MIC 'ദിശ' ലിറ്റില്‍ സയന്റിസ്റ്റ് ഫലം പ്രഖ്യാപിച്ചു; പ്രതിഭാ പട്ടം ഫൈറൂസ് കുമ്പളക്ക്

ചട്ടഞ്ചാല്‍: എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദിശ സയന്‍സ് ക്ലബ്ബിന് കീഴില്‍ നടത്തപ്പെട്ട ലിറ്റില്‍ സയന്റിസ്റ്റ് മത്സരത്തില്‍ ഫൈറൂസ് കുമ്പള പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു റശീദ് അത്തൂട്ടി, അബ്ദുല്ല റാശിദ് എന്നിവര്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
കാമ്പസിലെ മികച്ച സയന്റിസ്റ്റിനെ കണ്ടെത്താന്‍ വേണ്ടി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിപാടി വിത്യസ്ഥ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ദേയമായി, അഞ്ച് റൗണ്ടുകളിലായി നടത്തപ്പെട്ട പരിപാടി, എന്‍ട്രന്‍സ് എക്‌സാം, പബ്ലിക് ക്വിസ്, തീസീസ് രചന, പ്രസന്റേഷന്‍, ഗ്രാന്റ് ഫിനാലെ എന്നീ ഘട്ടത്തിലെ മുഴുവന്‍ സെഷനില്‍ നിന്നും 287 പോയിന്റ് നേടിയാണ് ഫൈറൂസ് കുമ്പള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി , പ്രഫസര്‍ ഇബ്രാഹിം കുട്ടി ദാരിമി , സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ മെമ്പര്‍ ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ,ദക്ഷിണ കന്നട മുശാവറ മെമ്പര്‍ അബ്ദുല്ല അല്‍ അര്‍ശദി ,സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍ , പ്രഫസര്‍ ഹമീദലി നദ്വ്‌വി ,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം,സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട് ,ഫഹദ് ഹുദവി എറണാകുളം , ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍ ,
ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവുല്‍,ദിശ സയന്‍സ് ക്ലബ്ബ് ചെയര്‍മാന്‍ സിദ്ദീഖ് മവ്വല്‍, ബാഷിദ് ബംബ്രാണി,അല്‍ മുര്‍ശിദ് ലൈബ്രറി ബോര്‍ഡ് ചെയര്‍മാന്‍ ജുബൈര്‍ അഫ്മാജ് ആലംപാടി, സുലൈമാന്‍ പെരുമളാബാദ്, സുഹൈര്‍ തൊട്ടി, ഫൈറൂസ് തൊട്ടി, സുഹൈല്‍ മുക്കൂട് എന്നിവര്‍ പ്രസംഗിച്ചു.