SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണത്തിന് മൂന്നാം ദിവസം ഊഷ്മള സ്വീകരണം

കാസര്‍ഗോഡ് : 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിത്വൈബയില്‍ നടക്കുന്ന SYS 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എം. . ഖാസിം മുസ്ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് മുട്ടത്തൊടി ഹിദായത്ത് നഗറില്‍ ഊഷ്മള സ്വീകരണം നല്‍കി. നിരവധി വാഹനങ്ങളുടെയും 60 പതാക വാഹകരുടെയും അകമ്പടിയോട് കുടെ ജാഥയെ സ്വീകരിച്ചു. യു. സഹദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു. പി.സ് ഇബ്രാഹീം ഫൈസി പള്ളങ്കോട്, .പി.എസ്. അബൂബക്കര്‍ തങ്ങള്‍,
ഖത്തര്‍ അബ്ദുല്ല ഹാജി, ടി.കെ.സി . അബ്ദുല്‍ ഖാദര്‍ ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, എസ്.പി.സലാഹുദ്ധീന്‍, എന്‍. പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മെയ്തീന്‍ കുഞ്ഞി മൗലവി, താജുദ്ധീന്‍ ചെമ്പരിക്ക, കെ.യു ദാവൂദ്, എം. .ഖലീല്‍, ബി.എം. അബ്ദുല്ല ഹാജി, .. മഹ്മൂദ് ഹാജി, ഹമീദ് ഹാജി ചൂരി, അബ്ബാസ് മളങ്കള, എം.എം.അബ്ദുറഹ്മാന്‍, ടി.. ജലീല്‍, ടി.എ അഷ്‌റഫ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു. ബശീര്‍, പി. . അസീസ്, മഅ്‌റൂഫ് മൗലവി, കെ. അബ്ബാസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- HAMEED KUNIYA Vadakkupuram