SKSSF ജില്ലാ പ്രതിനിധിസമ്മേളനം സമാപിച്ചു

തളിപ്പറമ്പ : “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയവുമായി നവംബര്‍ 30ന് കണ്ണൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് കണ്ണൂര്‍ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിനടന്ന ജില്ലാ പ്രതിനിധിസമ്മേളനം സമാപിച്ചു. ഹാഫിസ് അബ്ദുസലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡ് പ്രസിഡന്‍റ് പി. കെ. പി. അബ്ദുസലാം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നീതിബോധത്തിന്റെ നിതാന്ത ജാഗ്രത, സംഘാടനത്തിന്റെ നീതിശാസ്ത്രം എന്നീ വിഷയങ്ങൾ യഥാക്രമം അഹമദ് വാഫി കക്കാട്, എസ്. വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷംനടന്ന മീഡിയ ഡിബേററില്‍ നീതിബോധത്തിന്റെ മാധ്യമമുഖം എന്ന വിഷയംചര്‍ച്ച ചെയ്തു. തന്‍സീര്‍ കാവുന്തറ വിഷയാവതരണം നടത്തി. മീഡിയവൺ ബ്യൂറോചീഫ് എം. കെ. ശുക്കൂര്‍, സുപ്രഭാതം എക്സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ശബിന്‍ മുഹമ്മദ് ഇറാനി തുടങ്ങിയവര്‍ സംസാരിച്ചു. എ. കെ. അബ്ദുല്‍ബാഖി മോഡറേറ്ററായിരുന്നു. സത്താര്‍പന്തല്ലൂര്‍ സമാപന സന്ദേശം നല്‍കി. അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതവും ജുനൈദ് ചാലാട് നന്ദിയും പറഞ്ഞു.
- latheef panniyoor