സമസ്ത ബഹ്‌റൈന്‍ മുഹര്‍റം ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ മദ്‌റസാ ഹാളില്‍ നടത്തിയ മുഹര്‍റം ഏകദിന ക്യാമ്പ് ശ്രദ്ധേയമായി. കാലത്ത് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടന സെഷനില്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ 'ഹിജ്‌റ ചരിത്രവും സന്ദേശവും' എന്ന വിഷയമവതരിപ്പിച്ചു. ഹിജ്‌റ ഒരു ഒളിച്ചോട്ടമായിരുന്നില്ലാ, പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ പ്രബോധന കാലഘട്ടത്തിലെ വെളിച്ചത്തിലേക്കുള്ള ധാര്‍മിക പ്രയാണമായിരുന്നുവെന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനില്‍ പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബശീര്‍ വെള്ളിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. മൂല്യച്യുതിയില്‍ നിന്ന് സമൂഹം രക്ഷപ്പെടണമെങ്കില്‍ സ്വയം നന്നാവാനും ആചാരാനുഷ്ടാനങ്ങളില്‍ ദൈവ പ്രീതി മാത്രം ആഗ്രഹിച്ച് മതത്വവും മാതൃകാ ജീവിതവും നില നിര്‍ത്താനും ഓരോരുത്തരും തയ്യാറാവണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് 'ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം' എന്ന വിഷയത്തില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസെടുത്തു.

വൈകുന്നേരം നടന്ന മൂന്നാം സെഷന്‍ മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സ് ആത്മീയ നിര്‍വൃതി നല്‍കുന്നതായി. മൂസ മൗലവി വണ്ടൂര്‍ പ്രഭാഷണം നടത്തി.

ഹാഫിള് ശറഫുദ്ധീന്‍ മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ എസ്.എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ എസ്.വൈ.എസ് സെക്രട്ടറി സ്വാലിഹ് കണ്ണൂര്‍ ആശംസാപ്രസംഗം നടത്തി. കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി, സൈദലവി മുസ്‌ലിയാര്‍, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, നവാസ് കൊല്ലം നേതൃത്വം നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും മുസ്തഫാ കളത്തില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain


ജിദാലി : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മിറ്റി യുടെ കീഴില്‍ നടക്കുന്ന മുഹറം ക്യാമ്പൈന്റെ ഭാഗമായി സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പറയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം മുസ്ലിയാര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ബാഖവി കരുളായി പ്രഭാഷണം നടത്തി. പുതു വര്‍ഷം പുത്തനുണര്‍വിലൂടെ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങൾ ക്ലാസ്സ്‌ എടുത്തു. അബ്ദുള്ള ഫൈസി, മുഹമ്മദ്‌ കുട്ടി മൗലവി, അറഫാത്ത് മുറിചാണ്ടി, മസ്നാദ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് പ്രബന്ധരചന മത്സരം, ഖിറഅത്ത്, മെമ്മറിടെസ്റ്റ്, ക്വിസ് മത്സരം, എന്നിവയും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്ക്ക് മുഹമ്മദ് വെള്ളൂക്കര, സമദ് മൗലവി, മുസ്തഫ, ഇബ്രാഹിം കൃഷ്ണണ്ടി, ഫൈസല്‍കണ്ണൂര്‍ മുഹമ്മദലി കീച്ചേരി, സലീക് വില്ല്യാപ്പള്ളി, ഖാലിദ് കാഞ്ഞിരയില്‍, ആഷിഫ് നിലമ്പൂര്‍, അഷ്റഫ് പടപ്പേങ്ങാട്, റഷീദ്. ഒ. പി, സല്‍മാന്‍ ബേപ്പൂര്‍, യൂസുഫ്, സജീര്‍ വണ്ടൂര്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. ഹാഷിം കോക്കല്ലൂര്‍ സ്വാഗതവും ശിഹാബ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
- Beeta ashraf Abubacker