ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദിക്ര്‍ വാര്‍ഷികം ഇന്ന്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പതിനൊന്നാമത് ദിക്ര്‍ വാര്‍ഷികം ഇന്ന് നടക്കും. വൈകീട്ട് ആറ് മുപ്പതിന് ബുര്‍ദ മജ്‌ലിസോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, മൂസ ബാഖവി സംബന്ധിക്കും.
- Shamsul Ulama Islamic Academy VEngappally

ഹാഷിം തങ്ങള്‍ അനുസ്മരണവും ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 05 ന് ദുബൈയില്‍

ദുബൈ : എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ നായിബ് ഖാളിയും, സമസ്ത ട്രഷററുമായ മര്‍ഹൂം സയ്യിദ് ഹാഷിം കുഞ്ഞി ക്കോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസും, 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 05 നു വെള്ളിയാഴ്ച ഉച്ചക്ക് 02 മണിക്ക് ദുബായ് സുന്നി സെന്ററില്‍ നടക്കും. 
ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസിന് ദുബൈ സുന്നി സെന്റര് പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. കമാലുദ്ധീന്‍ ഹുദവി കണ്ണൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ്‌ ഹസ്സന്‍ രാമന്തള്ളിയുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. "സമര്‍ഖന്ദിന്റെ സന്ദേശം" എന്ന വിഷയത്തില്‍ ഗള്‍ഫ്‌ സത്യധാര എഡിറ്റര്‍ മിദ്ലാജ് റഹ്മാനി മാട്ടൂല്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ദുബൈ സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷനല്‍, ദുബൈ സ്റ്റേറ്റ്, കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഫോണ്‍ : 050 41 69 610, 055 65 65 893. 
- Sharafudheen Perumalabad

കണ്ണിയത്ത് ഉസ്താദ് ഉറൂസ് ജനുവരി 21-24

- Irshad kallikkad

SKSSF സില്‍വര്‍ ജൂബിലി; അദാലത്ത് യാത്ര ജില്ലയില്‍ പൂര്‍ത്തിയായി

കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് യാത്ര ജില്ലയില്‍ പൂര്‍ത്തിയായി. യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ ജില്ലാ ഘടകങ്ങളുടെ ശാക്തീകരണമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. മഹല്ല് തല സര്‍വ്വെ, പള്ളി, മദ്‌റസ, സ്ഥാപന വിവര ശേഖരം ഉള്‍പ്പെടെ സമഗ്രമായ വികസനങ്ങളാണ് അദാലത്തിലൂടെ ശേഖരിക്കുന്നത്. സമസ്ത കാര്യാലയത്തില്‍ നടന്ന അദാലത്തിന് റശീദ് ഫൈസി വെള്ളായിക്കോട്, മമ്മൂട്ടി മാസ്റ്റര്‍, ഖയ്യൂം മാസ്റ്റര്‍, ഹമീദ്, ഖാസിം ദാരിമി, നൗഫല്‍ മാസ്റ്റര്‍, അയ്യൂബ് മുട്ടില്‍, ലത്തീഫ് വാഫി, ഷൗക്കത്തലി മൗലവി, അലി യമാനി, ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി. 
- Nasid K

SKSSF കാമ്പസ് കോള്‍ മഞ്ചരിയില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കാമ്പസ് കാള്‍ ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ മഞ്ചരിയില്‍ നടക്കും. മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കാമ്പസുകളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളന വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ.സി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്. പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി (ചെയര്‍മാന്‍) ആഷിഖ് കുഴിപ്പുറം (ജന: കണ്‍വീനര്‍) നിര്‍മാണ്‍ മുഹമ്മദലി (ട്രഷറര്‍) ഭക്ഷണം : അഡ്വ. യു.എ ലത്തീഫ് (ചെയര്‍മാന്‍) മേച്ചേരി അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (കണ്‍വീനര്‍) ഫിനാന്‍സ് : ടി.എച്ച് കുഞ്ഞാലി ഹാജി (ചെയര്‍മാന്‍) ടി.പി മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി (കണ്‍വീനര്‍) പ്രചരണം : എ പി മജീദ് മാസ്റ്റര്‍ (ചെയര്‍മാന്‍) കണ്ണിയന്‍ മുഹമ്മദലി (കണ്‍വീനര്‍) ക്യാമ്പ് സൈറ്റ് : കണ്ണിയന്‍ അബൂബക്കര്‍ (ചെയര്‍മാര്‍) അന്‍വര്‍ ചിറക്കല്‍ (കണ്‍വീനര്‍) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു. മഞ്ചേരി സഭാഹാളില്‍ നടന്ന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അ്ബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. യു.എ ലത്തീഫ്, എ.പി മജീദ് മാസ്റ്റര്‍, കണ്ണിയന്‍ അബൂബക്കര്‍, ഡോ. ഐ.പി റസാഖ്, റഫീഖ് അഹമ്മദ്, കണ്ണിയന്‍ മുഹമ്മദലി, ആഷിഖ് കുഴിപ്പുറം, ഹിഫ്‌ളുറഹ്മാന്‍ തങ്ങള്‍, ഷിബിന്‍ മുഹമ്മദ്, മുനീര്‍ വയനാട്, സി.ടി ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.

'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനം ജനുവരി ഒന്നിന്

തിരൂരങ്ങാടി : ആഗോള മത പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഖുര്‍ആന്‍ പരിഭാഷ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനവും ഖുര്‍ആന്‍ സെമിനാറും ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വിവര്‍ത്തനം പ്രകാശനം ചെയ്യും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ വിവര്‍ത്തനത്തിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും.  മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Darul Huda Islamic University

കലയുടെ മറവില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നത് തടയുക : ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : കലകളുടെയും വിനോദങ്ങളുടെയും മറവില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാനുള്ള ഫാസിസ്റ്റ് നീക്കം കേരളത്തിലെ പ്രബുദ്ധസമൂഹം തിരിച്ചറിയണമെന്നും അത്തരം നിര്‍മ്മാതാക്കളെയും, കലാകാരന്മാരെയും ഒറ്റപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍  ആവശ്യപ്പെട്ടു. കൊലപാതകങ്ങള്‍, സ്ത്രീപീഠനങ്ങള്‍ തുടങ്ങി നിരവധി തിന്മകള്‍ക്ക് കാരണമാവുന്ന മദ്യം സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എച്ച് കോട്ടപ്പുഴ, കെ.സി.അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എം.എ.ചേളാരി. അഹ്മദ് തേര്‍ളായി എന്നിവര്‍ പ്രസംഗിച്ചു.
- SKIMVBoardSamasthalayam Chelari

കുണ്ടൂര്‍ മര്‍കസ് സമ്മേളനം വന്‍വിജയമാക്കുക : ഹമീദലി തങ്ങള്‍

തിരൂരങ്ങാടി : ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടക്കുന്ന കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി വന്‍വിജയമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മര്‍കസ് നിര്‍മിച്ച 85ഓളം മസ്ജിദുകളുടെ ഭാരാവാഹി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ് പി. കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫക്‌റുദ്ധീന്‍ ഹസനി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടി മൗലവി ഇരിങ്ങല്ലൂര്‍, ടി. എച്ച് കുഞ്ഞാലി ഹാജി, മോയിട്ടി മൗലവി കൊട്ടപ്പുറം, വരിക്കോടന്‍ കമ്മു ഹാജി, യു. എ. ഇ കുണ്ടൂര്‍ മര്‍കസ് കമ്മിറ്റി പ്രസിഡന്റ് ടി. ടി. അബ്ദുറബ്, എം. സി കുഞ്ഞുട്ടി, ടി. ടി ഹംസ, കെ കോയ, സി. ഹംസഹാജി, കെ കുഞ്ഞിമര്‍ക്കാര്‍, സിദ്ധീഖ് ഹാജി ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു. മര്‍കസ് സെക്രട്ടറി എന്‍. പി ആലിഹാജി സ്വാഗതവും ചെറിയാപ്പു ഹാജി നന്ദിയും പറഞ്ഞു. 
- KUNDOOR MARKAZ

SKSSF പരിസ്ഥിതി സെമിനാര്‍ പുതിയ അനുഭവമായി

കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി നടത്തിയ പരിസ്ഥിതി സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തില്‍ മതസംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇസ്‌ലാം പ്രകൃതിയോടിണങ്ങുന്ന മതമാണെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപാഠം നല്‍കിയത് പ്രവാചകരാണെന്നും വിഷയാവതരണം നടത്തിയ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍ ബാദുഷ, എം. എസ്. എസ്. ആര്‍. എഫ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രട്ടറി മമ്മൂട്ടി മാസ്റ്റര്‍ തരുവണ, എസ്. കെ. ജെ. യു ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി, പനന്തറ മുഹമ്മദ്, നൗഫല്‍ മാസ്റ്റര്‍ സംസാരിച്ചു. ഖാസിം ദാരിമി പന്തിപ്പൊയില്‍ സ്വാഗതവും ശൗക്കത്തലി മൗലവി വെള്ളമുണ്ട നന്ദിയും പറഞ്ഞു.
- Nasid K

സമസ്ത ബഹ്‌റൈന്‍ കലണ്ടര്‍ പുറത്തിറക്കി

സമസ്ത ബഹ്‌റൈന്‍ പുറത്തിറക്കിയ 2015ലെ കലണ്ടറിന്റെ പ്രകാശന കര്‍മ്മം എസ്. വൈ. എസ് സംസ്ഥാന സിക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് കോപ്പി നല്‍കികൊണ്ട് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിക്കുന്നു. സത്യധാര ജനറല്‍ മാനേജര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, സമസ്ത ബഹ്‌റൈന്‍, എസ്. കെ. എസ്. എസ്. എഫ് ഭാരവാഹികള്‍ സമീപം.
- Samastha Bahrain

പൊന്നാട് SKSSF ദുആസമ്മേളനവും ജലാലിയ്യ റാത്തീബും

പൊന്നാട് : പൊന്നാട് യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 15-ാമത് മതപ്രഭാഷണ ദുആസമ്മേളനവും ജലാലിയ്യാ റാത്തീബും മൂന്ന് ദിവസങ്ങളിലായി പൊന്നാട് കണ്ണിയത്ത് ഉസ്താദ് നഗറില്‍ വൈകുന്നേരം 6.30ന് നടക്കും. ഇന്ന് ശഫീഖ് ദാരിമി ചെര്‍ളയും നാളെ ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ റഹ്മാനി, കെ. എസ്. ഇബ്രാഹീം മുസ്‌ലിയാരും തിങ്കളാഴ്ച ജലാലിയ്യ റാത്തീബിന് സയ്യിദ് കെ. കെ. എസ്. ബാപ്പു തങ്ങള്‍ കുന്നുംപുറം നേതൃത്വം നല്‍കും.
- Musthafa Ponnad mmaponnad

പാറക്കോട് മസ്ജിദ് ഉദ്ഘാടനവും മതപ്രഭാഷണവും

- fahad meparamb

പാലക്കാട്‌ ജില്ലാ SYS ‘തഖ്‌വിയ്യ’ ക്യാംപയിന്‍; ജില്ലാതല ഉദ്ഘാടനം രണ്ടിന്‌

പട്ടാമ്പി: 'തഖ്‌വിയ്യ 2014 - 15' എന്ന പേരില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടനാ ശാക്തീകരണ ത്രൈമാസ ക്യാംപയിന്‍ നടത്താന്‍ എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ക്യാംപയിന്‍ കാലയളവില്‍ ശാഖ, മഹല്ല്, പഞ്ചായത്ത്, മേഖല, മണ്ഡലം, ജില്ലാ തലങ്ങളില്‍ നേതൃസംഗമങ്ങള്‍, പണ്ഡിതപാഠശാല, ആമില സംഗമങ്ങള്‍, വഖഫ് സൊസൈറ്റി രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണം, മീലാദ് ജീലാനി സന്ദേശപ്രചാരണം, അദാലത്ത്, സ്ഥിതിവിവരശേഖരണം, ഖത്തീബ് സംഗമം, ഹദീസ് പഠനകേന്ദ്രങ്ങള്‍, വെള്ളി വെളിച്ചം, മജ്‌ലിസുന്നൂര്‍, ഇസ്‌ലാമിക് ലേണിങ് സ്‌കൂള്‍, ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് രാവിലെ പത്തിന് മേലെ പട്ടാമ്പി ജമാഅത്തുല്‍ ഇഖ് വാന്‍ മദ്‌റസയില്‍ നടക്കും. യോഗത്തില്‍ പി.കെ ഇമ്പിച്ചികോയതങ്ങള്‍ അധ്യക്ഷനായി.
ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഇ.അലവിഫൈസി, എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, .ടി.ടി ഉസ്മാന്‍ ഫൈസി, കെ.പി.എ സമദ് മാസ്റ്റര്‍, ടി.എച്ച് സുലൈമാന്‍ ദാരിമി, കെ.എം അബ്ബാസ് മളാഹിരി, ടി ഇബ്രാഹീം കുട്ടി മാസ്റ്റര്‍, സി.മുഹമ്മദ്് അലി ഫൈസി, ഇ.വി ഖാജാദാരിമി, വി.എസ്.എ സിദ്ദീഖ് മുസ്‌ലിയാര്‍, കെ എം. ബശീര്‍ ദാരിമി, പി.അബൂബക്കര്‍ ഫൈസി, കെ.അലി മാസ്റ്റര്‍, പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം.ടി.എം ഹംസ അന്‍വരി, എം.പി.എ ഖാദര്‍ ദാരിമി, കെ മുനീര്‍ അന്‍വരി, വി മുഹമ്മദ് ഫൈസി, പി.കെ മുത്തലിബ് മൗലവി, അബ്്ദുല്‍ ഖാദര്‍ അന്‍വരി, എം മീറാപിള്ള, പി.പി യൂസഫ് മുസ്‌ലിയാര്‍, കെ.വി ഇസ്മായില്‍ ചുണ്ടക്കാട്, എച്ച്് മുസ്തഫ മൗലവി, ടി.എ അബൂബക്കര്‍, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ അന്‍വര്‍ സാദിഖ് ഫൈസി, കെ മുഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

SKSSF പരിസ്ഥിതി സെമിനാര്‍ ഇന്ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാര്‍ ഇന്ന് ഉച്ചക്ക് 2ന് കല്‍പ്പറ്റ പുത്തൂര്‍വയലിലെ എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടക്കും. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാര്‍, എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേന്‍ ഡയറക്ടര്‍ അനില്‍കുമാര്‍, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എന്‍ ബാദുഷ, ഇബ്രാഹിം ഫൈസി പേരാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ സജീവന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കെ അബ്ദുല്‍ അസീസ് സംസാരിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. 
- Nasid K

മോര്യ ഇസ്‌ലാമിക് സെന്റര്‍ ദുആ മജ്‌ലിസ് നാളെ

താനൂര്‍ : മോര്യ ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന ദുആ മജ്‌ലിസ് നാളെ (വെള്ളി) വൈകുന്നേരം 6. 30ന് മോര്യ സബീലുന്നജാത്ത് മദ്രസ അങ്കണത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എ. മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ഉസ്താദ് സി. എച്ച്. അബ്ദുസ്സലാം ദാരിമി, മമ്മദ് മദനി പന്തല്ലൂര്‍, ഇബ്രാഹീം ഫൈസി പട്ടിക്കാട്, വി. കെ. എം. ഇബ്‌നു മൗലവി, കെ. വി. കുഞ്ഞുട്ടി മൗലവി പ്രസംഗിക്കും.
- Rasheed Moria

അല്‍ഐന്‍ SKSSF സില്‍വര്‍ ജൂബിലി കലണ്ടര്‍ പുറത്തിറക്കി

അല്‍ഐന്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അല്‍ഐന്‍ എസ് കെ എസ് എസ് എഫ് പുറത്തിറക്കുന്ന 2015 എസ് കെ എസ് എസ് എഫ് പ്രചരണ കലണ്ടര്‍ വി.പി. പൂക്കോയ തങ്ങള്‍ അഹ്മദ് സാഹിബ് വല്ലപ്പുഴക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. അല്‍ഐനിലുള്ള മലയാളികള്‍ താമസിക്കുന്ന ഓരോ റൂമുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി സമ്മേളന പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. മനുഷ്യജാലിക, സര്‍ഗ്ഗലയം എന്നിവ കൂടുതല്‍ ജനപങ്കാളിത്തത്തോടെ പൊതുവേദികളില്‍ വെച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
- sainu alain

