നീതിക്ക് വേണ്ടി യുവാക്കള്‍ രംഗത്തിറങ്ങണം : നാസര്‍ ഫൈസി കൂടത്തായി

ദുബൈ : രാജ്യത്തെ നിയമ വ്യവസ്ഥയില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട് ഒട്ടനവധി മുസ്ലിം ചെറുപ്പക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണ കുടാതെ കഴിയുകയാണെന്നും ഇത്തരം നീതി നിഷേധത്തിനെതിരെ യുവാക്കള്‍ രംഗത്തിരങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എസ്. കെ. എസ്. എസ് . എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച " നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ "സമര്‍ഖന്ദ് സില്‍വര്‍ ജൂബിലി" ഫീഡര്‍ കോണ്‍ഫ്രന്‍സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹകീം ഫൈസി അദ്ധ്യക്ഷം വഹിച്ചു. ഉസ്താദ്‌ സല്‍മാനുല്‍ അസ്ഹരി, ഖലീലു റഹ്മാന്‍ കാഷിഫി, അബ്ദുല്‍ റസാഖ് തുരുത്തി, അബ്ദുള്ള ദാരിമി കൊട്ടില, ഖാദര്‍ ഫൈസി പ്രസംഗിച്ചു. ശറഫുധീന്‍ ഹുദവി സ്വാഗതവും, കബീര്‍ അസ്അദി നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad