ബദര്‍ ദിനം; ബഹ്‌റൈനിലുടനീളം സമസ്തയുടെ ബദര്‍ ദിനാചരണങ്ങളും പ്രാര്‍ത്ഥനാ സംഗമങ്ങളും ഇന്ന്‌(തിങ്കള്‍)

മനാമ: റമസാന്‍ 17ലെ ബദ്‌ര്‍ പോരാട്ടം അയവിറക്കി ലോകമുസ്ലിംകള്‍ ക്കൊപ്പം ബഹ്‌റൈനിലും നാളെ(റമസാന്‍ 17, ചൊവ്വ) വൈവിധ്യമാർന്ന ബദര്‍ ദിന പരിപാടികൾ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
സമസ്‌തയുടെ ബഹ്‌റൈന്‍ ഘടകമായ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിലാണ്‌ പ്രത്യേക ചടങ്ങുകളോടെ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്‌. 
വിവിധ ഏരിയകളില്‍ ഇന്ന്‌(തിങ്കള്‍) വൈകിട്ടു നടക്കുന്ന ഇഫ്‌താറുകളോടനുബന്ധിച്ചും തുടര്‍ന്നുള്ള നമസ്‌കാരങ്ങള്‍ക്കു ശേഷവും തറാവീഹിനു ശേഷവുമായാണ്‌ പരിപാടികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.
മിക്ക ചടങ്ങുകളിലും സമസ്‌ത പ്രസിഡന്റും പ്രമുഖ പണ്‌ഢിതനും സയ്യിദുമായ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം സംബന്ധിക്കും.
വിശുദ്ധമാസത്തിന്റെ പുണ്ണ്യം നേടാനും മഹാന്മാരായ ബദര്‍ ശുഹദാക്കളെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാനുമുള്ള ഈ അവസരം മുഴുവന്‍ വിശ്വാസികളും ഉപയോഗപ്പെടുത്തി പുണ്യം നേടണമെന്നും പ്രാര്‍ത്ഥനാ അനുസ്‌മരണ സദസ്സുകളക്കമുള്ള സമസ്‌തയുടെ മുഴുവന്‍ പരിപാടികളും വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ 33987487 ല്‍ സമസ്ത വർകിംഗ് സെക്രട്ടറി കളത്തിൽ മുസ്തഫ ഹാജി യുമായി ബന്ധപ്പെടുക.