മനുഷ്യാവകാശ ദിനത്തില്‍ SKSSF-വിഖായ ടീം മനുഷ്യാവകാശ സംരക്ഷണ റാലി നടത്തി

രാജ്യത്തെ പൌരന്‍മാര്‍ക്ക്‌ നിയമ പരിരക്ഷഉറപ്പു വരുത്താൻ സംവിധാനമുണ്ടാകണം
SKSSF -വിഖായ  സംഘടിപ്പിച്ച മനുഷ്യാവകാശ
സംരക്ഷണ റാലി ജന.സെക്രട്ടറി . ഓണംപിള്ളി
മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ലോക മനുഷ്യവകാശ സംരക്ഷണ ദിനത്തല്‍ എസ്‌.കെ.എസ്‌.,എസ്‌.എഫ്‌ സംസ്ഥാന സമിതിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാ വകാശ സംരക്ഷണ റാലി നടത്തി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മനുഷ്യാവകാശം സംരക്ഷിക്കാന്‍ രാജ്യത്ത്‌ നിയമങ്ങളും സര്‍ക്കാര്‍തല സംവിധാനങ്ങളും ഉണ്ടായിട്ടും നിരന്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. സമൂഹത്തിലെ ന്യൂനപക്ഷങ്ങളാണ്‌ ഇത്തരം അക്രമങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌.
റാലിയുടെ മുൻനിര
 ഇത്തരം പ്രശ്‌നങ്ങളില്‍ രാജ്യത്തെ പൌരന്‍മാര്‍ക്ക്‌ നിയമ പരിരക്ഷഉറപ്പു വരുത്താൻ സംവിധാനമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഫീക്ക്‌ അഹ്‌മദ്‌ തിരൂര്‍ അധ്യക്ഷത വഹിച്ചു.
 നാസര്‍ ഫൈസി കൂടത്തായ്‌ മുഖ്യ പ്രഭാഷണം നടത്തി. അയ്യൂബ്‌ കൂളിമാട്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, റഷീദ്‌ ഫൈസി വെള്ളായിക്കോട്‌. ആര്‍.വി. സലീം, സുബൈര്‍ മാസ്റ്റര്‍, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ഒ.പി. അഷ്‌റഫ്‌, എന്നിവര്‍ പ്രസംഗിച്ചു. ഹബീബ്‌ ഫൈസി കോട്ടോപ്പാടം സ്വാഗതവും ജലീല്‍ ഫൈസി അരിമ്പ്ര നന്ദിയും പറഞ്ഞു. സയ്യിദ്‌്‌ ഉമറുല്‍ ഫാറുഖ്‌ തങ്ങള്‍
കാസറഗോഡ്‌. അബ്‌ദുസലാം ഫറോക്ക്‌, ഷെര്‍ഹബീല്‍ മെഹ്‌റൂഫ്‌, നിഷാദ്‌ പട്ടാമ്പി, ഷിഹാബ്‌
കുഴിഞ്ഞൊളം, യഅ്‌ക്കൂബ്‌ കണ്ണൂര്‍, ജലീല്‍ വേങ്ങര എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി.