റാഗിങ്ങ്; കൊലപാതകികളെ ഉടന്‍ പിടികൂടണം : SKSSF

കോഴിക്കോട് : റാഗിങ്ങിനിരയായി മലയാളി എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസഥാന ജന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഇടക്കിടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉന്നത വിദ്യാഭഹ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളില്‍ ഭീതി സൃഷ്ടിക്കാന്‍ കാരണമാകും. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
- SKSSF THRISSUR