"സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ.." SKSSF റമളാന്‍ കാമ്പയിനു തുടക്കമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി വിശുദ്ധ റമളാനില്‍ ആചരിക്കു റമളാന്‍ കാമ്പയിന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് ത്വയ്യിബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.
സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എ പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കു കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദര്‍ അനുസ്മരണം, ഖബര്‍ സിയാറത്ത് എിവ യൂണിറ്റ് തലത്തിലും പെരുാള്‍ കൂ'ം, ഹിസ്ബുല്‍ ഖുര്‍ആന്‍ എിവ ക്ലസ്റ്റര്‍ തലത്തിലും ഇഫ്ത്താര്‍ സംഗമം, ഒലൈന്‍ ക്വിസ് എിവ മേഖല,ജില്ലാ തലങ്ങളിലും നടക്കും. കാമ്പയിന്റെ ഭാഗമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു. കെ കെ എസ് തങ്ങള്‍ വെ'ിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍, സത്താര്‍ പന്തലൂര്‍, അബ്ദുല്ല കുണ്ടറ, പി എം റഫീഖ് അഹ്മദ് തിരൂര്‍, ആശിഖ് കുഴിപ്പുറം, എം ടി നുഅ്മാന്‍, മുഹമ്മദലി പുതുപ്പറമ്പ്, അലി കുളങ്ങര എിവര്‍ സംബന്ധിച്ചു.
കാമ്പയിന്‍ സര്‍ക്കുലറും നിര്‍ദേശങ്ങളും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ അവ ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

വിശുദ്ധിയുടെ സന്ദേശവുമായി റമളാൻ പിറന്നു..ഉത്തരേന്ത്യയിൽ നാളെ

കോഴിക്കോട്‌: കുമ്പിളു നിറയെ സുകൃതങ്ങളുമായി വിശുദ്ധ റമസാന്‍ ആഗതമായി. ഇനി പ്രാര്‍ത്ഥനയുടെ പട്ടുറുമാലു കെട്ടിയ ഇരവു പകലുകള്‍. സ്വര്‍ഗവാതിലുകള്‍ തുറന്നു വെച്ച് നാഥന്‍ വിശ്വാസിക്കായി കാത്തിരിക്കുന്ന കാലം. മാസങ്ങള്‍ നീണ്ട പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് റമസാന്റെ വരവ്. അന്ന പാനം ത്യജിച്ച് വിശ്വാസി നാഥനിലേക്ക് ഈ മാസത്തില്‍ സമര്‍പ്പിതനാവുന്നു. അനുഗ്രഹം, പാപമോചനം, നരകമോക്ഷം എന്നിവയാണ് റമസാന്റെ കാതല്‍.
സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും വ്രതം ഇന്നാരംഭിക്കും. യുഎഇ, ഖത്തര്‍, കുവൈത്ത്‌, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഇന്നാണു റമസാന്‍ വ്രതാരംഭം. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ നാളെ മുതലാണു നോമ്പ്‌
റമസാനിനെ വരവേല്‍ക്കാനായി പള്ളികളും വീടുകളുമെല്ലാം വൃത്തിയാക്കി വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു. മാസപ്പിറവി കണ്ടതോടെ പള്ളികളില്‍ തറാവീഹ്‌ നമസ്‌കാരം നടന്നു.

പള്ളി പരിപാലനത്തിന് പ്രാധാന്യം നല്‍കണം- ഹൈദരലി തങ്ങള്‍

തിരൂരങ്ങാടി: പള്ളികള്‍ പണിതുയര്‍ത്തുന്നതോടൊപ്പം അതിന്റെ പവിത്രത പാലിച്ച് പരിപാലിക്കുന്നതും പുണ്യകരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെറുമുക്ക് വെസ്റ്റില്‍ പുതുക്കിപ്പണിത മുഹ്‌യദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പള്ളികളോടുള്ള ബന്ധം സുദൃഢമാക്കണം. മഹ്ശറയില്‍ പ്രത്യേകം തണല്‍ നല്‍കപ്പെടുന്ന വിഭാഗത്തിലാണ് പള്ളികളുമായി സുദൃഢ ബന്ധമുള്ളവരെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുലിലേക്കുള്ള അഭയകേന്ദ്രമാണ് മസ്ജിദുകളെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥ നടത്തി. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, കെ.കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മന്‍സൂര്‍ ദാരിമി, യു ശാഫി ഹാജി, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, പി.സി മുഹമ്മദ് ഹാജി, എന്‍.പി ആലി ഹാജി.കെ കുഞ്ഞിമരക്കാര്‍, ഇ ഹംസ, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, വി.പി അക്ബര്‍, പി അബൂബക്കര്‍ ഹാജി, എ.കെ അബ്ദുറഹിമാന്‍ ഹാജി, വി.പി മുഹമ്മദ് കോയ, വി.പി സൈതലവി, വി.പി സിദ്ദീഖ്, പച്ചായി അലവി ഹാജി പ്രസംഗിച്ചു.

റമസാന്‍: ഒബാമ ആശംസ നേര്‍ന്നു

വൈറ്റ് ഹൌസ്: വിശുദ്ധ റമസാന്‍ മാസത്തില്‍ ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്കു യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും സ്‌റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറിയും ആശംസ നേര്‍ന്നു.
പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയുമുള്ള സ്വയം സമര്‍പ്പണത്തിലൂടെ ഭക്‌തിസാന്ദ്രമാകുന്ന കാലമാണിത്‌. അസമത്വം, ദാരിദ്ര്യം തുടങ്ങിയവ കാരണം ദുരിതമനുഭവിക്കുന്നവരോടുള്ള കരുണയും കരുതലും വീണ്ടും പ്രഖ്യാപിക്കുകയാണ്‌ റമസാനില്‍ – ഒബാമ പറഞ്ഞു.

കേരളത്തിലെ യത്തീംഖാനകള്‍ ലോകത്തിന് മാത്രക: സാദിഖലി ശിഹാബ് തങ്ങള്‍

വേങ്ങര: ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ ആരംഭിച്ച യത്തീംഖാനകള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ഇതിനെതിരെ ചില ആസൂത്രിത നീക്കങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് അന്യമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ ബോര്‍ഡിങ് ് ആന്റ് യതീംഖാന പൂര്‍വ വിദൃാര്‍ത്ഥി സംഗമം (കൊബോസ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരു നിശ്ച്ചയിക്കാതെ ഏവരെയും സഹായിക്കുക എന്നത് വിശ്വാസത്തിന്റെ ‘ഭാഗമായി കാണുന്നതുകൊണ്ടാണ് അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെയും കേരളത്തിലെ യത്തീംഖാന നടത്തിപ്പുകാര്‍ ഏറ്റെടുക്കാന്‍ കാരണം. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നടത്തി. പ്രസിഡന്റ് അരിമ്പ്ര സൈതലവി അധ്യക്ഷതവഹിച്ചു.

ഹജ്‌: താമസം മാറ്റാന്‍ അപേക്ഷ ആറിനകം നല്‍കണം


മലപ്പുറം • സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്‌ജിന്‌ അവസരം ലഭിച്ചവരില്‍ ഗ്രീന്‍ വിഭാഗത്തില്‍നിന്ന്‌ അസീസിയയിലേക്കോ അസീസിയയില്‍നിന്നു ഗ്രീന്‍ വിഭാഗത്തിലേക്കോ താമസം മാറ്റാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ ആറിനകം അപേക്ഷ നല്‍കണമെന്ന്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി അറിയിച്ചു. ആറിനുശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. ഇക്കഴിഞ്ഞ 18 വരെ ഹജ്‌ കമ്മിറ്റിക്ക്‌ അപേക്ഷ നല്‍കിയ മുഴുവന്‍ പേരുടെയും വിഭാഗം മാറ്റിയിട്ടുണ്ട്‌. മാറിയ കാറ്റഗറിയുടെ വിവരം www.keralahajcommitee.org, www.hajcommittee.co എന്ന ലിങ്കിലും, ഹജ്‌ ട്രൈനര്‍മാരില്‍നിന്നും ലഭ്യമാണ്‌.വിവരങ്ങള്‍ക്ക്‌: 0483–2710717.

പ്രാമാണിക പണ്ഡതിരെ പിന്തുടരുക: കോഴിക്കോട് ഖാസി

മലപ്പുറം: പ്രാമാണിക പണ്ഡിതരെ പിന്തുടര്‍ന്ന് വരുന്നതിലൂടെ മാത്രമാണ് കര്‍മ്മങ്ങള്‍ വീഴ്ചയില്ലാതെ നിര്‍വഹിക്കാന്‍ സാധിക്കുകയെന്നും ദുര്‍വ്യാഖ്യാനത്തിലൂടെ മതരംഗത്ത് വീഴ്ച വരുത്തുന്നത് അപകടമാണുണ്ടാക്കുന്നതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പറഞ്ഞു. ''ഉച്ച ഭാഷിണിയും വന്‍ദോഷവും'' എന്ന എം എ ജലീല്‍ സഖാഫി പുല്ലാര എഴുതിയ കര്‍മ്മ ശാസ്ത്ര പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളാവ് സൈതലവി മുസ്‌ലിയാര്‍ ആദ്യ കോപ്പി ഏറ്റ് വാങ്ങി. സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ സംബന്ധിച്ചു.

ഹാദിയ റമദാന്‍ പ്രഭാഷണം ജൂലൈ 2 മുതല്‍ ചെമ്മാട് വാഴ്‌സിറ്റി കാമ്പസില്‍

തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മ ഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയക്ക് കീഴില്‍ ജൂലൈ 2 മുതല്‍ റമദാന്‍ പ്രഭാഷണം നടക്കും. 
ചെമ്മാട് വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ നടക്കുന്ന പ്രഭാഷണ പരമ്പരിയില്‍ പ്രമുഖ യുവ പണ്ഡിതന്‍ മുസ്ഥഫ ഹുദവി ആക്കോട് റമദാന്‍ പ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പ്രഭാഷണം ജൂലൈ 6 ന് സമാപിക്കും. വിവിധ ദിവസങ്ങളിലായി മത സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും.

വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ നിര്‍ധനര്‍ക്ക് കൈത്താങ്ങാകുക: റശീദലി ശിഹാബ് തങ്ങള്‍

കാപ്പാട്: വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ സമൂഹത്തിലെ നിര്‍ധനര്‍ക്ക് വിദ്യാഭ്യാസത്തിനാ യുള്ള സഹായസഹകരണങ്ങള്‍ ചെയ്യുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെ ടുത്ത് നടത്തുകയും ചെയ്ത് മാതൃകയാകണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശി ഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അ ക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്‍സ് അസ്സോസിയേഷന്‍, അല്‍ഹുദാ യതീം ഖാന വിദ്യാര്‍ത്ഥി സംഘടന അഹ്‌സന്‍ തുടങ്ങിയവയുടെ 14-15 അദ്ധ്യായനവര്‍ഷത്തിലെ യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ധേഹം.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഴ്‌സിക്കു കീഴില്‍ ആവിഷ്‌കരിച്ച തഹ്ഫീളുല്‍ ഖുര്‍ആന്‍ പദ്ധതിയുടെ പ്രഖ്യാപനവും ത ങ്ങള്‍ നിര്‍വ്വഹച്ചു. 
പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകപുരോഗമനപ്രവര്‍ ത്തനങ്ങള്‍ക്ക് ചുക്കാാന്‍ പിടിക്കുന്ന സര്‍ഗ്ഗസഭ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എ ച്ച ചെയര്‍ ഡയറക്ടര്‍ പി എ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിന്‍ ഉപസമിതി സ്റ്റുഡന്റ് എഡിറ്റര്‍ പുറിത്തറിക്കിയ എഴുത്തോല പി കെ കെ ബാവ പ്രകാശനം ചെയ് തു. ചടങ്ങില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പള്‍ ഹമീദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു.

ജാമിയ മില്ലിയ കേന്ദ്ര സര്‍വകലാശാല സ്‌ററഡി സെന്റര്‍ കാസര്ഗോഡ് എം.ഐ.സി ക്യാമ്പസില്‍

ചട്ടഞ്ചാല്‍: ജില്ലയില്‍ അനുവദിക്കപ്പെട്ട ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാല സ്‌ററഡി സെന്റര്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. 
പരിപാടിയില്‍ എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍കൂട്ടി ഹാജി,ഡോ. എന്‍ എ മൂഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി,ഹംസ തൊട്ടി, നെക്കര അബൂബക്കര്‍ ഹാജി, ടി ഡി അബ്ദുറഹ്മ്ന്‍ ഹാജി, സോളാര്‍ കുഞ്ഞാമദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, അബ്ദുല്‍ഖാദര്‍ നദ്‌വി മാണിമുല, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ചെര്‍ക്കള അഹ്മദ് മൗലവി, ജലീല്‍ കടവത്ത്, എം പി മൂഹമ്മദ് ഫൈസി ചേരൂര്‍, ഖാലിദ് ഫൈസി ചേരുര്‍, മുഹമ്മദ് സലീം നദ്‌വി വെള്ളമ്പ്ര, സിദ്ദീഖ് നദ്‌വി ചേരുര്‍, ഇബ്രാഹീ്ം ഫൈസി ജെഡിയാര്‍, ശാഫി

സമസ്‌ത ബഹ്‌റൈന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികാഘോഷം ശ്രദ്ധേയമായി

മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്‌ററഡി സെന്റര്‍ വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ഖുര്‍ആന്‍ ആശയ പാരായണ പഠനങ്ങള്‍ക്കൊപ്പം നടന്നു വരുന്ന സാഹിത്യ സമാജത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കലാപരിപാടികളും വിവിധ ഭാഷാ പരിപാടികളും വാര്‍ഷികാഘോഷത്തെ ശ്രദ്ധേയമാക്കി. മനാമയിലെ സമസ്‌ത മദ്‌റസാ ഹാളില്‍ നടന്ന വാര്‍ഷികാഘോഷം സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റു കൂടിയായ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം ഉദ്‌ഘാടനം ചെയ്‌തു. ഖുര്‌ആന്‍ പാരായണത്തിലൂടെ ആത്മീയാനുഭുതി ലഭിക്കുമെന്നും ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക്‌ ഏറെ പ്രതിഫലം ലഭിക്കുമെന്നും മുതിര്‍ന്നവര്‍ക്കുള്ള സമസ്‌തയുടെ ഖുര്‌ആന്‍ പഠന ക്ലാസ്സുകള്‍ റമസാനു ശേഷം വിപുലീകരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. 
ചടങ്ങില്‍ ഉസ്‌താദ്‌ മൂസ മൌലവി വണ്ടൂര്‍ ആദ്ധ്യക്ഷം വഹിച്ചു. മാഹിന്‍ ഹാജി ഖിറാഅത്ത്‌ നടത്തി. ഉസ്‌താദ്‌ ഹംസ അന്‍വരി മോളൂര്‍, ശൌക്കത്തലി ഫൈസി, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇബ്രാഹീം കുന്നോത്ത്‌ (ഇംഗ്ലീഷ്‌), യൂസുഫ്‌ ഓര്‍ക്കാട്ടേരി (ഉറുദു), ആബിദ്‌ പരപ്പനങ്ങാടി(കവിതാപാരായണം), ഒ.വി.അദ്‌നാന്‍, ജമാല്‍ എം,കെ, മുസ്ഥഫ ടി.കെ, ഫൈസല്‍ കാളികാവ്‌(ഗാനം) എന്നിവര്‍ വിവിധ പരിപാടികള്‍ നടത്തി. ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ നടത്തിയ ഖുര്‍ആന്‍, ഹിഫ്‌ള്‌ പരീക്ഷാ വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. 

ദുബൈ ഹോളി ഖുര്‍ ആന്‍ പ്രഭാഷണത്തിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പങ്കെടുക്കും

ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 18 മത് ഖുര്‍ ആന്‍ പ്രഭാഷണത്തിന്‍ ഇന്ത്യയെ പ്രധിനിതീകരിച്ച് സുന്നി യുവജന സംഗം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി പങ്കെടുക്കും. 
ജൂലൈ 21 ന് രാത്രി 10 മണിക്ക് ഖുസൈസി ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ദുബൈ സുന്നി സെന്ററിനെ അഭ്യാര്‍ത്ഥന പ്രകാരമാണ് ഹമീദ് ഫൈസി പങ്കെടുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും , ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പങ്കെടുത്തിരുന്നു

കൊടിഞ്ഞി റമളാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊടിഞ്ഞി : ചെറുപ്പാറ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ദശദിന റമളാന്‍ പ്രഭാഷണത്തിന്നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ജൂലൈ 12 മുതല്‍ 21 വരെ ബാബുസ്സലാം മദ്രസ്സയില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ , ഇസ് ഹാഖ് ബാഖവി ചെമ്മാട് , ഹൈദര്‍ അലി ഫൈസി വളാഞ്ചേരി, മുഹമ്മദലി ബാഖവി ഓമശ്ശേരി , സഹീദ് ദാരിമി താനൂര്‍, ഹാഫിള്‍ ഫൈസി നിലമ്പൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ജൂലൈ 21 ന് ദുആ സമ്മേളനത്തില്‍ സമസ്ത കേരള ജഇയയത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ നേത്രത്വം നടത്തും.

ദുബൈ SKSSF തദ്കീര്‍ 2014 ഏകദിന പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു

ദുബൈ: SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗങഇഇ അല്‍ ബറഹ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കായി തദ്കീര്‍ 2014 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ടഗടടഎ യു.എ.ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹൈദര്‍ ഹുദവി ഉല്‍ഘാടനം ചെയ്തു. തുടര്‍് നട ദഅ്‌വത്ത് സെഷനില്‍ ദഅ്‌വത്ത് നമ്മുടെ ബാധ്യത എ വിഷയം അബ്ദുല്‍ റഷീദ് ബാഖവി അവതരിപ്പിച്ചു. ഉച്ചക്ക് നട ആദര്‍ശം സെഷനില്‍ ഉസ്താദ് അബ്ദുല്‍ സലാം ബാഖവി പ്രഭാഷണം നടത്തി. തുടര്‍് നട സംഘാടനം സെഷനില്‍ ഗള്‍ഫ് സത്യധാര കോര്‍ഡിനേറ്റര്‍മാരെ ആദരിച്ചു. ശേഷം നട ഗ്രൂപ്പ് ചര്‍ച്ചക്ക് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശുഐബ് തങ്ങള്‍ , ജനറല്‍ സെക്ര'റി ഹുസൈന്‍ ദാരിമി എിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ SKSSF സില്‍വര്‍ ജൂബിലി സമ്മേളനത്തിനായി ചാര്‍'ര്‍ ചെയ്യുാന്‍ ഉദ്ദേശിക്കു ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ഇബ്രാഹീം ഫൈസിയില്‍ നിും രേഖകള്‍ കൈപറ്റി ശുഐബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ക്യാമ്പില്‍ ശറഫുദ്ദീന്‍ ഹുദവി സ്വാഗതവും ഫാസില്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

ഹാദിയ ചതുര്ദിന റമളാന്‍ പ്രഭാഷണം ജൂലൈ 12 മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോറ്റഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) ജൂലൈ 12,13,14,15 തീയ്യതികളില്‍ കാഞ്ഞങ്ങാട് മെട്രോ പ്ലാസയില്‍ റമളാന്‍ പ്രഭാഷണപരമ്പര നടത്തുന്നു. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ഖാസി ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഹാദിയ റമളാന്‍ പ്രഭാഷണ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ശെരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, കെ.ബി. കുട്ടി ഹാജി വടകരമുക്ക്, ശാഫി ഹാജി ബേക്കല്‍, അഷ്‌റഫ് മിസ്ബാഹി, ശിഹാബ് ബാഖവി, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, എം.കെ മൊയ്തീന്‍ ബല്ലാക്കടപ്പുറം, എ.കെ കുഞ്ഞബ്ദുല്ല ബല്ലാക്കടപ്പുറം, ഉസ്മാന്‍ ബെള്ളിപ്പാടി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, അഷ്‌കര്‍ വടകരമുക്ക്, ഹുസൈന്‍ മീനാപ്പീസ്, ഹനീഫ് ഇര്‍ശാദി ദേലംപാടി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, ഫാറൂഖ് ബല്ലാക്കടപ്പുറം, ഉമര്‍ ബല്ലാക്കടപ്പുറം, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അസ്മതുള്ള ഇര്‍ശാദി കടബ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാദിയ റമളാന്‍ പ്രഭാഷണ സ്വാഗതസംഘം ഭാരവാഹികള്‍ താഴെ:

നിലന്പൂര്‍ മര്‍കസ് ശിഹാബ് തങ്ങള്‍ അനുസ്മരണം

നിലന്പൂര്‍: സമസ്ത നിലന്പൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അഞ്ചാം അനുസ്മരണസമ്മേളനവും നിലന്പൂരിലെ 150 മഹല്ലുകളുടെ നേതൃസംഗമവും നിലന്പൂര്‍ മര്‍കസില്‍ നടന്നു. പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനംചെയ്തു. ഒ. കുട്ടി മുസ്ലിയാര്‍ അന്പലക്കടവ് അധ്യക്ഷതവഹിച്ചു. സി.പി. െസയ്തലവി അനുസ്മരണപ്രഭാഷണം നടത്തി. ഹാജി കെ. മമ്മദ്, വാേക്കാട് മൊയ്തീന്‍ കുട്ടി, പി.എ. ജലീല്‍ പുല്ലങ്കോട്, അബ്ദുള്‍ ഹമീദ് അന്പലക്കടവ്, ടി.പി. അബ്ദുള്ള മുസ്ലിയാര്‍, കെ.ടി. കുഞ്ഞിമോന്‍ ഹാജി വാണിയന്പലം, എ.പി. ബാപ്പുഹാജി കാളികാവ്, കെ.ടി. കുഞ്ഞാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

എടപ്പലം മദീന മസ്ജിദ് തുറന്നു

വിളയൂര്‍: എടപ്പലം റേഷന്‍കടയ്ക്ക് സമീപം പുനര്‍നിര്‍മിച്ച മദീന മസ്ജിദ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഹക്കീം അന്‍വരി അധ്യക്ഷനായി. എംടി. അബ്ദുല്ല മുസ്ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, മുഹമ്മദലി മുസ്ലിയാര്‍, കെ.കുഞ്ഞിമൊയ്തീന്‍, വി.പി. ഹൈദര്‍, വി.പി. മുഹമ്മദ് ശരീഫ്, കെ.ഉസ്മാന്‍, എം.ടി. വാപ്പുട്ടി, ഷൗക്കത്ത്, യുനസ്, അജ്മല്‍, വി.പി. അബ്ദുറഹ്മാന്‍, കെ. അബൂബക്കര്‍, ഷംസു എന്നിവര്‍ സംസാരിച്ചു.

വ്യാജ വാര്‍ത്ത:ഇ.വിഷനെതിരെ മാനനഷ്ടക്കേസ് : നല്‍കുമെന്ന് റഷീദ് ബെളിഞ്ചം

കാസറകോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായ എനിക്ക് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ 17-6-14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ലീവ് അനുവദിച്ചിരുന്നു.ജോലി സംബന്ധമായും വ്യക്തിപരമായുമുള്ള ആവശ്യങ്ങള്‍ കാരണം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടേയും ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയുടേയും മുന്‍കൂര്‍ അനുവാദത്തോടെ ജില്ലാസെക്രട്ടറിയേറ്റില്‍ ലീവ് ആവശ്യപ്പെടുകയും യോഗം അംഗീകരിക്കുകയും ചെയ്തു.ലീവ് കഴിയുന്നത് വരെ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഹാരിസ് ദാരിമി ബെദിരയ്ക്ക് നല്‍കാനും യോഗം തീരുമാനിച്ചിരുന്നു.ഇത് 21-6-14ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തു.യാഥാര്‍ത്യം ഇതായിരിക്കെ വാസ്തവ വിരുദ്ധമായി സംഘടനയേയും നേതാക്കളേയും കരിവാരിത്തേക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഇ.വിഷന്‍ 24 മണിക്കൂറിന്നകം വാര്‍ത്ത തിരുത്തി പൊതുസമൂഹത്തോട് ക്ഷമാപണം നടത്തിയില്ലാ എങ്കില്‍ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റഷീദ് ബെളിഞ്ചം പത്രക്കുറിപ്പില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്നും പാവങ്ങളെ സഹായിക്കുന്ന സഹചാരി ഫണ്ട് മഹല്ലുകളില്‍ നിന്ന് പിരിച്ച് ജില്ലയ്ക്ക് നല്‍കിയില്ല എന്നതും ശുദ്ധ അസംബന്ധമാണ്.

മാസപ്പിറവി കണ്ടു; കേരളത്തിലും നാളെ മുതല്‍ റമസാന്‍ ആരംഭിക്കും

കോഴിക്കോട്: പൊന്നാനിയിലും പരപ്പനങ്ങാടി യിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ(ഞായര്‍)മുതല്‍ റമസാന്‍ വ്രതം ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കാഞ്ഞങ്ങാട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, കാസര്‍ഗോഡ്‌ ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചതായി ഇസ്ലാമിക്‌ സെന്റര്‍ ഓഫീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ്‌ നാടുകളിലും ഇന്ന്‌ ശഅ²്‌ബാന്‍ 30 പൂര്‍ത്തിയാക്കി നാളെ(ഞായര്‍) മുതല്‍ റമളാന്‍ ആരംഭിക്കും.

റമളാനിലൂടെ ആത്മസംസ്‌കരണം സാധ്യമാക്കുക: പാണക്കാട് മൂനവ്വറലി ശിഹാബ് തങ്ങള്‍

ചട്ടഞ്ചാല്‍: റമളാന്‍ സുകൃതങ്ങളുടെ പൂക്കാലമാണ്. വ്രതാനുഷ്ടാനത്തിലൂടെ വിശ്വാസികള്‍ മനസ്സും ശരീരവും വിമലീകരിക്കേണ്ട അസുലഭ നിമിഷങ്ങളാണ് പുണ്യമാസം സമ്മാനിക്കുന്നത്. റമളാനിലൂടെ ആത്മ സംസ്‌കരണം സാധ്യമാക്കണമെന്ന് പാണക്കാട് സയ്യിദ് മൂനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് സര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി അദ്ധ്യഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. 
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഡോ. എന്‍.എ മുഹമ്മദ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സുല്‍ത്താന്‍ കുഞ്ഞാഹ്മദ് ഹാജി, ജലീല്‍ കടവത്ത്, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെര്‍ക്കള അഹ്മദ് മൂസ്്‌ലിയാര്‍, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരുര്‍, മൊയ്്തു മൗലവി, ഡോ. സലീം നദ്‌വി, ഹംസ തൊട്ടി, അബ്ബാസ് ഫൈസി ചേരൂര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുല്‍ സലാം ഫൈസി, സുബൈര്‍ ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, മഹ്മൂദ് ദേളി, അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, യൂസുഫ് വെടിക്കുന്ന്, ജമാലുദ്ദീന്‍ ദാരിമി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ധീഖ് മണിയൂര്‍, സുലൈമാന്‍ ഹാജി മല്ലം, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

റമളാൻ മാസപ്പിറവി അറിയിക്കുക-നേതാക്കൾ

കോഴിക്കോട്: ഇന്ന് (ശനി) ശഅ്ബാന്‍ 29ന് റമളാൻ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (9447172149, 9447 317112), നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099), കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മത് ഹാജി (9895 271685, 0495 2703366). എന്നിവര്‍ അറിയിച്ചു.
ഇസ്‌ലാമിക് സെന്ററില്‍ ഹെല്‍പ്പ് ഡസ്‌ക്ക് സൗകര്യം 
മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്ക് സൗകര്യം ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 0495 2700177, 0495 2700751.
ദക്ഷിണ കേരള
കേരളത്തിൽ ദക്ഷിണ മേഖലയിൽ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് വി.എം മൂസ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി (9847 075786, 0474 2740397, 2760794). എന്നിവരും  അറിയിച്ചിട്ടുണ്ട്.

ഗൾഫിൽ മാസപ്പിറവി ദൃശ്യമായില്ല.. റമളാൻ ആരംഭം ഞായറാഴ്ച

റിയാദ്: ഗള്‍ഫില്‍ ഇന്ന് (വെള്ളി) എവിടെയും റമളാൻ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങൾ പ്രസ്താവിച്ചു. ഇതോടെ  ഗൾഫിൽ വ്രതാരംഭം ഞായറാഴ്ചയാണെന്ന് ഉറപ്പായി. 
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണക്കാറാണ് പതിവെങ്കിലും   ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഇത്തവണയും മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക  നിരീക്ഷണ കമ്മിറ്റികളെ നിയമിച്ചിരുന്നു. റമളാൻ വ്രതാരംഭം  ഞായറാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യന്‍ റോയല്‍ കോര്‍ട്ടും അറിയിച്ചു. News Link 

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റമദാന് കാമ്പയിന് "ബാബു റയ്യാന്" ഉദ്ഘാടനം ഇന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള് നിർവഹിക്കും

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിശദാംശങ്ങൾക്കും വ്യക്തിഗത ഫലം അറിയാനും ഇവിടെ click ചെയ്യുക.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനം ജനുവരി14 മുതൽ

പെരിന്തല്‍മണ്ണ: തെന്നിന്ത്യയിലെ ഉന്നത മത കലാലയങ്ങളിലൊന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനം 2015 ജനുവരി 14, 15, 16, 17, 18തിയ്യതികളില്‍ നടത്താന്‍ പാണക്കാട് വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം.സി മായിന്‍ ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍, കെ.സി അബ്ദുല്ല ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കെ.വി അവറാന്‍കുട്ടി ഹാജി ഫറോക്ക്, കക്കോടന്‍ മുഹമ്മദാജി, കെ.പി.സി തങ്ങള്‍, അരിക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ് ഹാജി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, എ മരക്കാര്‍ മുസ്‌ലിയാര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.

സന്നദ്ധ സേവനത്തിന് കൂടുതല്‍ പദ്ധതികള്‍... ആമില ട്രൈനിംഗ് ക്യാമ്പ് ഇന്ന് തുടങ്ങും

മലപ്പുറം: സന്നദ്ധ സേവനത്തിന്റെ മര്‍മ്മമറിഞ്ഞ് കര്‍മ്മ രംഗത്തേക്കിറങ്ങുന്ന ആമില സംഘത്തിലെ ആറായിരം പ്രതിനിധികള്‍ വിശുദ്ധ റമസാനില്‍ സേവന വീഥിയിലിറങ്ങും. സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് തെരഞ്ഞടുത്ത ആറായിരം പ്രതിനിധികളാണ് സന്നദ്ധ സംഘത്തിലുള്ളത്. 
ആചാരം, അനുഷ്ഠാനം, സാമൂഹികം, സംസ്‌കരണം, മുസാഅദ, പ്രാസ്ഥാനികം തുടങ്ങിയ ആറ് എരിയകളിലെ വ്യത്യസ്ഥ സേവനങ്ങളാണ് ആമില കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘത്തെ നയിക്കുന്ന റഈസുമാര്‍, കോ-ഓഡിനേറ്റര്‍മാര്‍, ജന:സെക്രട്ടറിമാര്‍ സംബന്ധിക്കുന്ന ജില്ലാ ട്രൈനിംഗ് ക്യാമ്പ് നാളെ കാലത്ത് 10 മണിക്ക് മമ്പാട് നൂറുല്‍ ഹുദാ മദ്രസയില്‍ സജ്ജീകരിച്ച കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ ആരംഭിക്കും. 
സമസ്ത കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കര്‍മ്മ പദ്ധതി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ടിപി.

ബ്രസീലിലെ ഇസ്‌ലാമിക സാന്നിധ്യം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന ബ്രസീലില്‍ കേന്ദ്രീകരിച്ചിരിക്കുകയാണല്ലോ എല്ലാ കണ്ണുകളും. ഈ സന്ദര്‍ഭത്തില്‍ ബ്രസീലിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രവും വര്‍ത്തമാന സ്ഥിതിയും അറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ടാവും. യൂറോപ്യന്‍ നാടുകളില്‍നിന്ന് വ്യത്യസ്തമായി മുസ്‌ലിംകളോടും ഇസ്‌ലാമിനോടും വളരെ സൗഹാര്‍ദ്ദപരവും മാനുഷികവുമായ സമീപനമാണ് ബ്രസീല്‍ സ്വീകരിക്കുന്നത്. 98 ശതമാനവും ക്രിസ്ത്യാനികള്‍ വസിക്കുന്ന ഈ നാട്ടില്‍ മുസ്‌ലിം ജനസംഖ്യ 15 ലക്ഷമാണ്. പൂര്‍ണമായും മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഈ രാജ്യത്ത് മുസ്‌ലിംകള്‍ പള്ളിയോ മദ്രസയോ നിര്‍മിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി സ്ഥലം നല്‍കും.
എല്ലാ വര്‍ഷവും മാര്‍ച്ച് 15 അറബ് ദിനമായും മെയ് 12 ഇസ്‌ലാം ദിനമായും നവമ്പര്‍ 29 ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായും ആചരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ ഭരണഘടനതന്നെ മുസ്‌ലിം സ്ത്രീക്ക് ഹിജാബ് ധരിച്ച് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് വേള്‍ഡ് മുസ്‌ലിം യൂത്ത് അസംബ്ലി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ ബ്രസീലിയന്‍ താരം പെലേ ആണ്.

റമളാൻ; ആത്മഹര്‍ഷത്തിന്റെ നാളുകള്‍ വരവായി..

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം അനുഗൃഹീതമാക്കിയ വിധി നിര്‍ണ്ണായക രാത്രിയുമായി റമസാന്‍ വരവായി. നാടും വീടും മസ്ജിദും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധ ജനങ്ങളും ഈ പുണ്യമാസത്തെ സല്‍കര്‍മ്മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. നാടെങ്ങും വ്രതശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാന്‍ ആത്മഹര്‍ഷം പകരുന്ന നാളുകള്‍ വന്നെത്തിയിരിക്കുന്നു. വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരില്‍ തഖ്‌വ (ഭക്തി) യുണ്ടാക്കലാണെന്ന് ഖുര്‍ആന്‍ പറയുന്നു.
മുസ്‌ലിം വര്‍ഷമായ ഹിജ്‌റ:യില്‍ ഒമ്പതാം മാസം പിറക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറ്റി ഇരുപത്തഞ്ച് കോടിയില്‍പരം മുസ്‌ലിംകള്‍ക്ക് വ്രതാനുഷ്ഠാനമാകും. ഉപവാസവും ഉപാസനയുമായി ഒരു മാസക്കാലം അവര്‍ ഏക ദൈവത്തോട് അടുക്കുന്നു. അല്ലാഹു അവന്റെ അടിയാര്‍കള്‍ക്ക് അളവറ്റ അനുഗ്രഹങ്ങളാണ് കനിഞ്ഞരുളിയിട്ടുള്ളത്. അതില്‍ പ്രധാനമാണ് ഖുര്‍ആനിന്റെ അവതരണം. ഖുര്‍ആന്‍ പറയുന്നു: 'മനുഷ്യരാശിക്ക് മാര്‍ഗദര്‍ശകമായി സത്യാസത്യ വിവേചനത്തിന്റെയും സന്മാര്‍ഗത്തിന്റെയും വ്യക്തമായ തെളിവുകളോടെ ഖുര്‍ആന്‍ അവതരിച്ചത് റമസാനിലാകുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ആ മാസം സന്നിഹിതരായവരെല്ലാം നോമ്പനുഷ്ഠിക്കട്ടെ.' (2-185).
അതി പുരാതന കാലം മുതലേ ജനങ്ങളില്‍ ഏതെങ്കിലുമൊരു രീതിയില്‍ വ്രതാനുഷ്ഠാനം നിലനിന്നിരുന്നു. പ്രാചീന ചൈനയിലും ഭാരതത്തിലും വ്രതം ഒരു ആരാധനയായിരുന്നു. ഗ്രീക്ക് സംസ്‌കാരത്തില്‍ വ്രതം മൗനം പാലിച്ചുകൊണ്ടായിരുന്നു അനുഷ്ഠിച്ചിരുന്നത്. വേദഗ്രന്ഥങ്ങളായ പഴയ നിയമത്തിലും പുതിയ നിയമത്തിലും വ്രതം സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. സീനാ പര്‍വ്വതത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാല്‍പത് ദിവസം മൂസാനബി (അ) നോമ്പനുഷ്ഠിച്ചതായി ഖുര്‍ആന്‍ പറയുന്നു.
'വിശ്വാസികളെ!! നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളില്‍ വ്രതം നിര്‍ബന്ധമാക്കിയ പ്രകാരം നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ടി.' (ഖു. 2-183).

കാന്തപുരം(ചോയിമഠം) മസ്ജിദ്‌ നാളെ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്യും

കാന്തപുരം: പുതുതായി നിര്മ്മിച്ച കാന്തപുരം ചോയിമഠം മസ്ജിദിന്റെ ഉദ്ഘാടനം  നാളെ(വെള്ളിയാഴ്ച) നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാളെ മഗ്രിബ്‌ നിസ്കാരത്തിനു നേതൃത്വം നൽകി ബഹു. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളാണ് ഉദ്ഘാടനം  ചെയ്യുന്നത്.  ചടങ്ങിൽ അൻ വർ മുഹ്‌ യുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയുടെ നടത്തിപ്പിന്നായി നജീബ്‌ കാന്തപുരം ചെയർമ്മാനും കെ.കെ.മുനീർ മാസ്റ്റർ കൺ വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിയായ യോഗത്തിൽ നജീബ്‌ കാന്തപുരം അദ്ധ്യക്‌ ഷത വഹിച്ചു.കെ.കെ.സി.മുഹമ്മദ്‌ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.എ മുഹമ്മദ്‌ , എ.പി.ഫസൽ പ്രസംഗിച്ചു.
 ഉദ്ഘാടനം ചെയ്യും

എം.ഐ.സിയില്‍ റമാളാന്‍ പ്രഭാഷണം ജൂലൈ 2 ന് തുടങ്ങും

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ദാറുല്‍ ഇര്‍ഷാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദഅവാ വിംഗിന്റെ ആഭിമുഖ്യത്തില്‍ 'വ്രതം വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയത്തില്‍ ജൂലൈ 2, 5, 6, 8, 10 തിയ്യതികളില്‍ എം.ഐ.സി ക്യാമ്പസില്‍ വെച്ച് റമളാന്‍ പ്രഭാഷണം നടത്തപ്പെടും. ജൂലൈ 2 ന് തുടങ്ങുന്ന പരിപാടിയില്‍ 'വ്രതം വിശുദ്ധിക്ക് വിജയത്തിന്', 'പശ്ചാത്താപം നിറകണ്ണുകളോടെ റബ്ബിലേക്ക്', 'ബിസ്മിയുടെ മഹത്വം', 'ഖുര്‍ആന്‍ രോഗശമനത്തിന്', 'നിസ്‌കാരം മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യത' എന്ന വിഷയങ്ങളെ അധികരിച്ച് യഥാക്രമം മുഹമ്മദ് ഹബീബ് മാലിക് ചെര്‍ക്കള പ്രഭാഷണം നടത്തും. വ്യാഴാഴ്ച നടക്കുന്ന സമാപന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗവും എം.ഐ.സി സെക്രട്ടറിയുമായ ശൈഖുനാ യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. 
ചര്‍ച്ചയില്‍ ദഅവാ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് മൗവ്വല്‍, മന്‍സൂര്‍ ചെങ്കള, റശീദ് മുളിയടുക്ക, റാശിദ് പയ്യന്നൂര്‍, ആസിഫ് കൂളയങ്കാല്‍, റശീദ് അത്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
- Disa Mic

വിശ്വാസികള്‍ റമളാനിനെ വരവേല്‍ക്കാന്‍ തയ്യാറാവുക : യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി

ചട്ടഞ്ചാല്‍ : ആത്മ നിര്‍വൃതിയുടെ ദിനരാത്രങ്ങളാണ് റമളാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നതെന്നും ആത്മവിമലീകരണത്തിന്റെയും പാപമോചനത്തിന്റെയും മാസമായ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജില്‍ സംഘടിപ്പിച്ച മര്‍ഹബാ യാ ശഹ്‌റ റമളാന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനൊന്നു മാസക്കാലം പാപപങ്കിലമായ പരിസരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഹൃദയത്തെ അഴുക്കുകളില്‍ നിന്ന് ശൂദ്ധീകരിക്കാനുള്ള മാസമാണ് റമളാന്‍. ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ നാട്ടില്‍ പൊടിപൊടിക്കുമ്പോള്‍ ഈ വിശുദ്ധ ദിനരാത്രികളില്‍ സമയത്തിന്റെ വില മനസ്സിലാക്കി വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മോയിന്‍ ഹുദവി മലമ്മ സ്വാഗതം പറഞ്ഞു. നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. എം.പി മുഹമ്മദ് ഫൈസി, അബൂബക്കര്‍ മുസ്ല്യാര്‍ ബെദിമല, അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ തളിപ്പറമ്പ്, അബ്ദുല്ല ദാരിമി നാരമ്പാടി, ശൗഖുല്ലാഹ് ഹുദവി സാല്‍മാറ, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, അബ്ദുല്‍ റഹ്മാന്‍ ഹാജി ദേലംപാടി, അഹ്മദ് ശാഫി ദേളി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

സര്‍ഗ്ഗ സരണയിലേക്ക് നീതിസാരത്തോടെ; SKSSF കാസര്‍ഗോഡ് ജില്ലാ റമാളാന്‍ പ്രഭാഷണം ജൂലൈ 5-8 തിയ്യതികളില്‍

- Irshad kallikkad

'സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ'; SKSSF റമളാന്‍ കാമ്പയിന്‍ സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ'; SKSSF റമളാന്‍ കാമ്പയിന്‍ സര്‍ക്കുലര്‍

സഹചാരി റിലീഫ് സെല്‍ ഫണ്ട് ശേഖരണം ജൂലൈ 4 വെള്ളിയാഴ്ച; പോസ്റ്റര്‍, ലെറ്റര്‍, ലഘുലേഖ എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റര്‍ - 01 (7.89MB)
പോസ്റ്റര്‍ - 02 (2.21MB)
പോസ്റ്റര്‍ - 03 (4.04MB)
ലെറ്റര്‍ (504KB)
ലഘുലേഖ (445KB)
- SKSSF STATE COMMITTEE

കാമ്പസ് വിംഗ് ലീഡേഴ്‌സ് മീറ്റ് ഇന്ന് (ശനി)

വയനാട് : SKSSF കാമ്പസ് വിംഗ് ലീഡേഴ്‌സ് മീറ്റ് ഇന്ന് വയനാട് ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും. കാമ്പസ് വിംഗിലെ മുന്‍കാല ഭാരവാഹികളും നിലവിലെ സെക്രട്ടറിയേറ്റ് അംഗങ്ങളും ഓരോ കാമ്പസില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ നേതൃപാഠവം വളര്‍ത്താനുള്ള 'ഹു ആര്‍ ലീഡേഴ്‌സ്' എന്ന സെഷനില്‍ കാമ്പസ് വിംഗ് സ്റ്റേറ്റ് കോ-ഓഡിനേറ്ററും പ്രമുഖ ട്രൈനറുമായ ഖയ്യൂം കടമ്പോട് ക്യാമ്പ് അംഗങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കും. ക്യാമ്പിലെ വിവിധ സെഷനുകളിലായി സത്താര്‍ പന്തലൂര്‍, അലി കെ വയനാട്, ഹംസ ഫൈസി റിപ്പണ്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവധിക്കും. ക്യാമ്പിലെ ഒന്നാം ദിവസമായ ശനിയാഴ്ച വൈകുന്നേരം രണ്ട് മണിക്കൂറോളം ആദിവാസി കോളനിയിലെ കുട്ടികളോടൊത്ത് ചെലവഴിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ അവരുടെ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ക്യാമ്പില്‍ വെച്ച് തന്നെ ഡിസംബറില്‍ നടക്കാന്‍ പോകുന്ന നാഷണല്‍ ക്യാമ്പസ് കോളിന്റെ സംഘാടന സമിതി രൂപീകരണവും ക്യാമ്പസ് വിംഗിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി അവതരണവും ഉണ്ടാവും. ഞായറാഴ്ച ഉച്ചയോട് കൂടി അവസാനിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഇന്നലെത്തന്നെ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിയിട്ടുണ്ട്.
- SKSSF STATE COMMITTEE

റമസാന്‍ മാസപ്പിറവി: സൌദിയിൽ തിങ്കളാഴ്ച മുതല്‍ നിരീക്ഷണം തുടങ്ങും

റിയാദ്: ശഅബാന്‍ 25 തിങ്കളാഴ്ച മുതല്‍ 29 ന് രാത്രി വരെ മാസപ്പിറവി നിരീക്ഷിക്കുമെന്ന് ചന്ദ്ര നിരീക്ഷകന്‍ അബ്ദുല്ല അല്‍ഖുളൈരി അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം. സൂര്യാസ്തമയത്തിന്റെ 50 മിനുട്ട് മുമ്പെങ്കിലും നിരീക്ഷകര്‍ സ്ഥലത്തെത്തും. 
സൂര്യാസ്തമയത്തിന് മുമ്പ് എല്ലാവരും ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കും. ചന്ദ്രന്റെ രൂപമാണ് നിരീക്ഷിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കുക. ചിലപ്പോള്‍ ശുക്രന്‍ ചന്ദ്രക്കല രൂപത്തിലെത്താറുണ്ട്. ഇത് ചിലരില്‍ ആശയക്കുഴപ്പമുണ്ടാക്കും. മാസപ്പിറവി ദൃശ്യമായ സമയം രേഖപ്പെടുത്തി എല്ലാവരും പ്രത്യേക നിരീക്ഷണ സമിതിക്ക് മുമ്പാകെയെത്തും. അവിടെനിന്ന് പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കി സാക്ഷികളുടെ ഒപ്പ് സഹിതം ജഡ്ജിയുടെ മുന്നിലെത്തും. മാസപ്പിറവി നിരീക്ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ ടെലിസ്‌കോപ്പുകളുടെ സഹായവും തേടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(അവ.الشرق الأوسط)

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍: കവര്‍ വിതരണം ജൂണ്‍ 27 ന് വെള്ളിയാഴ്ച

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും കവറുകള്‍ വിതരണം ചെയ്യാന്‍ മേഖലാ ഭാരവാഹികളുടെ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 
ജൂണ്‍ 27 ന് വെള്ളിയാഴ്ച പള്ളികളില്‍ കവര്‍ വിതരണം നടത്തുമെന്ന് ബന്ധപപെട്ടവർ അറിയിച്ചു. ജൂലൈ നാലോടു കൂടി തിരിച്ചു വാങ്ങും. അക്കാദമി കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കലാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പനന്തറ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. 
വിവിധ മേഖലകളെ പ്രതിനിധീകരിച്ച എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, അബ്ദുല്‍ അസീസ് പൊഴുതന, പി അബൂബക്കര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ റഷീദ് ദാരിമി, സഈദ് ഫൈസി, അബ്ബാസ് മൗലവി, മുജീബു റഹ്മാന്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, ഇ ടി ബാപ്പു ഹാജി, മുസ്തഫ ദാരിമി, അനീസ് ഫൈസി, എന്‍ സൂപ്പി, കെ ടി ബീരാന്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ശംസുദ്ദീന്‍ റഹ്മാനി സംസാരിച്ചു.

ചെറുമുക്ക് ജുമാമസ്ജിദ് ഉദ്ഘാടനം ഇന്ന്

തിരൂരങ്ങാടി: ചെറുമുക്ക് വെസ്റ്റ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനവും, മതപ്രഭാഷണവും ശനിയാഴ്ച നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മഞ്ചേരി: എളങ്കൂര്‍ ചാരങ്കാവില്‍ നുസ്രത്തുല്‍ അനാം കമ്മിറ്റിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മസ്ജിദുറഹ്മയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഫസലുറഹ്മാന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു. അശൈഖ് മുഹമ്മദ് സാലെ ജുമുഅ (സൗദി അറേബ്യ), ഫരീദുറഹ്മാനി കാളികാവ്, കെ. അബൂബക്കര്‍ ഫൈസി, കുഞ്ഞിമുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, അബ്ദുറഹിമാന്‍ കൊമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനാഥാലയങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയം- SKSSF കൂട്ടായി ക്ലസ്റ്റര്‍

കൂട്ടായി: അറിവിനും വിദ്യാഭ്യാസത്തിനുമായി കേരളത്തിലെ അനാഥാലയങ്ങളിലെത്തുന്ന നിസഹായരും നിരാലംബരുമായ കുട്ടികളെ മനുഷ്യകടത്തെന്ന കുപ്രചരണത്തിലൂടെ തിരിച്ചയക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നു എസ്.കെ.എസ്.എസ്.എഫ് കൂട്ടായി ക്ലസ്റ്റര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. യു. അബ്ദുന്നാസിര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. കെ.പി ഇര്‍ഷാദ്, എം.വി അഫ്‌സല്‍, ജാബിര്‍ മുസ്‌ലിയാര്‍, കബീര്‍ കൂട്ടായി, ഹസ്സന്‍ പണ്ടാഴി, അഫ്‌സല്‍ പ്രസംഗിച്ചു.

ഹജ്ജ്: കാറ്റഗറിമാറ്റം അപേക്ഷിച്ചവര്‍ക്കെല്ലാം കിട്ടിയേക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചവരില്‍ കാറ്റഗറി മാറ്റത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം മാറ്റം കിട്ടിയേക്കും. സംസ്ഥാനത്ത് നിന്നും 500ഓളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്.
ഗ്രീന്‍, അസീസിയ കാറ്റഗറിയില്‍ ഗ്രീനില്‍ നിന്നും അസീസിയയിലേക്ക് മാറാനാണ് കൂടുതല്‍ പേര്‍ അപേക്ഷിച്ചിട്ടുള്ളത്. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മക്കയില്‍ ഹറം ഷരീഫില്‍ നിന്നും ഒന്നര കിലോമീറ്ററിനുള്ളില്‍ താമസസൗകര്യം ലഭിക്കും. ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസവാടകയായി 4500 റിയാല്‍ ചെലവ് വരുമ്പോള്‍ അസീസിയക്കാര്‍ക്ക് യാത്രാചാര്‍ജടക്കം 2630 റിയാല്‍ മാത്രമാണ് വരിക. ഗ്രീനില്‍ നിന്ന് അസീസിയയിലേക്ക് മാറുകയാണെങ്കില്‍ തീര്‍ത്ഥാടകരുടെ മൊത്തം ചെലവില്‍ 45000 രൂപയോളം വ്യത്യാസം വരും.
കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനഹജ്ജ് കമ്മിറ്റി കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 25നകം ഇക്കാര്യത്തില്‍ തീരുമാനമാകും.

പശ്ചിമേഷ്യ പിളര്‍ത്താന്‍ അമേരിക്കന്‍ തന്ത്രം

സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ജന്മഭൂമിയായ ഇറാഖ് ലോകത്തെ വീണ്ടും കരയിപ്പിക്കുകയാണ്. ചോരയും നീരും ഊറ്റിയെടുത്ത് അമേരിക്ക ഒഴിഞ്ഞ് പോയ പ്രേതഭൂമിയില്‍ വെടിയൊച്ചയും കരിഞ്ഞ മാംസത്തിന്റെ ഗന്ധവുമാണ് ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ കാലത്തും ഓരോ ന്യായങ്ങള്‍ ചമച്ച് അധികാരത്തില്‍ തൂങ്ങിയ ഇറാഖ് പ്രസിഡന്റ് നൂരിമാലികിക്ക് ഇനിയും ഭരണത്തില്‍ തുടരാന്‍ ശിയാവിഭാഗീയത ആളിക്കത്തേണ്ടതുണ്ട്. സുന്നി-ശിയാ വിഭാഗീയത കത്തി നില്‍ക്കുന്ന ഇറാഖില്‍ അധികാരം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ വലിയൊരു തുറുപ്പ്ശീട്ട് കിട്ടാനില്ല. കുറേ കാലങ്ങളായി പ്രബലരായ സുന്നി വിഭാഗത്തെയും അവരില്‍പ്പെട്ട നേതാക്കളെയും ഒറ്റയായും കൂട്ടായും ആക്രമിച്ച് നിര്‍വീര്യമാക്കുകയെന്ന ശൈലിയാണ് നൂരിമാലികി തുടര്‍ന്ന് വന്നിരുന്നത്.
നൂരിമാലികിയുടെ സുന്നിവിരുദ്ധ-ശിയാപക്ഷപാതിത്വ ഭരണത്തിനെതിരെ ഇറാഖില്‍ തുടരുന്ന ജനകീയ പ്രക്ഷോഭമാണ് അപകടകരമായ രൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നത്. ഇറാഖിലെ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം നൂരിമാലികിയുടെ പട്ടാളം ജീവനും കൊണ്ട് ഓടിയ വാര്‍ത്തകളാണ് ലഭിക്കുന്നത്. ശിയാപക്ഷപാതിയായ നൂരിമാലികിയോടുള്ള ഇറാഖി ജനതയുടെ പ്രതിഷേധമാണ് ഐ.എസ്.ഐ.എസ് (ദാഇശ്) ഹൈജാക്ക് ചെയ്തിരിക്കുന്നത്. അറബ് വസന്തകാലത്ത് അറബ് നാടുകളിലെ ഭരണാധികാരികളുടെ കൊള്ളരുതായ്മയും സ്വേഛാധിപത്യവും ഇല്ലാതാക്കാന്‍ തെരുവിലിറങ്ങിയ ജനങ്ങളുടെ പ്രതിഷേധം ബ്രദര്‍ഹുഡ് പോലുള്ള പാര്‍ട്ടികള്‍ തട്ടിയെടുത്തത് പോലെയാണ് ഇറാഖിലും സംഭവിച്ചിട്ടുള്ളത്.

ഇറാഖ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: സൈനുൽ ഉലമ

കോഴിക്കോട്: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും ഉരുണ്ടുകൂടുന്ന ആഭ്യന്തര കലാപങ്ങള്‍ ഇന്ത്യയെയും സാരമായി ബാധിക്കും.
ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആസ്പത്രികളിലും നിര്‍മാണ മേഘലകളിലും ധാരാളം ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്. അവരുടെ അവസ്ഥ ആശങ്കാജനകമാണ്. പലപ്രദേശങ്ങളിലും ടെലഫോണ്‍ബന്ധം പോലും അസാധ്യമായിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് വിഷയം സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടായില്ലങ്കില്‍ അപകടസാധ്യത അധികമാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രവാസികളെ വിസ്മരിച്ചിരുന്നു. ഇന്ത്യക്കാരായ പലരേയും ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
ബഗ്ദാദുമായി കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ബന്ധപ്പെടാന്‍ താമസിച്ചുകൂടാ. ഉന്നതതല സംഘം ബഗ്ദാദ് സന്ദര്‍ശിച്ചു ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും അനിവാര്യമെങ്കില്‍ നാട്ടിലെത്തിക്കേണ്ടതും ഉണ്ട്. ഇറാഖില്‍ സന്ദര്‍ശനത്തിന് പോകുന്നവര്‍ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇത്‌വരെ വിദേശകാര്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. രാഷ്ട്രത്തിലെ പൗരന്മാരുടെ സുരക്ഷയും രാഷ്ട്രത്തിന്റെ അഭിമാനവും കാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും സൈനുൽ ഉലമ ആവശ്യപ്പെട്ടു.

SYS ഹദീസ് പഠന കേന്ദ്രം ജില്ലാ തല ഉദ്ഘാടനം ഇന്ന് പൂക്കോട്ടൂരില്‍

മലപ്പുറം: സുന്നി യുവജന സംഘം ഹദീസ് പഠന കേന്ദ്രങ്ങള്‍ക്ക്ഇന്ന് (വെള്ളി) ജില്ലയില്‍ തുടക്കം. പ്രവാചക വചനങ്ങളുടെ ആശയങ്ങളെ ജനഹൃദയങ്ങളിലെത്തിക്കുന്നതിനുള്ള വ്യവസ്ഥാപിത പദ്ധതികളോടെ പഞ്ചായത്തുകളില്‍ നടപ്പില്‍ വരുത്തുന്ന ഹദീസ് പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ കാലത്ത് ഏഴ് മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് കെ.കെ.എസ് തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, ഹാജി കെ മമ്മദ് ഫൈസി, സലീം എടക്കര സംബന്ധിക്കും. 'ഹദീസ്: വിശ്വാസിയുടെ ഹൃദയ ബന്ധം' വിഷയം എം.എ ജലീല്‍ സഖാഫി പുല്ലാര അവതരിപ്പിക്കും. എസ്.വൈ.എസ് ആമില കര്‍മ്മ പദ്ധതി 26 ന് മമ്പാടും 28 ന് ചെമ്മാടും നടക്കുന്ന ട്രൈനിംഗ് ക്യാമ്പില്‍ അവതരിപ്പിക്കും. ഹദീസ് പഠന കേന്ദ്രം, ആമില, മജ്‌ലിസുന്നൂര്‍, റമളാന്‍ ക്യാമ്പയിന്‍ പരിപാടികള്‍ വിജയിപ്പിക്കാന്‍ മണ്ഡലം സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. പി.ടി അലി മുസ്‌ലിയാര്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു.

MIC 'ദിശ' ലിറ്റില്‍ സയന്റിസ്റ്റ് ഫലം പ്രഖ്യാപിച്ചു; പ്രതിഭാ പട്ടം ഫൈറൂസ് കുമ്പളക്ക്

ചട്ടഞ്ചാല്‍: എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദിശ സയന്‍സ് ക്ലബ്ബിന് കീഴില്‍ നടത്തപ്പെട്ട ലിറ്റില്‍ സയന്റിസ്റ്റ് മത്സരത്തില്‍ ഫൈറൂസ് കുമ്പള പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു റശീദ് അത്തൂട്ടി, അബ്ദുല്ല റാശിദ് എന്നിവര്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
കാമ്പസിലെ മികച്ച സയന്റിസ്റ്റിനെ കണ്ടെത്താന്‍ വേണ്ടി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിപാടി വിത്യസ്ഥ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ദേയമായി, അഞ്ച് റൗണ്ടുകളിലായി നടത്തപ്പെട്ട പരിപാടി, എന്‍ട്രന്‍സ് എക്‌സാം, പബ്ലിക് ക്വിസ്, തീസീസ് രചന, പ്രസന്റേഷന്‍, ഗ്രാന്റ് ഫിനാലെ എന്നീ ഘട്ടത്തിലെ മുഴുവന്‍ സെഷനില്‍ നിന്നും 287 പോയിന്റ് നേടിയാണ് ഫൈറൂസ് കുമ്പള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി , പ്രഫസര്‍ ഇബ്രാഹിം കുട്ടി ദാരിമി , സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ മെമ്പര്‍ ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ,ദക്ഷിണ കന്നട മുശാവറ മെമ്പര്‍ അബ്ദുല്ല അല്‍ അര്‍ശദി ,സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍ , പ്രഫസര്‍ ഹമീദലി നദ്വ്‌വി ,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം,സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട് ,ഫഹദ് ഹുദവി എറണാകുളം , ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍ ,

SKSSF ത്വലബ വിംഗിന്റെ പ്രവര്‍ത്തനം സുത്തിര്‍ഹം :ജെഡിയാര്‍

കാസര്‍ഗോഡ്: എസ് ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹവും സുത്തിര്‍ഹവുമാണെന്ന് എസ് ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ പറഞ്ഞു എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ വെച്ച് നടത്തിയ  ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് 
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പ്രാര്‍ത്ഥന നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ശൈഖുനാ യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ത്വലബ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു .പ്രശസ്ത സൂഫി വര്യനും ചെര്‍ക്കള മുദരിസും കൂടിയായ ബശീര്‍ ഫൈസി ചെറുകുന്ന് ദിഖ്ര്‍ ദുആ സദസ്സിന്ന് നേത്രത്തം നല്‍കി. ,ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി മുഖ്യ പ്രഭാഷണം നടത്തി , ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല , ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാലൂദ് നിസാമി ,എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റശീദ് ബെളിഞ്ചം ,സുബൈര്‍ ദാരിമി പൈക്കം,ചെങ്കള അബ്ദുല്ല ഫൈസി , ചെങ്കള മുദരിസ് അബ്ദുല്‍ഖാദര്‍ ഫൈസി ,സി പി മോയ്തു മൗലവി ചെര്‍ക്കള, മോയ്തു മൗലവി ,കബീര്‍ ചെര്‍ക്കള ,മഹ്മൂദ് ദേളി,ലത്തീഫ് മൗലവി ചെര്‍ക്കള,ഹാരിസ് ഗാളിമുഖം ,ശക്കീല്‍ കൊക്കച്ചാല്‍ ,എന്നിവര്‍ പങ്കെടുത്തു.

"തദ്കീർ -2014" SKSSF ദുബൈ പ്രവർത്തന ക്യാമ്പ്

"പൂവിടരുംപോലെ ഒരു മന്ദഹാസം" - ശിഹാബ് തങ്ങളെ കുറിച്ച് പി. സുരേന്ദ്രന്‍ എഴുതുന്നു..

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കേരളീയ പൊതു സമൂഹം എല്ലായ്‌പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നു. മുസ്‌ലിംലീഗോ കേരള രാഷ്ട്രീ യമോ മാത്രമല്ല അദ്ദേഹത്തിന്റെ വിയോഗത്തെ ഒരു മഹാ നഷ്ടമായി കരുതുന്നത്. കോട്ടക്കലില്‍ നടന്ന ഒരു അനുസ്മരണ സമ്മേളനം ഓര്‍ക്കുന്നു. അബ്ദുസമദ് സമദാനിക്കും എനിക്കും ഒപ്പം ഒരു പ്രമുഖ മലയാള പത്രത്തിലെ എഡിറ്റോറിയല്‍ അംഗവും പങ്കെടുത്തിരുന്നു. പൊതുവെ രാഷ്ട്രീയ നായകരെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവരുടെ പത്രം അനുവദിക്കാറില്ലെന്നും ശിഹാബ് തങ്ങള്‍ ആയതുകൊണ്ട് മാത്രമാണ് അനുവദിക്കപ്പെട്ടതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. 
ശിഹാബ് തങ്ങളെ കേരളീയ പൊതു മണ്ഡലം എങ്ങനെയാണ് സ്വീകരിച്ചത് എന്ന് പറയാനാണ് ഈ കാര്യം ഉദാഹരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു രാഷ്ട്രീയ വ്യക്തിത്വവും ആത്മീയ സാന്നിധ്യവുമായിരുന്നു. കേവല ഭൗതികതയില്‍ അഭിരമിക്കുമ്പോഴാണ് രാഷ്ട്രീയവും സംസ്‌കാരവും ആന്തരിക ശൂന്യത നേരിടുന്നത്. ആത്മീയ സ്പര്‍ശമാണ് ഗാന്ധിജിയില്‍നിന്നും നമ്മള്‍ ഇന്ത്യക്കാര്‍ അനുഭവിച്ചത്. ഇത്തരം വ്യക്തിത്വങ്ങള്‍ നമ്മെ വിട്ടുപോയാലും ചൈതന്യം ബാക്കിയാവും. അത് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം. ഇടതുപക്ഷ രാഷ്ട്രീയത്തിനും ഇത് ബാധകമല്ലേയെന്നു ചോദിക്കാം. അതെ എന്നുതന്നെ ഉത്തരം.

ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ്; ഹുദവി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

- Darul Hasanath Islamic Complex

യു.എസിലെ പണ്ഡിത ശില്‍പശാലയിലേക്ക് മലയാളി പണ്ഡിതനും

തിരൂരങ്ങാടി : അമേരിക്കയിലെ സ്റ്റഡി ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ് ഇന്‍സിറ്റിട്യൂഷന്റെ ആഭിമുഖ്യത്തില്‍ ലോകത്തെ യുവ പണ്ഡിതര്‍ക്കായി നടത്തുന്ന ശില്‍പശാലയില്‍ സംബന്ധിക്കാന്‍ മലയാളി പണ്ഡിതനും. പ്രമുഖ യുവ ചിന്തകനും പ്രശസ്ത വാഗ്മിയുമായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരാണ് രണ്ട് മാസത്തെ ശില്‍പശാലയില്‍ സംബന്ധിക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടുന്നത്. മത വിദ്യാഭ്യാസ സാംസ്‌കാരിക മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ പതിനെട്ടോളം യുവ പണ്ഡിതര്‍ക്കായി ഈ മാസം 21 മുതല്‍ നീണ്ട രണ്ട് മാസത്തെ ശില്‍പശാലയാണ് സംഘടിപ്പിക്കുന്നത്. ശില്‍പശാലയുടെ ഭാഗമായി അമേരിക്കയിലെ വിവിധ യൂനിവേഴ്‌സിറ്റികളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന സംഘം മത രാഷട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും. ബഹുസ്വര മേഖലിയിലുള്ളവര്‍ക്കായി നടത്തുന്ന ശില്‍പശാലയില്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയുടെ സാന്റ ബാര്‍ബറയിലെ കാമ്പസില്‍ വെച്ച് നടക്കുന്ന ശില്‍പശാലയില്‍ തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇന്ത്യോനേഷ്യ, സിറിയ, സുഡാന്‍ തുടങ്ങിയ പതിനെട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത യുവ പണ്ഡിതരാണ് പങ്കെടുക്കുന്നത്.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റീഡസീല്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. സുബൈര്‍ ഹുദവി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. അറിയപ്പെട്ട യുവ ചിന്തകനും വാഗ്മിയുമായ ഡോ.സുബൈര്‍ ഹുദവി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുന്‍ രജിസ്ട്രാര്‍ കൂടിയാണ്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഭാരവാഹികളും ഹുദവീസ് അസോസിയേഷന്‍ ഹാദിയയും സുബൈര്‍ ഹുദവിക്ക് യാത്രയയപ്പ് നല്‍കി. 
- Darul Huda Islamic University

KKSMC സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും 20 വെള്ളിയാഴ്ച

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി എന്നീ മഹാരഥന്‍മാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കും. കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, ഹംസ ബാഖവി തുടങ്ങിയവര്‍ പ്രസംഗിക്കും.
- kuwait kerala islamic council

കുവൈത്ത് ഇസ്ലാമിക് സെന്റര്‍ റമളാന്‍ കാമ്പയിന്‍ ജൂണ്‍ 20 മുതല്‍ ജുലൈ 30 വരെ

- kuwait islamic center

അനാഥകളോട് കരുണകാണിക്കാത്ത ഭരണകൂടങ്ങള്‍ പരിഷ്‌കൃതമല്ല : കോഴിക്കോട് വലിയ ഖാസി

ചേളാരി : ബൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് സംഖ്യ ഇരട്ടിയായി വര്‍ദ്ദിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശനാവസരം പ്രഖ്യാപിച്ചത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറിവ് തേടിവരുന്നവരേയും അന്നം തേടിവരുന്നവരേയും തൊഴില്‍ തേടിവരുന്നവരെയും കരുണയോടെ സ്വീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍ വടക്കെ ഇന്ത്യയില്‍ നിന്നെത്തിയ കുരുന്നുകളോട് ഭരണകൂടവും ഉദ്യോഗസ്ഥരും പെരുമാറിയ രീതിയും പഠിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ച നടപടിയും പരിഷ്‌കൃത ഭരണകൂടങ്ങള്‍ക്കോ, സമൂഹത്തിനോ ചേര്‍ന്ന നടപടിയില്ലന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ നിരന്തരം സ്‌ക്രീനിംഗ് ചെയ്യുക എന്ന അവസ്ഥയും അപമാനകരമാണ്. പൗരാവകാശവും രാജ്യസ്‌നേഹവും തെളിയിക്കാന്‍ നിരന്തര പരീക്ഷകള്‍ക്ക് ഒരു ജനതയെ വിധേയമാക്കുന്ന വിചാരണ രീതികളും മാറേണ്ടതുണ്ടന്ന് തങ്ങള്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ പൊതുപരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണങ്ങോട് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതം പറഞ്ഞു. ഖാരിഅ് പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, റജാ ജവാദ് തുടങ്ങിയവര്‍ക്ക് വേണ്ടി  പ്രത്യേക പ്രാര്‍ത്ഥന നടത്തി. മൂല്യനിര്‍ണയ ക്യാമ്പ് രണ്ടാം ദിവസം നാലുമണിയോടെ രണ്ട്‌ലക്ഷത്തിപതിനഞ്ചായിരത്തിലധികം ഉത്തരക്കടലാസുകള്‍ പൂര്‍ത്തിയാക്കി.
- Samasthalayam Chelari

വെല്ലുവിളികളെ അതിജീവിക്കാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യം : മുനവ്വറലി തങ്ങള്‍

കാപ്പാട് : മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കാപ്പാട് അക്കാദമി റെക്ടര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിവരസാങ്കേതിക വിദ്യ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തോട് സംവദിക്കാനുതകുന്ന മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഏറ്റവും ഉചിതമായ രീതിയാണ് സമന്വയ വിദ്യാഭ്യാസമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും പത്ത് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അത്ഭുത പ്രതിഭ അല്‍-ഹാഫിള് മുഹമ്മദ് നഈം കാപ്പാടിനുള്ള അനുമോദനവും നടന്നു. സ്ഥാപനത്തിന്റെ പ്രസിഡണ്ട് അഹമദ് കോയ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇബ്രാഹീം ബാഫഖി തങ്ങള്‍, ടി എം അ്ഹ്മദ് കോയ, ക്രസന്റ് മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ബാഖവി, പി പി മൂസ്സ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി കെ കെ ബാവ സ്വാഗതവും രജിസ്ട്രാര്‍ ശാക്കിര്‍ ഹസനി കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
- ainul huda kappad

SKSSF റമളാന്‍ കാമ്പയിന്‍; ഉദ്ഘാടനം ജൂണ്‍ 24ന്, പ്രമേയം 'സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ'

കോഴിക്കോട് : SKSSF സംസ്ഥാന വ്യാപകമായി റമളാന്‍ കാമ്പയിന്‍ ആചരിക്കാന്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 'സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ' എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം. സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 24 ന് പുതുപ്പറമ്പില്‍ നടക്കും. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഓണ്‍ലൈന്‍ ക്വിസ് മത്സരം, സംസ്ഥാനത്തിലെ എല്ലാ ശാഖാകളിലും ഖതം-ദുആ സദസ്സുകളും ബദര്‍ സ്മൃതിയും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുറഹീം ചുഴലി, പി എം റഫീഖ് അഹ്മദ്, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുജീബ് ഫൈസി പൂലോട്, ഡോ. സുബൈര്‍ ഹുദവി, ആര്‍ വി എ സലാം, ആശിഖ് കുഴിപ്പുറം, കെ എന്‍ എസ് മൗലവി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

പട്ടിക്കാട് ജാമിഅ നൂരിയ്യ: വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് തൈക്കടപ്പുറം മുസമ്മില്‍ ഇര്‍ഫാനിക്ക്

ഫൈസാബാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുസമ്മില്‍ ഇര്‍ഫാനി /െീ ഖാസിം, തൈക്കടപ്പുറം ഒന്നാം റാങ്കും മുഹമ്മദ് ജാഫര്‍ സി.എച്ച് /െീ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അതിരുമട രണ്ടാം റാങ്കും, സിദ്ധീഖ് കമാലി /െീ അലവി, പാലോട്, നൗഫല്‍ കെ.പി വിളയില്‍ പറപ്പൂര്‍ /െീ അലവി ഹാജി മൂന്നാം റാങ്കും കരസഥമാക്കി. റിസല്‍ട്ട് www.jamianooriya.org, www.jamianooriyya.blogspot.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 
ഡിസ്റ്റിംഗ്ഷന്‍ : 22, 23, 44, 47, 48, 74, 82, 143, 163, 167, 182, 184, 185, 187,

ഫസ്റ്റ് ക്ലാസ് : 8, 13, 29, 8, 13, 29, 32, 38, 42, 45, 46, 49, 55, 56, 58, 59, 63, 65, 66, 69, 73, 75, 78, 79, 80, 81, 93, 94, 95, 96, 99, 102, 107, 108, 126, 130, 133, 134, 135, 136, 140, 141, 144, 145, 146, 148, 149, 150, 151, 160, 161, 162, 164, 165, 178, 179, 180, 183, 188, 190, 191, 192, 196, 198, 205

സെക്കന്റ് ക്ലാസ് : 1, 2, 3, 4, 7, 11, 12, 14, 25, 30, 31, 34, 35, 39, 40, 41, 50, 51, 52, 57, 60, 61, 62, 64, 68, 70, 72, 76, 77, 89, 91, 92, 100, 101, 103, 104, 105, 109, 113, 114, 115, 116, 121, 122, 123, 125, 127, 128, 129, 131, 138, 139, 142, 147, 153, 156, 157, 158, 168, 169, 170, 171, 173, 174, 175, 176, 177, 181, 186, 189, 193, 194, 195, 197, 199, 201

തേര്‍ഡ് ക്ലാസ് : 5, 6, 9, 10, 15, 16, 17, 18, 19, 20, 21, 24, 26, 27, 28, 33, 36, 37, 43, 53, 54, 67, 71, 83, 84, 85, 86, 87, 88, 90, 97, 98, 106, 110, 111, 112, 117, 118, 119, 120, 124, 132, 137, 152, 154, 155, 159, 172, 200, 202, 203, 204, 206, 207, 208, 209, 210, 211, 212, 213, 214, 216, 217, 218, 219, 220, 224
വ്യക്തികത ഫലം അറിയാൻ ഇവിടെ CLICK ചെയ്യുക:

മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണം- SKMMA

മലപ്പുറം: തച്ചണ്ണയിലും പള്ളിക്കല്‍ ബസാറിലും ഔദ്യോഗിക മഹല്ല് കമ്മിറ്റികള്‍ക്കെതിരെ വ്യാജ രേഖ ചമച്ച് കുഴപ്പം സൃ.ഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റെ അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തച്ചണ്ണയില്‍ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥനെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു മാരകമായി അക്രമിക്കുകയും മഹല്ല് കമ്മിറ്റിയുടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഇക്കാര്യത്തിന് ചില രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നുണ്ട്. പള്ളിക്കല്‍ ബസാറിലും സ്ഥിതി വിത്യസ്ഥമല്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം കുടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തി. സമാധാനത്തോടെയും നിയമപരമായും പ്രവര്‍ത്തിക്കുന്ന വഖ്ഫ് സ്ഥാപനങ്ങളെ തകര്‍ക്കുവാനുള്ള ശ്രമം സമസ്ത ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു.

സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് സമാപിക്കും

മൂല്യനിര്‍ണയ ക്യാമ്പിൽ കോഴി
ക്കോട് ഖാസി സംസാരിക്കുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 7, 8 തിയ്യതികളില്‍ 9389 മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷയുടെ 810773 ഉത്തരപേപ്പറുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയാകും.
ചേളാരി സമസ്താലയത്തില്‍ 15ാം തിയ്യതി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട 888 പരിശോധകരാണ് ക്യാമ്പിലുണ്ടായിരുന്നത്. 19 വിഷയാധിഷ്ടിത കൗണ്ടറുകളിലായി വിഭജിച്ചാണ് പേപ്പറുകള്‍ പരിശോധന നടത്തിയത്. 
ഒന്നാം ഘട്ടത്തില്‍ തന്നെ മേല്‍പരിശോധനയും നടത്തി അപാകമില്ലാതിരിക്കാന്‍ സംവിധാനം ചെയ്തിരുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 9 വരെ, 10 മുതല്‍ 12 വരെ, 2 മുതല്‍ 5 വരെ, 7.30 മുതല്‍ 9.30 വരെ എന്നിങ്ങനെയാണ് പരിശോധനകള്‍ നടന്നത്. പ്രമുഖ നേതാക്കളും പണ്ഡിതരും ക്യാമ്പിന് നേതൃത്വം നല്‍കി. 

“ വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം ” കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ റമദാന്‍ കാമ്പയിന്‍ ഉദ്‌ഘാടനം 19ന്‌

കുവൈത്ത്‌ സിറ്റി:  "വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം ” എന്ന പ്രമേയത്തിൽ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ആചരിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഉദ്‌ഘാടനം ജൂണ്‍ 19ന്‌ വ്യാഴം രാത്രി 8.30ന്‌ മങ്കഫ്‌ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാമ്പയിനിന്റെ ഭാഗമായി റമദാന്‍ കിറ്റ്‌, തസ്‌കിയത്ത്‌ ക്യാമ്പ്‌, ലഘു ലേഖ വിതരണം, ദിക്‌റ്‌ വാര്‍ഷികം, മതപ്രഭാഷണം, ഇഫ്‌ത്വാര്‍ മീറ്റുകള്‍, ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷ, ഖത്‌മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്‌,ഈദ്‌ സ്‌നേഹ സംഗമം തുടങ്ങിയ പരിപാടികളും നടക്കും.
- islamiccenter.kwt@gmail.com.

SYS പാലക്കാട്‌ ജില്ലാ ശിഹാബ് തങ്ങൾ അനുസ്മരണം

SYS പാലക്കാട്‌ ജില്ലാ കമ്മിറ്റി മണ്ണാർക്കാട് ഇസ്ലാമിക്‌സെന്റെറിൽ
സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ എ.പി.മുഹമ്മദ്‌
 മുസ്ലിയാർ സംസാരിക്കുന്നു.

ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ റമദാൻ പ്രഭാഷണം ജൂലൈ 12 ന് ദുബായിൽ

sharafudheenperumalabad@gmail.com

സമസ്‌ത ബഹ്‌റൈന്‍ ഉംറ ക്ലാസ്സിനു തുടക്കമായി

മനാമ : ഈ മാസം 18 ന് പുറപ്പെടുന്ന സമസ്‌ത ബഹ്‌റൈന്‍ ഉംറ സംഘത്തിനുള്ള പഠന ക്ലാസിനു മനാമയിൽ തുടക്കമായി.
ചടങ്ങ് മൂസ മൌലവി വണ്ടൂര്‍ ഉദ്‌ഘാടനം ചെയ്തു. മനൂഷ്യന്‍ ചെയ്‌ത പാപങ്ങള്‍ അവനെ പിടികൂടുമെന്നൂം ശരിയായ പശ്ചാതാപം മാത്രമേ അതിന്ന്‌ പരിഹാരമുള്ളുവെന്നും പാപങ്ങള്‍ പൊറുക്കപെടാന്‍ ഏറ്റവും വലിയ പശ്ചാതാപമാണ്‌ സ്വീകാര്യമായ ഉംറ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി ക്ലാസിന്ന്‌ നേത്രത്വം നലകി. കളത്തില്‍ മുസ്‌തഫ അദ്ധ്യക്ഷത വഹിച്ചു. ജ: സെക്രട്ടറി അബ്ദുല്‍ വാഹിദ്‌  സ്വാഗതവും  സുലൈമാന്‍ പറവൂര്‍ നന്ദിയും പറഞ്ഞു. samasthabahrain@gmail.com

കുവൈത്ത്‌ ഇസ്‌ലാമിക്‌ കൌണ്‍സില്‍ ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ സമ്മേളനവും 20ന്‌

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി എന്നീ മഹാരഥന്‍മാരുടെ അനുസ്‌മരണവും പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ ബാ അലവി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ ഉസ്‌താദ്‌ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. സയ്യിദ്‌ നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, ഹംസ ബാഖവി  തുടങ്ങിയവര്‍ പ്രസംഗിക്കും.-keralaislamiccouncil.kwt@gmail.com