നാനാത്വമാണ് ഇന്ത്യയുടെ സൌന്ദര്യം : ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്.

തൃശൂര്‍ : നാനാത്വത്തില്‍ നിന്ന് ഏകത്വം സൃഷ്ടിച്ചതാണ് ഇന്ത്യയുടെ മഹത്വത്തിനും സൗന്ദര്യത്തിനും നിധാനമെന്നും, മതമേതായാലും നാം ഇന്ത്യക്കാരാണെന്ന ബോധം പകര്‍ന്നു നല്‍കിയ നേതൃത്വവും അത് ശിരസ്സാവഹിച്ച ജനങ്ങളുമാണ് ലോക രാജ്യങ്ങള്‍ ഇന്ത്യയെ ആദരവോടെ നോക്കിക്കാണുതിന് കാരണമെന്നും മുന്‍ ഇന്ത്യന്‍ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു. രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് SKSSF സംഘടിപ്പിച്ച മനുഷ്യജാലികയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ അണി നിരന്ന റാലിയോടെ ആരംഭിച്ച സമ്മേളനത്തില്‍ ത്രീ സ്റ്റാര്‍ കുഞ്ഞു മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. നഹ്ജു റഷാദ് ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു, ഇബ്രാഹീം ഫൈസി പഴുന്നാന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചെറുവള്ളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ വെന്മേനാട്, സി.. മുഹമ്മദ് റഷീദ്, പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ , ഇല്യാസ് ഫൈസി, കരീം ഫൈസി, ടി.എസ്. മമ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു. SKSSF ജില്ലാ സെക്രട്ടറി സയ്യിദ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും അബ്ദുറഹിമാന്‍ പടിഞ്ഞാകര നന്ദിയും പറഞ്ഞു.
- SKSSF THRISSUR