ഫലസ്തീന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടണം : SKIC അല്‍ഖസീം

ബുറയിദ : ഫലസ്തീന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെട്ടു കൊണ്ട് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനും പ്രശന പരിഹാരത്തിനും മുന്കയ്യെടുക്കണമെന്ന് SKIC അല്‍-ഖസീം സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിശുദ്ധ റമളാന്‍ മാസത്തില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെ ക്രൂരത വിനോദമാക്കിയ ഇസ്രായേല്‍ സയനിസറ്റ് ചെയ്തികളെ നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മലാലക്ക് വേണ്ടി വാവിട്ടുകരഞ്ഞു സിന്ദാബാദ് വിളിച്ചവര്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ക്രൂരത കണ്ടില്ലെണ്ണ്‍ നടിക്കുന്നത് വിരോധാഭാസമാണ്. അക്രമവും അരാജകത്വവും സൃഷ്ടിച്ചു സമാധാനത്തിന്‍റെ വേരുകളറുക്കുന്ന കാട്ടലക്കൂട്ടങ്ങള്‍ക്ക് ഓശാന പാടുന്ന ഐക്യ രാഷ്ട്ര സഭയും അമേരിക്കയടക്കമുള്ള വന്‍ശക്തികളും കാണിക്കുന്ന നിസ്സംഗത ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇവ്വിഷയത്തില്‍ പലതും ചെയ്യമായിരുന്നിട്ടും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലെ മൌനം മര്‍ദ്ദകര്‍ക്കൊരു ധൈര്യമാവുന്നുണ്ടോ എന്നും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. യോഗത്തില്‍ മുഹമ്മദലി ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മുസ്ലിയാര്‍ പന്തിപ്പൊയില്‍, ഇസ്മായില്‍ ഹാജി എന്നിവര്‍ സംസാരിച്ചു. യൂസുഫ് ഫൈസി പരതൂര്‍ സ്വാഗതവും സൈദ്‌ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
- Abdula Muhammed