സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്‌ഘാടനം നാളെ; ട്രയല്‍ പ്രിന്റിംഗ്‌ ആഗസ്റ്റ്‌ 31 വരെ തുടരും

കോഴിക്കോട്‌: സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നാളെ കാലത്ത്‌ 10.മണിക്ക്‌ ബഹു.പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. അതേസമയം വരിക്കാരുടെ ക്രമാധീതമായ വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ പരിഗണിച്ച്‌ പ്രിന്റ്‌ എഡിഷന്‍ ആഗസ്റ്റ്‌ 31 മുതലാണ്‌ ആരംഭിക്കുക. അതു വരെ ട്രയല്‍ പ്രിന്റിംഗ്‌ തുടരുമെന്ന്‌ ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം പത്രത്തിന്റെ പ്രിന്റ്‌ എഡിഷന്‍ ആഗസ്റ്റ്‌ ഒന്നു മുതല്‍ ആരംഭിക്കേണ്ടതായിരുന്നു. തുടക്കത്തില്‍ മൂന്നൂ എഡിഷനുകളിലായി മൂന്നൂ ലക്ഷം വരിക്കാരെ ഉദ്ധേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ ബന്ധപ്പെട്ടവര്‍ നടത്തിയത്‌. ഇതിനായി ഓരോ മദ്രസ്സാ പരിധിയില്‍ നിന്നും 30 മാസ വരിക്കാരെയും 10 വാര്‍ഷിക വരിക്കാരുമടക്കം 40തില്‍ ചുരുങ്ങാത്ത വരിക്കാരെ ചേര്‍ക്കണമെന്ന സര്‍ക്കുലറും ഇഖ്‌റഅ²്‌ പബ്ലിക്കേഷന്‍സ്‌ മദ്‌റസാ റൈഞ്ചുകള്‍ തോറും നല്‍കിയിരുന്നു. 
എന്നാല്‍ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും വര്‍ദ്ധിച്ച ആവേശം, ഇത്‌ മദ്രസകള്‍ തോറും 40 തിനു പകരം നൂറൂം അതിലേറെയുമായി ഉയര്‍ന്നു. (ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ വരിക്കാരുടെ എണ്ണം 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്‌(വിദേശ രാജ്യങ്ങളില്‍ നിന്നു വരിക്കാരായവര്‍ക്കു പുറമെയാണിത്‌).
ഇതോടെ ആഗസ്റ്റ്‌ ഒന്നിനു പുറത്തിറക്കിയാല്‍ പത്രം എല്ലാ വരിക്കാര്‍ക്കും ഒരേ സമയം എത്തിക്കാന്‍ കഴിയില്ലെന്നു വന്നതോടെ എഡിഷനുകളുടെ എണ്ണം 3 ല്‍ നിന്നും 6 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ കോഴിക്കോട്‌, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള എഡിഷനുകളോടെയാണ്‌ പത്രം ആരംഭിക്കാനിരിക്കുന്നത്‌. ഇതിനുള്ള തിരക്കിട്ട നീക്കങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
“അത്യാധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണങ്ങളും മെഷിനറികളുമാണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌ എന്നതിനാല്‍ മിനിമം ഒരു മാസത്തേക്കെങ്കിലും ട്രയല്‍ പ്രിന്റിംഗ്‌ തുടരേണ്ടതുണ്ടെന്ന്‌ സുപ്രഭാതം ചെയര്‍മാനും സമസ്‌ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ www.skssfnews.com നോട്‌ പറഞ്ഞു. ഈ കാല താമസം വലിയൊരു കാര്യമല്ല, ഇത്ര മാത്രം വരിക്കാരില്ലാഞ്ഞിട്ടും മലയാളത്തിലെ രണ്ടു സാമൂദായിക പത്രങ്ങളില്‍ ഒന്ന്‌ മൂന്നു മാസവും മറ്റൊന്ന്‌ രണ്ടു മാസവും ട്രയല്‍ പ്രിന്റിംഗ്‌ നടത്തിയാണ്‌ പുറത്തിറങ്ങിയതെന്ന്‌” പത്രങ്ങളുടെ പേരുകള്‍ ഉദ്ധരിച്ചു കൊണ്ടദ്ധേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ താന്‍ ഓണ്‍ലൈന്‍ എഡിഷനിലൂടെ നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.
നാളെ കാലത്ത്‌ 10 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌. തുടര്‍ന്ന്‌ ഓഗസ്റ്റ്‌ 31 ന്‌ പ്രിന്റ്‌ എഡിഷന്റെ വിപുലമായ ഉദ്‌ഘാടനവും നടക്കും. ഇതില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ പ്രമുഖര്‍ പങ്കെടുക്കും. 
പത്രം സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ സുപ്രഭാതം പത്രത്തിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ വഴി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നുണ്ട്‌. ഇതില്‍ പത്രം വൈകുന്നതിനെ കുറിച്ചു വന്ന വിശദീകരണം ഇങ്ങിനെയായിരുന്നു: ".....നമ്മുടെ സുപ്രഭാതം പ്രതീക്ഷകള്‍ പൂര്‍ണ്ണമായും നിലനിര്‍ത്തി മുന്നോട്ടുപോവുകയാണ്.നാമുദ്ദേശിച്ച ടാര്‍ജറ്റിനപ്പുറം ഈ പത്രം പൊതുജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. കോപ്പികളുടെ വര്‍ദ്ധനവ് പത്രംപുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ചിലദിവസങ്ങള്‍കൂടി നീട്ടിവെക്കാന്‍ നമ്മെ നിര്‍ബന്ധിപ്പിക്കുകയാണ്.
നിലവില്‍ പുറത്തിങ്ങുംമുമ്പ് തന്നെ മലയാള പത്രങ്ങളില്‍ മൂന്നാംസ്ഥാനം നാം കരസ്ഥമാക്കിക്കഴിഞ്ഞു. ഒന്നേകാല്‍ നൂറ്റാണ്ടുകൊണ്ട് വളര്‍ന്ന് വന്നവര്‍കൂടിയെ ഇനി നമുക്ക് മുന്നിലുള്ളൂ.
കേവലം ആവേശപ്പുറത്തുള്ള ഒരുപത്രമല്ല നമ്മുടെ ലക്ഷ്യം. തികഞ്ഞ അവധാനതയോടെ വിവേകപൂര്‍ണ്ണമായി പുറത്തിറങ്ങുന്ന ഒരു ജനറല്‍ പത്രമാണ്. എല്ലാനിലക്കും സമ്പൂര്‍ണ്ണമായ ദിനപത്രം. നിലവില്‍ നാം നിര്‍ണ്ണയിച്ച തിയ്യതിക്കുതന്നെ പുറത്തിറക്കിയാല്‍ പണം അടച്ച എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കാതെവരും. കോപ്പികളുടെ അസാധാരണവര്‍ദ്ധനവാണ് കാരണം. പരാതികളില്ലാതെ പൊതുജനത്തെ തൃപ്തിപ്പെടുത്ത് ജനകീയപത്രമാണ് നാം ലക്ഷ്യമിടുന്നത്.
വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ, അത് നമുക്ക് പ്രചാരം കൂടിയിട്ടേയുള്ളൂ.
അവകളെ അവഗണിക്കുക.
പത്രം പുറത്തിറങ്ങുമ്പോള്‍ അവരുടെ നാവുകള്‍ കെട്ടപ്പെടും.
ആഗസ്റ്റ് 31ന് പ്രകാശന ചടങ്ങ് നടക്കും. ദേശീയ തലത്തിലെ പ്രഗത്ഭര്‍ പങ്കെടുക്കും.
സെപ്തംബര്‍ 1ന് ദിനപത്രം പുറത്തിറങ്ങും.
ആഗസ്റ്റ് 1ന് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കും.. പ്രസ്സിന്റെ ഔപചാരിക ഉദ്ഘാടനവും
ബഹുമാന്യ പ്രവര്‍ത്തകര്‍ സഹകരിക്കുക." 
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സുപ്രഭാതത്തിന്റെ ഔദ്യോഗികഫൈസ്‌ബുക്ക്‌പേജില്‍ കാണുക.
Facebook  പേജിലെത്താനും പേജ്  like ചെയ്യാനും ഇവിടെ click  ചെയ്യുക