Monday, September 01, 2014

കേരള ത്വലബാ കോണ്‍ഫറന്‍സ് പൊന്നാനിയില്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബവിംഗിന്റെ ആഭിമുഖ്യത്തില്‍ കേരള ത്വലബാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 12,13 തിയ്യതികളിലായി പൊന്നാനിയിലെ മഖ്ദൂം നഗറിലാണ് വേദിയൊരുക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ് അറബിക് കോളേജുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കേരള ത്വലബാ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പള്ളി ദര്‍സുകളില്‍ നിന്നും 5 പേര്‍ക്കും അറബിക് കോളേജുകളില്‍ നിന്നും 10 പേര്‍ക്കുമാണ് അവസരം.അപേക്ഷാ ഫോറം www.skssf.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 7ന് മുമ്പായി കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കണം. വിലാസം : എസ്.കെ.എസ്.എസ്.എസ്.എഫ് ത്വലബാ വിംഗ്, ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്‌, കോഴിക്കോട്-2 ഇമെയ്ല്‍ : twalabastate@gmail.com
യോഗത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, പി.എം റഫീഖ് അഹ്മദ്, സി.പി ബാസിത് തിരൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ് തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

No comments:

Post a Comment