SKSSF ബെദിര യൂണിറ്റ് അവാര്‍ഡ് നല്‍കി

ബെദിര : എസ്.കെ.എസ്.എസ്.എഫ് ബെദിര യൂണിറ്റ് കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ജില്ലാ അടിസഥാനത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്‍കി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹൂദവി ബെദിര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹമീദ് സി ഐ എ ചൂടൂവളപ്പില്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ബെദിര അവാര്‍ഡ് നല്‍കി. സലാം മൗലവി ചൂടൂവളപ്പില്‍, ശരീഫ് കരിപ്പൊടി, ബഷീര്‍ ബെദിര, സാലിം ചൂടൂവളപ്പില്‍, സിദ്ദീഖ്‌ ബെദിര, മൂഫീദ് ചാല, ശാക്കീര്‍ ബെദിര എന്നിവര്‍ സംബന്ധിച്ചു.
- irshad irshadba

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രബുദ്ധതയുള്ള സമൂഹം : കെ.പി. മോഹനന്‍

കണ്ണൂര്‍ : വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യം പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണെന്നും അത്തരം സമൂഹത്തില്‍ മാത്രമേ സാമൂഹ്യ നവോത്ഥാനം സാദ്ധ്യമാവൂ എന്നും മന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലാ ട്രെന്റ് അക്കാദമിക് അസംബ്ലി തലശ്ശേരി ശാസി മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീന്‍ മൌയ്തു ഹാജി പാലത്തായി, കുഞ്ഞുഹാജി ആശംസകളര്‍പ്പിച്ചു. സിറാജ് പറമ്പത്ത് ക്ലാസ്സെടുത്തു. അബുബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
രണ്ടാം സെഷനില്‍ അബ്ദുല്ലത്തീഫ് പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ് നരിക്കുനി, ബശീര്‍ അസ്അദി എന്നിവര്‍ ക്ലാസ്സെടുത്തു. ജുനൈദ് ചാലാട്, നൌശാദ് ഇരിക്കൂര്‍, മഅ്റൂഫ് മട്ടന്നൂര്‍, അബൂബക്കര്‍ യമാനി, സുറൂര്‍ പാപ്പിനിശ്ശേരി, ഹാരിസ് വളകൈ, അശ്റഫ് തലശ്ശേരി, നബീല്‍ പുന്നോല്‍ സംസാരിച്ചു. അനീസ് പാമ്പുരുത്തി സ്വാഗതവും ശൌക്കത്ത് ഉമ്മന്‍ചിറ നന്ദിയും പറഞ്ഞു.
- Latheef Panniyoor

അറബി ഭാഷക്കും സാഹിത്യത്തിനും 'അന്നഹ്ദ' നല്‍കിയ സംഭാവനകള്‍ മഹത്തരം : പി.കെ അബ്ദുറബ്ബ്

തേഞ്ഞിപ്പലം : ഇന്ത്യയില്‍ അറബി ഭാഷയുടെ പുരോഗതിക്കും വ്യാപനത്തിനും അന്നഹ്ദ അറബിക് മാഗസിന്‍ ചെയ്ത സംഭാവനകള്‍ മഹത്തരമാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്ബ്. അന്നഹ്ദയുടെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 'അറബി ഭാഷയിലെ ആധുനിക ആദ്ധ്യാത്മിക സാഹിത്യം : ഇന്ത്യയിലും അറബ് ലോകത്തും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവും അറബി ഭാഷയും തമ്മിലുള്ള ബന്ധം സുദൃഡവും ചിരപുരാതനവുമാണ്. അറബി മലയാളമെന്ന ഒരു പ്രത്യേക ഭാഷ തന്നെ കേരളീയ സമൂഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. അറബി ഭാഷയുടെ വ്യാപനത്തിലും പുരോഗമനത്തിലും ആദ്ധ്യാത്മിക സാഹിത്യങ്ങള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. അറബ് ലോകത്തെന്നതു പോലെ ആധുനിക ഇന്ത്യയിലും ഈ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ അര്‍പിക്കപ്പെട്ടിട്ടുണ്ട്. 
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ സൂഫീ സാഹിത്യം സമ്പന്നമാക്കുന്നതില്‍ പ്രമുഖ സ്വൂഫീ ചിന്തകരായിരുന്ന അഹ്മദ് റസാഖാന്‍, അബുല്‍ ഹസന്‍ അലി നദ്‌വി, സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍ തുടങ്ങിയവര്‍ വലിയ സംഭാവനകള്‍ നല്‍കി. ഇന്ത്യക്കു പുറത്ത് മക്കയിലെ അലവി അല്‍മാലികി, പ്രമുഖ പണ്ഡിതരായ സഈദ് റമദാന്‍ ബൂത്വി, അബ്ദുല്‍ വഹാബ് ബയ്യാത്തി, ഇബ്‌നുല്‍ ഫാരിദ്, ഉമര്‍ ഹഫീസ് എന്നിവരുടെ സംഭാവനകളും ശ്രദ്ധേയമാണ്.
ഇ.ടി മുഹമ്മദ് ബശീര്‍ എം.പി സെമിനാറില്‍ മുഖ്യാതിഥിയായിരുന്നു. സ്വൂഫീ സാഹിത്യങ്ങളുടെ സമ്പന്ന ശേഖരങ്ങള്‍ പുറത്തുകൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഏറെ പ്രോത്സാഹനമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തസ്വവ്വുഫ് ഇസ്‌ലാമിക സംസ്‌കൃതിയുടെ സത്തയാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. വര്‍ത്തമാന കാലത്ത് സ്വൂഫിസം ഏറെ തെറ്റിദ്ധാരണകള്‍ക്കും വികല വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതിനെ സംരക്ഷിക്കേണ്ടത് അക്കാദമിക സമൂഹത്തിന്റെ ബാധ്യതയാണ്. അദ്ദേഹം പ്രസ്താവിച്ചു. 
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. തസ്വവ്വുഫ് മനശ്ശുദ്ധീകരണത്തിനുള്ളതാണ്. പ്രകടനപരത അതിന്റെ ഭാഗമല്ല. സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചതി, വഞ്ചന എന്നിവക്ക് കാരണം തസ്വവ്വുഫിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതാണ്. 
അന്നഹ്ദ ചിഫ് എഡിറ്റര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ആമുഖ ഭാഷണം നടത്തി. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അറബി ഭാഷക്ക് സമഗ്രസംഭാവനകള്‍ നല്‍കിയ ഭാരതീയര്‍ക്ക് നല്‍കുന്ന അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി കേരള യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍മേധാവി ഡോ. എ നിസാറുദ്ദീന് കൈമാറി. അന്നഹ്ദ മാഗസിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് കര്‍മം ഇ.ടി മുഹമ്മദ് ബശീര്‍ എം.പി നിര്‍വഹിച്ചു. തുഹ്ഫതുല്‍ മുജാഹിദീന്റെ പരിഷ്‌കരിച്ച പതിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് പരിചയപ്പെടുത്തി. കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, ഡോ. എ.ബി മൊയ്തീന്‍കുട്ടി, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ കെ.ടി, ഡോ. അബ്ബാസ് തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. 
ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജെ.എന്‍.യു, ഇഫ്‌ലു, മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
- Mails Darul Huda

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

ചെമ്മാട് : തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സര്‍വകലാശാല ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പി ജി വിഭാഗം ഫിഖ്ഹ് ആന്റ് ഇറ്റ്‌സ് പ്രിന്‍സിപ്പിള്‍സ് റിസേര്‍ച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് 2014-2015 വര്‍ഷത്തെ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. കര്‍മ്മശാസ്ത്ര വിഭാഗം ലക്ചര്‍ ജാഫര്‍ ഹുദാവി കൊളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍മ്മശാസ്ത്ര ഉത്ഭവവും വികാസവും ആധുനിക യുഗത്തിലെ ആവശ്യകതയും എന്ന വിശയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ജാബിര്‍ ഹുദവി സംസാരിച്ചു. ഫിഖ്ഹ് ആന്റ് ഇറ്റ്‌സ് പ്രിസിപ്പിള്‍സ് റിസേര്‍ച്ചിംഗ് വിഭാഗം മെമ്പര്‍മാര്‍ സംബന്ധിച്ചു. 
ഭാരവാഹികള്‍ : ചെയര്‍മാന്‍ : സൈനുല്‍ ആബിദീന്‍ അകലാട്. വൈസ് ചെയര്‍മാന്‍ : അബ്ദുസ്സമദ് പള്ളങ്കോട്, സിദ്ദീഖ് മണിയൂര്‍. ജ: കണ്‍വീനര്‍ : ഉമറുല്‍ ഫാറൂഖ്. കണ്‍വീനര്‍മാര്‍ : അശ്‌റഫ് വി എ, സിറാജ്. ഫിനാന്‍സ് : മര്‍വാന്‍, മുര്‍ശാദ്, അബ്ദുല്‍ ബാസിത്ത്. ഇജാബ് കോഡിനോറ്റര്‍മാര്‍ : മുനീര്‍ പി കെ, റാഷിദ് ഒ പി ആര്‍ പി ഡസ്‌ക് : അമീര്‍ ഹുസൈന്‍, റിയാസ്, അന്‍വര്‍ സാദാത്ത്, ശറഫുദ്ദീന്‍, സുഹൈല്‍ എം കെ. സോഷ്യല്‍ : ശംസുദ്ദീന്‍, അശ്‌റഫ് സി എ, സൈനുല്‍ ആബിദ് 
എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. സൈനുല്‍ ആബിദ് സ്വാഗതവും സിദ്ദീഖ് മണിയൂര്‍ നന്ദിയും പറഞ്ഞു.
- Sidheeque Maniyoor

ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹൂദവി ബെദിര കാസര്‍കോട് മേഖലാ കോഡിനേറ്റര്‍

കാസര്‍കോട് : എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കോഡിനേറ്ററായി ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹൂദവി ബെദിരയെ എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല യോഗം തെരഞ്ഞെടുത്തു. മേഖല വൈസ് പ്രസിഡണ്ട് അബൂ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. ഫാറൂഖ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ദാരിമി ബെദിര, റഷീദ് മൗലവി ചാലക്കുന്ന്, ഇര്‍ഷാദ് ഹുദവി ബെദിര, സലാം മൗ ലവി സാലിം ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ; കാസര്‍കോട് ജില്ല ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍കോട് ജില്ലാ എസ്.കെ.എസ്എസ്.എഫ് കമ്മിറ്റി സെപ്തംബര്‍ 6ന് ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ മുന്നോറോളം വരുന്ന ശാഖയില്‍ നിന്നും തിരെഞ്ഞെടുത്ത 1000 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുക. ഇതു സംബന്ധിച്ച തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, മുഹമ്മദലി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി വയനാട്, മുഹമ്മദ് ഫൈസി കജ, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി, സുബൈര്‍ ദാരിമി പൈക്ക, നാഫിഅ് അസ്അദി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദ് ഹനീഫ് ദാരിമി, ഇസ്മായില്‍ മഞ്ചേശ്വരം, ഇബ്രാഹിം അസ്ഹരി, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

സ്വാഗതസംഘം രൂപീകരണം ഇന്ന് (ശനി)

കോഴിക്കോട് : 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വടകരയില്‍ നടക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സ്വാഗതസംഘം രൂപീകരണം ഇന്ന് (ശനി) നടക്കും. വൈകു 3 മണിക്ക് വടകര ബുസ്താനുല്‍ ഉലൂം മദ്രസയില്‍ നടക്കുന്ന സ്വാഗതസംഘം രൂപീകരണകണ്‍വെന്‍ഷനില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ സി.എച്ച് മഹ്മൂദ് സഅദിയും കണ്‍വീനര്‍ സുബുലുസ്സലാം വടകരയും അറിയിച്ചു.
- SKSSF STATE COMMITTEE

SKSSF കാമ്പസ് വിംഗ് സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാ കാമ്പസ് മീറ്റ് നാളെ (ഞായര്‍)

- MH Hashif

നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ ലീഡേര്‍സ് പാര്‍ലമെന്റ് നാളെ (31) ദേരാസിറ്റിയില്‍

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഭാരവാഹികള്‍ ജില്ലാ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍, മേഖല പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവര്‍ സംബന്ധിക്കേണ്ട ജില്ലാ ലീഡേര്‍സ് പാര്‍ലമെന്റ് 31 ന് രാവിലെ 10.30 ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് ദേരാസിറ്റിയില്‍ നടക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, മുഹമ്മദലി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി, മുഹമ്മദ് ഫൈസി കജെ, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സുബൈര്‍ നിസാമി, ഷറഫുദ്ദീന്‍ കുണിയ, മൊയ്തു ചെര്‍ക്കള, സുബൈര്‍ ദാരിമി, നാഫിഹ് അസ്ഹദി, മുഹമ്മദ് ഹനീഫ് ദാരിമി, ഇബ്രാഹിം അസ്ഹരി, ഇസ്മായില്‍ മഞ്ചേശ്വരം, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF സില്‍വര്‍ ജൂബിലി ലോഗോ, ബിഗ് സൈസ്

- SKSSF STATE COMMITTEE
Old post : SKSSF രജത ജൂബിലി; ലോഗോ പ്രകാശനം ചെയ്തു

SKSSF തജ്‌നീദ് സെപ്തംബര്‍ 8 ന് കോഴിക്കോട്

കോഴിക്കോട് : 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് തജ്‌നീദ് സെപ്തംബര്‍ 8 ന് കോഴിക്കോട് നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണി വരെ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ 150 മേഖലകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. സില്‍വര്‍ ജൂബിലി കര്‍മപരിപാടികള്‍ മേഖലാതലത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി നിയോഗിച്ച കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാനതല ക്യാമ്പില്‍ സംഘനയുടെസന്നദ്ധപ്രവര്‍ത്തക വിഭാഗമായ വിഖായ കര്‍മപരിപാടികള്‍ക്ക് ഇതോടെ തുടക്കമാവും ജുബിലി വര്‍ഷത്തില്‍ വിഖായ പദ്ധതിനിര്‍വ്വഹണം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്ത് 250 സഹചാരി റിലീഫ് സെന്ററുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദു റഹീം ചുഴലി, അബ്ദുല്ല കൂണ്ടറ, നവാസ് അഷ്‌റഫി പാനൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മമ്മുട്ടി മാസ്റ്റര്‍ വയനാട്, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അയ്യൂബ് കൂളിമാട്, റഫീഖ് അഹമ്മദ് തിരൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദു സലാം ദാരിമി കിണവെക്കല്‍, വി.പി ശഹീര്‍ കണ്ണുര്‍, ശുഹൈബ് നിസാമി, ആശിഖ് കൂഴിപ്പുറം, ഡോ. ജാബിര്‍ ഹുദവി, അഹമ്മദ് ഫൈസി കക്കാട്, കെ.എന്‍.എസ് മൗലവി, ആര്‍.വി.എ സലീം, സുബുലുസ്സലാം വടകര, പ്രൊഫ. അബ്ദു റഹീം കൊടശ്ശേരി, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സംബന്ധിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലുര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

വെങ്ങപ്പള്ളി അക്കാദമി കാമ്പയിന്‍ സമിതി സെപ്ത.2 ചൊവ്വാഴ്ച

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കാമ്പയിന്‍ സമിതി ജില്ലാ ഭാരവാഹികളുടെയും മേഖലാ ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും സംയുക്ത യോഗം സെപ്തംബര്‍ 2 ചൊവ്വാഴ്ച 11 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

MIC SKSSF കാമ്പസ് യൂണിറ്റ് ഭാഹവാഹികളെ തിരഞ്ഞെടുത്തു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലകസ് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ബുര്‍ഹാന്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2014-15 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ശമീം ഉളിയത്തടുക്ക (പ്രസിഡണ്ട്) ഫൈസല്‍ ബാറഡുക്ക (ജനറല്‍ സെക്രട്ടറി) മിനാസ് ദേളി (ട്രഷറര്‍) വൈസ് പ്രസിഡണ്ടുമാരായി ആബിദ് കുണിയ, റിയാസ് പൊവ്വല്‍, ഹൈദറലി ചെര്‍ക്കള എന്നിവരെയും സെക്രട്ടറിമാരായി നിയാസ് കുണിയ, മഷഹൂദ് അബ്ബാസ്, സാബിത്ത് ഗാളിമുഖം എന്നിവരെയും വര്‍ക്കിംഗ് സെക്രട്ടറിയായി ഹബീബ് ചെര്‍ക്കളെയും വര്‍ക്കിംഗ് മെമ്പര്‍മാരായി ബാഷിദ് ബംബ്രാണി, ഉബൈദ് കുണിയ, റാഷിദ് തൃക്കരിപ്പൂര്‍, റഷീദ് എ. എച്ച് മുളിയടുക്ക, ദാവൂദ് മണിയൂര്‍, അറഫാത്ത് കുണിയ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
- MIC Chattanchal Kasaragod

അന്നഹ്ദ വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇന്ന്

മലപ്പുറം : പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജില്‍ നിന്നും പുറത്തിറങ്ങുന്ന അന്നഹ്ദ അറബിക് മാഗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.annahda.in ന്റെ ലോഞ്ചിംഗ് ഇന്ന് (ശനി) രാവിലെ പത്തു മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. 
മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന സബീലുല്‍ ഹിദായ കോളേജ് വെബ്‌സൈറ്റ് www.sabeelulhidaya.info ലോഞ്ചിംഗ് വ്യവസായ വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ ഭാരതീയര്‍ക്ക് മാഗസിന്‍ സമിതി നല്‍കുന്ന അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കേരള യൂണിവേഴ്‌സിറ്റി അറബിക്  വിഭാഗം മുന്‍ മേധാവി ഡോ. എ. നിസാറുദ്ദീന് മന്ത്രി നല്‍കും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ പതിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് പരിചയപ്പെടുത്തും. അന്നഹ്ദ അന്താരാഷ്ട്ര അറബിക് സെമിനാര്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍, യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഡോ. എ.ബി മൊയ്തീന്‍ കുട്ടി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ. ജാബിര്‍ കെ.ടി, ഡോ. അബ്ബാസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 
- Mails Darul Huda

നൂറുല്‍ ഉലമക്ക് പുതിയ ഭാരവാഹികള്‍

പട്ടിക്കാട് : ജാമിഅഃ നൂരിയഃ അറബിയ്യഃ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ജാമിഅഃ പ്രിന്‍സിപ്പള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രഖ്യപിച്ചു. സയ്യിദ് മുഈനുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ പ്രസിഡന്റ്, ഫള്ലുദ്ദീന്‍ ഏപ്പിക്കാട് വൈ.പ്രസിഡന്റ്, അബൂത്വാഹിര്‍ ചുങ്കത്തറ സെക്രട്ടറി, അബ്ദുസ്സമദ് വെള്ളുവങ്ങാട് ജോ.സെക്രട്ടറി, മുഹമ്മദ് റാശിദ് അക്കിപ്പാടം ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദ് സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍ പ്രസംഗിച്ചു.
- Secretary Jamia Nooriya

ദുബൈ SKSSF കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന നസ്വീഹ ഖുര്‍ആന്‍ പ്രഭാഷണം സെപ്ത.5 വെള്ളിയാഴ്ച

മാണിമൂല ഖിളര്‍ ജമാഅത്ത് സെന്ററിന് ശിലാസ്ഥാപനം നടത്തി

കാഞ്ഞങ്ങാട് : മാണിമൂല ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ ശിലാസ്ഥാപനവും പ്രാര്‍ത്ഥനാ സദസ്സ് ഉദ്ഘാടനവും കീഴൂര്‍-മംഗലാപുരം ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി നിര്‍വ്വഹിച്ചു.  സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും നടത്തി. 
സയ്യിദ് ഖമറുദ്ദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല സ്വാഗതം പറഞ്ഞു. താജുദ്ദീന്‍ ദാരിമി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, സെക്രട്ടറി ഹമീദ് കുണിയ, ഇബ്രാഹീം ഹാജി കാഞ്ഞങ്ങാട്, എസ്.വൈ.എസ്. ഉദുമ മണ്ഡലം, സെക്രട്ടറി ലത്തീഫ് പടുപ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, മാണിമൂല ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ കോയിത്തോട്, അയ്യൂബ്. കെ.എം, പാലാര്‍ അബ്ദുല്ല, അബ്ബാസ് കല്ലടക്കുറ്റി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 
- HAMEED KUNIYA Vadakkupuram

പഴയന്നൂര്‍ റെയ്ഞ്ച് പുതിയ ഭാരവാഹികള്‍

പഴയന്നൂര്‍ : സയ്യിദ് അലിയാര്‍ അല്‍ ബുഖാരി പ്രസിഡന്റ്, ഷക്കീര്‍ ഫൈസി, കബീര്‍ മുസ്ലിയാര്‍ വൈസ് പ്രസിഡന്‍റുമാര്‍, കെ.കെ. അശ്റഫ് അന് വരി എളനാട് ജനറല്‍ സെക്രട്ടറി, നാസറുദ്ദീന്‍ അസ്ഹരി, ബഷീര്‍ അശ്റഫി ജോ:സെക്രട്ടറിമാര്‍, എന്‍.എസ്. അബ്ദുറഹ്മാന്‍ ഹാജി ട്രഷറര്‍, ഷൌകത്ത് അലി അന്‍വരി ചെയര്‍മാന്‍, അബ്ദുല്‍ നാസര്‍ മുസ്ലിയാര്‍, അബ്ദുസ്സമദ് അന്‍വരി വൈസ് ചെയര്‍മാന്‍.
- noufal chelakkara

പ്രവാസ നൊമ്പരങ്ങള്‍ക്കിടയിലും സാമൂഹസേവനത്തിനിറങ്ങിയ സുമനസ്സുകള്‍ ഒത്തുകൂടി. എം.ഐ.സിയില്‍ സംഘടിപ്പിക്കപ്പെട്ട മിഡില്‍ ഈസ്റ്റ് കൂട്ടായമയിലാണ് വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസി പ്രതിനിധികള്‍ സംഗമിച്ചത്

ചട്ടഞ്ചാല്‍ : നാടും വീടും വിട്ട് പ്രവാസത്തിന്റ് ഗൃഹാതുരമായ നൊമ്പരങ്ങള്‍ക്കിടയിലും സര്‍വ്വ വിഹ്വലതകളും മറന്ന് ഗള്‍ഫിന്റെ ഊഷര ഭൂവില്‍ സമൂഹോന്നതിക്ക് ത്യാഗ പൂര്‍ണ ജീവിതം നയിക്കുന്ന പ്രവാസികള്‍ ഒത്തുകൂടി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ മാഹിനാബാദ് ക്യാമ്പസില്‍ സംഘടിപ്പിച്ച മിഡില്‍ ഈസ്റ്റ് കൂട്ടായ്മയിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സംഗമിച്ചത്. ഗള്‍ഫ് നാടുകളായ ദുബൈ, ഖത്തര്‍, അബൂദാബി, ഒമാന്‍, ഷാര്‍ജ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലെ എം.ഐ.സി കമ്മിറ്റികളുടെ പ്രതിനിധികളാണ് കൂട്ടായ്മക്കെത്തിയത്. സമൂഹമാകുന്ന കുടുംബത്തിനായി അന്യ ദേശത്ത് ചോര നീരാക്കി സന്നദ്ധ ദൗത്യത്തിനിറങ്ങിയ പ്രവാസികളുടെ നിര്‍വ്വഹണങ്ങള്‍ ശ്ലാഘനീയമാണെന്ന് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രസ്താവിച്ചു. പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറം ഉത്തരകേരളത്തില്‍ മത, ഭൗതിക, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മ മാറ്റൊലികള്‍ സൃഷ്ടിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ് ഖ്യാതി ആഗോളതലത്തിലെത്തിയതില്‍ കൃതാര്‍ത്ഥനാണെന്ന് എം.ഐ.സി ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖത്തര്‍ കെ.എസ് അബ്ദുല്ല ഉദുമ പറഞ്ഞു.
കൂട്ടായ്മ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്ല മൗലവി സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, കെ.എസ് അബ്ദുല്ല ഉദുമ, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് അബ്ദുല്ല ചെറുകോട്, മല്ലം സുലൈമാന്‍ ഹാജി, മജീദ് ചെമ്പരിക്ക, സി.ബി മുഹമ്മദ് പാണലം, അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, ടി.ഡി കബീര്‍ തെക്കില്‍, മൊയ്തു ബേക്കല്‍, ഖാലിദ് ഫൈസി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, നൗഫല്‍ ഹുദവി ചോക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

വയനാട് ജില്ലാ SYS ജില്ലാ കമ്മിറ്റി യോഗം സെപ്ത.4 വ്യാഴാഴ്ച

കല്‍പ്പറ്റ : സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി യോഗം സെപ്തംബര്‍ 4 ന് വ്യാഴാഴ്ച 11 മണിക്ക് കല്‍പ്പറ്റ സമസ്ത ക്യാലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

സുപ്രഭാതം ഒരുങ്ങി. പ്രിന്റ്‌ എഡിഷന്‍ ഉദ്‌ഘാടനം തിങ്കളാഴ്‌ച; രണ്ടു ജില്ലകളില്‍ ട്രയല്‍ കോപ്പി വിതരണം വെള്ളിയാഴ്ച

കോഴിക്കോട്‌: സുപ്രഭാതം ദിനപത്രം പ്രിന്റ്‌ എഡിഷന്റെ ഉദ്‌ഘാടനത്തിനു മുന്നോടിയായി കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ നാളെ(വെള്ളി) കാലത്ത്‌ പത്രം വിതരണം ചെയ്യുന്നു. കൂടുതല്‍ വരിക്കാരുള്ള ഈ ജില്ലകളിൽ  പത്രമത്തിക്കുന്നതിന്റെ പ്രായോഗികത പരീക്ഷിക്കാന്‍ കൂടിയാണിത്‌. 
അടുത്ത മാസം (സെപ്‌തംബര്‍) ഒന്നു മുതലാണ്‌ കേരളത്തിലുടനീളം പത്രം വിതരണം ആരംഭിക്കുന്നത്‌. ഇതിന്റെ ഭാഗമായി സെപ്‌തംബര്‍ 1ന്‌ തിങ്കളാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ കോഴിക്കോട്‌ ബീച്ചിലെ മറൈന്‍ ഗ്രൌണ്ടില്‍ പ്രത്യേക ഉദ്‌ഘാടന ചടങ്ങ്‌ നടക്കും. 
ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മത രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കും. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌. 

കേരള ത്വലബാ കോണ്‍ഫറന്‍സ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 2014 സംപ്തംബര്‍ 12,13 വെള്ളി, ശനി തിയ്യതികളില്‍ പൊന്നാനിയില്‍ നടക്കുന്ന കേരള ത്വലബാ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പള്ളി ദര്‍സുകളില്‍ നിന്നും 5 പേര്‍ക്കും അറബിക് കോളേജുകളില്‍ നിന്നും 10 പേര്‍ക്കുമാണ് അവസരം. അപേക്ഷാ ഫോറം www.skssf.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 7ന് മുമ്പായി കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കണം. വിലാസം : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ്, ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്‌, കോഴിക്കോട്-2. ഇമെയ്ല്‍ : twalabastate@gmail.com.
- twalabastate wing

കേരള ത്വലബാ കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ ഫോറം

- SKSSF STATE COMMITTEE
Old post : കേരള ത്വലബാ കോണ്‍ഫറന്‍സ് പൊന്നാനിയില്‍

ലക്ഷദ്വീപ് ത്വലബാ സംഗമം ഇന്ന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പൊന്നാനി മഖ്ദൂം നഗറില്‍ സെപ്-12,13 ന് നടത്തപ്പെടുന്ന സംസ്ഥാന ത്വലബാ കോണ്‍ഫ്രണ്‍സിന്റെ ഭാഗമായി ലക്ഷദ്വീപ് ജില്ലാ ത്വലബാ വിംഗ് ഇന്ന് 3.00 കോഴിക്കോട് ഇസ്‌ലാമിക്ക് സെന്ററില്‍ സംഘടിപ്പിക്കുന്ന ത്വലബാ കോണ്‍ഫ്രണ്‍സില്‍ നൂറുകണക്കിന് ലക്ഷദ്വീപുകാരായ കേരളത്തില്‍ പഠിക്കുന്ന മതവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ത്വലബാ വിംഗ് സംസ്ഥാന ഭാരവാഹികളും മറ്റു പ്രമുഖരും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547670016 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- abdulla thengilan

SKSSF സില്‍വര്‍ ജൂബിലി; 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക സാഹിത്യ അക്കാദമി പുതുതായി ഇരുപത്തിയഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. വിശ്വാസം, ചരിത്രം, ആദര്‍ശം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖരുടെ രചനാകളാണ് തയ്യാറാക്കുന്നത്. ശ്രദ്ധേയമായ ഗ്രന്ഥങ്ങളും മലയാള പരിഭാഷയും ഇതിലുള്‍പ്പെടും. ആദ്യ പുസ്തകം ടി എച്ച് ദാരിമി ഏപ്പിക്കാട് രചിച്ച 'സമര്‍ഖന്ദ്'എന്ന പുസ്തകം സെപ്തംബര്‍ 13ന് പൊന്നാനിയില്‍ പ്രകാശനം ചെയ്യും. സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ 2015 ഫെബ്രുവരി 19 മുതല്‍ 22 ന് തൃശൂര്‍ സമര്‍ഖന്ദിലാണ് നടക്കുന്നത്. 
- SKSSF STATE COMMITTEE

മതചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍; SKSSF പരാതി സെല്‍ രൂപീകരിച്ചു

കോഴിക്കോട്‌ : മതചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിംഗ്‌ സംസ്ഥാന തലത്തില്‍ പരാതി സെല്‍ രൂപീകരിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള മഫ്ത ധരിക്കുന്നതിനും, താടി നീട്ടി വളര്‍ത്തുന്നതിനും, പള്ളിയില്‍ പോകുന്നതിനും സ്ഥാപനങ്ങളില്‍ വിലക്ക്‌ അനുഭവപ്പെട്ട വിദ്യാര്‍ഥിക ള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രക്ഷിതാക്കള്‍ക്കും പരാതി സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.
പരാതികള്‍ 96 05 224247 എന്ന നമ്പറിലും skssfcampazone@gmail.com എന്ന ഇമെയില്‍ അഡ്രസിലും അറിയിക്കാവുന്നതാണ്. പരാതി സെല്‍ കോഴിക്കോട്‌ റെയില്‍വേ ലിങ്ക്‌ റോഡിലെ ഇസ്ലാമിക്‌ സെന്റര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. ശേഖരിച്ച പരാതികള്‍ ഗവണ്മന്റിനും, വിവിധ കമ്മീഷനുകള്‍ക്കും കൈമാറുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
സ്ഥാപനങ്ങളെ ബഹിഷ്കരിക്കുന്ന സമര പരിപാടികളിലേക്ക്‌ സംഘടന നീങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്നും നേതാക്കള്‍ വിശദീകരിച്ചു. രാജ്യ താല്‍പര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വിരുദ്ധമായുള്ള ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു. യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തലൂര്‍, ഷബിന്‍ മുഹമ്മദ്‌, മുനീര്‍ പി.വി എന്നിവര്‍ സംസാരിച്ചു.
- SHABIN MUHAMMED

കേരള ത്വലബാ കോണ്‍ഫറന്‍സ് പൊന്നാനിയില്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബവിംഗിന്റെ ആഭിമുഖ്യത്തില്‍ കേരള ത്വലബാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 11,12,13 തിയ്യതികളിലായി പൊന്നാനിയിലെ മഖ്ദൂം നഗറിലാണ് വേദിയൊരുക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ് അറബിക് കോളേജുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സപ്തംബര്‍ 11 വ്യാഴം നാലുമണിക്ക് വിളംബര റാലിയോടെ ആരംഭിക്കുന്ന സമ്മേളനം സപ്തംബര്‍ 13 ശനി അഞ്ച് മണിയോടെ സമാപിക്കും. ഇരുപതോളം ഇനങ്ങളിലായി പ്രമുഖ ചിന്തകരും സാമൂഹിക ഗവേഷകരും പ്രമുഖ പണ്ഡിതരും വിഷയങ്ങള്‍ അവതരിപ്പിക്കും. യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, റിയാസ് ഫൈസി പാപ്ലശ്ശേരി, അബ്ദുല്‍ ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍, റാഫി മുണ്ടമ്പറമ്പ്, ത്വയ്യിബ് കുയ്‌തേരി സംബന്ധിച്ചു.

സുപ്രഭാതം; പാലക്കാട് ജില്ലാ ഓഫീസ് ഉദ്ഘാടനം 29 ന്

- Irshad kallikkad

MIC ദഅ്‌വാ വിംഗ് ഖുര്‍ആന്‍ ക്ലാസ് 30ന് തുടങ്ങും

ചട്ടഞ്ചാല്‍ : എം.ഐ.സി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദഅവാ വിംഗിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ കാലത്തിന് സമൂഹത്തിന്' എന്ന പ്രമേയത്തില്‍ ആഴ്ചതോറും സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്ലാസ് ഉദ്ഘാടനം ആഗസ്റ്റ് 30 ശനിയാഴ്ച അസര്‍നമസ്‌കാരനന്തരം എം.ഐ.സി ക്യാമ്പസില്‍ വെച്ച് നടത്തപ്പെടും. പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി ക്ലാസിന് നേതൃത്വം നല്‍കും.
- MIC Chattanchal Kasaragod

സമസ്ത ബഹ്‌റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

മനാമ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളിലെ അദ്ധ്യാപകരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മനാമ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി ഹംസ അന്‍വരി മോളൂരിനെയും ജന.സെക്രട്ടറിയായി സി.കെ. ഇബ്രാഹിം മൗലവിയെയും ട്രഷററായി മുഹമ്മദലി വളാഞ്ചേരിയെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 
മറ്റു പ്രധാന ഭാരവാഹികള്‍ : സലീം ഫൈസി പന്തീരിക്കര, സയ്യിദ് മുഹമ്മദ് വഹബി, ഷൗക്കത്തലി ഫൈസി വയനാട് (വൈ.പ്രസിഡന്റുമാര്‍), മൂസ മൗലവി വണ്ടൂര്‍, ഉമ്മര്‍ മൗലവി വയനാട്, ജമാല്‍ മൗലവി(ജോ.സെക്രട്ടറിമാര്‍), എം.സി മുഹമ്മദ് മൗലവി(പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍), അബ്ദുല്‍ അസീസ് മൗലവി കാന്തപുരം,   അബൂബക്കര്‍ ബാഖവി, ഇബ്രാഹീം ദാരിമി(വൈസ്.ചെയര്‍മാന്‍മാര്‍). ചടങ്ങില്‍ ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, അന്‍സാര്‍ അന്‍വരി കൊല്ലം, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, സൈതലവി മുസ്ലിയാര്‍, എസ്.എം അബ്ദുല്‍ വാഹിദ്, അഷ്‌റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, നൂറുദ്ധീന്‍ മുണ്ടേരി തുടങ്ങി സമസ്ത കേന്ദ്ര ഏരിയാ ഭാരവാഹികള്‍ പങ്കെടുത്തു. ഇബ്രാഹിം മൗലവി സ്വാഗതവും മൂസ മൗലവി വണ്ടൂര്‍ നന്ദിയും പറഞ്ഞു.
- samasthanews.bh

പ്ലസ് ടു; മലബാറിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം : SKSSF

തൃശൂര്‍ : മദ്യ നിരോധനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നതോടൊപ്പം പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ധീരമായി ഇടപെടണമെന്ന് എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. മറ്റു ജില്ലകളെ അപേക്ഷിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി അനുപാതം മലബാറില്‍ അത്യന്തം ദയനീയമായി തുടരുകയാണ്. ഇവ്വിഷയം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് സംഘടനയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന സമിതി വിളിച്ചു ചേര്‍ത്ത വിവിധ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

നരിയക്കംപൊയില്‍ ദാറുല്‍ ഉലൂം മദ്രസ കെട്ടിട ഉദ്ഘാടനവും പൊതു സമ്മേളനവും 25ന്

തിങ്കളാഴ്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്ന നരിയക്കംപൊയില്‍
ദാറുല്‍ ഉലൂം മദ്രസ
കാളികാവ് : പുതുതായി നിര്‍മാണം പൂര്‍ത്തിയായ നരിയക്കംപൊയില്‍ ദാറുല്‍ ഉലൂം ഹയര്‍സെക്കണ്ടറി മദ്രസയുടെ കെട്ടിട ഉദ്ഘാടനവും പൊതു സമ്മേളനവും ആഗസ്ത് 25 തിങ്കള്‍ വൈകുന്നേരം അഞ്ച് മണിക്ക് കെപി കുഞ്ഞാപ്പ ഉസ്താദ് നഗറില്‍ നടക്കും. കെട്ടിട ഉദ്ഘാടനം ബഹു. പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കമ്പ്യൂട്ടര്‍ സെന്റര്‍  എം ഐ ഷാനവാസ് എംപി യും, ലൈബ്രറി ഉദ്ഘാടനം പിന്നോക്ക, ടൂറിസം വകുപ്പ് മന്ത്രി എപി അനില്‍ കുമാറും, സയന്‍സ് ലാബ് ഉദ്ഘാടനം വണ്ടൂര്‍ എ ഇ ഒ കെടി മോഹന്‍ദാസും നിര്‍വഹിക്കും. പ്രതിഭകള്‍ക്കുള്ള ആദരങ്ങള്‍ എം ഉമര്‍ എം എല്‍ എ നല്‍കും. വൈകിട്ടു നടക്കുന്ന പൊതുസമ്മേളനത്തില്‍ അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത നേതാക്കളും മറ്റു മത സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
- Saleem Ck

എം.ഐ.സി ദിശ ഭാരവാഹികള്‍

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) ഭാരവാഹികള്‍ 
മന്‍സൂര്‍ (പ്രസിഡന്റ്) റാശിദ് തൃക്കരിപ്പൂര്‍ (ജനറല്‍ സെക്രട്ടറി) ഇബ്‌റാഹീം പാണത്തൂര്‍ (ട്രഷറര്‍) ജലാല്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സുഹൈര്‍ തൊട്ടി (വൈസ് പ്രസിഡന്റുമാര്‍) ബാഷിദ് ബംബ്രാണി, നൈസാം നാദാപുരം (ജോ:സെക്രട്ടറിമാര്‍).
- MIC Chattanchal Kasaragod

SKSSF സില്‍വര്‍ ജൂബിലി ഒഫീഷ്യല്‍ ഫലക്സ്

ബിഗ് സൈസ് ഇമേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക (7.02MB)
- SKSSF STATE COMMITTEE

ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സ്വാഗതാര്‍ഹം : സമസ്ത

കോഴിക്കോട് : സംസ്ഥാനത്തെ പഞ്ചനക്ഷത്ര പദവിയില്ലാത്ത മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാനും ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാനും തീരുമാനിച്ച സംസ്ഥാന സര്‍ക്കാറിനെ സമസ്ത നേതാക്കള്‍ അഭിനന്ദിച്ചു. മദ്യലോബിയുടെ സമ്മര്‍ദ്ദം അതിജയിച്ച് സമൂഹത്തിന്റെ ധാര്‍മ്മികമായ ഉന്നമനത്തിന് നിമിത്തമാകുന്ന ധീരമായ കാല്‍വെപ്പ് നടത്തിയ സര്‍ക്കാറിന്റെ നടപടി ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു.
മദ്യാസക്തരായ സമൂഹത്തെ മാനസികമായി മോചിപ്പിക്കാനുള്ള നടപടികളുണ്ടാവണം. മദ്യവിരുദ്ധ കേരളം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ യോജിച്ച മുന്നേറ്റമുണ്ടാവണം, മദ്യപാനത്തില്‍ നിന്നും മോചനം തേടുന്നവര്‍ മനശാസ്ത്ര ചികിത്സയും സഹായവും സൌജന്യമായി നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
- QUAZI OF CALICUT

മദ്യനിരോധനം; സര്‍ക്കാറിന്റെ തീരുമാനം പ്രതീക്ഷാജനകം : SKSSF

കോഴിക്കോട് : സംസ്ഥാനത്ത് മദ്യവില്‍പന സംബന്ധിച്ച് സര്‍ക്കാറിന്റെ തീരുമാനം പ്രതീക്ഷാജനകവും കേരളത്തിന്റെ ധാര്‍മ്മിക മേഖലയില്‍ വലിയ പരിവര്‍ത്തനത്തിന് കളമൊരുക്കുന്നതുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും അഭിപ്രായപ്പെട്ടു. ഘട്ടം ഘട്ടമായുള്ള നടപടി ക്രമീകരണങ്ങളിലുടെ മാത്രമേ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂമെന്നത് ചരിത്രപാഠമാണ്. മദ്യവും മറ്റ് ലഹരി വസ്തുക്കളും പൂര്‍ണ്ണമായി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ആവശ്യമായ നടപടി ക്രമങ്ങളുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോവുക തന്നെവേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE

SKSSF ലീഡേഴ്‌സ് മീറ്റ് ഇന്ന് (23-08-2014) തൃശ്ശൂരില്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായുള്ള സംസ്ഥാനതല ലീഡേഴ്‌സ് മീറ്റ് ഇന്ന് (ശനി) തൃശ്ശൂരില്‍ നടക്കും. കാലത്ത് 9.30 മുതല്‍ വൈകിട്ട് 5 മണി വരെ എം.ഐ.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍, സബ്ബ് കമ്മറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, സില്‍വര്‍ ജൂബിലി ഉപസമതി കണ്‍വീനര്‍മാര്‍ പങ്കെടുക്കും. 
- SKSSF STATE COMMITTEE

UDF തീരുമാനം ജനഹിതത്തിനുള്ള അംഗീകാരം : SKSSF കാസര്‍കോട്

കാസര്‍കോട് : അടച്ചുപൂട്ടിയ ബാറുകള് തുറക്കില്‌ളെന്ന യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും ജനഹിതത്തിനുള്ള അംഗീകാരവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും സെക്രട്ടറി ഹാരിസ് ദാരിമിയും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കൃത്യമായ കര്‍മപദ്ധതി മദ്യവിരുദ്ധ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യണം. 10 വര്‍ഷംകൊണ്ട് മദ്യനിരോധം നടപ്പാക്കാന്‍ ഊര്‍ജ്ജിത ശ്രമം ഉണ്ടാകണം. ജനപക്ഷത്തുനിന്നുള്ള ഈ തീരുമാനം എടുക്കുന്നതിന് നേതൃത്വം നല്‍കിയ യു.ഡി.എഫിലെ ഘടകകക്ഷികളെ അഭിനന്ദിച്ചു.
- Secretary, SKSSF Kasaragod Distict Committee

ഖലീഫ ഉമറിനെതിരെയുള്ള സ്‌കൂള്‍ പാഠഭാഗം പിന്‍വലിക്കണം : SKSSF കാസര്‍കോട്

കാസര്‍കോട് : മഹാത്മാഗാന്ധയെപോലുളള ലോക പ്രശസ്ത നേതാക്കളും പണ്ഡിതരും സാഹിത്യകാരന്മാരും നീതിയുടെ പ്രതീകമാണെന്ന് പറഞ്ഞ ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമറിനെ കൊള്ളക്കാരനും അക്രമിയുമാണെന്നെഴുതിയ പ്ലസ് ടൂ ചരിത്രഭാഗം പിന്‍വലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു. വിവാദമായ ഈ പരാമര്‍ശം പാഠഭാഗത്ത് നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee

മദ്യനിരോധനനീക്കം സ്വാഗതാര്‍ഹം : SMF

ചേളാരി : കേരളം സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം ആളോഹരി ലഹരി ഉപയോഗം നടക്കുന്ന സംസ്ഥാനമാണ് കേരളം. യുവജനങ്ങളും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഈ വിപത്തിന്റെ ഇരകളാണ്. ചാരായ നിരോധനം പറയത്തക്കഫലം കിട്ടാതെ പോയത് നാടുനീളെ ബാറും ബീവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകളും അനുവദിച്ചതുകൊണ്ടായിരുന്നു.
മദ്യനിരോധനം പ്രഖ്യാപിത നയമായി സ്വീകരിച്ച മുസ്‌ലിംലീഗ് പാര്‍ട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു. പി.എം. സുധീരന് ശക്തി പകര്‍ന്ന പാര്‍ട്ടി തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം സാധ്യമാക്കാന്‍ തീരുമാനിക്കാനിടയായത്. കേരള കോണ്‍ഗ്രസ് നിലപാടുകളും മുസ്‌ലിം സംഘടനകളും ക്രൈസ്തവ മതാധ്യക്ഷന്മാരും ഇക്കാര്യത്തില്‍ സ്വീകരിച്ചുവന്ന സമീപനങ്ങളും സര്‍ക്കാര്‍ തീരുമാനത്തിന് ശക്തിപകരാന്‍ കാരണമായി.
പുതിയ 418 ബാറുകള്‍ തുറക്കില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 323 ബാറുകള്‍ കൂടി പൂട്ടുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം ആശാവഹമാണ്. സമാധാനമാഗ്രഹിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ആശ്വാസം കൊള്ളുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
- Samasthalayam Chelari

SKSSF സംസ്ഥാന ത്വലബാ സമ്മേളനം സെപ്തംബര്‍ 11-13 തിയ്യതികളില്‍ പൊന്നാനിയില്‍

Old post : SKSSF സംസ്ഥാന ത്വലബാ സമ്മേളനം പൊന്നാനിയില്‍
- Colourtone

SKJMCC അവാര്‍ഡുകള്‍ വിതരണം ചെയ്തു

ആലുവ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആലുവ എടയപ്പുറം മഹല്ല് ഓഡിറ്റോറയത്തില്‍ നടന്ന മുഅല്ലിം സാരഥീ സംഗമത്തില്‍വെച്ച് പതിനഞ്ച് വര്‍ഷത്തെ മദ്‌റസാ സേവനവും 10 വര്‍ഷത്തെ റെയ്ഞ്ച് ഭാരവാഹിത്വവും പരിഗണിച്ച് സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് 'മാതൃകാ മുഅല്ലിം അവാര്‍ഡ്' പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. മലപ്പുറം എ.ആര്‍. നഗറിലെ സി. അലി മുസ്‌ലിയാരാണ് അവാര്‍ഡ് ജേതാവ്.
50 വര്‍ഷത്തെ മദ്‌റസാ സേവനം അടിസ്ഥാനമാക്കി സംസ്ഥാന തലത്തില്‍ അര്‍ഹരായ സുവര്‍ണ സേവന അവാര്‍ഡ് ജേതാക്കളായ ടി.മുഹമ്മദ് മുസ്‌ലിയാര്‍, പി.അലി മുസ്‌ലിയാര്‍ മഞ്ചേരി, പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ. രായിന്‍കുട്ടി മുസ്‌ലിയാര്‍, പി.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.മൊയ്തീന്‍ കുഞ്ഞി മുസ്‌ലിയാര്‍ എന്നിവര്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു.
തദ്‌രീബ് 2012-13 വര്‍ഷത്തിലെ പ്രവര്‍ത്തനം ആസ്പദമാക്കി തെരഞ്ഞെടുക്കപ്പെട്ട മാതൃകാ മുഅല്ലികള്‍ക്കും, 414 റെയ്ഞ്ചല്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 മാതൃകാ റെയ്ഞ്ചുകള്‍ക്കും, തെരഞ്ഞെടുക്കപ്പെട്ട മദ്‌റസകള്‍ക്കുംഅവാര്‍ഡ് വിതരണം ചെയ്തു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം ഫോട്ടോസ്


Report : അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാൻ അനുവദിക്കരുത് : സമസ്ത
- Samastha Kerala Jam-iyyathul Muallimeen

സമസ്ത 'സേ' പരീക്ഷ 88.61% വിജയം

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2014 ഓഗസ്റ്റ് 17ന് 119 ഡിവിഷന്‍ കേന്ദ്രത്തില്‍ നടത്തിയ 'സേ' പരീക്ഷയില്‍ 88.61% പേര്‍ വിജയിച്ചു. 5, 7, 10, +2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. റജിസ്റ്റര്‍ ചെയ്ത 1471 വിദ്യാര്‍ത്ഥികളില്‍ 1422 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അതില്‍ 1260 (88.61%) വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 
5-ാം തരത്തില്‍ 350 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 322 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (92%), 7-ാം തരത്തില്‍ 916 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 812 കുട്ടികള്‍ വിജയിച്ചു (88.65%), 10-ാം തരത്തില്‍ 142 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 115 പേര് വിജയിച്ചു (80.99%), പ്ലസ്ടുവില്‍ 14 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 11 പേര് വിജയിച്ചു (78.57%).
പരീക്ഷാഫലം www.samastha.info എന്ന സൈറ്റില്‍ ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റ് അതാത് മദ്‌റസകള്‍ക്ക് തപാല്‍ മാര്‍ഗ്ഗം അയച്ചിട്ടുണ്ടെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.
- Samasthalayam Chelari

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാൻ അനുവദിക്കരുത് : സമസ്ത

ആലുവ : സംസ്ഥാനത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് സമസ്ത കേരള ജംഇയ്യഅത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആലുവയില്‍ ചേര്‍ന്ന സാരഥി സംഗമമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് ആവശ്യം ഉയര്‍ത്തിയത്. സംസ്ഥാനത്തെ 418 ബാറുകളും അടച്ചുപൂട്ടിയത് വഴിയുള്ള ജനനന്മ മനസിലാക്കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും തയ്യാറാകണമെന്ന് സാരഥി സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തില്‍ ചേര്‍ന്ന സാരഥിസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മദ്രസ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി മതവിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ സമസ്തയും അതിന്റെ പണ്ഡിത ശ്രേഷ്ഠരും വഹിക്കുന്ന പങ്ക് അഭിമാനകരമാണ്. ശാസ്ത്രീയമായും ഗൗരവത്തോടെയുമാണ് ഇന്ന് മദ്രസാ വിദ്യാഭ്യാസം നല്‍കി വരുന്നത്. നവലോകത്ത് വഴിതെറ്റി പോകാന്‍ സാഹചര്യം ഏറെയുള്ള പുതുതലമുറക്ക് ഭ ൗതിക വിദ്യാഭ്യാസത്തിനൊപ്പം മതപരമായ വിദ്യാഭ്യാസവും അനിവാര്യമാണ്. അതുകൊണ്ട് തന്നെ മദ്രസാ അധ്യാപകരും രക്ഷിതാക്കളും വളരെ ഗൗരവത്തോടെയാണ് മതവിദ്യാഭ്യാസത്തെ സമീപിക്കേണ്ടത്. ജീവിതത്തിലുടനീളം മാറ്റം വരുത്തുന്ന രീതിയിലേക്ക് വിദ്യാഭ്യാസം രൂപപ്പെടുത്തണമെന്നും ഇതിനായി കൂടുതല്‍ ശാസ്ത്രീയവും ഗഹനവുമായ രീതികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലുവ എടയപ്പുറം ജമാഅത്ത് ഹാളില്‍ നടന്ന ഉണര്‍വ് സാരഥി സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റെയ്ഞ്ച് ഭാരവാഹികള്‍ പങ്കെടുത്തു.

ഹജ്ജ് കുത്തിവെപ്പ്: സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മലപ്പുറത്ത്‌

മലപ്പുറം: ഹജ്ജ് കുത്തിവെപ്പ് സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ഒമ്പത് മണിക്ക് കോട്ടപ്പടി താലൂക്ക് ആസ്പത്രിയില്‍ നടക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
ഇന്ന് കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ഹാജിമാരാണ് കുത്തിവെപ്പില്‍ പങ്കെടുക്കേണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആസ്പത്രികള്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളിലും ഇന്ന് കുത്തിവെപ്പ് നടക്കും.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഈ മാസം 27നാണ് സഊദിയിലെത്തുന്നത്. ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം അടുത്ത മാസം 14നാണ് എത്തുക.

പള്ളിദര്‍സുകള്‍ കാര്യക്ഷമമാക്കല്‍ കാലത്തിന്റെ അനിവാര്യത : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍

തിരൂരങ്ങാടി : യുവ തലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തെ സംസ്‌കരണിക്കണമെങ്കില്‍ പാരമ്പര്യമായുള്ള  ദര്‍സ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്റെ  മുപ്പത്തിയേഴാമത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എം എഫിന്  കീഴില്‍ നടത്തപ്പെടുന്ന സ്വദേശി ദര്‍സ് ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുവാനും സെപ്റ്റംബര്‍ പത്തിനകം മുഴുവന്‍ മേഖലയിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരാനും തീരുമാനിച്ചു. 26 ന് കോട്ടക്കല്‍, 27 ന് എടക്കര, നിലമ്പൂര്‍, 29 ന് താനൂര്‍, 31 ന് പൊന്നാനി, സെപ്റ്റംബര്‍ 1 ന് തിരൂര്‍, 9 ന് തിരൂരങ്ങാടി, 10 ന് മഞ്ചേരി മേഖലകളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കും.  നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ആറു കേന്ദ്രങ്ങളിലായി  ഉമറാകോണ്‍ഫറന്‍സുകളും നടത്തും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ എം സൈതലവി ഹാജി, കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍, കെ സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, എം ടി മൊയ്തുട്ടി ഹാജി വെളിയങ്കോട്, വി കുഞ്ഞുട്ടി മുസ്‌ല്യാര്‍ ചാപ്പനങ്ങാടി, കെ ടെ കുഞ്ഞാന്‍ ചുങ്കത്തറ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ല്യാര്‍, അലി ഫൈസി കൊടുമുടി, എസ് കെ പി എം തങ്ങള്‍ കൊണ്ടോട്ടി, കബീര്‍ മുസ്‌ല്യാര്‍ എടവണ്ണപ്പാറ, വി ടി അലവിക്കുട്ടി ഹാജി പൂക്കോട്ടൂര്‍, അമ്പായത്തിങ്ങല്‍ അബൂബക്ര്‍, പി ഹസൈനാര്‍ മാസ്റ്റര്‍ പെരുവള്ളൂര്‍, കമൂല്‍ ഫൈസി കട്ടച്ചിറ, എന്‍ അബ്ദുല്ല ഫൈസി വെട്ടത്തൂര്‍, കെ എം കുട്ടി എടക്കുളം,  തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എ കെ ആലിപ്പറമ്പ്, ബംഗാളത്ത് ജഅ്ഫര്‍ ഹുദവി വാലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. യു ശാഫി ഹാജി സ്വാഗതവും ടി എച്ച് അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു.
- smf Malappuram

ഡോ.ബഹാഉദ്ദീന്‍ നദ്‌വി ആഗോള പണ്ഡിത സമ്മേളനത്തിന്

തിരൂരങ്ങാടി : ആഗോള മുസ്‌ലിം പണ്ഡിത സഭായുടെ വാര്‍ഷിക സമ്മേളനത്തില്‍  സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. 20, 21, 22 തിയ്യതികളില്‍ തലസ്ഥാന നഗരിയായ ഇസ്തംബൂളില്‍ നടക്കുന്ന  സമ്മേളനത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിത പ്രതിനിധികള്‍ സംബന്ധിക്കും.  മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ മുസ്‌ലിം ലോകം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്യും.
- Darul Huda Islamic University

SKSSF ഫ്രീഡം സെമിനാര്‍ സമാപിച്ചു

കോഴിക്കോട് / തിരൂര്‍ : സ്വാതന്ത്ര്യം നീതി ധ്വംസനത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ എന്ന പ്രമേയ ത്തില്‍ SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ ഫ്രീഡം സെമിനാര്‍ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ഇന്ത്യ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ഉദാത്ത മൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്ന പ്രവണത ഭരണീയരില്‍ നിന്നുപോലും പ്രകടമായിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രം അയവിറക്കെപ്പെടുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര നിലപാട് പുനരാലോചിക്കണമായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ പരാക്രമങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പാരമ്പര്യം അടിയറ വെച്ച് മൗനം പാലിക്കുന്നത് സ്വാതന്ത്ര്യത്തോട് ചെയ്യുന്ന നിന്ദയാണ് - സെമിനാര്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി അബൂക്കര്‍ ഫൈസി ആധ്യക്ഷം വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, എന്‍.ശംസുദ്ദീന്‍ എം.എല്‍.എ, ഡോ.ജയകൃഷ്ണന്‍, അബ്ദുന്നാസര്‍ സഅദി, റിയാസ് ഫൈസി, എം.പി നുഅ്മാന്‍, ഇ.സാജിദ് മൗലവി, തറമ്മല്‍ അഷ്‌റഫ്, എ.പി മഅ്‌റൂഫ് പ്രസംഗിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ സ്വാഗതവും സി.പി ബാസിത് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

സമസ്‌ത എസ്.പി ഓഫീസ് മാര്‍ച്ച് മാറ്റിവെച്ചു

മലപ്പുറം: മത സ്ഥാപനങ്ങള്‍ കയ്യേറാനും മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കാനും ശ്രമിക്കുന്നവരില്‍ നിന്ന് മോചനമാവശ്യപ്പെട്ട് 20 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സമസ്‌ത കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് മാറ്റി വെച്ചു. അക്രമങ്ങളഴിച്ചു വിടുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായ സാഹചര്യത്തില്‍ സമസ്ത തീരുമാനിച്ച പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. 
കുറ്റവാളികളെ പിടികൂടാന്‍ തയ്യാറായ പോലീസ് മേധാവികളെയും നീതിക്ക് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേങ്ങള്‍ നല്‍കിയ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെയും യോഗം അഭിനന്ദിക്കുകയും ചെയ്തു.സമാധാനത്തോടെ നടക്കുന്ന സ്ഥാപനങ്ങളെയും മഹല്ലുകളെയും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള സാഹായം വേണമെന്നും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തുള്ള സ്ഥാപനങ്ങളുടെ രേഖകള്‍ പ്രകാരം അവകാശികള്‍ക്ക് വിട്ടുകിട്ടാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹാജി കെ മമ്മദ് ഫൈസി, അഡ്വ യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍, കാളാവ് പി സൈതലവി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ടി.പി സലീം എടക്കര, ഉമര്‍ ദര്‍സി തച്ചണ്ണ സംബന്ധിച്ചു.(സുപ്രഭാതം)

SMF മലപ്പുറം ജില്ലാ കൗണ്‍സില്‍ നാളെ (19/08/2014 ചൊവ്വ)

മലപ്പുറം : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ നാളെ (19-08-14 ചൊവ്വാഴ്ച) രാവിലെ 10ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേരും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 107 പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സിലില്‍ ജില്ലയില്‍ നടന്ന് വരുന്ന സ്വദേശി ദര്‍സുകള്‍, മതപഠന ക്ലാസുകള്‍ എന്നിവയുടെ ഏകീകരണത്തിനും ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്കും അന്തിമ രൂപം നല്‍കും. 
- Darul Huda Islamic University

ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

സമസ്ത കേന്ദ്രമുശാവറ അംഗം വി. മൂസക്കോയ
മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : വിശുദ്ധ ഹജ്ജ് സമൂഹത്തിന് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണന്നും അസ്വസ്ഥതകള്‍ നിറഞ്ഞ വര്‍ത്തമാന കാലത്ത് ഹജ്ജിന്റെ സന്ദേശം ഏറെ പ്രസക്തമാണന്നും കേന്ദ്രഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ നടന്ന ഹജ്ജ് പഠന ക്യാമ്പ് സമസ്ത കേന്ദ്രമുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കംബ്ലക്കാട് അദ്ധ്യക്ഷത വഹിച്ചു . സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാര്‍, ടി സി അലി മുസ്ലിയാര്‍, മൂസ ബാഖവി മമ്പാട്, ജഅ്ഫര്‍ ഹൈതമി, മൊയ്തീന്‍ കുട്ടി പിണങ്ങോട്, പനന്തറ മുഹമ്മദ്, ശംസുദ്ധീന്‍ റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി . ഇബ്രാഹീം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

