സില്‍വര്‍ ജൂബിലി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക : സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

കല്‍പ്പറ്റ : 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂരിലെ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ സില്‍വര്‍ ജൂബിലി പ്രചരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും മഹല്ല് സാരഥികളും കൈകോര്‍ത്തുള്ള പ്രവര്‍ത്തനം കേരളത്തില്‍ ഒരു പുതുചരിത്രം കൂടി  തുന്നിച്ചേര്‍ക്കും. കൈ മെയ് മറന്നുകൊണ്ടുള്ള പൂര്‍വ്വ സൂരികളുടെ സമര്‍പ്പണത്തിലൂടെ കേരള മുസ് ലിംകള്‍ നേടിയ വിശ്വാസ ദാര്‍ഢ്യതയുടെ വിളക്ക് അണയാതെ സൂക്ഷിക്കാന്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധരാവണമെന്നും മഹല്ലുകളില്‍ അനൈക്യം വിതക്കാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച് സമസ്തയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാല ചരിത്രം ആവര്‍ത്തിക്കാന്‍ സമുദായത്തിന് സാധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച പടിഞ്ഞാറത്തറ, മുട്ടില്‍ ശാഖകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അസി മുസ് ലിയാര്‍, കെ കെ എം ഹനീഫല്‍ ഫൈസി, പാലത്തായി മൊയ്തു ഹാജി, മുഹമ്മദ് രാമന്തളി, ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി, എം ഇബ്രാഹിം ഹാജി, എം മുഹമ്മദ് ബഷീര്‍, കെ അലി മാസ്റ്റര്‍, എ കെ മുഹമ്മദ് ദാരിമി, എ കെ സുലൈമാന്‍ മൗലവി, മുഹമ്മദ്കുട്ടി ഹസനി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, പനന്തറ മുഹമ്മദ്, ഉസ്മാന്‍ ദാരിമി, പി പി ഉമ്മര്‍, അലി യമാനി, സാജിദ് മൗലവി, അയ്യൂബ് മുട്ടില്‍, നവാസ് ദാരിമി, മൊയ്തുട്ടി യമാനി, ലത്തീഫ് വാഫി, സലാം ഫൈസി, റഷീദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ വാകേരി സ്വാഗതവും മുഹമ്മദലി യമാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally