര്‍ സ്വദേശി ജ്യോതിപ്രകാശ് പറഞ്ഞിതിങ്ങനെ.

സംസ്‌കാരിക പൈതൃകങ്ങളുടെ പോറ്റുഭൂമിയായ തൃശൂരിന്റെ മണ്ണില്‍ മറ്റൊരു സംസ്‌കാരിക നിര്‍മിതിക്ക് സമര്‍ഖന്ദ് ശില പാകിക്കഴിഞ്ഞു. അക്ഷരങ്ങളുടെ സുഗന്ധം പരത്തുന്ന സാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും സംസ്‌കൃതിയുടെ ചേലണിഞ്ഞ മണ്ണാണ് തൃശൂര്‍. പ്രതാപത്തിന്റെ മായാത്ത മുദ്രകള്‍ പതിഞ്ഞ കൊടുങ്ങല്ലൂരും പാഴയൂരും ഈ നാടിന്റെ പഴയകാല ഓര്‍മകള്‍ക്ക് പ്രൗഢി പകരുന്നു. ഇസ്‌ലാമും ക്രിസ്ത്യാനിസവും കടല്‍ കടന്നെത്തിയപ്പോള്‍ കൈ നീട്ടി സ്വീകരിച്ച പാരമ്പര്യം തൃശൂര്‍കാരുടെ മനസ്സില്‍ നിന്നും മായാതെ കിടപ്പുണ്ട്. സമ്മേളന നഗരിയായ പുഴക്കല്‍ പാടത്തെ 50 ഏക്കര്‍ ഭൂമി നല്‍കിയത് ഇതര മതസ്തരാണ്.

മതസൗഹാര്‍ദത്തിന്റ നിറസാക്ഷ്യം നഗരിയിലുടനീളം പ്രകടമാണ്. മുസ്‌ലിം കൈരളി തൃശൂരില്‍ അതിഥികളാവുമ്പോള്‍ ആതിഥേയരാണ് ഞങ്ങളെന്ന് തൃശൂര്‍ അതിരൂപത ബിഷപ്പ് റാഫേല്‍ തട്ടില്‍ പങ്കുവെച്ചു. ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന സമര്‍ഖന്ദിലെത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങൊളൊരുക്കി മാതാ അമൃതാനന്ദമയി വിദ്യാലയവും രംഗത്തുണ്ട്.
- skssf silverjubilee

സമര്‍ഖന്ദ് ഇന്ന് പാല്‍ക്കടലാവും

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഗ്രാന്റ്ഫിനാലെക്ക് അണിഞ്ഞൊരുങ്ങിയ സമര്‍ഖന്ദിന് വേദിയരുളിയ പുഴക്കല്‍ പാടം ഇന്ന് പാല്‍ക്കടലാവും. ശുഭ്ര വസ്ത്ര ധാരികളായ പ്രവര്‍ത്തകലക്ഷങ്ങള്‍ സംഗമിക്കുന്ന സമാപന സമ്മേളനത്തിന് ഇനി ഏതാനും നാഴികകളുടെ ദൂരം മാത്രം. കേരളത്തിലെ ഇസ്‌ലാമികാഗമനം കൊണ്ട് അനുഗ്രഹീതമായ കൊടുങ്ങല്ലൂരിന്റെ പൈതൃകം പേറുന്ന മണ്ണിലേക്ക് സുന്നികൈരളി ഇന്നൊഴുകിയെത്തും. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന സില്‍വര്‍ജൂബിലി പരിപാടികളുടെ സമാപന സമ്മേളനമെന്ന രീതിയില്‍ ഏറെ പ്രാധാന്യമുണ്ട് ഇന്നത്തെ മഹാസംഗമത്തിന്. കേരള മുസ്‌ലിംകള്‍ ആരോടൊപ്പമാണെന്ന് വിളിച്ചു പറയുന്ന വേളയാണിത്. സാമൂഹിക സേവന സന്നദ്ധരായ 25000 സന്നദ്ധ ഭടന്മാരെ കൈരളിക്കു സമര്‍പ്പിക്കുന്ന ചടങ്ങില്‍ എസ് കെ എസ് എസ് എഫിന്റെ സാമൂഹിക ബോധത്തെയാണ് വിളിച്ചറിയിക്കുന്നത്. 

ആറു മണിക്കുള്ള മനനം സെഷനോടെ തുടക്കമാവുന്ന സമാപനദിനത്തില്‍, കാരുണ്യം സെഷനില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റയാന്‍ യൂസുഫ് ആസ്‌ത്രേലിയ മുഖ്യാധിതിയും അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ പ്രമേയപ്രഭാഷണം നടത്തും. ഇതേ സെഷനില്‍ പ്രവാസി ഭാരതപുരസ്‌കാരജേതാവ് അശ്‌റഫ് താമരശ്ശേരിയെ ആദരിക്കും.

തുടര്‍ന്നു നടക്കുന്ന പ്രവാസം സെഷനില്‍ പ്ത്മശ്രീ അഡ്വ സികെ മേനോന്‍ മുഖ്യാതിഥിയുംം നഗരവികസന മന്ത്രി ശ്രീ മഞ്ഞളാം കുഴി അലി ഉദ്ഘാടന കര്‍മവും നിര്‍വഹിക്കും. ഫാമിലി ബജറ്റും റിമോട്ട് പാരന്റിംഗും എന്ന വിശയത്തില്‍ എസ് വി മുഹമ്മദലി ക്ലാസെടുക്കും. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിനു സമര്‍പ്പിക്കുന്ന 25000 സന്നദ്ധ സേവകര്‍ അണി നിരക്കുന്ന വിഖായ വളണ്ടിയേഴ്‌സ് നേതാജി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് സമര്‍ഖന്ദ് ഗ്രാന്‍ഡ് ഫിനാലെ സമ്മേളന നഗരിയിലെത്തി സമാപിക്കും. 

രാത്രി ഏഴിന് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം കെ എ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. സാമൂഹ്യ സേവന സന്നദ്ധരായ 25000 വളണ്ടിയേഴ്‌സിനെ കൈരളിക്ക് സമര്‍പ്പിക്കുന്ന ലോഞ്ചിംഗ് കര്‍മ്മം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഇ അഹ്മദ് എം പി, സഹകരണവകുപ്പു മന്ത്രി സി എം ബാലകൃഷ്ണന്‍ എന്നിവര്‍ സമാപനത്തിനെത്തുന്ന ജനലക്ഷങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എപി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, ഇപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എ മരക്കാര്‍ മുസ്‌ലിയാര്‍ വാണയന്നൂര്‍, പി കുഞ്ഞാണി മു്‌സ്‌ലിയാര്‍, എം പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, വി മൂസക്കോയ മുസ്‌ലിയാര്‍, എം എ ഖാസ്വിം മുസ്‌ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍ ചൊക്ലി, പിപി ഇപ്പ മുസ്‌ലിയാര്‍, കെ പി എ മജീദ്, മോയിമോന്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, പിഎ സൈദു മുഹമ്മദ് ഹാജി, ഇപി മൂസക്കുട്ടി ഹാജി എന്നിവര്‍ വേദിയെ അലങ്കരിക്കും. തുടര്‍ന്നു നടക്കുന്ന സമാപന പ്രാര്‍ത്ഥനാ സംഗമത്തിന് ശേഷം അയ്യൂബ് കൂളിമാട് നന്ദി പ്രകാശിപ്പിക്കും.
- skssf silverjubilee

കടന്നുവരൂ... സമര്‍ഖന്ദ് മാടി വിളിക്കുന്നു

തൃശൂര്‍ : കേരളത്തിന്റെ സാംസ്‌കാരിക നഗരിയില്‍ ചരിത്ര പ്രസിദ്ധമായ സമര്‍ഖന്ദിനെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളാണ്. വിദൂരദിക്കുകളില്‍ നിന്ന്പ്രതീക്ഷകളോടെ സമര്‍ഖന്ദിലേക്കു കടന്നു വരുന്നവരെ പ്രൗഢിയോടെ സ്വീകരിക്കുകയാണ് സമര്‍ഖന്ദിലെ ചരിത്രപ്രസിദ്ധമായ പള്ളിയെ അനുസ്മരിപ്പിക്കുന്ന കവാടം. വരുന്നവര്‍ വരുന്നവര്‍ മൊബൈലില്‍ പകര്‍ത്താനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഇവിടെ തിരക്കു കൂട്ടുന്നു. തൃശൂരുകാരുടെ അകം നിറഞ്ഞ പിന്തുണയും സഹകരണവും ഒപ്പം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമുള്ള അഭിപ്രായങ്ങളും പ്രതീക്ഷകളും ഇവിടേക്കുള്ള വഴിദ്ധ്യേ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരോ കേള്‍ക്കാത്തവരോ ഉണ്ടാകില്ല. എന്തു സംശയങ്ങള്‍ക്കും ഉടനടി ഉത്തരം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ പങ്കുവെക്കാനും സംശയം തീര്‍ക്കാനും മറ്റുമായി ട്രെന്റ് കിയോസ്‌ക്, കാമ്പസ് വിംഗ് കിയോസ്‌ക്, 5000 പേരെ നെഞ്ചേറ്റാന്‍ ഹൈടെക് സംവിധാനമുള്ള ക്യാമ്പ്ഹാള്‍, പാരന്റിംഗിനെക്കുറിച്ചുള്ള സ്‌ട്രെയ്റ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റ പാരന്റിംഗ് എക്‌സിബിഷന്‍, പതിനായിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണഹാള്‍.. എല്ലാം സമര്‍ഖന്ദിന്റെ പ്രത്യേകതകളാണ്. ഒന്നുമല്ലാതെ കിടന്നിരുന്ന തൃശൂരിലെ പുഴക്കല്‍പാടം ഇപ്പോള്‍ സജ്ജീവമാണ്. ക്യാമ്പു പ്രതിനിധികളും വളണ്ടിയര്‍മാരും ചേര്‍ന്ന് ഇവിടെ പുതിയൊരു സാമ്രാജ്യം തീര്‍ക്കുന്നു. ഇന്ന് സമര്‍ഖന്ദ് അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യസാഗരമാകും. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് പേര്‍ സമര്‍ഖന്ദിലേക്കൊഴുകും. തൃശൂര്‍ പുതിയൊരു ചരിത്രത്തിനു സാക്ഷിയാകും. 25000 വിഖായ സന്നദ്ധസേനയെ സമൂഹത്തിനു സമര്‍പ്പിക്കുന്നതോടെ കേരളത്തിന്റെ മണ്ണ് പുതിയൊരു ചരിത്രചുവടുവെപ്പിനായിരിക്കും കണ്ണു തുറക്കുക.
- skssf silverjubilee

പവലിയന്‍ ഉദ്ഘാടനം ചെയ്തു

സമര്‍ഖന്ദ് : സമ്മേളന നഗരിയിലെ ക്യാമ്പസ് വിംഗ്, ഇബാദ്, ട്രന്റ് എന്നീ എസ് കെ എസ് എസ് എഫ് ഉപ വിഭാഗങ്ങളുടെ സംയുക്ത പവലിയന്റെ ഉദ്ഘാടനം സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ലഹരി വിമുക്ത കാമ്പസ്, സ്ത്രീധന രഹിത സമൂഹം എന്ന പ്രമേയവുമായി കാമ്പസ് വിംഗ് നടത്തു കയ്യൊപ്പ് ശേഖരണം പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങളും നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ഡല്‍ഹി ചാപ്റ്റര്‍, ട്രെന്റ് കരിയര്‍ കാരവന്‍, ഇബാദ് തുടങ്ങിയവയുടെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പവലിയനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
- skssf silverjubilee

SKSSF സില്‍വര്‍ ജൂബിലി; പാര്‍ക്കിംഗ് അമൃതാനന്ദമയി സ്‌കൂള്‍ ഗ്രൗണ്ടില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി നടക്കുന്ന വിഖായ വളണ്ടിയേഴ്‌സ് വാഹന പാര്‍ക്കിംഗ് അമൃതാനന്ദമയി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ചതായി സംഘാടക സമിതി അറിയിച്ചു. 

കോഴിക്കോട് കുന്ദകുളം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ലുലു ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തകരെ ഇറക്കി, അയ്യന്തോള്‍ വഴി ലുലു ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റ സമീപമുള്ള മാത അമൃതാനന്ദമയി(വിദ്യാലയം) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക.

പാലക്കാട് ഷൊര്‍ണൂര്‍ മണ്ണുത്തി വഴി വരുന്ന വാഹനങ്ങള്‍ സ്വാരാജ് ഗ്രൗണ്ടില്‍ നിന്നും എം ജി റോഡ് വഴി ഫെസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തകരെ ഇറക്കി മാത അമൃതാനന്ദമയി(വിദ്യാലയം) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക.

അങ്കമാലി വഴി വരുന്ന വാഹനങ്ങള്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റ് വഴി കെ എസ് ആര്‍ ടി സി വഴി വെസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തകരെ ഇറക്കി വാഹനം മാത അമൃതാനന്ദമയി(വിദ്യാലയം) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക.

പൊന്നാനി - ചാവക്കാട് ഭാദത്തുനിന്ന് വരുന്നവര്‍ വാടാനപ്പള്ളി കാഞ്ഞാണി വഴി വെസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തകരെ ഇറക്കി അയ്യന്തോള്‍ വഴി ലുലു ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റ സമീപമുള്ള മാത അമൃതാനന്ദമയി (വിദ്യാലയം) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക

വിഖായ പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങളില്‍ നിര്‍ബന്ധമായും സ്റ്റിക്കര്‍ പതിച്ചിരിക്കണം. വിഖായ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടവര്‍ 22ന് ഞായര്‍ കാലത്ത് 9മണിക്ക് തന്നെ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ലീഡര്‍മാര്‍ മുഖേന യൂണിഫോം, തൊപ്പി, ഐഡി കൂപ്പണ്‍ എന്നിവ കൈപറ്റേണ്ടതാണ്. 222 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബറ്റാലിയന്‍ പ്രത്യേകമായി പ്ലക്കാഡുകള്‍ക്കു പിന്നിലാണ് അണിനിരക്കേണ്ടത്.

അന്വേഷണങ്ങള്‍ക്ക് : പി എം റഫീഖ് അഹമദ് 8606733335, ജലീല്‍ ഫൈസി അരിമ്പ്ര 9633648530, സലാം ഫറോക്ക് 9947999399
- skssf silverjubilee

സ്വയം പരിവര്‍ത്തിതരാവുക : ആലിക്കുട്ടി മുസ്‌ലിയാര്‍

തൃശൂര്‍ : മുസ്‌ലിം സമൂഹത്തിന്റെ ശോഭന ഭാവിക്ക് സ്വയം പരിവര്‍ത്തിതരാകണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍. എസ് കെ എസ് എസ് എഫ് ജൂബിലിയോടനുബന്ധിച്ച് നടന്ന പരിവര്‍ത്തനം സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാചക തിരുമേനിയുടെ കാലത്ത് തന്നെ ഇസ്‌ലാമിന്റെ വ്യാപനത്തിന് കേരളത്തില്‍ ആക്കം കൂട്ടിയത് പ്രബോധകരുടെ ജീവിത ശൈലിയാണെന്നും ധര്‍മ നിഷ്ഠമായ പ്രവര്‍ത്തന ശൈലി കൊണ്ടാണ് പൊതുമേഖലയെ സ്വാധീനിക്കേണ്ടതെന്നും  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. 

കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുസലാം ബാഖവി ദുബൈ, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. എ. എം. പരീത് എറണാകുളം, പുത്തനഴി മൊയ്തീന്‍ ഫൈസി, സി മമ്മുട്ടി എം എല്‍ എ, തൃശൂര്‍ ജില്ല യു ഡി എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, എം അബൂബകര്‍ മൗലവി ചേളാരി സംബന്ധിച്ചു. കെ ടി ജാബിര്‍ ഹുദവി ആമുഖവും ആസിഫ് ദാരിമി പുളിക്കല്‍ ഉപസംഹാരവും നടത്തി. 
- skssf silverjubilee

ഇസ‍്‌ലാമിലെ അനന്തരവകാശ നിയമങ്ങളുമായി പ്രഥമ സോഫ്റ്റ്‌വയര്‍ പുറത്തിറങ്ങുന്നു

തൃശൂര്‍ : ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ അനന്തരാവകാശ നിയമങ്ങളുടെ പരിപൂര്‍ണ്ണ വിശദീകരണങ്ങളുമായി ഫറാഇള് സോഫ്റ്റ്‌വയര്‍ പുറത്തിറങ്ങുന്നു. എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെയോടടനുബന്ധിച്ചു. സ്‌റ്റേറ്റ് കമ്മറ്റിയാണ് സാങ്കേതിക രംഗത്തെ ഈ പുതിയ സമ്മാനവുമായി രംഗത്തെത്തുത്. ഗ്രാന്‍ഡ് ഫിനാലെയുടെ സമാപന വേദിയിയല്‍ പ്രസ്തുത ഉപഹാരം മുസ്്‌ലിം കൈരളിക്ക് സമര്‍പ്പിക്കും. 

കര്‍മശാസ്ത്രത്തിലെ സങ്കീര്‍ണമായ അനന്തരാവാകാശ നിയമങ്ങളെ സുഗമമായ രീതിയില്‍ ഗണിച്ചെടുക്കും വിധമാണ് സോഫ്റ്റ് വയര്‍ സംവിധാനിച്ചിട്ടുള്ളത്. വിഭിന്ന ഭാഷകളില്‍ ഉപയോഗപ്രദമായ സോഫ്റ്റ് വയര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തടുങ്ങിയ പണ്ഡിത പ്രമുഖരുടെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഉസ്താദ് മുസ്തഫ ഹുദവി കരിപ്പൂരാണ് ഇതിന്റെ നിര്‍മാതാവ്. സാങ്കേതിക രംഗത്തെ ഈ അതുല്യസൗകര്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇസ ബുക്ക് സ്റ്റാളില്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
- skssf silverjubilee

സുന്നീകൈരളി നാളെ സമര്‍ഖന്ദിലേക്ക്

തൃശൂര്‍ : ആളും ആരവവുമായി സമര്‍ഖന്ദ് അണിഞ്ഞൊരുങ്ങി. പഠനാര്‍ഹമായ ചര്‍ച്ചകളുമായി ക്യാമ്പ് സജീവം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂവിലി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെക്ക് സാക്ഷിയായി സുന്നീ കൈരളി നാളെ സാംസ്‌കാരികനഗരിയിലെത്തും. മുസ്‌ലിം കൈരളിയുടെ ആത്മീയ നേതൃത്വമായ സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ എസ് കെ എസ് എസ് എഫ് കേരള മുസ്‌ലിംകളുടെ ഊര്‍ജ്ജവും വികാരവുമാണ്. ആ വികാര വായ്പിന്റെ അടയാളുമായി സമര്‍ഖന്ദ് നാളെ നിറഞ്ഞു കവിയുമെന്ന് ഉറപ്പ്. കുടമാറ്റവും ആനച്ചന്തവും കുഴല്‍വാദ്യമേളങ്ങളുമില്ലാതെ ഗഹനമായ ചര്‍ച്ചക്കും ആഴമേറിയ പഠനപ്രബന്ധങ്ങള്‍ക്കും ശേഷം പ്രൗഢമായ ജനസമാഗമത്തിന് നാളെ പുഴക്കല്‍പാടം സാക്ഷിയാകും. കേരളത്തിനു അകത്തും പുറത്തു നിന്നുമായി ജനലക്ഷങ്ങളാണ് നളെ സമര്‍ഖന്ദിലെത്തുക. ഗള്‍ഫ് നാടുകളില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലായി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. കേരളത്തിലെ ആയിരക്കണക്കിനു മഹല്ലുകളില്‍ നിന്ന് പതിനായിരക്കണക്കിന് വാഹനങ്ങള്‍ പ്രവര്‍ത്തകരെയും കൊണ്ട് സമ്മേളനത്തിനെത്തും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുറംസംസ്ഥാനങ്ങളില്‍ നിന്നുമായി ജനലക്ഷങ്ങളാണ് സമര്‍ഖന്ദില്‍ എത്താനിരിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തൃശൂര്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമ്മേളനമായി സമര്‍ഖന്ദിലെ എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെ ചരിത്രമെഴുതും. ഇതിനു മുമ്പ് 1987 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആതിഥേയത്വം വഹിച്ചപ്പോഴാണ് തൃശൂര്‍ ജനബാഹുല്യം ശരിക്കുമറിഞ്ഞതെങ്കില്‍ അതിനെയും കവച്ചുവെക്കുന്ന രീതിയിലായിരിക്കും സമര്‍ഖന്ദിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക്.

കേരളത്തിലെ ആധികാരിക മതപണ്ഡിതസഭയാണ് സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമാണ് എസ് കെ എസ് എസ് എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍). കേരളത്തിലങ്ങോളമിങ്ങോളം എണ്ണമറ്റ യൂണിറ്റുകള്‍ നിലവിലുള്ള പ്രസ്ഥാനത്തിന്റെ അനുയായികള്‍ ഒത്തുചേരുമ്പോള്‍ ചന്തമേറിയ ഒരു പൂരക്കാഴ്ച്ച തന്നെയാവും ഇത് തൃശൂര്‍കാര്‍ക്ക്.
- skssf silverjubilee

ക്യാമ്പ് സി സി ടി വി നിരീക്ഷണത്തില്‍

സമര്‍ഖന്ദ് : എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെ പഠനക്യാമ്പ് പ്രതിനിധികളുടെ സുഗഗമമായ നടത്തിപ്പിനായി നഗരി സി സി ടി വി കാമറാ നിരീക്ഷണത്തിലായിരക്കുമെന്ന് സ്വാഗത സംഘം ഓഫീസ് അറിയിച്ചു. ക്യാമ്പിന്റെ സുതാര്യതക്കായി വേദിയും പരിസരങ്ങളും മുഴുവനായും നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.
- skssf silverjubilee

തീവ്രവാദം ദേശീയ തലത്തില്‍ ഹൈന്ദവര്‍ കൂടി നേരിടുന്ന പ്രശ്‌നമാണ് : മന്ത്രി എപി അനില്‍ കുമാര്‍

സമര്‍ഖന്ദ് : ദേശീയ തലത്തില്‍ ഹൈന്ദവര്‍ കൂടി നേരിടുന്ന പ്രശ്‌നമാണ് തീവ്രവാദമെന്നും വിശ്വാസികളില്‍ നിന്ന് മതം തീവ്രാദികളുടെ കകൈളിലേക്ക് വഴുതി വീണതാണ് ആധുനികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കേരള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍. തൃശൂര്‍ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി താല്‍പര്യങ്ങളെ മതത്തിന്റെ പേരില്‍ കെട്ടിവെച്ച് ലാഭം കൊയ്യാനുള്ള ശ്രമങ്ങളാണു ഇന്നു നടക്കുന്നത്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും മതങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന ദയനീയ സാഹചര്യമാണ് ഇന്നുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
- skssf silverjubilee

വര്‍ഗീയതയെ ദേശീയത കൊണ്ടാണ് നേരിടേണ്ടത് : രാം പുനിയാനി

സമര്‍ഖന്ദ് : മതതീവ്രവാദവും വര്‍ഗീയതയും രാജ്യത്തിനു മുന്നില്‍ വലിയ വെല്ലുവിളികളായി നിലനില്‍ക്കുമ്പോള്‍ ദേശീയതയിലൂടെ വര്‍ഗീയതക്ക് തടയിടാന്‍ നമുക്ക് സാധിക്കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ രാം പുനിയാനി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പഠന ക്യാമ്പില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ള നേതാക്കളുടെ കീഴില്‍ ജാതി-മത-വര്‍ഗ ഭേദമന്യേ ജനങ്ങള്‍ അണിനിരക്കാന്‍ തയ്യാറായത് അവരുടെ ദേശീയതാബോധം കൊണ്ടുമാത്രമായിരുന്നു. രാജ്യത്തെ മുസ്‌ലിംകള്‍ ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഏറെ അപകടരമാണ്. എല്ലാവര്‍ക്കുമെന്ന പോലെ രാജ്യത്തെ മുസ്‌ലിംകള്‍ക്കും തുല്യവകാശങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായി മലബാര്‍ തീരത്തെത്തിയ ഇസ്‌ലാം സമാധാന പൂര്‍ണമായാണ് പ്രചരിച്ചത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെല്ലാം സഹിഷ്ണുതയിലധിഷ്ടിതമായ ഭരണമായിരുന്നു കാഴ്ചവെച്ചത്. 

മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കലര്‍ത്താന്‍ ചിലര്‍ മുന്നിട്ടറങ്ങിയതാണ് ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ മൂലകാരണം. മതവുമായി പുലബന്ധം പുലര്‍ത്താത്തവര്‍ പോലും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏറെ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
- skssf silverjubilee

സമ്മേളന നഗരിയില്‍ പ്രത്യേക ബസ് സ്റ്റോപ്പ്

സമര്‍ഖന്ദ് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലേയിലേക്കുള്ള ജനപ്രവാഹത്തിന്റെ ആവശ്യം മാനിച്ച് സമര്‍ഖന്ദ് നഗരിക്കു മുമ്പില്‍ പ്രത്യേക ബസ് സ്റ്റോപ്പ് അനുവദിച്ചു. സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ സൗകര്യം മാനിച്ചാണ് കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന മുഴുവന്‍ ബസ്സുകള്‍ക്കും അമല - പൊങ്കുന്നം സ്റ്റോപ്പുകള്‍ക്കിടയിലാണ് പുതിയ സ്‌റ്റോപ്പനുവദിച്ചത്. കെ എസ് ആര്‍ ടി സിയും സ്വകാര്യബസുകളും 19 മുതല്‍ പുഴക്കേപാടത്ത് സമര്‍ഖന്ദ് നഗരിക്ക് മുമ്പിലാണ് നിര്‍ത്തുകയെന്നും എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സ്വാഗതസംഘം ഓഫീസ് അറിയിച്ചു.
- skssf silverjubilee

ചിന്തകളുടെ ചിറക് വിരിച്ച് സമര്‍ഖന്ദ് പ്രതിനിധി ക്യാമ്പിന് തുടക്കം

സമര്‍ഖന്ദ് : ചിന്തകള്‍, വിചിന്തനങ്ങള്‍, കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍.... വൈവിധ്യങ്ങളുടെ നിറക്കൂട്ടുകളൊരുക്കി സമര്‍ഖന്ദിന്റെ തിരുമുറ്റത്ത് പ്രതിനിധി ക്യാമ്പിന് തിരശ്ശീല ഉയര്‍ന്നു. കാലത്തിന്റെ ഇതളുകളില്‍ ഇസ്‌ലാമിക പൈതൃകത്തിന്റെ പൂമ്പൊടി വിതറിയ സമര്‍ഖന്ദിന്റെ തിരുസ്മരണകളുടെ തണലില്‍ ഇനി വിജ്ഞാനത്തിന്റെ കുളിര്‍കാറ്റ് വീശും. ചിന്തോദ്ദീപകമായ വൈവിധ്യ സെഷനുകളാല്‍ സമ്പന്നമാകുന്ന കാമ്പില്‍ പങ്കാളികളാവാന്‍ പതിനായിരങ്ങള്‍ സമര്‍ഖന്ദിലെത്തിക്കഴിഞ്ഞു. 
ഭാസുരമായ ഭാവിയുടെ നിറസാക്ഷാല്‍കാരത്തിനായി വര്‍ത്തമാന യുവതലമുറയെ പാകപ്പെടുത്തിയെടുക്കുന്നതിനുള്ള വിഭിന്ന പരിപാടികളാണ് ക്യാമ്പില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മതമൂല്യങ്ങളുടെ വഴിത്താരയില്‍ പ്രബുദ്ധമായ ഒരു തലമുറയുടെ പിറവിക്കായി സമര്‍ഖന്ദ് അക്ഷരങ്ങള്‍ കുറിച്ചുകഴിഞ്ഞു. വിലയേറിയ കാഴ്ചകളും കാഴ്ചപ്പാടുകളും മനസ്സിന്റെ അകക്കണ്ണുകള്‍ക്ക് പകര്‍ന്നായിരിക്കും പ്രധിനിതി ക്യാമ്പിനു തിരശ്ശീല വീഴുക.

കനല്‍ പഥങ്ങള്‍ കടന്ന് നവോത്ഥാനത്തിന്റെ തീരത്തേക്ക് ജൈത്രയാത്ര നടത്തിയ എസ് കെ എസ് എസ് എഫിന്റെ പഴയകാലത്തെ സ്മരിക്കുന്ന 'ചരിത്രം' സെഷന്‍, വിദ്യഭ്യാസ ചിന്തകളുടെ വെട്ടം പരത്തി 'വെളിച്ചം', ജീവിത മൂല്യങ്ങളുടെ പകര്‍ന്നെഴുത്തുമായി 'സംസ്‌കാരികം', പൈതൃകത്തിന്റെ വഴി കാണിച്ച് 'ആദര്‍ശം' തുടങ്ങി വിഭിന്നങ്ങളായ സെഷനുകളാണ് ക്യാമ്പിന് മിഴിവേകുന്നത്. പൂര്‍ണ്ണസൗകര്യങ്ങളുറപ്പു വരുത്തി മുപ്പതോളം മെന്റര്‍മാരുടെ നിറസാന്നിധ്യം ക്യാമ്പിനകത്ത് ശ്രദ്ധേയമാണ്.

വിലമതിക്കാത്ത വിജ്ഞാനത്തിന്റെ അനുഭവാവിഷ്‌കാരങ്ങള്‍ തേടി പതിനായിരങ്ങളാണ് സമര്‍ഖന്ദിന്റെ ചരിത്രമൈതാനിയിലെത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ ഖ്യാതിയുടെ കയ്യൊപ്പ് പതിപ്പിച്ച പ്രശസ്ത വ്യക്തിത്വങ്ങള്‍ കാമ്പിന്റെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു. നീതി ബോധത്തിന്റെ വഴിത്താരയില്‍ നിതാന്ത ജാഗ്രതയോടെ മുന്നേറാന്‍ മുസ്‌ലിം കൈരളിക്ക് ഊര്‍ജ്ജം പകരുകയാണ് സംസ്‌കാരിക നഗരത്തിലെ സമര്‍ഖന്ദ് നഗരി.
- skssf silverjubilee