വിശ്വരൂപം സിനിമ; ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുലംഘിക്കരുത്-സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സമൂഹത്തില്‍ ഛിദ്രതയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്ന നടപടി സര്‍ക്കാറുകള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. സിനിമകളിലൂടെ കൈമാറുന്ന പലഭാഷകളും ചേഷ്ടകളും അപരിഷ്‌കൃത സമൂഹത്തിന്റെ രീതികളാണ്. ഇപ്പോള്‍ വിവാദമായ വിശ്വരൂപം സിനിമയിലും തെറ്റായ ധാരാളം സംഗതികള്‍ കടത്തിക്കൂട്ടിയതായാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
മതങ്ങളേയും മതവിശ്വാസികളെയും ഇകഴ്ത്തുന്നത് പുരോഗമനമാണെന്ന ചിലരുടെ ധാരണ തിരുത്തണം. മുസ്‌ലിംകളെ തീവ്രവാദികളാക്കി അവതരിപ്പിക്കാനുള്ള നീക്കവും ശരിയല്ല. ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അധികവും സംഘടിപ്പിച്ചത് തീവ്ര ഹിന്ദു തീവ്രവാദികളാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിണ്ടെ നടത്തിയ പരസ്യപ്രസ്താവന നിലനില്‍ക്കെ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിത്തളര്‍ത്താനുള്ള ചിലരുടെ നീക്കം തിരിച്ചറിയണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു
പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, യു.ശാഫി ഹാജി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം.ആലി, പിണങ്ങോട് അബൂബക്കര്‍ സംബന്ധിച്ചു.

വ്യാജ കേശത്തിനെതിരില്‍ പോരാടാന്‍ ആത്മീയ സഹായമുണ്ട് : ഉസ്‌താദ്‌ ഹമീദ്‌ ഫൈസി

വ്യാജ കേശത്തിനെതിരെ പോരാടാനും സമരരംഗത്തിറങ്ങാനും തനിക്ക്‌ മനോബലം നല്‍കുന്നതും നേതാക്കള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതും ആത്മീയ നേതാക്കളുടെ സഹായമാണെന്നും കഴിഞ്ഞ രണ്ടര കൊല്ലമായി  താന്‍ ഇത് അനുഭവിച്ചു വരുന്നുണ്ടെന്നും  തീര്‍ച്ചയായും നമ്മുടെ പോരാട്ടം വിജയം കാണുമെന്നും ഉസ്‌താദ്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌പറഞ്ഞു.
വ്യാജ കേശവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്‌ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ പാശ്ചാതലത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഓണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വിശദീകരണ പ്രഭാഷണം നിര്‍വഹിക്കു കയാ യിരുന്നുവദ്ധേഹം. 
മദീനയില്‍ നിന്ന്  ഹറാമായ വിധം മണ്ണ് കൊണ്ടു വന്നതടക്കമുള്ള വിഷയങ്ങളിലൊന്നും നിലപാട് വ്യക്തമാക്കാനോ പ്രതികരിക്കാനോ കഴിയാത്ത വിധം കാന്തപുരവും തന്‍റെ കൂടെയുള്ളവരെന്നു പറയപ്പെടുന്ന നേതാക്കളും  സംഘടനകളും അണികള്‍ക്കു മുമ്പില്‍ വിയര്‍ക്കുന്നതായും പൂര്‍വ സൂരികളുടെ ഗുരുത്തക്കേടുകളാണ് ഇതിലൂടെ വിശ്വാസികള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു..

ദുബൈ സുന്നീ സെന്റര്‍ മീലാദ് കാമ്പൈന്‍: വിവിധ പരിപാടികള്‍


മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം അബു ദാബിയില്‍


മത പ്രഭാഷണ വേദിയിലെ ഇതിഹാസം മുസ്തഫ ഹുദവി ആക്കോട് 
ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളില്‍ രാത്രി 8 മണിക്ക് അബൂദാബി

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.


ഹജ്ജ്: ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കല്‍: 2013 ഹജ്ജിന് സൗദി അറേബ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കീഴില്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് (അലോപ്പതി), കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍, ഹജ്ജ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലിക ഡെപ്യൂട്ടേഷനില്‍ സേവനംചെയ്യാന്‍ സര്‍വീസിലുള്ള മുസ്‌ലിം വിഭാഗം ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടുമാസം മുതല്‍ മൂന്നുമാസം വരെയായിരിക്കും ഡെപ്യൂട്ടേഷന്‍. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട വകുപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഫിബ്രവരി 28നകം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.mea.gov.in, www.hajcommittee.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

വ്യാജകേശ ചൂഷണം അന്വേഷിക്കുമെന്നും അഡീഷണല്‍ അഫിഡവിറ്റ് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജനുവരി 31ലെ പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായിനിര്‍ത്തി വെച്ചു
തിരുവനന്തപുരം: പ്രവാചകന്റേത് എന്നപേരില്‍ അവതരിപ്പിച്ച വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമെല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 
വ്യാജകേശം 
സത്യവാങ്മൂലത്തില്‍ വന്ന വസ്തുതാപരമല്ലാത്ത വിഷയങ്ങളില്‍ അഡീഷണല്‍ അഫിഡവിറ്റ് നല്‍കി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
കൂടാതെ വ്യാജകേശം ഉപയോഗപ്പെടുത്തി നടത്തുന്ന ആത്മീയ ചൂഷണം സംബന്ധിച്ച് ഉന്നതതല പൊലീസ് അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംബന്ധിച്ചു. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് പരിഹാര നടപടി ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പ്രഖ്യാപിച്ച പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായി മാറ്റിവച്ചു. എന്നാല്‍ പരിഹാര നടപടികള്‍ക്ക് കാലതാമസമുണ്ടായാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 
ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ വിശദീകരണ പ്രഭാഷണത്തിന്‍റെ റെക്കോര്‍ഡ്‌:- താഴെ കേള്‍ക്കാം:
                   

ഹാദിയ യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല ഫെബ്രുവരി 15 ന്

ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല തബ്‌സ്വിറ 1434 2013 ഫെബ്രുവരി 15 ന് വെള്ളിയാഴ്ച ഖുസൈസിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും 
കാലത്ത് 09 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സെഷന്‍ ബിദായ ആഗോള പണ്ഢിത സഭാംഗവും, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 മുതല്‍ 12 വരെ നടക്കുന്ന ഹിദായ സെഷനില്‍ ഖുര്‍ആന്‍ അല്‍ഭുതങ്ങളുടെ കലവറ എന്ന വിഷയം പ്രമുഖ പണ്ഢിതനും, പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. ഖുര്‍ആന്റെ അഗാധ തലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശ്ചര്യകരമായ മഹാ പ്രപഞ്ചത്തിലേക്ക് പൊതു ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുംവിധം പണ്ഢിതോചിതമായ വിശകലനങ്ങളും, സംശയ നിവാരണവും ഈ സെഷനില്‍ അരങ്ങേറും. 
ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഇനായ സെഷനില്‍ സകാത്ത് സിദ്ധാന്തവും, പ്രയോഗവല്‍കരണവും എന്ന വിഷയം പ്രമുഖ പണ്ഢിതന്‍ അബ്ദുല്‍ മജീദ് ഹുദവി (islamonweb.net, ഖത്തര്‍) അവതരിപ്പിക്കും. സകാത്തിന്റെ ബാധ്യതകളെയും, സാധുതകളെയും കുറിച്ചുള്ള വിശദമായ അവലോകനങ്ങള്‍ക്കും, സകാത്തുമായി ബന്ധപ്പെട്ട കണക്കുകള്‍, ഇനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനും ഈ സെഷനില്‍ അവസരമൊരുങ്ങും. 
അസ്വര്‍ നിസ്‌കാരാനന്തരം നടക്കുന്ന ദിആയ സെഷനില്‍ പ്രബോധനം ഉത്തരവാദിത്തങ്ങളും, സാധ്യതകളും എന്ന വിഷയം അബ്ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍, അസ്ഗറലി ഹുദവി രണ്ടത്താണി എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കും. ഓരോ മുസ്‌ലിമിന്റെയും അനിവാര്യ ബാധ്യതയായ ദീനീ പ്രബോധനത്തിന്റെ പ്രാധാന്യവും, നമ്മൂടെ സാഹചര്യങ്ങളില്‍ ഫലപ്രദമാം വിധം ദഅവത്ത് നടത്താനുള്ള സാധ്യതകളും, ഈ സെഷനില്‍ ചര്‍ച്ച ചെയ്യും.
വൈകിട്ട് 06.30 ന് ആരംഭിക്കുന്ന സമാപന സെഷന്‍ നിഹായ ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ദുബൈ ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ഉമര്‍ അല്‍ ഖതീബ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങളുടെയും മത , രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.dubaiskssf.com വെബ്ബ് സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്ത്രേഷന്‍ ചെയ്യവുന്നതാണ്

സല്‍മാനിയ ഏരിയ സ്വലാത്ത്‌ വാര്‍ഷികവും പ്രഭാഷണവും കലവറയില്‍

മനാമ: “മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ സല്‍മാനിയ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത്‌ രണ്ടാം വാര്‍ഷികവും പ്രഭാഷണവും നാളെ (ബുധന്‍)) കലവറ റസ്റ്റോറന്റില്‍ നടക്കും.
സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മുഹമ്മദലി ഫൈസി വയനാട്‌, അബ്‌ദു റസാഖ്‌ നദ്‌വി, സൈദലവി മുസ്ലിയാര്‍, എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ തുടങ്ങി സമസ്‌ത നേതാക്കള്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 33370758, 33271885. 

വ്യാജ കേശത്തിനെതിരായ സമസ്തയുടെ സമരാഹ്വാനം അധികാരികളുടെ കണ്ണു തുറപ്പിക്കുന്നു.. സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു

വ്യാജ കേശ വിഷയത്തില്‍ സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തു പുറത്തിറങ്ങിയ  ഇന്നത്തെ ഒരു പത്ര വാര്‍ത്ത‍ 

'രാഷ്ട്ര രക്ഷ യ്ക്ക് പ്രതിജ്ഞ പുതുക്കി SKSSF മനുഷ്യജാലികകള്‍ ശ്രദ്ധേയമായി

കാസര്‍കോട്: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് ശനിയാഴ്ച കാസര്‍കോട്ട് മനുഷ്യജാലിക റാലി നടത്തി. തായലങ്ങാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സമാപന സമ്മേളനം ഖാസി ത്വാഖാ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തി. യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവി, പൂക്കോട തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാജി തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, ചെങ്കള അബ്ദുള്ള ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി.സലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.കെ.സി.അബ്ദുള്‍ കാഗിര്‍ഹാജി, കണ്ണൂര്‍ അബ്ദുള്ള, ഡോ.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി നബിദിന പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സിറാജ് സേട്ട് ഉദ്ഘാടനം ചെയ്തു. സുകുമാര്‍ കക്കാട് മുഖ്യാതിഥിയായിരുന്നു. സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അഹമ്മദ് മൗലവി, മാര്‍ട്ടിന്‍ രായപ്പന്‍, രാജീവ് വാര്യര്‍, സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, അഹമ്മദ് തേര്‍ളായി, പി.പി.മുഹമ്മദ് കുഞ്ഞി. അബ്ദുള്ള ദാരിമി കൊട്ടില, മുസ്തഫ കൊടിപ്പൊയില്‍, സാബിര്‍ മാട്ടൂല്‍, സിദ്ധിഖ് ഫൈസി, ഹനീഫ ഏഴാംമൈല്‍, ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് പന്നിയൂര്‍ സ്വാഗതവും റഹ്മത്തുള്ള കമ്പില്‍ നന്ദിയും പറഞ്ഞു.
വയനാട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്. എസ്.എഫ്. ജില്ലാ കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു. മില്ലുമുക്കില്‍ നിന്നാരംഭിച്ച ജാഥയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. തുടര്‍ന്നു നടന്ന ജാലികയില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹസനി പ്രതിജ്ഞചൊല്ലിക്കൊടുത്തു. 
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. കെ.ടി. ഹംസമുസ്‌ല്യാര്‍, സാമി നിരുപമാനന്ദ തീര്‍ഥ, ഫാ. ബാബു മാപ്ലശ്ശേരി, എം. മുഹമ്മദ് ബഷീര്‍, പി.സി. ത്വാഹിര്‍, കെ. മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു. ജാലിക സപ്ലിമെന്റ് ഹമീദലി ശിഹാബ്തങ്ങള്‍ എം.എല്‍.എ.യ്ക്കു നല്‍കി പ്രകാശനം ചെയ്തു. ശംസുല്‍ ഉലമ അക്കാദമി വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു.
കോഴിക്കോട്: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ഫറോക്ക് പേട്ട മൈതാനിയില്‍ നടന്ന  മനുഷ്യജാലിക മന്ത്രി ഡോ. എം.കെ. മുനീര്‍, എം.പി. അബ്ദു സമദ് സമദാനി എം.എല്‍.എ തുടങ്ങിയ പ്രമുഖരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.
വൈകിട്ട് നാലിന് ചെറുവണ്ണൂരില്‍ നിന്ന് റാലി ആരംഭിച്ച റാലിയോടെ യാണ് പരിപാടിക്ക് തുടക്കമായത്.
ജാലികയുടെ ഭാഗമായി 26,27,28 തിയ്യതികളില്‍ ഫറോക്ക് മേഖലാ സമ്മേളനം  നടത്തുമെന്ന്നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.. 26-ന് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്കും. 27ന് ആദര്‍ശ സമ്മേളനവും 28-ന് മീലാദ് കോണ്‍ഫറന്‍സും സമാപന ദുആ സമ്മേളനവും നടക്കും.
പത്രസമ്മേളനത്തില്‍ ആര്‍.വി. സലീം, പി.വി. സുബൈര്‍, എം.എ. ലത്തീഫ്, സലാം മുക്കോണം, സയ്യിദ് മുബശീര്‍ തങ്ങള്‍, മെഹബൂബലി, റിയാസ് എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: മതസൗഹാര്‍ദത്തിന്റെയും പരസ്​പര സ്‌നേഹത്തിന്റെയും സന്ദേശവാഹകരായ നൂറുകണക്കിനാളുകള്‍ അണിനിരന്ന റാലിയോടെ എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക എടപ്പാളിനെ നീലക്കടലാക്കി. 'രാഷ്ട്രസുരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. എടപ്പാള്‍ ഗോവിന്ദ മൈതാനിയില്‍ നിന്നാരംഭിച്ച റാലി എടപ്പാള്‍ ടൗണ്‍ വഴി കണ്ണഞ്ചിറയില്‍ സമാപിച്ചു. 
പാലക്കാട്‌പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി. എം. റഫീക്ക് അഷറഫ് അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, അഷറഫ് കോക്കൂര്‍, സി.പി. ബാവഹാജി, ഇബ്രാഹിം മൂതൂര്‍, സി. ഹരിദാസ്, കെ.പി. മുഹമ്മദലി ഹാജി, മുഹയുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ്. തങ്ങള്‍, ഷമീര്‍ ഫൈസി, ഷഹീര്‍ അന്‍വരി, കെ.വി. മുഹമ്മദ്ഹാജി, വി.കെ.എം. ഷാഫി, റഫീഖ് ഫൈസി, ഷാനവാസ് വട്ടത്തൂര്‍, റാഫി പെരുമുക്ക് എന്നിവര്‍ പ്രസംഗിച്ചു. സി. കോയക്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്ലാനിങ്‌സെല്‍ യോഗം, വളണ്ടിയര്‍ കോര്‍ മീറ്റിങ് എന്നിവയും നടന്നു. 
കൊപ്പം: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റികൊപ്പത്തു സംഘടിപ്പിച്ച മനുഷ്യജാലികക്ക് രാവിലെ 9ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രിതങ്ങള്‍ പതാകയുയര്‍ത്തി.തുടര്‍ന്ന്  വൈകുന്നേരം തൃത്താല കൊപ്പത്തുനിന്ന് റാലി ആരംഭിച്ചു. ശേഷം കൊപ്പത്ത് നടന്ന  സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു 
തൃശ്ശൂര്‍ : ഫാസിസ്റ്റ്-മത തീവ്രവാദ ശക്തികള്‍ക്കെതിരെ ജനകീയ കൂട്ടായ്മ തീര്‍ക്കുന്നതിനും ജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുന്നതിനും എസ്.കെ.എസ്.എസ്.എഫ്. 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ വാടാനപ്പള്ളിയില്‍ മനുഷ്യജാലിക തീര്‍ത്തു. മനുഷ്യജാലികയുടെ മുന്നോടിയായി 26ന് വൈകീട്ട് നാലിന് ഇടശ്ശേരി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം അറയ്ക്കല്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന മനുഷ്യജാലിക മുന്‍ എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രമേയപ്രഭാഷണം നടത്തി. ജില്ലയിലെ 112 യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മനുഷ്യജാലികയില്‍ പങ്കെടുത്തു.
ഏറണാകുളം: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍   സംഘടിപ്പിച്ച 'മനുഷ്യജാലിക' ശ്രദ്ധേയമായി. 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും നടത്തുന്നപരിപാടി ജില്ലയില്‍ വൈകുന്നേരം 4ന് പെരുമറ്റം കവലയില്‍ നിന്നുള്ള റാലിയോടെയാണ് ആരംഭിച്ചത്. അബൂബക്കര്‍ സഖാഫി കാളികാവ് ഫ്‌ളാഗ്ഓഫ് ചെയ്തു.
തുടര്‍ന്ന്മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ച റാലിക്കു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സംഗമം ഉദ്ഘാടനംചെയ്തു.. എം.എം. അലിയാര്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
കായംകുളം: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് മനുഷ്യജാലിക റാലിയും സമ്മേളനവും നടത്തി. പുത്തന്‍തെരുവ് ജമാഅത്ത് പരിസരത്ത് നിന്നാരംഭിച്ച റാലി പാര്‍ക്ക് മൈതാനത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നവാസ് പാനൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.എ.വാഹിദ്, അഡ്വ. ഇ.സമീര്‍, എ.ഇര്‍ഷാദ്, കെ.വാഫിദ്, സൈദ് മുഹമ്മദ്, നിസാര്‍, പി.എ.ഷിഹാബുദ്ദീന്‍ മുസ്ലിയാര്‍, അനീഫ് ബാഖവി, എം.അബ്ദുള്‍ ഖാദര്‍ ദാരിമി, സഹ്‌ലബത്ത് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് അന്‍വരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഇടുക്കി : വൈകീട്ട് 4.10ന് മങ്ങാട്ടുകവലയില്‍ നിന്ന് സന്ദേശറാലി ആരംഭിച്ചു . തുടര്‍ന്ന് 4.45 ന് മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം പി.ജെ.ജോസഫ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ശക്തികള്‍ വളര്‍ന്നുവരുന്നത് ജനാധിപത്യ വിശ്വാസികള്‍ ഗൗരവമായി കാണണമെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ജലീല്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് ഫൈസി വെള്ളായിക്കോട്, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അരീഷ്‌കുമാര്‍, മുഹമ്മദ് വെട്ടിക്കല്‍, കെ.എസ്.ഹസന്‍കുട്ടി, ഷിബിലി സാഹിബ്, എം.എം.അബ്ദുല്‍ ലത്തീഫ്, ഇ.എ.എം. അമീന്‍, വി.ബി.ദിലീപ്കുമാര്‍, വി.ആര്‍.പ്രമോദ്, ജേക്കബ് ജെ. കോണിക്കല്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍കരീം മൗലവി, അബ്ദുല്‍ കബീര്‍ റഷാദി, ഷാജഹാന്‍ മൗലവി, പി.എസ്.അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ആലപ്പുഴ: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് മനുഷ്യജാലിക റാലിയും സമ്മേളനവും നടത്തി. പുത്തന്‍തെരുവ് ജമാഅത്ത് പരിസരത്ത് നിന്നാരംഭിച്ച റാലി പാര്‍ക്ക് മൈതാനത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നവാസ് പാനൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.എ.വാഹിദ്, അഡ്വ. ഇ.സമീര്‍, എ.ഇര്‍ഷാദ്, കെ.വാഫിദ്, സൈദ് മുഹമ്മദ്, നിസാര്‍, പി.എ.ഷിഹാബുദ്ദീന്‍ മുസ്ലിയാര്‍, അനീഫ് ബാഖവി, എം.അബ്ദുള്‍ ഖാദര്‍ ദാരിമി, സഹ്‌ലബത്ത് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് അന്‍വരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 
കൊല്ലം: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്.) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട പ്രസ് ക്ലബ് മൈതാനിയില്‍ മനുഷ്യജാലിക സൃഷ്ടിച്ചു. 
ഇതിന്റെ ഭാഗമായി വൈകിട്ട് 4 മണിക്ക് ജില്ലാ മനുഷ്യജാലിക റാലി കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ആരംഭിച്ച് പ്രസ് ക്ലബ് മൈതാനിയില്‍ സമാപിച്ചിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ആധ്യക്ഷ്യം വഹിചു. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദ്ദീന്‍ പ്രമേയപ്രഭാഷണം നടതി. ചടങ്ങില്‍ റിപ്പബ്ലിക്ദിന പ്രതിജ്ഞയും 'തെളിച്ചം' മാസികയുടെ പ്രത്യേക പതിപ്പ് പ്രകാശനവും നടന്നു.
തിരുവനന്തപുരം: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍  മനുഷ്യജാലിക തീര്‍ത്തു. ബീമാപള്ളിയില്‍ ഷാനവാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെ.യു. ജില്ലാ പ്രസിഡന്റ് സഈദ് മുസലിയാര്‍, എ.ജി.എം. ഫാറൂഖ് ബീമാപള്ളി, അസീസ് മുസലിയാര്‍, സൈദലി ബീമാപള്ളി, ഷാജഹാന്‍ ബദ്‌രി, സക്കീര്‍ മുസലിയാര്‍ പെരുമാതുറ, മുജീബ് വിഴിഞ്ഞം, ജി. മാഹീന്‍, അബൂബക്കര്‍, പീര്‍ മുഹമ്മദ്, ഷിഹാബ് വെമ്പായം, ജുനൈദ് കണിയാപുരം, ഇഖ്ബാല്‍, ഷാജുദ്ദീന്‍ ചിറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഗള്‍ഫ്‌ രാജ്യങ്ങളിലും മനുഷ്യ 
ജാലികകള്‍ ശ്രദ്ധേയമായി
ബഹ്റൈനിലെ പത്ര വാര്‍ത്ത‍ 
'ഗള്‍ഫ്‌ ജാലിക'കളില്‍ നിന്ന്...
മക്ക : റിപ്പബ്ലിക്ക് ദിന ത്തോട നുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും SKSSF നടത്തിവരാറുള്ള മനുഷ്യജാലിക മക്കയിലും ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടുകൂടി ആരംഭിച്ച ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ സുരക്ഷക്കും സുസ്ഥിതിക്കും വേണ്ടി തീവ്രവാദത്തെയും ഭീകരവാതത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയായി ഏറ്റടുക്കണമെന്നും അതിനുവേണ്ടി എന്നും ശബ്ദിച്ച പ്രസ്ഥാനമാണ് SKSSF എന്നും പ്രമേയ പ്രഭാഷണം നടത്തി പണ്ഡിതനും വാഗ്മിയുമായ സലിം ഫൈസി ഇര്‍ഫാനി ഓര്‍മിപ്പിച്ചു. സ്വരാജ്യസ്നേഹം ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ അതു പഠിപ്പിച്ച മുഹമ്മദ്‌(സ)യുടെ അനുയായികളായ നമ്മില്‍ കൂടുതല്‍ മറ്റാര്‍ക്കുമാവില്ലെന്നു ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. അഹ്‍മദ്‌ ദാരിമി പറഞ്ഞു.
ഷാര്‍ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടന്ന SKSSF ഷാര്‍ജ സ്റ്റേറ്റ് മനുഷ്യ ജാലിക ഷാര്‍ജ കെ.എം.സി.സി. ഹാളില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുലര്‍ ആശിഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന കാര്യദര്‍ശി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തിനു മാത്രകയാണെന്നും ചരിത്രത്തിന്റെ വഴികളെ ഓര്‍മിപ്പിച് അദ്ദേഹം പറഞ്ഞു. ഷാര്‍ജ സെക്രട്ടറി റഫീക്ക് സ്വാഗതം പറഞ്ഞു. വൈ.എ. റഹ്‍മാന്‍ (പ്രസി.ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), കുട്ടി കൂടല്ലൂര് ‍(സെക്ര. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി), എബ്രഹാം ജേകബ് (ഒ.ഐ.സി.സി. ഷാര്‍ജ), യാസീന്‍ വെട്ടം, അബ്ദുള്ള ചേലേരി, ഹുസൈന്‍ ദാരിമി, അബ്ദുള്ള മല്ലിചേരി, ഖലീലുരഹ്‍മാന്‍ കാശിഫി, ത്വാഹ ഹുദവി പ്രഭാഷണം നടത്തി. ഇസ്ഹാക്ക് കുന്നക്കാവ്, സലാം മൌലവി, വൈ.ഹനീഫ കുമ്പടാജെ, ഫൈസല്‍ പയ്യനാട്, ഹകീം ടി.പി, റഷീദ് മുണ്ടേരി, ജമാല്‍ ജാലികക്ക് നേതൃത്വം നല്‍കി.
കുവൈത്ത് : ഇന്ത്യാ മഹാരാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തില്‍ SKSSF വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈത്ത് ‌ കേരള സുന്നി മുസ്ലിം കൗണ്‍സില്‍ (SYS) ഫഹാഹീലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. സയ്യിദ് ഗാലിബ് തങ്ങള്‍, പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, ആബിദ് അല്‍-ഖാസിമി, ഇസ്മായില്‍ ബേവിഞ്ച , ശംസുദ്ധീന്‍ മൗലവി , മുഹമ്മദലി ഫൈസി, സൈനുല്‍ ആബിദീന്‍ ഫൈസി, നസീര്‍ ഖാന്‍, നാസര്‍ കോടൂര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു
അല്‍ഐന്‍ : അല്‍ഐനില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി അല്‍ഐന്‍ SKSSF 'മനുഷ്യജാലിക' ദാറുല്‌ ഹുദാ ഇസ്ലാമിക് സ്കൂള്‍ കാമ്പസില്‍ ‌ നടന്നു. മനുഷ്യ ജാലികയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. SYS ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ് അന്‍വരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.പി. പൂക്കോയ തങ്ങള്‍, ഇ.കെ. മുയ്തീന്‍ ഹാജി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, അഷ്‌റഫ്‌ പള്ളിക്കണ്ടം, ആറ്റക്കോയ തങ്ങള്‍, സൈദലവി കോയ തങ്ങള്‍, ഖാസിം കോയ തങ്ങള്‍, സൈനുദ്ധീന്‍ മാസ്റ്റര്‍, ശിഹാബുദ്ധീന്‍ തങ്ങള്‍, റഷീദ് അന്‍വരി, ഹംസ നിസാമി, ഷാഹുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റഹ്‍മാന്‍ ഫൈസി വളവന്നൂര്‍, മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍, സൈനുദ്ദീന്‍ കുറുമ്പത്തൂര്‍,‌ മുഹമ്മദ്‌ ഫൈസി, അബ്ദുല്‍ മജീദ്‌ ഹുദവി, മുഹമദ് ഷരീഫ്, അബൂബക്കര്‍ ഹാജി, റസാക്ക് വളാഞ്ചേരി, ബഷീര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു
കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് ഇസ്ലാമിക്‌ സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉസ്മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. SKSSF സംസ്ഥാന പ്രസിഡന്‍റ് അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രതിജ്ഞ ചെല്ലി കൊടുത്തു. മുഹമ്മദ്‌ അലി പുതുപ്പറമ്പ് സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു
റിയാദ് : ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു.ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു 
മനാമ: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു. “രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി.നൌഷാദ്‌, യാസിര്‍ & പാര്‍ട്ടി ഗാനാലാപനം നടത്തി. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.
Banglore

ചെമ്മാട്ദാറുല്‍ ഹുദായിലും റിപബ്ളിക് ദിനാഘോഷം




ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സെക്കന്ററി ഇന്‍സ്റിറ്റ്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ 64-ാമത് റിപബ്ളിക് ദിനം ആചരിച്ചു. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനു വേണ്ട പരിഹാരങ്ങളെ കുറിച്ചും നിരവധി പേര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന ആസ്പദിച്ച് പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ യൂസുഫ് ഫൈസി, ഉമര്‍ ഹുദവി, ജബ്ബാര്‍ ഹുദവി, ഹൈസം ഹുദവി, സിറാജ് ഹുദവി, ശഫീഖ് ഹുദവി, മുസ്ഥഫ ഹുദവി, അലി ഹസന്‍ ഹുദവി, ജവാദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.പ്രിന്‍സിപ്പല്‍ യൂസുഫ് ഫൈസി, ഉമര്‍ ഹുദവി, ജബ്ബാര്‍ ഹുദവി, ഹൈസം ഹുദവി, സിറാജ് ഹുദവി, ശഫീഖ് ഹുദവി, മുസ്ഥഫ ഹുദവി, അലി ഹസന്‍ ഹുദവി, ജവാദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.കെ.എസ്.എസ്.എഫ്.ബഹുജന മാര്‍ച്ച് വിജയിപ്പിക്കുക

കാസര്‍കോട് : വ്യാജ കേശത്തന് അനുകൂലമായി കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വ്യാജ സത്യവാങ് മൂലം പിന്‍വലിക്കുക, വ്യാജ സത്യവാങ് മൂലം തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന പ്രക്ഷോപ പരിപാടിയുടെ ഭാഗമായി ജനുവരി 26ന് വ്യാഴായ്ച്ച രാവിലെ 10.30 ന് കോഴിക്കോട് പൊലീസ് കമ്മീഷനറുടെ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂര്‍ ഖടകം ഫ്രീഡം പാര്‍ക്കില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്നുള്ള ദ്രശ്യങ്ങള്‍




മതേതരത്വം സംരക്ഷിക്കാന്‍ SKSSF പ്രതിജ്ഞാബദ്ധം : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

അബുദാബി : പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിപറഞ്ഞു. മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ എക്കാലത്തുംനിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക്‌ വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലിംസംഘടനകളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ``രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ SKSSF മുന്‍കൈ എടുത്തത്‌ . അബുദാബി ‍ സ്റ്റേറ്റ് SKSSF നടത്തിയ മനുഷ്യജാലികയില്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കുകയ്യയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി ബാ വ  ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോണ്‍  ഫിലിപ്പ് (അബൂദാബി മാര്‍ത്തോമ്മ ചര്‍ച്ച്), ടി.പി ഗംഗാധരന്‍ (ഇന്ത്യന്‍ മീഡിയ ഫോറം), കരപ്പാത്ത് ഉസ്മാന്‍ (കെ.എം.സി.സി യു.എ.ഇ), അബ്ബാസ്‌ മൗലവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍, ഉസ്മാന്‍ ഹാജി, ദാവൂദ് ഹാജി, അബ്ദുല്‍ കരീം ഹാജി, ഹുസൈന്‍ ദാരിമി, അബ്ദുല്‍ കാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. അബ്ദുല്‍ വഹ്ഹാബ് റഹ്‍മാനി, നൌഫല്‍ അസ്അദി, ശരീഫ് കാസര്‍ഗോഡ്‌, മുജീബ് എന്നിവര്‍ മനുഷ്യ ജാലിക ഗാനാലാപനം നടത്തി. ഹാരിസ് ബാഖവി സ്വാഗതവും സമീര്‍ മാസ്റ്റാര്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ SKSSF മനുഷ്യജാലികയില്‍ നിന്നും . . .

ഇന്ത്യ പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ; റിയാദ് SKSSF മനുഷ്യജാലികയില്‍ നിന്ന് . . .

റിയാദ് : ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമായി മുപ്പത്തി ആറുകേന്ദ്രങ്ങളില്‍ SKSSF സംഘടിപ്പിച്ച മനുഷ്യജാലികയോടനുബന്ധിച്ച് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീയ അസ്വസ്തകളിലേക്ക് വഴുതി വീണപ്പോള്‍ സ്വന്തന സന്ദേശം നല്‍കിയ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ പോലെയുളളവരില്‍ നിന്ന് പാഠമുള്‍കൊളേളണ്ടതിനു പകരം വൈകാരികതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതാണ് വര്‍ത്തമാനത്തിന്റെ ദുരന്തമെുന്നും അദ്ദേഹം തുടര്‍ന്നു. മനുഷ്യജാലികയുടെ അനിവാര്യത സലീം വാഫി മൂത്തേടം വിശദീകരിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു