പള്ളി പരിപാലനത്തിന് പ്രാധാന്യം നല്‍കണം- ഹൈദരലി തങ്ങള്‍

തിരൂരങ്ങാടി: പള്ളികള്‍ പണിതുയര്‍ത്തുന്നതോടൊപ്പം അതിന്റെ പവിത്രത പാലിച്ച് പരിപാലിക്കുന്നതും പുണ്യകരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെറുമുക്ക് വെസ്റ്റില്‍ പുതുക്കിപ്പണിത മുഹ്‌യദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പള്ളികളോടുള്ള ബന്ധം സുദൃഢമാക്കണം. മഹ്ശറയില്‍ പ്രത്യേകം തണല്‍ നല്‍കപ്പെടുന്ന വിഭാഗത്തിലാണ് പള്ളികളുമായി സുദൃഢ ബന്ധമുള്ളവരെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുലിലേക്കുള്ള അഭയകേന്ദ്രമാണ് മസ്ജിദുകളെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥ നടത്തി. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, കെ.കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മന്‍സൂര്‍ ദാരിമി, യു ശാഫി ഹാജി, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, പി.സി മുഹമ്മദ് ഹാജി, എന്‍.പി ആലി ഹാജി.കെ കുഞ്ഞിമരക്കാര്‍, ഇ ഹംസ, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, വി.പി അക്ബര്‍, പി അബൂബക്കര്‍ ഹാജി, എ.കെ അബ്ദുറഹിമാന്‍ ഹാജി, വി.പി മുഹമ്മദ് കോയ, വി.പി സൈതലവി, വി.പി സിദ്ദീഖ്, പച്ചായി അലവി ഹാജി പ്രസംഗിച്ചു.
മതപ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ ബുസ്താനി അധ്യക്ഷത വഹിച്ചു. ബുഖാരി നിസാമി തിരുവനന്തപുരം, ഉമ്മര്‍ ഹുദവി പൂളപ്പാടം എന്നിവര്‍ പ്രഭാഷണം നടത്തി.