SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം; കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും

കാസര്‍ഗോഡ് : പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിത്വൈബയില്‍ നടക്കുന്ന SYS 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും. എം. . ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ കാസര്‍ഗോഡ് ജില്ല SYS ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3ന് രാവിലെ 9 മണിക്ക് ചന്ദേരയില്‍ ടി. കെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജാഥാ നായകന്‍ എം. എ ഖാസിം മുസ്‌ലിയാര്‍ക്ക് SMF സംസ്ഥാന വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പതാക കൈമാറും. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5 ന് വൈകുന്നേരം 6 മണിക്ക് ഹൊസംങ്കടിയില്‍ സമാപിക്കുമെന്ന് SYS ജില്ലാ പ്രസിഡണ്ട് എം. . ഖാസിം മുസ്ലിയാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അറിയിച്ചു.
- HAMEED KUNIYA Vadakkupuram