SKSSF കാസര്‍ഗോഡ് ജില്ല ഒന്നാം ഘട്ട റമളാന്‍ പ്രഭാഷണത്തിന് പ്രൗഡോജ്വല തുടക്കം

തൃക്കരിപ്പൂര്‍ : സ്വര്‍ഗ്ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമയത്തില്‍ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള റമളാന്‍ പ്രഭാഷണത്തിന്ന് തൃക്കരിപ്പൂര്‍ ബീരിച്ചേരി ശുഹദാ നഗറില്‍ പ്രൗഡോജ്വല തുടക്കം. പരിപാടിയില്‍ സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. SKSSF ജില്ല പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഖുര്‍ആന്‍ മനസ്സിന്ന് ആനന്ദം എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി പ്രഭാഷണം നടത്തി. ശുഹദാ മഖാം സിയാറത്തിന് സയ്യിദ് അല്‍ മശ്ഹൂര്‍ ഉമര്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സയ്യിദ് അന്‍വര്‍ തങ്ങള്‍, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ഹാജി, കെ.സി അബൂബക്കര്‍ ഹാജി, മുഹമ്മദ് അലി ബാഖവി, ഏ.ജി.സി ബഷീര്‍, അഷ്‌റഫ് മിസ്ബാഹി, മുഹമ്മദ് അലി നീലേശ്വരം, അഷ്‌റഫ് ഹാജി, മജീദ് ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍, ഹാരിസ് ഹസനി, നാഫിഹ് അസ്അദ്, അഡ്വ: എം.ടി.പി അബ്ദുല്‍ കരീം, യൂനുസ് ഹസനി, സഈദ് ദാരിമി, അന്‍സബ് മുനവ്വര്‍ തുടങ്ങയവര്‍ പ്രസംഗിച്ചു.
നാളെ മൂനീര്‍ ഹുദവി.ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ് എന്ന വിഷത്തില്‍ പ്രഭാഷണം നടത്തും. 7ന് സ്വര്‍ഗ്ഗപാത എന്നീ വിഷയങ്ങളില്‍ മുനീര്‍ ഹുദവി എറണാക്കുളവും 8ന് മരണവിശദീകരിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ടയും പ്രഭാഷണം നടത്തും. 
രണ്ടാംഘട്ട റമളാന്‍ പ്രഭാഷണം ജൂലൈ 20മുതല്‍ 24വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും.റമളാന്‍ കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദ്ര്‍ സ്മൃതി, ഖബര്‍ സിയാറത്ത്, സക്കാത്ത് സെമിനാര്‍, മതപഠന ക്ലാസ് , റിലീഫ് വിതരണം എന്നിവ ശാഖാ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ നടക്കും. പരിപാടികള്‍ വിജയിപ്പിച്ച് നല്‍കണമെന്ന് സ്വാഗതം സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം  ഹാജി കളനാട്, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee