വ്യാജ ആത്മീയതക്കും ധൂര്‍ത്തിനുമെതിരെ SYS ക്യാമ്പ്; മേഖലകളില്‍ ടേബിള്‍ ടോക്ക് നടത്തും

വയനാട് : തിന്മക്കെതിരെ ജനശക്തി എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന തലത്തില്‍ ആചരിച്ച് വരുന്ന കാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ടേബിള്‍ ടോക്ക് നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം, ധൂര്‍ത്ത്, ആഡംബരം, വ്യാജ ആത്മീയത തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക. മഹല്ല് കമ്മറ്റികളിലെ ഉത്തരവാദപ്പെട്ട ഭാരവാഹികളും പൗരപ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും എസ്. വൈ. എസ് ജില്ലാ ഭാരവാഹികളും പഢിതരും നേതൃത്വം നല്‍കും. 

സമസ്ത കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു . കുഞ്ഞമ്മദ് കൈതക്കല്‍,ഇ പി മുഹമ്മദലി, മുഹമ്മദ് ദാരിമി വാകേരി, ഹാരിസ് ബാഖവി കംബളക്കാട്, അബ്ദു റഹ്മാന്‍ ദാരിമി, എ കെ സുലൈമാന്‍ മൗലവി, പങ്കെടുത്തു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും ശംസുദ്ധീന്‍ റഹ്മാനി നന്ദിയും പറഞ്ഞു. 
- Shamsul Ulama Islamic Academy VEngappally