Forthcoming Programs

സംഘാടന രംഗത്ത് പുതുചരിത്രമെഴുതി SKSSF സോണല്‍ അദാലത്ത് ശ്രദ്ധേയമാകുന്നു

എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് ചെമ്മാട് ദാറുല്‍ ഹുദായിലെത്തിയപ്പോള്‍. . . 
തിരൂരങ്ങാടി : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് യാത്ര ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ ഓണം കേറാ മൂലകളിലും പരന്നുകിടക്കുന്ന സംഘടനയുടെ താഴെത്തട്ടിലെ മിടിപ്പുകള്‍ തൊട്ടറിയാന്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തുന്നത് സംഘാടന രംഗത്ത് നവ്യാനുഭവയായി. സംഘടനയുടെ ശാഖ, ക്ലസ്റ്റര്‍, മേഖല എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി മുഴുവന്‍ സംവിധാനങ്ങളുമായി സംഘടനയുടെ സഞ്ചരിക്കുന്ന ഓഫീസ് നവംബര്‍ 16ന് കാസര്‍ഗോഡ് നിന്നാണ് പ്രയാണമാരംഭിച്ചത്. കെ. എ റശീദ് ഫൈസി വെള്ളായിക്കോടാണ് ഡയക്ടര്‍.

ഇന്നലെ പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് തൃശ്യൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന സോണല്‍ അദാലത്തിന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് റഹീം മാസ്റ്റര്‍ ചുഴലി, ഓര്‍ഗാനെറ്റ് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, വിഖായ കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക്, ത്വലബാ വിംഗ് കണ്‍വീനര്‍ സി. പി ബാസിത് തിരൂര്‍, കെ. പി സിദ്ധീഖ് ചെമ്മാട്, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദലി പുളിക്കല്‍, മുഹമ്മദ് കുട്ടി കുന്നുംപുറം നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE

മജ്‍ലിസുന്നൂര്‍ വാര്‍ഷികം ജനുവരി 15 ന് ജാമിഅ നൂരിയയില്‍

Click here for high resolution image

- Irshad kallikkad

SKSSF സില്‍വര്‍ ജൂബിലി; പരിസ്ഥിതി സെമിനാര്‍ നവംബര്‍ 27 ന്

കോഴിക്കോട് : 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ 2015 ഫിബ്രുവരി 19-22 തിയ്യതികളില്‍ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടക്കുന്ന പരിസ്ഥിതി സെമിനാര്‍ നവംബര്‍ 27 ന് വയനാട് വെച്ച് നടക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന സെമിനാര്‍ കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകമാര്‍ ഐ എ എസ് സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാര്‍, എംഎസ് എസ് ആര്‍ എഫ് ഡയറക്ടര്‍ അനില്‍ കമാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വയനാട് പരിസ്ഥിതി സംരക്ഷണ പ്രസിഡന്റ് എന്‍ ബാദുഷ, ഇ സജീവന്‍, പി കെ അബ്ദുല്‍ അസീസ് എന്നിവര്‍ വിവിദ വിഷയങ്ങള്‍ അവതരിപ്പിക്കും.

യോഗത്തില്‍ ചെയര്‍മാന്‍ ഇബ്രാഹീം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റര്‍, അലി.കെ വയനാട്,  മുഹമ്മദ് ദാരിമി വാകേരി, കെ നാസര്‍ മൗലവി, പി സി ഉമ്മര്‍, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

ഡിസംബര്‍ 26; SKSBV സ്ഥാപക ദിനം. പോസ്റ്റര്‍ ഡൌണ്‍ലോഡ് ചെയ്യാം

എസ് കെ എസ് ബി വി; സംഘ ബോധത്തിന്റെ 21 ആണ്ട്

പോസ്റ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(2.31MB)
Download option 2 (2.31MB)

- Samastha Kerala Jam-iyyathul Muallimeen

കുവൈത്ത് കേരള ഇസ്ലാമിക്‌ കൌണ്‍സില്‍ ഫര്‍വാനിയ മേഘല കമ്മറ്റി നിലവില്‍ വന്നു

പ്രസിഡന്റ്                    സെക്രട്ടറി                 ട്രഷറര്‍
കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഫര്‍വാനിയ മേഘല കമ്മിറ്റി ഭാരവാഹികളായി കരീം ഫൈസി (പ്രസിഡന്റ്), സൈനുല്‍ ആബിദ് ഫൈസി (ജനറല്‍ സെക്രട്ടറി) ഇബ്രാഹിം അരിയില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

അഷ്‌റഫ്‌ അന്‍വരി, അബ്ദുള്ള അസ്ഹരി, അബൂബക്കര്‍ മയ്യേരി, അബ്ദുല്‍ അസീസ്‌ റിഗ്ഗായ് എന്നിവര്‍ വൈസ് വൈസ് പ്രസിഡന്റുമാരായും, മുസ്തഫ ലുലു, അബ്ദുല്‍ അസീസ്‌ പാടൂര്‍, അബ്ദുല്‍ ഹകീം അരിയില്‍, ഫൈസല്‍ കുണ്ടൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു. 10 കേന്ദ്ര കൌണ്‍സിലര്‍മാരും, 5 വിംഗ് കണ്‍വീനര്‍മാരും, 14 വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗ കമ്മറ്റിക്കാണ് രൂപം നല്‍കിയത്.

അഷ്‌റഫ്‌ അന്‍വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ഫൈസി ഉല്‍ബോധന പ്രസംഗം നടത്തി. ആബിദ് ഫൈസി സ്വാഗതവും ഇബ്രാഹിം അരിയില്‍ നന്നിയും പറഞ്ഞു.
- Media KIC

മത നിയമങ്ങളെ വികലമാക്കുന്നവരെ കരുതിയിരിക്കുക : ജിഫ്‌രി മുത്തുകോയ തങ്ങള്‍

ഷാര്‍ജ : മനുഷ്യ ജീവിതത്തിന്‍റെ വിജയത്തിനാവശ്യമായ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഇസ്ലാമിക ഷരീഅത്തിനെ വികലമാക്കന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്ന് "സമസ്ത" ട്രഷററും പ്രമുഖ പണ്ധിതനുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഉന്നതമായ അവകാശകങ്ങളുണ്ടെന്നു പഠിപ്പിച്ച ഇസ്ലാം മതം അവരുടെ സംരക്ഷണത്തിനുതകുന്ന ജീവിത രീതിയും ലോകത്തിനു കൈമാറിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്ററും സംസ്ഥാന എസ്‌. കെ. എസ്. എസ്. എഫും ചേര്‍ന്നൊരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയാരുന്നു തങ്ങള്‍. പ്രവാചകന്റെ അമാനുഷികതയെ അവഗണിക്കുകയും തിരുശേഷിപ്പുകളുടെ വിശ്വാസതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നപണ്ഡിത വേഷധാരികള്‍ സമൂഹത്തിനുമുമ്പില്‍ അപമാനിതരവുമ്പോള്‍ പ്രവാചകചര്‍യകള്‍ ജീവിതത്തില്‍ കൊണ്ട് നടന്ന നിസ്വാര്‍തരായ നേതാക്കള്‍ രൂപീകരിച്ച "സമസ്തയുടെ" പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രവാസി സമൂഹം തയ്യാറാവണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. 

