SKSSF സില്‍വര്‍ ജൂബിലി; ജില്ലയില്‍ വന്‍ ഒരുക്കം. സ്വാഗതസംഘം ഓഫീസ് 8ന് ഉല്‍ഘാടനം ചെയ്യും

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചണാര്‍ത്ഥം വിദ്യാനനഗറില്‍ സ്വാഗത സംഘ ഓഫീസ് 8 ന് വൈകുന്നേരം 3.30ന് സ്വാഗത സംഘം ചെയര്‍മാന്‍ മെട്രേ മുഹമ്മദ് ഹാജി ഉല്‍ഘാടനം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രചരണ സമ്മേളനം ആക്ടിവേഷന്‍ കോണ്‍ഫറന്‍സ്, സോണല്‍ അദാലത്ത്, ജില്ലാ - മേഖല - ക്ലസ്റ്റര്‍ - ശാഖ തലങ്ങളില്‍ സമര്‍ഖന്ത് മീറ്റ്, സമര്‍ഖന്ത് സംഗമം, ലീഡ് ക്യാമ്പ്, ഐ.എഫ്.സി നിരവധി ഇന പരിപാടി കഴിഞ്ഞു.

16 ന് ഉപ്പള ഹിദായത്ത് നഗറില്‍ മുഖാമുഖം, 18 ന് സഹാചാരി സെല്ലിന്റെ ജില്ലാ തല ഉല്‍ഘാടനം ഉദുമയിലും, ക്ലസ്റ്റര്‍ പതയാത്ര, മേഖലാ തലങ്ങളില്‍ കൗണ്‍സിലിം, വീല്‍ചെയര്‍ വിതരണം ഉള്‍പ്പെടെയുള്ള കര്‍മ്മ പരിപാടികള്‍ നടക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ്മ രംഗത്ത് ഇറങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee