ഐനുല്‍ ഹുദാ യത്തീം ഖാന മദ്‌റസാ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാപ്പാട് : വായനയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിജ്ഞാനത്തിന്റെ വിശാലമായ ലോകത്തേക്ക് സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് ഐനുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദാ യത്തീംഖാനയുടെ കീഴിലുള്ള കപ്പക്കടവ് മദ്‌റസത്തുല്‍ ഹുദായില്‍ നബിദിനാഘോഷ സമ്മേളനവും കേന്ദ്ര സര്‍ക്കാറിന്റെ എസ് പി ക്യു ഇ എം ഫണ്ട് ഉപയോഗിച്ചുള്ള ലൈബ്രറി ഉദ്ഘാടനവും ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എം അഹ്മദ് കോയ ഹാജി അദ്ധ്യക്ഷം വഹിച്ചു.ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പള്‍ ഉസ്താദ് അലി അക്ബര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. നബിദിനാഘോഷ പരിപാടികള്‍ പതാക ഉയര്‍ത്തല്‍ , വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ , മൗലീദ് പാരായണം, അന്നദാനം, ഘോഷയാത്രയടക്കം പൊതുസമ്മേളന ത്തോടെ സമാപിച്ചു. സമ്മേളനത്തില്‍ അഹ്മദ് ബാഖവി, മുസ്ഥഫാ ദാരിമി, ഹമീദ് ബാഖവി, ലത്തീഫ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍ , കെ കെ മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍ , സാലിഹ്, ഇഖ്ബാല്‍ തങ്ങള്‍ , ശുക്കൂര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു. അശ്‌റഫ് കപ്പക്കടവ് സ്വാഗതവും റഹീം ഫൈസി നന്ദിയും പറഞ്ഞു.
- ainul huda kappad