SKSSF സില്‍വര്‍ ജൂബിലി; ഖത്തര്‍ പ്രചരണോദ്ഘാടനം നാളെ (വെള്ളി)

ദോഹ : "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഖത്തര്‍ തല പ്രചരണോദ്ഘാടനവും യുവ പണ്ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവിയുടെ പ്രഭാഷണവും നാളെ വൈകുന്നേരം 7 മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ നടക്കും. തകരുന്ന കുടുംബ ബന്ധങ്ങളും അധാര്‍മ്മികതയുടെ പിന്നാലെ പോകുന്ന യുവത്വത്തിന് ധാര്‍മ്മികതയുടെയും പൈതൃകത്തിന്റെയും വഴി അടയാളങ്ങള്‍ ഓര്‍മ്മിപ്പിച്ചും സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്യുന്ന "സൈബര്‍ ലോകത്തെ യുവ തലമുറ" എന്നതാണ് പ്രഭാഷണ വിഷയം. 
സമ്മേളന കാലയളവില്‍ ബഹുമുഖ പദ്ധതികളാണ് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്നത്. സമ്മേളന പ്രമേയം ജനങ്ങളിലേക്ക് എത്തിക്കുക, വിവിധ ഏരിയകളില്‍ സമര്‍ഖന്ദ്‌ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, സന്നദ്ധ സേവനത്തിനായി കര്‍മ്മ സേനയുടെ സമര്‍പ്പണം തുടങ്ങി അരഡസനോളം പ്രചരണ പരിപാടികളുടെ കര്‍മ്മ രേഖ നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രമുഖ വെക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തൃശൂര്‍ മാലിക് ദീനാര്‍ ഇസ്ലാമിക് കോംമ്പളക്സ് സെക്രടറി സൈതു മുഹമ്മദ്‌ ഹാജി കൈപ്പമംഗലം മുഖ്യാഥിതിയായിരിക്കും. സ്ത്രീകള്‍ക്കും പ്രത്യേകം സ്ഥലം സൗകര്യപെടുത്തിയതായും കെ.എം.സി.സി ഹാളിലേക്ക് വൈകുന്നേരം 6 മണി മുതല്‍ ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
- Aslam Muhammed