'സമസ്ത' സാരഥീസംഗമം ഓഗസ്റ്റ് 20ന് എറണാകുളത്ത്

തേഞ്ഞിപ്പലം : മതവിദ്യാഭ്യാസ രംഗത്ത് നൂതനവും ശാസ്ത്രീയവുമായ പഠനപദ്ധതികളുമായി സമസ്തയുടെ 9422 മദ്‌റസകളില്‍ പുതിയൊരു അധ്യായനവര്‍ഷംകൂടി ആരംഭിച്ചിരിക്കുകയാണ്. മദ്‌റസകളില്‍ മതപഠനം ശാക്തീകരിക്കുന്നതിനും കൂടുതല്‍ മികവുറ്റതാക്കുന്നതിനും അധ്യാപകര്‍ക്ക് പ്രാഗത്ഭ്യം നല്‍കുന്നതിനുമായി 'തദ്‌രീബ്' എന്ന പേരില്‍ ഒരു പഠനപദ്ധതിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയിരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാകുന്നതും നവീന അധ്യാപനരീതികളെ കുറിച്ചുള്ള അവബോധനവുമാണ് തദ്‌രീബ് കാഴ്ച വെക്കുന്നത്. ഇതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍, മതപഠനപ്രവര്‍ത്തനങ്ങള്‍, മറ്റു സന്നദ്ധ സേവനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 414 റെയ്ഞ്ച് കമ്മിറ്റികളില്‍ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ഉള്‍പെടുത്തിക്കൊണ്ടുള്ള സാരഥീസംഗമം 2014 ഓഗസ്റ്റ് 20ന് ബുധനാഴ്ച രാവിലെ 10 മണിക്ക്  എറണാകുളം ജില്ലയിലെ ആലുവ എടയപ്പുറം മഹല്ല് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. 'തദ്‌രീബ്' ദശവത്സര പദ്ധതിയുടെ റീ ലോഞ്ചിങ്ങും അന്നുനടക്കും. മദ്‌റസാ-റെയ്ഞ്ച്-ജില്ലാ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍ ബോധിപ്പിക്കുന്നതും പ്രത്യേക പരിശീലനം നല്‍കുന്നതുമായ ശില്‍പശാലയാണിത്.
സാരഥീസംഗമത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രാര്‍ത്ഥന നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  എം.എ. ചേളാരി വിഷയാവതരണം നടത്തും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പിണങ്ങോട് അബൂബക്ര്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി പ്രസംഗിക്കും. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി.ഹുസൈന്‍ കുട്ടി മൗലവി നന്ദിയും പറയും. 
- Samastha Kerala Jam-iyyathul Muallimeen

ഖുര്‍ആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണര്‍ത്തി ഹാഫിള് റാജിഹ് അലി തങ്ങളുടെ പ്രഭാഷണം

ബഹ്‌റൈന്‍ : നന്‍മയുടെ വെളിച്ചം വിതറി മനുഷ്യ കുലത്തിന്റെ മോചനത്തിന് വേണ്ടി പ്രപഞ്ചനാഥന്‍ ഉണര്‍ത്തിയ ഖുര്‍ആനിക ഉപദേശങ്ങള്‍ വിശ്വാസികള്‍ ജീവിത യാഥാര്‍ഥ്യമായി ഉള്‍കൊള്ളുമ്പോള്‍ മാത്രമേ വഞ്ചനകള്‍ നിറഞ്ഞ ലോകത്ത് വിജയപാത കെട്ടിപ്പടുക്കാന്‍ സാധിക്കൂവെന്ന് ഹാഫിള് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നല്‍കിയ സ്വീകരണ സംഗമത്തില്‍ മറുപടി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അല്‍ മുഅ്മിനൂന്‍ അധ്യായത്തിലെ പ്രാരംഭ സൂക്തങ്ങളെ അപഗ്രഥിച്ചുകൊണ്ട് തങ്ങള്‍ നടത്തിയ ഹൃസ്വപ്രഭാഷണം ഖുര്‍ആനിക വിജ്ഞാനത്തിന്റെ മാസ്മരികത തൊട്ടുണര്‍ത്തുന്നതായി. വയനാട് ശംസുല്‍ ഉലമാ ഇസലാമിക് അക്കാദമിയില്‍ നിന്ന് ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കിയ റാജിഹ് അലി തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകനാണ്. കര്‍ണ്ണാടകക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ചു. തങ്ങള്‍ക്കുള്ള അവാര്‍ഡ് ശഹീര്‍ കാട്ടാമ്പള്ളി നല്‍കി.
- Samastha Bahrain

മൂന്നുപീടിക ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ് ഇന്ന്

- MH Hashif

ബഹ്‌റൈന്‍ സമസ്ത തസ്‌കിയത്ത് ക്ലാസ് ഇന്ന്

ബഹ്‌റൈന്‍ : സമസ്ത ബഹ്‌റൈന്‍ റിഫ ഏരിയ തന്‍ശീത്വ് ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തസ്‌കിയത്ത് ക്ലാസ് ഇന്ന് (17/8) രാത്രി 8:30 ന് സമസ്ത മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ക്ലാസ്സെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം. സ്ത്രീകള്‍ക്ക് പ്രത്യേക സകര്യം ഉണ്ടായിരിക്കും.
- Samastha Bahrain

വെങ്ങപ്പള്ളി അക്കാദമി ഹജ്ജ് ക്യാമ്പ് ഇന്ന്

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ഇന്ന്(ഞായര്‍) അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി കാവനൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുക്കും.
- Shamsul Ulama Islamic Academy VEngappally

സമസ്ത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തിന് ഉജ്ജ്വല തുടക്കം

മനാമ : ബഹ്‌റൈനിലെ പ്രവാസികളായ മലയാളി വിശ്വാസികളുടെ മക്കള്‍ക്ക് ഇനി വിശുദ്ധ ഖുര്‍ആന്‍ ഹിഫ്‌ള് (മനപാഠമാക്കല്‍) കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ബഹ്‌റൈനില്‍ തന്നെ സൗകര്യം. കാലങ്ങളായി വിശ്വാസികള്‍ ഹൃദയാന്തരങ്ങളില്‍ താലോലിച്ച സ്വപ്നത്തിന് ബഹ്‌റൈനിലെ ഗുദൈബിയയിലാണ് കഴിഞ്ഞ ദിവസത്തോടെ സാക്ഷാത്കൃതമായത്. വിശുദ്ധ ഖുര്ആന്‍ സമ്പൂര്‍ണ്ണമായി മനപാഠമാക്കി പഠിക്കുകയെന്നത് ഏറെ മഹത്വമുള്ള പുണ്ണ്യപ്രവര്‍ത്തി കൂടിയാണ്. എന്നാല്‍ കൊച്ചു പ്രായത്തിലാണ് ഈ പഠനമാരംഭിക്കേണ്ടത് എന്നതിനാല്‍ മാതൃഭാഷയില്‍ ഈ സൗകര്യമുള്ള നാട്ടിലെ സ്ഥാപനങ്ങളില്‍ ചേര്‍ത്തിപഠിപ്പിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുമാണ്. ഇത്തരുണത്തിലാണ് ബഹ്‌റൈനിലെ എല്ലാ ഭാഗത്തു നിന്നും വന്നെത്തി വിശുദ്ധ ഖുര്ആന്‍ ആഴത്തില്‍ പഠിക്കാനും ഹിഫ്‌ള് (മനപാഠം) ചെയ്യാനുമുള്ള സൗകര്യം ഗുദൈബിയയിലെ പാലസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ സമസ്ത ബഹ്‌റൈന്‍ ഏരിയാ കമ്മറ്റിയുടെ കീഴില്‍ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 1 മുതല്‍ 12 വരെയുള്ള മദ്‌റസാ പഠനത്തിനും ഇവിടെ സൗകര്യമുണ്ടെന്നതും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
കൂടാതെ ജുഫൈര്‍, അദ്‌ലിയ, സല്‍മാനിയ, റാസ്‌റുമാന്‍, സിന്‍ഞ്ച് മാഹൂസ്, ഉമ്മുല്‍ ഹസം തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തിലെത്താനാവുന്ന വിധം സ്ഥാപനത്തിന്റെ കീഴില്‍ പ്രത്യേക വാഹന സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 
നിലവില്‍ ഉന്നതമായ പഠന നിലവാരം പുലര്‍ത്തുന്ന ഗുദൈബിയ ഏരിയയിലെ സമസ്ത മദ്‌റസ സമസ്തയുടെ പൊതു പരീക്ഷകളിലെല്ലാം 100% വിജയം കൈവരിക്കാറുണ്ട് എന്നതിനാല്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഏരിയാ കമ്മറ്റിയും ഒരുമിച്ചു നിന്നാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ മകനും ഹാഫിളുമായ പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങളാണ് ഇവിടെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തത്.

SKSSF ലീഡേഴ്‌സ് മീറ്റ് 23ന് തൃശൂരില്‍

കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 23 ന് ശനിയാഴ്ച്ച തൃശൂരില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ എം.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ സംസ്ഥാന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളുംസംബന്ധിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE

അശാന്തിയില്‍ നിന്നുള്ള മോചനം ആത്മീയ ചൈതന്യത്തിലൂടെ : സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍

ബഹ്റൈന്‍ : അശാന്തിയും അനീതിയും അധാര്‍മികതയും കൊടികുത്തി വാഴുന്ന ആധുനിക മനുഷ്യ കുലത്തിന് സമാധാനത്തിന്റെ പാതയൊരുക്കാന്‍ ആത്മീയ ചൈതന്യം നേടിയ സമൂഹത്തിന് മാത്രമേ സാധിക്കുവെന്ന് SKSSF പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. നന്‍മ മാത്രം പകര്‍ന്ന് നല്‍കിയ പൂര്‍വ്വസൂരികളുടെ ചരിത്രം ഈ യാഥാര്‍ഥ്യത്തെയാണ് മനസ്സിലാക്കി തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിത നേതൃത്വം നിസ്തുലമായ മാതൃകയാണ് കാണിച്ചു തന്നതെന്നും ന്യൂനപക്ഷ സുരക്ഷിതത്തിനു കേരളീയ സമൂഹത്തെ പ്രാപ്തരാക്കുന്നതിന് ഈ ആത്മീയ സാന്നിദ്യത്തിന്റെ വെളിച്ചം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. SKSSF ബഹ്‌റൈന്‍ തങ്ങള്‍ക്കും മകന്‍ ഹാഫിള് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും സ്വീകരണ നല്‍കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.സി ജനറല്‍ സിക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ആശംസകള്‍ നേര്‍ന്നു. വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, നവാസ് കൊല്ലം, ശഹീര്‍ കാട്ടാമ്പള്ളി, എസ്.എം അബ്ദുല്‍ വാഹിദ്, അന്‍സാര്‍ അന്‍വരി കൊല്ലം എന്നിവര്‍ നല്‍കി. SKSSF ചികിത്‌സാസഹായ നിധിയായ സഹചാരി സംരംഭത്തിലേക്കുള്ള ബഹ്‌റൈന്‍ വിഹിതമായ ഒരുലക്ഷം SKSSF ബഹ്‌റൈന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരും ശംസുല്‍ ഉലമാ അക്കാദമി ഫണ്ട് അബ്ദുറഹ്മാന്‍ ഹാജി പേരാമ്പ്രയും തങ്ങള്‍ക്ക് കൈമാറി.
എസ്.വി ജലീല്‍, സൈദലവി മുസ് ലിയാര്‍ അത്തിപ്പറ്റ, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹ്മാന്‍ ഹാജി ബൂഅലി, മൂസമൗലവി വണ്ടൂര്‍, ഖാസിം റഹ്മാനി, നൂറുദ്ദീന്‍ മുണ്ടേരി, കെ.ടി സലിം, മുഹമ്മദലി വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് റാജിഹ് അലി ശിഹാബ് തങ്ങളുടെ ഖുര്‍ആന്‍ പാരായണത്തില്‍ തുടക്കം കുറിച്ച പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു. ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള അബ്ബാസ് അലി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി അവസാനിച്ചത്.
- Samastha Bahrain

സമസ്ത 'സേ' പരീക്ഷ 1471 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2014 ജൂണ്‍ 30, ജുലൈ 1 തിയ്യതികളില്‍ നടത്തിയ 5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെടുകയോ, ആബ്‌സെന്റാവുകയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള 'സേ' പരീക്ഷ 2014 ഓഗസ്റ്റ് 17 ന് ഞായറാഴ്ച പകല്‍ 11 മണിക്ക് 119 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
പരീക്ഷാ നടത്തിപ്പിന് എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷിച്ചവര്‍ക്ക് അറിയിപ്പുകള്‍ തപാല്‍ മുഖേനെ അയച്ചിട്ടുണ്ട്. പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രത്തിലാണ് എത്തിച്ചേരേണ്ടത്. കേരളത്തിന് പുറത്ത് ഭക്ഷിണകന്നഡയില്‍ 6 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 5-ാം തരത്തില്‍ 360 കുട്ടികളും, 7-ാം തരത്തില്‍ 948 കുട്ടികളും, 10-ാം തരത്തില്‍ 149 കുട്ടികളും, +2വില്‍ 14 കുട്ടികളും പരീക്ഷയെ നേരിടും. വിവിധ കേന്ദ്രങ്ങളിലേക്ക് നിശ്ചയിക്കപ്പെട്ട 119 എക്‌സാമിനര്‍മാര്‍ പരീക്ഷാ സാമഗ്രികളുമായി അതാത് സെന്ററുകളിലെത്തി പരീക്ഷാ മേല്‍നോട്ടം വഹിക്കും. പരീക്ഷാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം കൃത്യസമയത്ത് പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനും, മാനേജിംഗ് കമ്മിറ്റികള്‍ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുവാനും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

CPET വനിതാ കോഴ്‌സ് ഒന്നാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു

ചെമ്മാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ സിപെറ്റ് (സെന്റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗ്) ന് കീഴില്‍ നടക്കുന്ന വനിതാ കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു. ആറ് സെന്ററുകളിലായി പരീക്ഷയെഴുതിയ നൂറ്റി അഞ്ച് പേരും വിജയിച്ചു. കെ സാലിമ (പാപ്പിനിപ്പാറ), കെ എം മുനീറ (കൈപ്പുറം) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി. എം ടി സി മുംതാസ് (കൈതക്കാട്), എം കെ ഷിറിന്‍ മോള്‍ (ചെമ്മാട്) എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. രണ്ട് സെമസ്റ്ററുകളിലായി വിശ്വാസശാസ്ത്രം, വനിതാ കര്‍മശാസ്ത്രം, ആത്മസംസ്‌കരണം, മനശ്ശാസ്ത്രം എന്നീ വിശയങ്ങളാണ് കോഴ്‌സില്‍ പഠിപ്പിക്കപ്പെടുന്നത്. വിശദമായ പരീക്ഷാഫലവും മാര്‍ക്ക്‌ലിസ്റ്റും അതത് സെന്ററുകളിലേക്ക് അയക്കുന്നതാണ്. പുതിയ സെന്ററുകള്‍ക്കായി അപേക്ഷ ക്ഷണിച്ചതായി അധികൃതര്‍ അറിയിച്ചു.
- Darul Huda Islamic University

എം ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

ചെമ്മാട് : മലബാര്‍ ഇസ്‌ലാമിക് കോംപ്ല്ക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ പത്തുവര്‍ഷം പഠനം പുര്‍ത്തിയാക്കി ഉപരിപഠനത്തിനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് എം ഐ സി പിജി വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ ദുആ നിര്‍വ്വഹിച്ചു. ഇസ്മായീല്‍ ബാറഡുക്ക ഉല്‍ഘാടനം ചെയ്തു. ദാറുല്‍ ഹുദയുടെ ചുവടുവെപ്പും ആധുനിക വിദ്യാഭ്യാസ സാധ്യതകളും സാധുതകളും എന്ന വിശയാസ്പതമായി റാശിദ് പൂമംഗലവും വിദ്യാര്‍ത്ഥി ലക്ഷ്യവും ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയും എന്ന വിഷയാടിസ്ഥാനത്തില്‍ ഹനീഫ് പി എ താശ്കന്റും സംസാരിച്ചു. മുനാസ് ചേരൂര്‍, നൗഫല്‍ മംഗലാപുരം, ശരീഫ് കുവ്വത്തൊട്ടി, ഹബീബ് കോളിയടുക്കം, ഹൈദര്‍ കില്‍ത്താന്‍, സിദ്ദീഖ് മൗവ്വല്‍, നിസാമുദ്ദീന്‍ മൗവ്വല്‍, സുലൈമാന്‍ പെരുമളാബാദ്, ജുബൈര്‍ ആലംപാടി, കരീം കൊട്ടോടി, ജാഫര്‍ പൂച്ചക്കാട്, ജാബിര്‍ ബജം എന്നിവര്‍ പങ്കെടുത്തു. ശമ്മാസ് ശിറിയ സ്വാഗതവും നിയാസ് ആലക്കോട് നന്ദിയും പറഞ്ഞു.
- Sidheeque Maniyoor

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ -റേഡിയോ ശ്രോതാക്കളുടെ സംഗമം ഇന്ന്‌ (വ്യാഴം) 3 മണിക്ക്‌ കോഴിക്കോട്‌ ഇസ്ലാമിക്‌ സെന്ററില്‍

ബഹ്‌റൈനില്‍ സമസ്‌ത മദ്‌റസ കെട്ടിടം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു

മനാമ: ബഹ്‌റൈനില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ഗുദൈബിയയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ തഅലീമുല്‍ ഖുര്‌ആന്‍ മദ്‌റസ, ഗുദൈബിയ പാലസ്‌ പള്ളിക്കു സമീപം നവീകരിച്ച പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേരള സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളാണ്‌ പുതിയ ബില്‍ഡിംഗിലെ മദ്രസാ പഠനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്‌.
സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 8856–ാം നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന ഈ മദ്‌റസയിലിപ്പോള്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠനം നടക്കുന്നുണ്ട്‌. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഉള്‍ക്കൊള്ളാനാവുന്ന വിധമാണ്‌ ഇപ്പോള്‍ പുതിയ ബില്‍ഡിംഗില്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്‌.
നിലവില്‍ ഗുദൈബിയക്കു പുറമെ തൊട്ടടുത്ത പ്രദേശങ്ങളിലെ പ്രവാസി മലയാളികള്‍ക്കു കൂടി ആശ്രയമായ ഈ മദ്‌റസയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെയാണ്‌ ഇതര സൌകര്യങ്ങളും വികസിപ്പിച്ചിട്ടുള്ളത്‌.
ഇതിന്‍റെ ഭാഗമായി ജുഫൈര്‍, അദ്‌ലിയ, സല്‍മാനിയ, റാസ്‌റുമാന്‍, സിന്‍ഞ്ച്‌ മാഹൂസ്‌, ഉമ്മുല്‍ ഹസം തുടങ്ങിയ ഗുദൈബിയയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പെട്ടെന്ന്‌ മദ്‌റസയി ലെത്താനാവുന്ന വിധം മദ്രസയിലേക്കുള്ള സ്വന്തം വാഹനത്തോടു കൂടെയുള്ള യാത്രാ സൌകര്യ വും സജ്ജീകരിച്ചിട്ടുണ്ട്‌.

SKSSF മേഖലാ റാലികള്‍ നാളെ (വെള്ളി)

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തില്‍ SKSSF ന്റെ ആഭിമുഖ്യത്തില്‍ സേവ് ജസ്റ്റിസ് സെയ്ഫ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി മേഖലാ തലങ്ങളില്‍ സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ പ്രവര്‍ത്തക സംഗമവും മേഖലാ റാലിയും നാളെ (15-8-2014) നടക്കും. വൈകീട്ട് നാല് മണിക്ക് പ്രവര്‍ത്തക സംഗമവും ആറ് മണിക്ക് റാലിയുമാണ് നടക്കുക.
- SKSSF STATE COMMITTEE

ദാറുല്‍ ഹുദാ ഓഫ് കാമ്പസ് ആസാമിലും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസ് ആസാമില്‍ ദാറുല്‍ ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതവും ഭൗതികവുമായ അജ്ഞതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഈ പരിതാപകരമായ അവസ്ഥക്ക് വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ പദ്ധതികള്‍ രാജ്യവ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ നിന്നും 65 കി.മി അകലെ ബോര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ദാറുല്‍ ഹുദാ സ്വന്തമായി വാങ്ങിയ ആറ് ഏക്കര്‍ ഭൂമിയിലാണ് പുതിയ ഓഫ് കാമ്പസ് യാതാര്‍ത്ഥ്യമായത്. ബൈശയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുക്കണക്കിന് ഗ്രമാവാസികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസിന് കീഴില്‍ രൂപം നല്‍കിയ നാഷണല്‍ പ്രൊജക്റ്റിനു കീഴിലുള്ള ആസാം കാമ്പസിന് രണ്ട് വര്‍ഷം മുന്‍പാണ് ശിലയിട്ടത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ ആസാമിലെ വിവിധ കേന്ദ്രങ്ങളില്‍ ഓഫ് കാമ്പസിന് കീഴില്‍ മദ്രസ്സകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കാമ്പസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കുള്ള ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അസം ഘടകം മുന്‍ പ്രസിഡന്റ് ദിലേര്‍ഖാന്‍, അബ്ദുല്‍ ഖുദ്ദൂസ്, പ്രൊഫ. റഫീഖുല്‍ ഇസ്‌ലാം, പ്രൊഫ. ഖാലിഖുസ്സമാന്‍, മുതീഉറഹ്മാന്‍, അക്കാഷ് അലി, ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി പ്രതിനിധികളായ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി ഹജ്ജ് ക്യാമ്പ് ഞായറാഴ്ച

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആഗസ്ത് 17 ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally

SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാര്‍ക്ക് അബ്ബാസലി തങ്ങള്‍ നല്‍കി

തൃക്കരിപ്പൂര്‍ : എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലയാര്‍ സ്മാരക പണ്ഡിത പ്രതിഭാ അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ ട്രഷററുമായ പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കി. അവാര്‍ഡ് ദാന ചടങ്ങില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഉമര്‍കോയ തങ്ങള്‍, അന്‍വര്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടികെസി അബ്ദുല്‍ റഹ്മാന്‍ ഹാജി, സികെകെ മാണിയൂര്‍, റഊഫ് ഫൈസി, ഹാരിസ് ഹസനി, അബ്ദുല്ല, വിഎന്‍വി അബ്ദുല്‍ റഹ്മാന്‍, റഷീദ് മൗലവി ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
ദീനീ സേവനരംഗത്ത് കാല്‍ നൂറ്റാണ്ടുകാലത്തെ വ്യക്തി മുദ്രപതിപ്പിച്ച അപ്പാട്ടില്ലത്ത് അബ്ദുല്ല മുസ്‌ലിയാര്‍ തങ്കയം (പതിനാല് വര്‍ഷം), പൂച്ചക്കാട് (അഞ്ചുവര്‍ഷം), കണ്ണൂര്‍, പുതിയങ്ങാടി, ചിത്താരി, നീലേശ്വരം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. ഏറെക്കാലത്തെ വിശാലമായ അധ്യാപനത്തിലൂടെ ഒട്ടേറെ ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഉമര്‍ കോയ പുതിയങ്ങാടി, ഹുസൈന്‍ കോയ ബീരിച്ചേരി, കരീം മൗലവി, ചിത്താരി അഷ്‌റഫ് മൗലവി, തേര്‍ലായി മൂസ മൗലവി തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. ശൈഖ് ആദം ഹസ്‌റത്ത്, ഇ.കെ ഉസ്താദ്, പി.എ ഉസ്താദ് എന്നിവരുടെ മഹനീയ തണലിലാണ് വിജ്ഞാന ദാഹംതീര്‍ത്തത്. സി.എം മടവൂര്‍, സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്.
- Secretary, SKSSF Kasaragod Distict Committee

ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മിറ്റി ഹജ്ജ് ക്ലാസ് സമാപിച്ചു

ഹംസ പയ്യോളി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന ഹജ്ജ് പഠനക്ലാസ്സിന് പ്രൗഢോജ്ജ്വല സമാപനം. പരിശുദ്ധ ഹജ്ജ് കര്‍മ്മം സ്വീകാര്യമായ രീതിയില്‍ നടത്താന്‍ ഇത്തരം ക്ലാസ്സുകള്‍ സഹായകരമാകുമെന്ന് സമാപനം ഉല്‍ഘാടനം നിര്‍വ്വഹിച്ച ജനാബ് ഹംസ പയ്യോളി പറഞ്ഞു. ക്ലാസ്സിന് പ്രമുഖ പണ്ഡിതന്‍ ഉസ്താദ് കെ എം അബ്ദുല്ലത്തീഫ് നദ്‌വി നേതൃത്വം നല്‍കി. പി.കെ.കെ ബാവ, എ.പി.പി. തങ്ങള്‍, ഖാലിദ് പയ്യോളി, അബ്ദുല്‍ ഹമീദ് ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനത്തോടനുബന്ധിച്ച് യതീം ഖാന, അക്കാദമി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനാ സദസ്സും നടന്നു.
- ainul huda kappad

കാന്തപുരം യൂണിറ്റ്‌ SKSSF വാട്സ്‌ പ്‌ ഗ്രൂപ്പ് മദ്രസ്സാ പാഠ പുസ്തക വിതരണം നടത്തി

കാന്തപുരം: കാന്തപുരം യൂണിറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ നിയന്ത്രണ ത്തിലുള്ള കാന്തപുരം ജുമാ മസ്ജിദ്‌ വാട്സ്‌ പ്‌ ഗ്രൂപ്പ് റമദാൻ റിലീഫ്‌ സെൽ, മ അദനുൽ ഉലൂം മദ്രസ്സ വിദ്യാർഥി കൾക്ക്‌ സൗജന്യമായി നൽകുന്ന പാഠപുസ്തകത്തിന്റെ വിതരണ ഉൽഘാടനം സദർ മുഅല്ലിം നൗഫൽ ബാഖവി കട്ടിപ്പാറ നിർവ്വഹിച്ചു. 
ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മഹല്ലു സെക്രട്ടറി കെ.കെ.മൂസ്സ ഹാജിഅദ്ധ്യക്ഷത വഹിച്ചു.
ഒ.വി.മൂസ്സ മാസ്റ്റർയോഗം ഉൽഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ മൂത്തേടം, അബ്ദുസ്സലാം ഫൈസി പാണ്ടിക്കാട്‌, കെ.കെ.ഫസലുറഹ്മാൻ ആശംസകൾ നേർന്നു. എൻ.കെ.അബ്ദുൽ വാരിസ്‌
സ്വാഗതവും പി.പി നൗഫൽ നന്ദിയും പറഞ്ഞു.-സുബൈർ കാന്തപുരം 

SKSSF ഫ്രീഡം സെമിനാര്‍ തിരൂരില്‍

കോഴിക്കോട് / തിരൂര്‍ : സ്വാതന്ത്ര്യം; നീതി ധ്വംസനത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സെമിനാര്‍ ആഗസ്റ്റ് 14 ന് വ്യാഴം 4 മണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. പിസുരേന്ദ്രന്‍, എം.പി മുസ്ഥഫല്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ.എന്‍.ഷംസുദ്ദീന്‍, ഡോ.ജയകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
- SKSSF STATE COMMITTEE

ജംഇയ്യത്തുല്‍ മുഫത്തിശീന്‍; കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (പ്രസിഡണ്ട്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍ (ഖജാഞ്ചി)

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നടന്ന പഠനക്ലാസുകളില്‍ പിണങ്ങോട് അബൂബക്കര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, കെ.സി.അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു.
- Samasthalayam Chelari

40 യുവ പണ്ഡിതന്മാര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയുമായി റഹ്മാനിയ്യ യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി

മംഗലാപുരം കിന്യയില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍
കടമേരി : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബി ജൂബിലി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് 'റഹ്മാനി' ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയ 40 യുവ പണ്ഡിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയിലും വീട് നിര്‍മിക്കുകയാണ്. മംഗലാപുരം കിന്യയിലാണ് റഹ്മാനിയ്യ മഹല്‍ ഭവന നിര്‍മാണ പദ്ധതിയില്‍ റഹ്മാനി ബിരുദധാരിക്ക് കിടപ്പാടമൊരുങ്ങുന്നത്. 
ഇതുസംബന്ധിച്ച് മംഗലാപുരത്ത് നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചലനാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റഹ്മാനിയ്യ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. സയ്യിദ് അലി തങ്ങള്‍ മംഗലാപുരം, ശൈഖ് അബു ഹാജി, അബ്ദുല്‍ അസീസ്, മുഹമ്മദ് കിന്യ, ഹനീഫ് റഹ്മാനി കൊടുവള്ളി, മുഹമ്മദ് റഹ്മാനി തരുവണ, സയ്യിദ് അക്ബറലി തങ്ങള്‍, താജുദ്ദീന്‍ റഹ്മാനി പുത്തൂര്‍, ബദ്‌റുദ്ദീന്‍ റഹ്മാനി മംഗലാപുരം, റിയാസ് റഹ്മാനി കിന്യ സംബന്ധിച്ചു. 
യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും യതീംഖാനകളും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണ നടത്താറുണ്ടെങ്കിലും ഒരു അറബിക് കോളജ് തലത്തില്‍ ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനം അപൂര്‍വമാണ്. ഏഴു വീടുകളുടെ പ്രവൃത്തികള്‍ ഇതിനകം ആരംഭിക്കുകയും മൂന്നു വീടുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുമുണ്ടായി.

സ്വാതന്ത്ര്യ ദിനത്തില്‍ SKSSF മേഖലാ റാലികള്‍ നടത്തും

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തില്‍ SKSSF ന്റെ ആഭിമുഖ്യത്തില്‍ സേവ് ജസ്റ്റിസ് സെയ്ഫ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി മേഖലാ തലങ്ങളില്‍ സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ പ്രവര്‍ത്തക സംഗമവും മേഖലാ റാലിയും നടക്കും. വൈകീട്ട് 4 മണിക്ക് പ്രവര്‍ത്തക സംഗമവും ആറുമണിക്ക് റാലിയുമാണ് നടക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അയ്യൂബ് കൂളിമാട്, റഹീം കൊടശ്ശേരി, ബശീര്‍ ഫൈസി ദേശമംഗലം, അബ്ദുറഹീം ചുഴിലി, ഇബ്റാഹീം ഫൈസി ജെഡിയാര്‍, സുബുലുസ്സലാം, ആര്‍ വി എ സലാം, കെ എന്‍ എസ് മൌലവി, മമ്മുട്ടി മാസ്റ്റര്‍, അഹ്മദ് ഫൈസി, അബ്ദുല്ല കുണ്ടറ, ഡോ. ജാബിര്‍ ഹുദവി, ഹബീബ് ഫൈസി കോട്ടോപ്പാടം, ആശിഖ് കുഴിപ്പുറം, ശുഐബ് നിസാമി, വി പി ശഹീര്‍ പാപ്പിനിശ്ശേരി, സലാം ദാരിമി കിണവക്കല്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, നവാസ് അശ്റഫി പാനൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തല്ലൂര്‍, പി എം റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.
- SKSSF STATE COMMITTEE

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും ബഹ്‌റൈന്‍ SKSSF സ്വീകരണം ഇന്ന് കര്‍ണാടകക്ലബ്ബില്‍

ബഹ്‌റൈന്‍ : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ കേരള സ്റ്റേറ്റ് പ്രസിഡന്റും സമസ്തയുടെ പ്രമുഖ നേതാവുമായ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തിന്റെ മകന്‍ വയനാട് ശംസുല്‍ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഹാഫിള് സയ്യിദ് റാജിഹ് അലി ഷിഹാബ് തങ്ങള്‍ക്കും സമസ്ത കേരള സുന്നീ ജമാഅത്തിന്റെ സഹകരണത്തോടെ SKSSF ബഹ്‌റൈന്‍ ഇന്ന് രാത്രി 8.30ന് കര്‍ണ്ണാടകക്ലബ്ബില്‍ സ്വീകരണ മേര്‍പ്പെടുത്തുന്നു. അതോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമേകാന്‍ SKSSF സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന 'സഹചാരി' റിലീഫ് ഫണ്ടിലേക്കുള്ള ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിഹിതം ഏല്‍പ്പിക്കലും കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയ സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ നല്‍കുന്ന ഉപഹാരസമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടക്കും. SKSSF ബഹ്‌റൈന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
- Samastha Bahrain

കാപ്പാട് ഐനുല്‍ ഹുദാ ഹജ്ജ് ക്ലാസ്സ് ഇന്നാരംഭിക്കും

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഹജ്ജ് പഠന ക്ലാസ്സ് ഇന്നും നാളെയുമായി (12,13) കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടക്കും. ക്ലാസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതര മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്ലാസ്സിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ കെ.എം. അബ്ദുല്‍ ലത്തീഫ് നദ്‌വി നേതൃത്വം നല്‍കും. പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ നടത്തപ്പെടുന്ന ക്ലാസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ ഇറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0496 2686650, 9497 651196.
- ainul huda kappad

അര്‍മിയാഅ് മുസ്‌ലിയാര്‍ ലാളിത്യം മുഖമുദ്രയാക്കിയ മഹാ പണ്ഡിതന്‍-അനുസ്മരണ സമ്മേളനം

മലപ്പുറം: ലാളിത്യം മുഖമുദ്രയാക്കിയ മഹാപണ്ഡിതനായിരുന്നു ശൈഖുനാ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരെന്ന് മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. പണ്ഡിതന്റെ ബാധ്യത നിറവേറ്റുന്നതില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. പൊതുജനങ്ങളെ ധാര്‍മ്മിക ചിന്തയോടെ വളര്‍ത്തുന്നതിലും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പ്രദേശത്തുള്ള ജനതയെ പാകപ്പെടുത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. വരും തലമുറക്ക് മാതൃകയാക്കാനുള്ള വലിയ സന്ദേശങ്ങള്‍ കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. 
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത അനുസ്മരണ സമ്മേളനം മൗലിദ് പാരായണത്തോടെയാണ് ആരംഭിച്ചത്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 
ഹൈദര്‍ മുസ്‌ലിയാര്‍ പനങ്ങാങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് പി സൈതലവി മുസ്‌ലിയാര്‍, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അലി ഫൈസി പാവണ്ണ, പി വി മുഹമ്മദ് മൗലവി, കൂരട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹാജി യു. മുഹമ്മദ് ഷാഫി, അഡ്വ. യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഖാസിം ഫൈസി പോത്തനൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി ഹൈദ്രൂസ് ഹാജി സംബന്ധിച്ചു. ടി.പി സലീം എടക്കര സ്വാഗതവും പി.കെ ലത്തീഫ് ഫൈസി നന്ദിയും പറഞ്ഞു.(സുപ്രഭാതം)

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണം : എസ് കെ എസ് എസ് എഫ്

കോഴിക്കോട് : ലോകത്ത് ധിക്കാരത്തിന്റെയും അനീതിയുടെയും പര്യായമായി മാറിയ ഇസ്രായേലിനെതിരെ ഫലസ്തീനിലെ നിഷ്ഠൂരമായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റം ചുമത്തണമെന്ന് എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യകവചം ആവശ്യപ്പെട്ടു. ലോകത്ത് അമരിക്കയും ഇസ്രായേലും നടത്തിവരുന്ന അധിനിവേശവും ആയുധക്കച്ചവടവും നിരപരാധികളുടെ രക്തം ചൊരിച്ചു കൊണ്ടാണ്. മുന്‍കാലങ്ങളില്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ഇന്ത്യന്‍ ഭരണകൂടം ഇന്ന് വേട്ടക്കാരോടൊപ്പം ചേരുന്നത് രാജ്യത്തിന്ന് അപമാനമാണ്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി യ ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജന.സെക്രട്ടറി ഓണംപിള്ളിമുഹമ്മദ് ഫൈസി , അയ്യൂബ് കൂളിമാട് , സിദ്ദീഖ്‌ഫൈസി വെണ്‍മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മുട്ടിമാസ്റ്റര്‍ തരുവണ, ഹബീബ് ഫൈസി കോട്ടോപ്പാടം , കെ എന്‍ എസ് മൗലവി, ആര്‍ വി എ സലാം, നവാസ് പാനൂര്‍, റഹീം കൊടശ്ശേരി , ശഹീര്‍ മട്ടന്നൂര്‍ , ഡോ. ജാബിര്‍ ഹുദവി,പി എം റഫീഖ് അഹമ്മദ് , ബഷീര്‍ഫൈസി ദേശമംഗലം , അഹമ്മദ് ഫൈസി കക്കാട് , ആശിക്ക് കുഴിപ്പുറം ,താജുദ്ദീന്‍ ദാരിമി , വികെ ഹാറൂണ്‍ റഷീദ് ,  ഒ പി എം അശ്‌റഫ് തുടങ്ങയവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE