ദുബൈ SKSSF മനുഷ്യ ജാലിക നാളെ (വെള്ളി) ലാന്റ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍

ദുബൈ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട്‌ ആറു മണിക്ക് ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യദാര്‍ഢ്യ സമ്മേളനവും നടക്കും. നാസര്‍ ഫൈസി കൂടത്തായി "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന വിഷയത്തില്‍ പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്ന് എസ് കെ എസ് എസ് എഫ് ന്റെ 500 വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ജാലിക തീര്‍ത്ത് - ജാലിക പ്രതിജ്ഞയെടുക്കും. സഫവാന്‍ ആന്‍ഡ് പാര്‍ട്ടി ദേശീയ ഗാനം ആലപിക്കും. അബ്ദുസ്സലാം ബാഖവി (വൈസ് പ്രസിഡന്റ്‌, ദുബൈ സുന്നി സെന്റര്‍), പി. കെ . അന്‍വര്‍ നഹ (പ്രസിഡന്, ദുബൈ കെ എം സി സി), കെ . ബാലകൃഷ്ണന്‍ (പ്രസിഡന്റ്‌, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ജലീല്‍ പട്ടാമ്പി (എഡിറ്റര്‍, മിഡിലീസ്റ്റ് ചന്ദ്രിക), പി. പി. ശശീന്ദ്രന്‍ (എഡിറ്റര്‍, മാതൃഭൂമി), ഇബ്രാഹിം മുറിചാണ്ടി (സെക്രട്ടറി, ദുബൈ കെ എം സി സി), പി. മോഹന്‍കുമാര്‍, സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ്‌ എസ് കെ എസ് എസ് എഫ് യു. എ. ഇ . നാഷനല്‍ കമ്മിറ്റി), ഹുസൈന്‍ ദാരിമി, ഷൌക്കത്തലി ഹുദവി, നിഷ് മേലാറ്റൂര്‍ (ദര്‍ശന ടി വി), എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പ്രമുഖ വാഗ്മി സിറാജുദ്ധീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തേ പ്രവാസി ഭാരതിയ പുരസ്കാരം ലഭിച്ച അഷ്‌റഫ്‌ താമരശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Sharafudheen Perumalabad