SYS-60-ാം വാര്‍ഷികം: കമ്പളക്കാട് മേഖലയില്‍ പ്രചരണം സജീവം

മൂന്നാം ഘട്ടമായി മുഴുവന്‍ മഹല്ലുകളിലും കുടുംബസഗംമങ്ങള്‍ സംഘടിപ്പിക്കും
കല്‍പ്പറ്റ: ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ് എന്ന പ്രമേയവുമായി നടത്തപ്പെടുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണം 14 മഹല്ലുകള്‍ ഉള്‍പ്പെടുന്ന കമ്പളക്കാട് മേഖലയില്‍ സജീവമാകുന്നു.
മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന പ്രചാരണത്തിന് സയ്യിദ് സാബിത്ത് തങ്ങള്‍ റഹ്മാനി ചെയര്‍മാനും കെ മുഹമ്മദ്കുട്ടി ഹസനി ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്. മുഴുവന്‍ മഹല്ലത്തുകളില്‍ നിന്നും 10 പേരം വീതം പങ്കെടുപ്പിച്ച് നടത്തിയ വാദീ തൈ്വബാ സംഗമമായിരുന്നു ഒന്നാം ഘട്ടം. 
രണ്ടാം ഘട്ടമായി മുഴുവന്‍ മഹല്ലുകളിലും സ്വാഗത സംഘത്തിന്റേയും മേഖലാ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ പര്യടനം നടന്നു വരികയാണ്. ഹാഫിള് ജലാലുദ്ദീന്‍ റഹ്മാനിയുടെ അദ്ധ്യക്ഷതയില്‍ പറളിക്കുന്ന് ശാഖാ സംഗമത്തില്‍ പാറാതൊടുക ഹംസ, എം മൊയ്തു മുസ് ലിയാര്‍, എം കെ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, എം ഹസൈന്‍ മുസ് ലിയാര്‍, പി സി മൂസ തുടങ്ങിയവര്‍ സംസാരിച്ചു. വി മുഹമ്മദിലയുടെ അദ്ധ്യക്ഷതയില്‍ കുമ്പളാട് ശാഖയില്‍ നടന്ന സംഗമത്തില്‍ എ ശറഫുദ്ദീന്‍, ശിഹാബ് കെ ടി, റഷീദ് സി എച്ച്, തുടങ്ങിയവര്‍ സംസാരിച്ചു.
വി കെ മോയിന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന കമ്പളക്കാട് ടൗണ്‍ ശാഖാ സംഗമത്തില്‍ കെ കെ അഷ്‌റഫ്, കെ ടി ഹംസ റഫീഖ് തോപ്പില്‍, കല്ലുങ്ങള്‍ ഹംസ, അബ്ബാസ് കൊളങ്ങോട്ടില്‍, ഇ ത്വല്‍ഹത്ത്, ഷമീര്‍ കെ കെ, അഷ്‌റഫ് ദാരിമി, തുടങ്ങിയവര്‍ സംസാരിച്ചു.
കെ കെ എം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ പള്ളിമുക്ക് ശാഖയില്‍ നടന്ന സംഗമത്തില്‍ ഉസ്മാന്‍ കെ കെ, പി പി മുഹമ്മദ്കുട്ടി, ഹമീദ് വരിയില്‍, സൈതലവി പി, അബ്ദുറഹിമാന്‍ മൗലവി, വി പി അയമു ഹാജി, ഖാലിദ് ദാരിമി, തുടങ്ങിയവര്‍ സംസാരിച്ചു. 
ഷൗക്കത്തലി മൗലവിയുടെ അദ്ധ്യ7ക്ഷതയില്‍ നടന്ന കരണി ശാഖാ സംഗമത്തില്‍ എം ടി നജീബ്, കെ മുഹമ്മദ്, പി ഉമര്‍, പി ബീരാന്‍, അബ്ദുല്‍ അസീസ്, മുഹമ്മദ് കെ, അബ്ദുല്ല പി എ, തുടങ്ങിയവര്‍ സംസാരിച്ചു.
ശംസുദ്ദീന്‍ റഹ്മാനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മുലളപറമ്പത്ത് ശാഖാ സംഗമത്തില്‍ മൊയ്തുട്ടി ഫൈസി, അഷ്‌റഫ് കെ യു, കെ കുഞ്ഞമ്മദ്, സലിം എം എച്ച്, എ മമ്മു, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ ടി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കെല്‍ട്രോണ്‍ വളവ് ശാഖാ സംഗമത്തില്‍ മുസ്തഫ കെ, ഫൈസല്‍, സലാം വളപ്പന്‍, ഹംസ മുസ് ലിയാര്‍, മഹ്ബൂബ്, അമ്മദ് അമ്പിലേരി തുടങ്ങിയവര്‍ സംസാരിച്ചു.
വി കെ സഈദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണിയാമ്പറ്റ ടൗണ്‍ ശാഖാ സംഗമത്തില്‍ കെ ടി കോയക്കുട്ടി, ഹാജി, കെ അബ്ദുല്‍ അസീസ്, എം കെ കുഞ്ഞമ്മദ്, കെ ടി ബീരാന്‍ ഹാജി, പി കുഞ്ഞബ്ദുല്ല ഹാജി, സിദ്ദീഖ് കൊളങ്ങോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മഹല്ല് പര്യടനങ്ങള്‍ക്ക് സയ്യിദ് സാബിത്ത് തങ്ങള്‍ റഹ്മാനി, എ കെ സുലൈമാന്‍ മൗലവി, കെ മുഹമ്മദ്കുട്ടി ഹസനി, അബ്ദുല്‍ ഗഫൂര്‍ റഹ്മാനി, സി പി ഹാരിസ് ബാഖവി തുടങ്ങിയവര്‍ നേതത്വം നല്‍കി. മൂന്നാം ഘട്ടമായി മുഴുവന്‍ മഹല്ലുകളിലും ജനുവരി 15 ന് മുമ്പ് കുടുംബസഗംമങ്ങള്‍ സംഘടിപ്പിക്കും.