പ്രവാചകാനുരാഗത്തിന്റെ അനുഭൂതി നല്‍കി സമസ്ത ബഹ്‌റൈന്‍ മൗലിദ് മജ്‌ലിസ്

സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ബഹ്‌റൈന്‍ : 'അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ നടത്തിവരുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മനാമ യമനി മസ്ജിദില്‍ മൗലിദ് മജ്‌ലിസ് സംഘടിപ്പിച്ചു. വിശ്വാസത്തിന്റെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മജ്‌ലിസില്‍ നടന്ന മൗലിദ് പാരായണം പ്രവാചകാനുരാഗത്തിന്റെ സ്തുതികീര്‍ത്തനങ്ങളാല്‍ ആത്മീയാനുഭൂതി പകര്‍ന്നു നല്‍കുന്നതായി.
ഭക്തി നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രവാചക സ്‌നേഹത്തിന്റെ സദസ്സുകള്‍ ഏറെ പ്രചോദനം നല്‍കുന്നതാണെന്നും അനുഷ്ഠാന കര്‍മ്മങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കുന്നവര്‍ക്ക് മാത്രമേ യഥാര്‍ത്ഥ പ്രവാചക സ്‌നേഹിയാവാന്‍ സാധിക്കൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ ജിദാലി ഏരിയ കോഡിനേറ്റര്‍ മന്‍സൂര്‍ ബാഖവി കരുളായി പ്രമേയ പ്രഭാഷണം നടത്തി.
എം.സി മുഹമ്മദ് മൗലവി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂര്‍, ഹാഫിള് ശറഫുദ്ധീന്‍ കണ്ണൂര്‍, ഷൗക്കത്ത് അലി ഫൈസി വയനാട്, ഉബൈദുല്ല റഹ്മാനി എന്നിവര്‍ മൗലിദ് പാരായണത്തിന് കാര്‍മികത്വം നല്‍കി.
വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, മുസ്തഫാ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, മുഹമ്മദലി വളാഞ്ചേരി, ഖാസിം റഹ്മാനി, ശറഫുദ്ധീന്‍ മാരായമംഗലം, ജെ.പി മൊയ്ദു ഹാജി, ഓ.വി അബ്ദുല്‍ ഹമീദ് സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് വിഖായ വിംഗ് അന്നദാനത്തിന് നേതൃത്വം നല്‍കി.
- Samastha Bahrain