SKIC റിയാദ് ഫാമിലി ക്ലസ്റ്റര്‍ സംഘടിപ്പിച്ചു

റിയാദ് : സ്‌നേഹത്തിന്റെ പേരില്‍ ആഭാസങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ആപല്‍ക്കരമാണെന്നും അതിന് കുടപിടിക്കുക്കുന്നവര്‍ ഖേദിക്കേണ്ടി വരുമെന്നും എസ് കെ ഐ സി ഫാമിലി ക്ലസ്‌ററര്‍ റിയാദ് സംഗമം അഭിപ്രായപ്പെട്ടു. സ്‌നേഹം പങ്കുവെക്കേണ്ടതും വളര്‍ണ്ടേതും പ്രോല്‍ത്സാഹിപ്പിക്കേണ്ടതുമാണ്. പുഞ്ചിരി, സലാം പറയുക, ഹസ്തദാനം ചെയ്യുക, ആലിംഗനം ചെയ്യുക, ഫോണ്‍ ചെയ്യുക, തുടങ്ങി മതവും സംസ്‌ക്കാരങ്ങളും അനുവധിച്ച നിരവധി മാര്‍ഗങ്ങളതിനുണ്ട്. പാലിക്കേണ്ട മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് അവ പ്രചരിപ്പിക്കുകയാണ് മാനുഷീകത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ചുംബന സമരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ അമുസ്‌ലിം ഫോട്ടൊകള്‍ക്കു താഴെ മുസലിം പേരുകള്‍ നല്‍കി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളില്‍ നിഗൂഡതകളുണ്ടെന്നും ഇതില്‍ ചില മീഡിയകള്‍ സ്വീകരിച്ച നിരുത്തരപരമായ നിലപാടുകള്‍ ആവര്‍ത്തിക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സംഗമം ഉല്‍ഘാടനം ചെയ്തു. സമദ് പെരുമുഖം, അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, അലവിക്കുട്ടി ഒളവട്ടൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷം വാദീനൂറിനൊപ്പം പോയ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി. മുഹമ്മദ് കോയ തങ്ങള്‍, ഹബുബുല്ല പട്ടാമ്പി, മുഹമ്മദ് വടകര, ഇബ്‌റാഹീം സുബ്ഹാന്‍, ബഷീര്‍ ചേലമ്പ്ര, അബ്ദുറഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ സ്വീകരണത്തിനും മറ്റും നേത്യത്വം നല്‍കി. 

എസ് കെ ഐ സി, എസ് വൈ എസ് പുറത്തിറക്കിയ നൗഷാദ് ബാഖവിയുടെ റിയാദ് പ്രഭാഷണ സി ഡി ബാവ കൊടുവളളിക്ക് നല്‍കി അബൂബക്കര്‍ ദാരിമി പുല്ലാര പ്രകാശനം ചെയ്തു. റസാഖ് വളകൈ സ്വാഗതവും മുഖ്ത്താര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. 
- Aboobacker Faizy