എസ്‌. കെ. എസ്. എസ്. എഫ് ദേശീയ പ്രസിഡന്റ്റ് സയ്യിദ് ഷുഐബ് തങ്ങള്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്റര്‍, സംസ്ഥാന എസ്‌. കെ. എസ്. എസ്. എഫ്, കെ. എം. സി. സി നേതാക്കള്‍ സംബന്ധിച്ചു.
- ishaqkunnakkavu

മോര്യ ഇസ്‍ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ദുആ മജ്ലിസ് 28ന്

- Rasheed Moria

അന്താരാഷ്ട്ര പ്രവാചക പ്രകീര്‍ത്തന സെമിനാര്‍; പേപ്പറുകള്‍ ക്ഷണിക്കുന്നു

ചെമ്മാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അഖീദ ആന്റ് ഫിലോസഫി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാചക പ്രകീര്‍ത്തന സെമിനാറിന് പേപ്പറുകള്‍ ക്ഷണിച്ചു. 'ഞാന്‍ സ്‌നേഹിക്കുന്ന പ്രവാചകന്‍' (ഐ ലൗ മൈ പ്രൊഫറ്റ്) എന്ന സെമിനാറില്‍ വിഷയാവതരണത്തിന് താത്പര്യമുള്ളവര്‍ 2014 ഡിസംബര്‍ 10 നു മുമ്പായി അബ്‌സ്ട്രാക്ട് അയച്ച് അപേക്ഷിക്കേണ്ടതാണ്. അബ്‌സ്ട്രാക്ട് അയച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബര്‍ 15നകം വിവരമറിയിക്കും. അബ്‌സ്ട്രാക്ട് 250 വാക്കില്‍ അധികമാവാത്തതും വിഷയാധിഷ്ടിതവുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2015 ജനുവരി 5ന് മുമ്പായി ഫുള്‍പേപ്പര്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവാചക പ്രകീര്‍ത്തനം; ശൈലിയും ആവിഷ്‌കാരവും എന്ന പ്രമേയം ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും വിശദ വിവരങ്ങളും www.aqeedaonline.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9605744822
- aqeeda department

ആത്മീയതയിലൂടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക: അബ്ബാസലി തങ്ങള്‍

മലപ്പുറം: പ്രതിസന്ധികളില്‍ നിന്നുള്ള മോചനത്തിന് ആത്മീയതയിലൂടെ പരിഹാരം കാണണമെന്നു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ മൂന്നാം ഉറൂസിനോടനുബന്ധിച്ചു നടന്ന ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. സി. ഹംസ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിച്ചു. ദിക്‌റ് മജ്‌ലിസിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
രാവിലെ സിയാറത്തിന് ഇ.കെ ഹസന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചക്കു തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. ആബിദലി അധ്യക്ഷനായി. സഈദ് ഫൈസി, മുബാറക് ഹുദവി, മന്‍സൂര്‍ ഹുദവി, ഫൈസല്‍ വാഫി പ്രസംഗിച്ചു.
ഇന്നുരാവിലെ ഒന്‍പതിനു മതപഠനക്ലാസ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ദാരിമി പുല്ലാര അധ്യക്ഷനാകും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രസംഗിക്കും. വൈകുന്നേരം 6.30ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.കെ അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ കൊട്ടപ്പുറം അധ്യക്ഷനാകും. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രസംഗിക്കും.
നാളെ തസവ്വുഫ് സംഗമം, മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്‌ലിസ്, ജലാലിയ റാത്തീബ് നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ശൈഖ് ഇബ്‌റാഹീം അല്‍ ഖലീല്‍ നാഗൂര്‍ ശരീഫ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ മുസ്‌ലിയാര്‍ തനിയാംപുറം, കെ.എ റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പങ്കെടുക്കും.

SKSSF ഐ.എഫ്.സി ജില്ലാതല ഉദ്ഘാടനം ബേക്കൂറില്‍

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച 25 ഇന കര്‍മ്മ പദ്ധതിയില്‍പെട്ട ഐ.എഫ്.സിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30ന് ഉപ്പള ബേക്കൂറില്‍ നടക്കും. സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇബാദിന്റെ പ്രവര്‍ത്തനവുമായാണ് ഐ.എഫ്.സി നടക്കുന്നത്. വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ ധാര്‍മ്മികതയെയും സംസ്‌കാരത്തെയും തകര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒഴുക്കിനെതിരെ ചലിച്ച് ധാര്‍മ്മികവും സംസ്‌കാരികവുമായ പുതിയ കരുത്ത് നേടി ദൈവചിന്ത കുടുംബിനികളില്‍ തിരിച്ച് കൊണ്ട് വരാനാണ് ഇസ്ലാമിക് ഫാമിലി ക്ലസ്റ്റര്‍ (ഐ.എഫ്.സി) കൊണ്ട് ലക്ഷ്യമിടുന്നത്. ജില്ലയുടെ മുഴുവന്‍ ശാഖകളില്‍ ഈ പരിപാടി നടത്താന്‍ ശാഖാ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന് ജില്ലാപ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

25ന്റെ നിറവില്‍ MIC കാമ്പസില്‍ പച്ചപ്പ്

25 മരം നട്ടുപിടിപ്പിക്കലിന്റെ ഔദ്യോഗിക തുടക്കം എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മൗലവി നിര്‍വ്വഹിക്കുന്നു
ചട്ടഞ്ചാല്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലീ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് എം. ഐ. സി കാമ്പസ് യൂണിറ്റ്‌ സംഘടിപ്പിക്കുന്ന 25 മരം നട്ടുപിടിപ്പിക്കലിന്റെ ഔദ്യോഗിക തുടക്കം എം. ഐ. സി കാമ്പസില്‍ എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മൗലവി നിര്‍വ്വഹിച്ചു. സംഘടനയുടെ നല്ല ഭാവിയുടെ സ്വപ്നങ്ങളാണ് ഇത്തരം പരിപാടികളിലൂടെ ആവിഷ്‌കരിച്ചതെന്ന് എം. ഐ. സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി പറഞ്ഞു. പരിപാടിയില്‍ ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ബാശിദ് ബംബ്രാണി, റാശിദ് തൃക്കരിപ്പൂര്‍, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ദാവൂദ് മണിയൂര്‍, ഫിറോസ് ചാനടുക്കം, ആബിദ് ആമത്തല, റിയാസ് പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Abid Kuniya

ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു

അബൂദാബി : ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂരില്‍ നടക്കുന്ന എസ്കെ  എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അബൂദാബി – തൃശൂര്‍ ജില്ലാ കമ്മിറ്റി ഡിസംബര്‍ 18 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വെച്ച് സംഘടിപ്പിക്കുന്ന “സാംസ്കാരിക സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും” ന്‍റെ ബ്രോഷര്‍ ജില്ലാ കണ്‍വെന്‍ഷനില്‍ വെച്ച് അബൂദാബി സുന്നി സെന്‍റര്‍ മുഖ്യ രക്ഷാധികാരി മമ്മിക്കുട്ടി മുസ്ല്യാര്‍ നസീം ബാഖവിക്ക് (ഗ്രാന്‍റ് മോസ്ക്) നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.കെ ഹംസക്കുട്ടി, ഹാരിസ് ബാഖവി, എം.കുഞ്ഞിമുഹമ്മദ്, സാബിര്‍ മാട്ടൂല്‍, ഉസ്മാന്‍ ഹാജി, മജീദ് ഹുദവി, റഫീഖ് ഹൈദ്രോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- ABDUL JALEEL KARIYEDATH

കുവൈറ്റ്‌ ഇസ്ലാമിക്‌ കൌണ്‍സില്‍ ഫഹാഹീല്‍ മേഘല ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡന്റ്                 സെക്രട്ടറി                    ട്രഷറര്‍
കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗണ്‍സില്‍ ഫഹഹീല്‍ മേഘല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ആബിദ് അലവി അല്‍ ഖാസിമി പ്രസിഡന്റ്, ഇസ്മയില്‍ പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി, അബ്ദുസ്സലാം പെരുവള്ളൂര്‍ ട്രഷറര്‍.

അബ്ദുസ്സലാം മുസ്ലിയാര്‍, ഉബൈദ് സി കെ, അബ്ദുല്‍ ബഷീര്‍, അബ്ദു റഹ്മാന്‍ ഫൈസി, എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, സുബൈര്‍ ചെറുവത്തൂര്‍, ഫൈസല്‍ ചെനെത്ത്, സൈനുദ്ധീന്‍ കല്ലൂരവി, റഷീദ് മസ്താന്‍ എന്നിവര്‍ ജോയന്‍റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

10 കേന്ദ്ര കൌണ്‍സിലര്‍മാരും, 5 വിംഗ് കണ്‍വീനര്‍മാരും, 14 വര്‍കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗ ഭാരവാഹികളെ യാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇസ്മയില്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഫൈസി സ്വാഗതവും ഇസ്മയില്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
- Media Cell KIC

കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇസ്ലാം സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം : ഹാരിസ് ബാഖവി

അബൂദാബി : ഇസ്ലാം സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് എസ് കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് സെക്രട്ടറി ഹാരിസ് ബാഖവി പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രചരാണാര്‍ത്ഥം അബൂദാബി - തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സമ്മേളന പ്രമേയങ്ങള്‍ കാലോചിതമായി സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങള്‍ പ്രശംസനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ് കെ എസ് എസ് എഫ് അബൂദാബി – തൃശൂര്‍  ജില്ലാ പ്രസിഡണ്ട് മജീദ് ഹുദവി  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ തൃശൂര്‍ ജില്ലാ – അബൂദാബി സ്വാഗതസംഘം വൈസ് ചെയര്‍മാന്‍  കെ.കെ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എം. കുഞ്ഞിമുഹമ്മദ്, സുന്നി സെന്റര്‍ ജന:സെക്രട്ടറി ഉസ്മാന്‍ ഹാജി, എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഒളവട്ടൂര്‍, സെക്രട്ടറി സബീര്‍ മാട്ടൂല്‍, മമ്മിക്കുട്ടി മുസ്ലിയാര്‍, നസീം ബാഖവി, ഹാഫിള് റഫീഖ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വഗതസംഘം ജന: കണ്‍വീനര്‍ റഫീഖ് ഹൈദ്രോസ് സ്വാഗതവും ജന: സെക്രട്ടറി ജലീല്‍ കാര്യടത്ത് നന്ദിയും രേഖപ്പെടുത്തി.
- ABDUL JALEEL KARIYEDATH

ബഹ്‌റൈന്‍ എം.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലും ജാമിഅ സമ്മേളന ഫോട്ടോകള്‍

ജാമിഅ സമ്മേളന ഫോട്ടോ
കൾ  ഉൾപ്പെടുന്ന പേജ്
 
മനാമ: ബഹ്‌റൈനിലെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ വാര്‍ഷിക സമ്മേളനത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സ്വദേശി എം.പിയുടെ പ്രകടന പത്രിക ശ്രദ്ധേയമാകുന്നു..
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നടന്ന പാര്‍ലിമെന്റ്‌ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിലവിലെ പാര്‍ലിമെന്റ്‌ മെമ്പര്‍ കൂടിയായ അഹമ്മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത എം.പിയുടെ പ്രകടന പത്രികയിലാണ്‌ തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന സംഗമമായി ഒരു പേജ്‌ മുഴുന്‍ ജാമിഅ സമ്മേളന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച്‌ മുന്നേറുന്ന മികച്ച പാര്‍ലമെന്റേറിയനും സ്വദേശികളുടെ ആവേശവുമായ ബഹു.ഖറാത്ത എം.പി ഈ വര്‍ഷം ജനുവരി ആദ്യവാരം നടന്ന ജാമിഅയുടെ 51 ാം വാര്‍ഷിക 49ാം സനദ്‌ ദാന മഹാ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു..
പ്രകടനപത്രികയുടെ
 മുൻ പേജ് 
തദവസരത്തില്‍ പകര്‍ത്തിയ ഫോട്ടോകളില്‍ നിന്ന്‌ പത്തോളം ഫോട്ടോകളാണ്‌ തന്റെ പ്രകടന പത്രികയിലെ ഒരു പേജ്‌ മുഴുവനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രസ്‌തുത സമ്മേളനത്തിലെ പ്രൌഢമായ വേദിയുടെയും സമസ്‌ത നേതാക്കളോടൊപ്പം നില്‍ക്കുന്ന നിരവധി ഫോട്ടോകളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സുപ്രഭാതം ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവരോടൊപ്പം സമ്മേളന വേദിയിലിരിക്കുന്നതും പ്രത്യേകം പോസ്‌ ചെയ്‌തതുമായ ഒമ്പത്‌ ഫോട്ടോകള്‍
ഇതിലുണ്ട്‌. കൂടാതെ ജാമിഅ സമ്മേളനം കഴിഞ്ഞ്‌ ബഹ്‌റൈനില്‍ തിരിച്ചെത്തിയപ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ഫോട്ടോയും

ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുന്നു : റഷീദലി ശിഹാബ് തങ്ങള്‍

വെങ്ങപ്പള്ളി : വിജ്ഞാനം മനുഷ്യനെ വിവേകിയാക്കി മാറ്റുമെന്നും ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുകയാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതകലാലയങ്ങള്‍ ഭൗതിക കലാലയങ്ങള്‍ക്ക് മാതൃകയാവണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇതില്‍ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. മൂസ ബാഖവി, ഹാമിദ് റഹ്മാനി, മുഹമ്മദ്കുട്ടി ഹസനി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, അന്‍വര്‍ വാഫി, ജംഷാദ് മാസ്റ്റര്‍, ജഅ്ഫര്‍ ഹൈത്തമി സംസാരിച്ചു. ശബാബ് പുളിക്കല്‍ സ്വാഗതവും അബ്ദുസ്സലാം അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന്റെ കാരണം പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനം : അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

മനാമ : ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും മാത്രമേ മനസ്സിലാക്കാവൂ എന്നും നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിനന്റെ കാരണം പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനമാണെന്നും പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാല് മദ്ഹബുകളിലെ മതവിധികള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ഫത്‌വകളും വ്യാഖ്യാനങ്ങളുമാണ്. മദ്ഹബ് സ്വീകരിക്കലാണ് ഖുര്‍ആനും സുന്നത്തും സ്വീകരിക്കാന്‍ ഇന്നുള്ള ഏക പ്രതിവിധി.

തിരുകേശ പള്ളി നിര്‍മാണം നടത്തുന്നില്ലെന്നും അങ്ങിനെ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ബഹറൈനില്‍ വന്നു തിരുകേശ പള്ളിനിര്‍മ്മാണം നടക്കുന്നു വെന്നും പറഞ്ഞ കാന്തപുരം ഇസ്‌ലാമിക പണ്ഡിതസമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൈദലവി മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്  സയ്യിദ് ഫക് റുദ്ധീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ്  എസ്.വി ജലീല്‍ ആശംസകള്‍ നേര്‍ന്നു. സത്യധാര ജെനറല്‍ മനേജര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. 36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്കുള്ള ഉപഹാരസമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി അംപലക്കടവ് നിര്‍വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും എസ്.എം.അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Samastha Bahrain

ശംസുല്‍ ഉലമ അക്കാദമി; വനിതാ കോളേജ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ സുല്‍ത്താന്‍ ബത്തേരി കല്ലുവയലില്‍ ആരംഭിക്കുന്ന വനിതാ കോളജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിന് താലൂക്കിലെ സംഘടനാ നേതാക്കളുടെയും പൗരപ്രമുഖരുടെയും പ്രത്യേക യോഗം ഇന്ന് വൈകീട്ട്  4 ന് കല്ലുവയല്‍ മദ്‌റസയില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ പങ്കെടുക്കും. താലൂക്കിലെ സംഘടനാ ബന്ധുക്കളും അക്കാദമി കമ്മിറ്റി അംഗങ്ങളും പരിപാടിയല്‍  പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അഭ്യര്‍ത്ഥിച്ചു.
- Shamsul Ulama Islamic Academy VEngappally

നിലമ്പൂര്‍ മേഖലാ ദര്‍സ് ഫെസ്റ്റ്; നെല്ലിക്കുന്ന് ദര്‍സിന് ഓവറോള്‍

മലപ്പുറം : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 52-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ദര്‍സ് ഫെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം എടക്കരയില്‍ നടന്നു. നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ നിന്ന് 56 ഇനങ്ങളിലായി മുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ 108 പോയന്റോടെ നെല്ലിക്കുന്ന് ദര്‍സ് ഒന്നാം സ്ഥാനവും 50 പോയന്റോടെ അരിപ്ര വേളുര്‍ ദര്‍സ് രണ്ടാം സ്ഥാനും 46 പോയന്റോടെ കരുവാരക്കുണ്ട് ദര്‍സ് മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ 113 പോയന്റോടെ നെല്ലിക്കുന്ന് ദര്‍സ് ഒന്നാം സ്ഥാനവും108 പോയന്റോടെ പുല്ലൂര്‍ രണ്ടാം സ്ഥാനവും 44 പോയന്റോടെ കരുവാരക്കുണ്ട് ദര്‍സ് മൂന്നാം സ്ഥാനവും നേടി. 
ജൂനിയര്‍ കലാപ്രതിഭയായി മൂഹമ്മദ് അനീസ് നെല്ലിക്കുന്നിനേയും (42 പോയന്റ്) സീനിയര്‍ കലാപ്രതിഭയായി ശിഹാബുദ്ദീന്‍ പുല്ലൂരിനെയും (28 പോയന്റ്) തെരെഞ്ഞെടുത്തു. ശൈഖുല്‍ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ സമ്മാനദാനം നിര്‍വഹിച്ചു. 

രാവിലെ മത്സരങ്ങള്‍ വാകോട് മൊയ്തീന്‍ കുട്ടി മൂസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ. ടി. കുഞ്ഞാന്‍ അദ്ധ്യക്ഷനായി. പി. വി അബ്ദുല്‍ വഹാബ്, ടി.പി അബ്ദുള്ള മുസ്ല്യാര്‍, അബ്ദുല്‍ബാരി ഫൈസി, ടി. പി സലീം എടക്കര, കാരാടന്‍ സുലൈമാന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം സംസാരിച്ചു.
- najeebulla mohammed

തൃപ്പനച്ചി ഉറൂസിന് ഭക്തനിര്‍ഭരമായ തുടക്കം

മലപ്പുറം: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ മൂന്നാം ഉറൂസിനു ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മഖാമില്‍ നടന്ന കൂട്ട സിയാറത്തോടെയാണ് ആറുദിവസം നീളുന്ന ഉറൂസിന് തുടക്കമായത്.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാപ്പു തങ്ങള്‍ കുന്നുംപുറം അധ്യക്ഷനായി. ശിഹാബ് തങ്ങള്‍ കാഞ്ഞങ്ങാട്, ബി.എസ്.കെ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി പ്രസംഗിച്ചു. സ്വലാത്ത്, റാത്തീബ് എന്നിവക്കു സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഇന്ന് ഉച്ചക്കു രണ്ടിനു തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. വൈകുന്നേരം 6.30ന് ആത്മീയ സംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനാകും. സി. ഹംസ പ്രസംഗിക്കും. ദിക്‌റ് മജ്‌ലിസിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.-suprabhaatham

അബൂദാബി SKSSF തൃശൂര്‍ ജില്ലയുടെ സ്വലാത്ത് വാര്‍ഷികം ഡിസംബര്‍ 18ന്

അബൂദാബി എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് വാര്‍ഷികവും സില്‍വര്‍ ജൂബിലി സമ്മേളന സംഗമവും 2014 ഡിസംബര്‍ 18 വ്യാഴാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‍ലിയാര്‍, അന്‍വര്‍ മുഹ്‍യുദ്ദീന്‍ ഹുദവി സംബന്ധിക്കും.

- https://www.facebook.com/GulfSathyadhara

പാറക്കടവ്‌ ബാലികാ പീഢനം; ജുഡീഷ്യല്‍ അന്വേഷണം വേണം: ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

സഖാഫിയോടുള്ള സംഘടനാ നിലപാട്‌ കാന്തപുരം വ്യക്തമാക്കണം
ബഹ്‌റൈനിൽ സമസ്‌ത കേന്ദ്രആസ്ഥാനത്ത്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു 
കോഴിക്കോട്‌ : നാദാപുരം പാറക്കടവ്‌ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയത്തില്‍ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഉന്നത അന്വേഷണം നടത്തണമെന്നും നിരപരാധികളുടെ മേല്‍ വ്യഭിചാരകുറ്റമാരോപിക്കുകയും ഇരയെയും കുടുംബത്തെയും സമൂഹ മധ്യ പരിഹസിച്ച്‌ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിയോടുള്ള സംഘടനാ നിലപാട്‌ കാന്തപുരം വ്യക്തമാക്കണമെന്നും എസ്‌.വൈ.എസ്‌ സെക്രട്ടറിയും പ്രമുഖ പണ്‌ഢിതനുമായ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമസ്‌ത ബഹ്‌റൈന്‍ ഘടകം ഇന്ന്‌(വെള്ളി)മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അദ്ധേഹം സമസ്‌ത മനാമ ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിലാണ്‌ സമൂഹ മന സാക്ഷിയെ ഞെട്ടിച്ച ബാലികാ പീഢനത്തിനെതിരെ ആഞ്ഞടിച്ചത്‌.
 കഴിഞ്ഞ മാസം 30-ാം തിയ്യതിയാണ്‌ നാലര വയസ്സുകാരിയെ സ്ഥാപനത്തില്‍ വെച്ച്‌ പീഢിപ്പിച്ചത്‌. എന്നാല്‍ സംഭവം നടന്നയുടനെ കേസൊതിക്കി തീര്‍ക്കാനും പ്രതികളെ രക്ഷപ്പെടുത്താനും വ്യഗ്രത കാണിച്ച  സ്ഥാപന മേധാവി ബാലികയെയും കുടുംബത്തെയും ആക്ഷേപിക്കുകയും സംഭവം നടന്നില്ലെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമവുമാണ്‌ നടത്തിയത്‌. പിന്നീട്‌ മുനീര്‍ എന്ന ബുദ്ധി മാന്ദ്യമുള്ള ഒരു ബസ്‌ ക്ലീനറുടെ മേല്‍ വ്യഭിചാര കുറ്റം ചുമത്തി പോലീസിനെയും രാഷ്‌ട്രീയക്കാരെയും കൂട്ടുപിടിച്ച്‌ കേസ്‌ അട്ടിമറിക്കാനും ശ്രമം നടത്തി. സംഭവത്തില്‍ പൊതു സമൂഹം ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ മുനീര്‍ പ്രതിയാക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികളും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത ബന്ധമുള്ളതു കൊണ്ടാണ്‌ ഈ ഡമ്മി പ്രതിയെ പോലീസ്‌ സ്വീകരിച്ചതെന്നും അതു കൊണ്ട്‌ കേസന്വേഷണം ശരിയായി നടക്കാനും ഇരകള്‍ക്ക്‌ നീതി ലഭിക്കാനും ലോക്കല്‍ പോലീസിനെ ഒഴിവാക്കി

വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പാലിക്കണം : റഷീദലി ശിഹാബ് തങ്ങള്‍

കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കുന്നു
വെങ്ങപ്പള്ളി : വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് ഉത്തരവാദപ്പെട്ടവരുടെ ഉദാസീനത മൂലമാണെന്നും പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കി. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ട്രഷറര്‍ അയ്യൂബ് കൂളിമാട്, കെ.എന്‍.എസ് മൗലവി, പി.സി ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ്, കെ.കെ മുത്തലിബ് ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മൂസ ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, അബ്ദുല്‍ ഖാദര്‍ മടക്കിമല, യു.കെ നാസര്‍ മൗലവി, ഉസ്മാന്‍ പഞ്ചാര, സി കുഞ്ഞബ്ദുല്ല, സാജിദ് ബാഖവി, പി മുഹമ്മദ് ഹാജി, പി.എ ആലി ഹാജി, ജഅ്ഫര്‍ ഹൈത്തമി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ചെമ്പരിക്ക സി.എം ഉസ്താദ്; നീതി തേടി സോഷ്യല്‍മീഡിയ സമര രംഗത്ത്

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പ്രമുഖ പണ്ഡിതനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ സമര രംഗത്ത്.

നീതി നിഷേധത്തിന്റെ അഞ്ചാണ്ട് തികയാനിരിക്കെ സി.എം ഉസ്താദിനെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന ആഹ്വാനവുമായിട്ടാണ് ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് എന്ന പേരില്‍ സമരം തുടങ്ങിയത്.

'സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പോരാട്ടത്തിന് തുടക്കം കുറിക്കുന്നു... ഇതില്‍ പങ്കാളികളാവുക', സി.എം അബ്ദുള്ള മൗലവിയെ കൊല ചെയ്തവര്‍ക്കുണ്ടണ്ടായ നേട്ടം എന്താണ് ? ആ കറുത്ത കരങ്ങള്‍ ആരുടെതാണ്? നിയമപാലകരും വേണ്ടണ്ടപ്പെട്ടവരും ഭയക്കുന്നത് ആരെയാണ് ? തുടങ്ങിയ സമരവാക്യങ്ങളും സജീവമാണ്.

സമരപരിപാടിയുടെ ഭാഗമായി ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. പേജ് തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ നാലായിരത്തിലധികം ലൈക്കും നേടിയിട്ടുണ്ട്. നിരവധി പോസ്റ്റുകളും കമന്റുകളും ഈ പേജില്‍ നിറയുന്നു.

വാട്‌സ്ആപ്പിലും ഇതിന്റെ ഭാഗമായി വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. തങ്ങളുടെ പ്രെഫൈല്‍ പിക്ചറുകള്‍ മാറ്റി, സി.എം ഉസ്താദിന്റെ ചിത്രം പതിച്ചും പ്രതിഷേധിക്കുന്നവരുണ്ട്. ഗ്രൂപ്പ് ഐക്കണുകളും ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്.

- Yoonus MP

സമസ്ത പ്രസിദ്ധീകരണങ്ങള്‍ വരിക്കാരാവുക

നന്മ വീട്ടിലും സമൂഹത്തിലും
നല്ല വായനയുടെ സുഗന്ധം
മലയാളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രസിദ്ധീകരണങ്ങള്‍
വരിക്കാരാവുന്നതിന് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക
High resolution ഇമേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക (6.11MB)
Download option 2 (6.11MB)

- Samastha Kerala Jam-iyyathul Muallimeen

SKSSF ആദര്‍ശസമ്മേളനം ഇന്ന് (വെള്ളി), ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും

ബെദിര : എസ്‌ കെ എസ് എസ് എഫ് ബെദിര ബികെ ഗ്രൗണ്ട് ചാല ഉസ്മാന്‍ നഗറില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ഇന്ന് വൈകുന്നേരം സമസ്ത ജില്ലാ പ്രസിഡന്റും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്‌ കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, അഡ്വ. ഹനീഫ് ഇര്‍ഷാദി അല്‍ഹുദവി ദേലംപാടി ആദര്‍ശവിശദീകരണം നടത്തും. ഖലീല്‍ ഹസനി വയനാട് നീതി ബോധത്തിന് നിതാന്ത ജാഗ്രത എന്ന ഗ്രാന്റ് ഫിനാലെ പ്രമേയം വിശകലനം ചെയ്യും.

മഹല്ല് ഖത്തീബ് അഹ്മദ് ദാരിമി, ജമാഅത്ത് പ്രസിഡന്റ് ബി.എം.എ മുഹമ്മദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, ഫാറൂഖ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, റഷീദ് മൗലവി ചാലക്കുന്ന്, അബ്ദുല്ല ചാല, സിദ്ദീഖ് എന്‍.എം, സ്വലാഹുദ്ദീന്‍ ബെദിര, ഹമീദ് സി.എ ചുടുവളപ്പില്‍, ഇര്‍ഷാദ് ഹുദവി ബെദിര, റഷീദ് ബെദിര, സലീം ബികെ, റാഷിദ് ബിഎംസി, ഹാരിസ്, അഷ്‌റഫ് യമാനി, സാലിം ബെദിര, ശാക്കിര്‍, ഫൈസല്‍ സംബന്ധിക്കും.

മൂന്നാം ദിവസമായ ഇന്നലെ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രവാചകനെ അറിയുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. 

അഞ്ചാം ദിവസമായ നാളെ സമര്‍പ്പിത യൗവനം ഖുര്‍ആനില്‍ എന്ന വിഷയത്തില്‍ അഫ്‌സല്‍ ഖാസിമി കൊല്ലവും പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുങ്കൈ കുട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളന സമ്മേളനത്തില്‍ യഹ്‌യ ബാഖവി കണ്ണൂര്‍ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് പ്രകാരം നടത്തുന്ന മജ്‌ലിസുന്നര്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും.
- Secretary, SKSSF Kasaragod Distict Committee

SKSSF ജില്ലാ പ്രവര്‍ത്തക സമിതി യോഗം നാളെ

വയനാട് : എസ് കെ എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി നാളെ രാവിലെ 10ന് സമസ്ത ഓഫീസില്‍ ചേരുന്നതാണെന്ന് ജില്ലാ സെക്രട്ടറി നൗഫല്‍ വാകേരി അറിയിച്ചു.
- Nasid K

മുഹബ്ബത്തെ റസൂല്‍ സ്വാഗത സംഘം രൂപീകരിച്ചു

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗണ്‍സില്‍ ജനുവരി 2 നു സംഘടിപ്പിക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തിന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. 

നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും, ശംസുദ്ധീന്‍ ഫൈസി ചെയര്‍മാനും, ഉസ്മാന്‍ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും. ഹംസ ബാഖവി ജനറല്‍ കണ്‍വീനറും, ഗഫൂര്‍ ഫൈസി, നാസര്‍ കോടൂര്‍, ഇ എസ് അബ്ദു റഹിമാന്‍ ഹാജി, ആബിദ് ഖാസിമി എന്നിവര്‍ ജോയന്‍റ് കണ്‍വീനര്‍ മാരും, മുഹമ്മദ്‌അലി പുതുപ്പറമ്പ്, ലത്തീഫ് എടയൂര്‍ സിറാജ് എന്നിവര്‍ (ഫിനാന്‍സ്). ഘാലിബ് മഷ്ഹൂര്‍ തങ്ങള്‍, അലിക്കുട്ടി ഹാജി, അബ്ദു ഫൈസി (റിസപ്ഷന്‍). അന്‍വര്‍ കവ്വായി, ശറഫു കുയിപ്പുറം (ലൈറ്റ് & സൌണ്ട്). ശംസുദ്ധീന്‍ മൌലവി ഹുസ്സന്‍ കുട്ടി (പബ്ലിസിറ്റി). മുസ്തഫ ദാരിമി, ഇഖ്‌ബാല്‍ മാവിലാടം, ഇസ്മയില്‍ ബവിന്ച്ച, ഇസ്മയില്‍ ഹുദവി, മുഹമ്മദ്‌ അലി ഫൈസി, ഹംസ ദാരിമി, ഫൈസല്‍ ഫൈസി എന്നിവര്‍ (സുവനീര്‍). ). മുജീബ് മൂടാല്‍, ഹംസ പുളിമ്ഘം (മീഡിയ). രാഹീന്‍ കുട്ടി ഹാജി (ഭക്ഷണം) ഇസ്മയില്‍ പയ്യന്നൂര്‍, അസീസ്‌ പാടൂര്‍ (വളണ്ടിയര്‍). എന്നിവരെ ഭാരവാഹികളായി തിരഞ്ഞെക്കപ്പെട്ടു.
- Media Cell KIC

ഹമീദ്‌ ഫൈസി അമ്പലക്കടവിനും സുലൈമാന്‍ ദാരിമിക്കും ബഹ്‌റൈനില്‍ ഉജ്ജ്വല സ്വീകരണം

മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നാളെ (വെള്ളി)നടക്കുന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയ എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിനും പ്രമുഖ വാഗ്മിയും സത്യധാര ജന.മാനേജറുമായ ഏലങ്കുളം സുലൈമാന്‍ ദാരിമിക്കും ബഹ്‌റൈന്‍ സമസ്‌ത, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കളും പ്രവര്‍ത്തകരും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..

SKSSF ഷാര്‍‍ജയുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍‍ അഞ്ചിന്

ഷാര്‍ജ : എസ് കെ എസ് എസ് എഫ് സില്‍വര്‍‍ ജൂബിലി ഗ്രാന്‍റ് ഫിനാലെയുടെ ഭാഗമായി ഷാര്‍‍ജ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇരുപത്തിഞ്ചിന പരിപാടിയുടെ ഭാഗമയി ആതുരാലയ രംഗത്ത് മികച്ച സേവനം നടത്തുന്ന ഷാര്‍ജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു ഷാര്‍‍ജ എസ് കെ എസ് എസ് എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ പതിന്നൊന്നര വരെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എരിയയിലുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050-6975349, 050-2834145, 055-4647695.
- ishaqkunnakkavu

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും 30 ന്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 11-ാമത് ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും നവംബര്‍ 30 ന് ഞായറാഴ്ച നടത്താന്‍ കെ.ടി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൗലി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരയില്‍ ആരംഭിക്കുന്ന വനിതാ കോളജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 23ന് കല്ലുവയല്‍ മദ്‌റസയില്‍ വിപുലമായ പ്രവര്‍ത്തക സംഗമം നടത്തുവാനും അക്കാദമി സ്ഥാപനങ്ങളോടനുബന്ധിച്ച് നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. 

പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, പനന്തറ മുഹമ്മദ്, പി മുഹമ്മദ് ഹാജി, റഫീഖ് തോപ്പില്‍, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ കാഞ്ഞായി, ഉമര്‍ ഹാജി, യു കുഞ്ഞിമുഹമ്മദ്, എ.കെ മുഹമ്മദ്കുട്ടി ഹാജി, എം.കെ റഷീദ് മാസ്റ്റര്‍, ടി ഇബ്രാഹിം, കുഞ്ഞിമുഹമ്മദ് ദാരിമി, പി.സി താഹിര്‍ മാസ്റ്റര്‍, ഖാസിം ദാരിമി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

മതപ്രഭാഷണം വെള്ളുവങ്ങാട്

മലപ്പുറം : എസ് കെ എസ് എസ് എഫ് വെള്ളുവങ്ങാട് ടൌണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണവും പ്രചരണ സമ്മേളനവും ഡിസംബര്‍ 10, 11, 12 തിയ്യതികളില്‍ പാണ്ടിക്കാട് വെള്ളുവങ്ങാട് ടൌണ്‍ പരിസരത്ത് കാളമ്പാടി ഉസ്താദ് നഗറില്‍ നടക്കും. ഫരീദ് റഹ്മാനി കാളിക്കാവ്, അബൂത്വാഹിര്‍ ഫൈസി ചുങ്കത്തറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിക്കും.
- sajidcppandikkad

Forthcoming Programs

ബാലികാ പീഡനവും ഭൂമി തട്ടിപ്പും; സമഗ്ര അന്വേഷണം വേണം : സുന്നി നേതാക്കള്‍

കോഴിക്കോട് : നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയത്തിലെ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികളെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിനോ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനേയോ കേസ് ഏല്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 30-ാം തിയ്യതിയാണ് സംഭവം നടന്നത്. ബാലിക ക്രൂരമായ വിധത്തിലാണ് പീഡനത്തിനിരയായത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവം സ്കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും മറച്ചു വെക്കുകയും കുട്ടിയെ സമ്മര്‍ദ്ധത്തിലാക്കുകയുമായിരുന്നു. കുട്ടിയെ ദേഹ പരിശോധന നടത്തി ബോധ്യപ്പെട്ടപ്പോള്‍ പരാതിയുമായി സ്കോള്‍ മനേജ്മെന്റിനെ സമീപിച്ച രക്ഷിതാക്കളെ അപഹസിക്കാനും സംഭവം തന്നെ നിഷേധിക്കാനുമാണ് മാനേജ്മെന്റ് സെക്രട്ടറിയും കാന്തപുരം സുന്നിയുടെ സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്‍മാന്‍ സഖാഫി ആദ്യം തയ്യാറായത്. സംഭവത്തില്‍ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ മാനേജ്മെന്റും പോലീസും തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഒരു ബസ്ക്ലീനര്‍ മുനീറിനെ അറസ്റ്റ് ചെയ്യുകയും മൂന്നാം മുറ നടത്തി മുനീറിനെ കൊണ്ട് കുറ്റം ഏറ്റെടുപ്പിക്കുകയുമായിരുന്നു. സംഭവം നിഷേധിച്ച മാനേജ്മെന്റ് പിന്നീട് സമ്മതിക്കുകയും കുറ്റം ക്ലീനറില്‍ ആരോപിക്കുകയുമായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ പോലീസ് ക്ലീനറെ വിട്ടയക്കുകയും കുറ്റാരോപിതരായ പ്രതികളെ പിടിക്കുകയുമായിരുന്നു. എന്നാല്‍ പ്രതികള്‍ വേറെയുമുണ്ട്. സംഭവത്തിന് സൌകര്യം ചെയ്തുകൊടുത്ത മാനേജ്മെന്റും അങ്ങേയറ്റം പാപമായ കുറ്റം മറച്ചുവെച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അധ്യാപകരും കുറ്റക്കാര്‍ തന്നെയാണ്. എന്നാല്‍ കേസന്റെ തുടക്കത്തിലെ പോലീസും മാനേജ്മെന്റും നടത്തുന്ന ഒത്തുകളിയും ഉന്നതനായ ഒരു മന്ത്രിയുടെ ഇടപെടലും വിമര്‍ശന വിധേയമായതാണ്. ഇത്തരം ഭരണാധിപന്മാരുടെ സ്വാധീനത്താല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പോലും കുറ്റമറ്റതാവില്ല. സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ മുഴുവന്‍ പുറത്തുവരാന്‍ ജുഡിഷ്വറിയുടെ ഇടപെടല്‍ തന്നെ ആവശ്യമാണ്. 

കോഴിക്കോട്ടെ കാന്തപുരത്തിന്റെ 26 ഏക്കര്‍ ഭൂമി 258 കോടി രൂപക്ക് കേരള സര്‍ക്കാര്‍ വാങ്ങി കോസ്റ്റ് ഗാര്‍ഡിന് (തീര സംരക്ഷണ സേന) നല്‍കാനുള്ള നീക്കം അപലപനീയമാണ്. ഒന്നര കോടിരൂപക്ക് കാന്തപുരം വാങ്ങിയ സ്ഥലം 258 കോടിക്ക് സര്‍ക്കാര്‍ വാങ്ങുന്നത് അംഗീകരിക്കാനാവില്ല. പ്രവാചകന്റേതെന്ന വ്യാജേന മുടിപ്പള്ളിക്ക് പണപ്പിരിവ് നടത്തിയതായി കാന്തപുരത്തിനെതിരെ സര്‍ക്കാര്‍ തന്നെ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ആ വ്യക്തിയുടെ ഭൂസ്വത്ത് വലിയ സംഖ്യക്ക് സര്‍ക്കാര്‍ വാങ്ങുന്നത് കാന്തപുരത്തിനും ചില സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സാമ്പത്തിക തട്ടിപ്പിന് അവസരം നല്‍കുകയാണ്. കണ്ടല്‍ കാടുകള്‍ വില്‍പ്പന നടത്തുന്നതും നശിപ്പിക്കുന്നതും കുറ്റകരമാണ്. ഇത് വില്‍പന നടത്താന്‍ കൊള്ളാവുന്നതാണെന്ന് വ്യാജരേഖ പടച്ചുണ്ടാക്കിയ കോഴിക്കോട് മുന്‍ ജില്ലാ കളക്ടറുടേയും സര്‍ക്കാര്‍ ഭരിക്കുന്ന മുഖ്യ പാര്‍ട്ടിയുടെ ചില നേതാക്കളുടേയും കള്ളക്കളി പുറത്തുവരേണ്ടതുണ്ട്. ഇത്തരം ഭൂസ്വത്ത് വാങ്ങുമ്പോള്‍ രണ്ട് ദേശീയ പത്രത്തിലെങ്കിലും മാസങ്ങള്‍ക്കുമുമ്പ് പരസ്യപ്പെടുത്തണമെന്ന നടപടി ക്രമങ്ങളൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കാന്തപുരവും ഭരിക്കുന്ന പാര്‍ട്ടിയിലെ ചില നേതാക്കളും നടത്തുന്ന ഈ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വത്ത് ചില ഭൂമാഫിയകള്‍ തട്ടിയെടുക്കുന്നത് തടയാനും കുറ്റമറ്റ രീതിയില്‍ അന്വേഷണം വേണം. അതിനായി കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

വാര്‍ത്താ സമ്മേളനം നടത്തിയവര്‍
സി.എച്ച്. മഹമൂദ് സഅദി (എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
നാസര്‍ ഫൈസി കൂടത്തായി (എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി)
പി.സി. കുഞ്ഞാലന്‍ കുട്ടി ഫൈസി (എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്)
സുബൈര്‍ കുറ്റിക്കാട്ടൂര്‍ (എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി)
- SKSSF STATE COMMITTEE