SYS- 60-ാം വാര്‍ഷികം; കാസറകോട് ജില്ലാ SKSSF 60 ഇന പരിപാടികൾ പ്രഖ്യാപിച്ചു

സീതാംഗോളി : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ പ്രഖ്യാപനം സീതാംഗോളിയില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം പാറന്നൂര്‍ ഉസ്താദ് നഗറില്‍ നടന്നു. പരിപാടി എസ്.കെ. എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ കാസറകോട് സംയുക്ത ഖാസി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി.സുന്നീ യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി 60 ഇന പ്രചരണ പരിപാടിയുടെ പ്രഖ്യാപനവും ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ പ്രമേയ പ്രഭാഷണവും നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, എസ്.കെ. എസ്.എസ്.എഫ്.സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ,വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര,ഖലീല്‍ ഹസനി ചൂരി,സ്വാഗത സംഘം ചെയര്‍മാന്‍ റസ്സാഖ് കന്തല്‍ ,അബ്ദുല്ല മുഗു, അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക,സുബൈര്‍ നിസാമി കളത്തൂര്‍, ശരീഫ് നിസാമി മുഗു, അയ്യൂബ് സീതാംഗോളി, കെ.ബി.മമ്മു കണ്ണൂര്‍, മൂസ ഹാജി ബന്തിയോട്, എം.എച്ച്.അബ്ദു റഹ്മാന്‍, ആബിദ് റഹ്മാനി സീതാംഗോളി, ഹാഫിള് സിദ്ദീഖ് മൗലവി, റഫീഖ് ദാരിമി അംഗടിമുഗര്‍, ഷഹീര്‍ ദാരിമി, നാസര്‍ ഫൈസി, സഹദ് അംഗടിമുഗര്‍, ഹസൈനാര്‍ മൗലവി കന്തല്‍, അബ്ദുല്ല കുഞ്ഞി മുഗാരിക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.