SKIC മക്ക കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു

മക്ക : നാനാജാതി മതസ്ഥരും വളരെ സ്വാതന്ത്രമായി ജീവിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ജനങ്ങള്‍ സൗഹാര്‍ദ്ധപരമായി ജീവിക്കുകയാണ് രാജ്യത്തിനാവിശ്യമെന്നും പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് അഭിപ്രായപ്പെട്ടു. "രാഷ്ട്ര രക്ഷക്ക്‌ സൗഹൃതത്തിന്‍റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ ഭാഗമായി എസ്. കെ. ഐ. സി മക്ക കമ്മറ്റി അസീസിയ റൈദാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയും ഫാഷിസവും തീവ്രവാദവുമൊന്നും നമ്മുടെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും കാലോചിതമായി ജാഗ്രതയും ഉദ്ബോധനവും അധികരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് അമാനത്ത് മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ ബാഖവി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ്‌ ബാഖവി കംബ്ലക്കാട്‌, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, സുലൈമാന്‍ മാളിയേക്കല്‍, തെറ്റത്ത്‌ മുഹമ്മദ്‌ കുട്ടി ഹാജി, മുജീബ്‌ പൂക്കോട്ടൂര്‍, ഷാനിയാസ് കുന്നിക്കോട്‌, അബ്ദുല്‍ വഹാബ് കൊല്ലം, നാസര്‍ കിന്‍സാറ, മജീദ്‌ കൊണ്ടോട്ടി, ഉമര്‍ ഫൈസി മണ്ണാര്‍മല, അബ്ദുല്‍ ഹമീദ്‌ ബാഖവി മംഗലാപുരം, മുജീബ്‌ കൈപ്പുറം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഇസ്മയില്‍ കുന്നുംപുറം, തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. സിദ്ധീഖ്‌ വളമംഗലം സ്വാഗതവും സ്വാലിഹ് ഫറോക്ക് നന്ദിയും പറഞ്ഞു.
- SKIC Makkah