Sunday, February 09, 2014

മാലിക് ബിന്‍ ദീനാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് (M.I.C) കേന്ദ്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂര്‍ : ജില്ലയിലെ വിവിധ യൂണിറ്റുകളിലായി മുപ്പത്തിയെട്ടോളം സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എം..സി. കേന്ദ്ര കമ്മിറ്റി ജനറല്‍ബോഡി യോഗം തൃശൂര്‍ എം..സി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സമസ്ത ജില്ലാ പ്രസിഡന്‍റ് എസ്.എം.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആര്‍.വി. സിദ്ധീഖ് മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.വി. സിദ്ധീഖ് മുസ്‍ലിയാര്‍ പ്രസിഡന്‍റായും പി.. സെയ്തുമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയായും കെ.വി. മൊയ്തുട്ടി ഹാജി ട്രഷററായും കെ.വി. സിദ്ധീഖ് ഹാജി, സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, പി.എസ്. മുഹമ്മദ് കുട്ടി ബാഖവി, ടി.കെ. അബ്ദുല്‍ അസീസ് ഹാജി, കെ.എം.. ബക്കര്‍ തുടങ്ങിയവര്‍
വൈസ് പ്രസിഡന്‍റുമാരായും സി.ബി. കുഞ്ഞുമുഹമ്മദ്, കെ.എസ്.എം. ബശീര്‍ ഹാജി, കെ. ആര്‍ സ്വദഖത്തുള്ള മാസ്റ്റര്‍, എന്‍. എം. ഖാസിം, വി.പി. മൊയ്തു ഹാജി എന്നിവര്‍ സെക്രട്ടറിമാരായും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി. മൊയ്തുട്ടി ഹാജി ബജറ്റ് അവതരിപ്പിച്ചു. പി.. സെയ്തുമുഹമ്മദ് ഹാജി സ്വാഗതവും കെ.എസ്.എം. ബശീര്‍ ഹാജി നന്ദിയും പറഞ്ഞു.
- SKSSF THRISSUR

No comments:

Post a Comment