SKSSF സില്‍വര്‍ ജൂബിലി; ഷാര്‍ജ സ്റ്റേറ്റ് പ്രചാരണോദ്ഘാടനം പ്രൌഢോജ്ജ്വലമായി

ഷാര്‍ജ : "നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഷാര്‍ജ സംസ്ഥാന തല പ്രചരണോദ്ഘാടനം പ്രവര്‍ത്തകരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അനിവാര്യതയുടെ സാഹചര്യത്തില്‍ രൂപം കൊണ്ട SKSSF ന്റെ പിന്നിട്ട ഇരുപത്തി അഞ്ചു വര്‍ഷത്തെ ചരിത്രവും കേരളീയ സമൂഹത്തിലും മുസ്ലിം സമുദായത്തിലും SKSSF നടത്തിയ ഇടപെടലുകളും അതിലൂടെ ഉണ്ടായ നന്മകളുടെ പ്രതിഫലനങ്ങളും പ്രതിപാദിച്ചു കൊണ്ട് പ്രമുഖ പ്രഭാഷകനും SYS സംസ്ഥാന വൈസ് പ്രസിഡന്റുമായ നാസര്‍ ഫൈസി കൂടത്തായി സദസ്സുമായി സംവദിച്ചു. സംഘടന കൈമാറിയ സന്ദേശങ്ങള്‍ മുഴുക്കെ നെഞ്ചോടു ചേര്‍ത്ത വെച്ച പ്രവര്‍ത്തകര്‍ ഈ പ്രവാസ ഭൂമികയിലും നീതി ബോധത്തിന്‍റെ നിതാന്ത ജാഗ്രതയുടെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരുക്കമാണെന്ന ഓര്‍മ്മപ്പെടുത്തലയിരുന്നു പ്രൌഡമായ സദസ്സില്‍ പ്രകടമായത്. SKSSF സംസ്ഥാന ദേശീയ നേതാക്കള്‍ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികള്‍ : രക്ഷാധികാരികള്‍ : കടവല്ലൂര്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ശുഹൈബ് തങ്ങള്‍, സുലൈമാന്‍ ഹാജി, ഖലീല്‍ റഹ്മാന്‍ കാഷിഫി, ത്വാഹ സുബൈര്‍ ഹുദവി. ചെയര്‍മാന്‍ : അബ്ദുള്ള ചേലേരി. വൈസ് ചെയര്‍മാന്‍ : റസാഖ് തുരുത്തി, സബ്രത്ത് റഹ്മാനി, മൊയ്തു സി സി, ആബിദ് യമാനി, മുഹമ്മദ്‌ ഹാജി. ജനറല്‍ കണ്‍വീനര്‍ : അബ്ദുല്‍ സലാം മൌലവി മഞ്ചേരി. വര്‍ക്കിംഗ് കണ്‍വീനര്‍ : ഇസ്ഹാഖ് കുന്നക്കാവ്. ട്രഷര്‍ : റസാഖ് വളാഞ്ചേരി. പ്രോഗ്രാം : പയ്യനാട്, ഹകീം ടി പി കെ, ശാകിര്‍ ഫറോക്ക്, ശഹുല്‍ ഹമീദ് ചെമ്പരിക്ക, അഷ്‌റഫ്‌ ദേശമംഗലം, അബ്ദുള്ള ടി പി കെ.
- skssf sharjah