സമസ്‌ത ബഹ്റൈന്‍ സനാബീസ്‌ ഏരിയ മീലാദ്‌ സമ്മേളനം സംഘടിപ്പിച്ചു

സമ്മാനദാനം വി.കെ.കുഞ്ഞഹമ്മദാജി നിര്‍വ്വഹിക്കുന്നു
സല്‍മാനിയ : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി സനാബിസ്‌ ഏരിയയില്‍ മീലാദ്‌ സമ്മേളനവും സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ക്ക്‌ സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന്‌ ആദില്‍ മുഹമ്മദ്‌ റിയാസ്‌, മിന്‍ഹാജ്‌ അബ്‌ദുല്ല, സഹല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. സമസ്‌ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ്‌ ഹാജി, സെക്രട്ടറി കളത്തില്‍ മുസ്ഥഫ, കോഓര്‍ഡിനേറ്റര്‍ മൂസ മൌലവി വണ്‌ടൂര്‍ , ഉബൈദുല്ല റഹ്‌ മാനി കൊമ്പംകല്ല്‌, അഷ്‌റഫ്‌ നിട്ടൂര്‍ , ഹാരിസ്‌ തലശ്ശേരി, അന്‍വര്‍ കാക്കുനി, കുഞ്ഞഹമ്മദ്‌ വടകര, യൂസുഫ്‌ വടക്കാഞ്ചേരി, അനസ്‌ നാദാപുരം, ശംസുദ്ധീന്‍ തലശ്ശേരി, റാസിഖ്‌ മാട്ടൂല്‍, മാജിദ്‌ തലശ്ശേരി, നാസര്‍ കൊടുങ്ങല്ലൂര്‍ സംബന്ധിച്ചു. ചടങ്ങില്‍ കുഞ്ഞഹമ്മദ്‌ ചെമ്മരത്തൂര്‍ സ്വാഗതവും അഷ്‌റഫ്‌ മാട്ടൂല്‍ നന്ദിയും പറഞ്ഞു.
- samasthanews.bh