അനാഥശാല വിവാദം: മനുഷ്യക്കടത്തിന് കേസെടുത്തത് പ്രതിഷേധാര്‍ഹം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പഠനാവശ്യാര്‍ത്ഥം കേരളത്തിലെ അനാഥശാലകളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വന്ന അധ്യാപകരുള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ ഐ.പി.സി 370 പ്രകാരം മനുഷ്യക്കടത്ത് മുദ്രകുത്ത കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും എത്രയും 
വേഗം ഈ കേസ് പിന്‍വലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് 
സംഘടിപിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
പഠനത്തിന് വേണ്ട ിവന്ന വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച നടപടി കേരളത്തിന്റെ ആതിഥ്യ മര്യാദക്ക് നിരക്കാത്തതാണ്. രേഖകള്‍ ശരിയാക്കി എത്രയും വേഗം ഇവരെ തിരിച്ച്‌കൊണ്ട ുവരാന്‍ നടപ
ടിയുണ്ട ാവണം. മനുഷ്യക്കടത്ത് ആരോപിച്ച് അന്യായമായി പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് 
തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം തികച്ചും ദുരുദ്ദേശ്യത്തോടെ 
ഈ വിഷയം കൈകാര്യം ചെയ്യുകയും മുക്കം അനാഥശാലയില്‍ അന്വേഷണത്തിന് വന്നപ്പോള്‍ 
കൂടെയുള്ള പോലീസുകാരോട് കുട്ടികളെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ നിര്‍ദേശം 
നല്‍കുകയും ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കം 
ചെയ്ത അദ്ദേഹത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. 'അനാഥശാല 
വിവാദം: ഭരണകൂടമാധ്യമ വേട്ടക്കെതിരെ' നടത്തിയ പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ 
കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, അഡ്വ. 
ടി.സിദ്ധീഖ്, അഡ്വ. പി.എ മുഹമ്മദ് റിയാസ്, എം.സി മായിന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും റഷീദ് 
ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് 'തിരുശേഷിപ്പുകളുടെ ആധികാരികത സ്ഥിരീകരണവും പുണ്യവും' എന്ന വിഷയത്തില്‍ 
തുറന്ന സംവാദം നടന്നു. ചെയര്‍മാന്‍ മുസ്തഫ മുണ്ട ുപാറ അധ്യക്ഷത വഹിച്ചു. പി.കെ മൂസകുട്ടി 
ഹസ്രത്ത്, അബ്ദുസ്സലാം ബാഖവി ദുബൈ, അബ്ദുല്‍ ബാരി ബാഖവി വാവാട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഡോ. സലീം നദ്‌വി വെളിയമ്പ്ര എന്നിവര്‍ വിഷയാവതരണം നടത്തി. സംവാദത്തിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി അബൂബക്കര്‍ ദാരിമി, അബൂബക്കര്‍ ഫൈസി മലയമ്മ, 
ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി കടൂങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ 
നേതൃത്വം നല്‍കി. കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും മുജീബ് ഫൈസി പൂലോട് നന്ദിയും പറഞ്ഞു.