അഹ്‌സനിയുടെ പുതിയ മറുപടി വീഡിയോക്കു പിന്നില്‍ ഭീഷണി തന്നെ!. സമസ്‌തക്കനുകൂല സിഡി, അവലോകനമല്ലെന്ന ഡ്രൈവര്‍ റാഫിയുടെ വെളിപ്പെടുത്തലും ക്ലാസ്സ്‌ റൂം പുറത്തുവിട്ടു

"നൌഷാദ്‌ അഹ്‌സനിക്ക്‌ സംഭവിച്ചതെന്ത്‌" എന്ന്‌ വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ അഹ്സനിയുടെ ഡ്രൈവർ റാഫി നല്‍കിയ വിശദീകരണം ഇവിടെ കേള്‍ക്കാം

മലപ്പുറം:  സമസ്‌തയിലേക്ക്‌ വന്ന അഹ്സനി സമസ്തയുടെ വേദികളിൽ വരുമെന്നുറപ്പായതോടെ അദ്ധേഹത്തെ ചിലർ പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുപോയി,  ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അപ്രകാരമാണ്‌ അഹ്‌സനിയുടെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നതെന്നും വ്യക്തമാക്കുന്ന അഹ്‌സനിയുടെ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നു. കഴിഞ്ഞ ദിവസം കേരള ഇസ്‌ലാമിക്‌ ക്ല്‌സ്സ്‌ റൂമിലൂടെയാണ്‌ ഡ്രൈവര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്‌.
നേരത്തെ ഇറക്കിയ(എന്ത്‌ കൊണ്ട്‌ സമസ്‌തയിലേക്ക്‌ എന്ന) സിഡിക്ക്‌ മറുപടി കുറിപ്പ്‌ ഉണ്ടാക്കി നല്‍കി അതു അവതരിപ്പിക്കാന്‍ ചിലര്‍ അഹ്‌സനിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 'എന്തു കൊണ്ട്‌ സമസ്‌തയിലേക്ക്‌' എന്ന അഹ്‌സനിയുടെ സിഡി ഒരു അവലോകന പ്രസംഗമായിരുന്നില്ല എന്നും മറിച്ച് നവം.21ന്‌ മലപ്പുറം സുന്നിമഹലില്‍ വെച്ചാണ്‌ അത്‌ റെക്കോര്‍ഡ്‌ ചെയ്‌ത്‌ നേതാക്കള്‍ക്ക്‌ നല്‍കിയതെന്നുമുള്ള ഡ്രൈവറുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം www.skssfnews.com റിപ്പോര്‍ട്ട്‌ ചെയ്‌ത ആശങ്കകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിവെക്കുന്നതു കൂടിയാണ്.
ഡ്രൈവര്‍ റാഫിയുടെ വെളിപ്പെടുത്തലിൽ നിന്ന്‌:
  • നൌഷാദ്‌ അഹ്‌സനി സമസ്‌തയില്‍ ചേരാനുറച്ചത്‌ സ്വമേധയാ തന്നെയായിരുന്നു.
  • ആരും ഭീഷണി പെടുത്തിയിട്ടല്ല സമസ്‌തയില്‍ ചേരുന്നുവെന്ന്‌ പറഞ്ഞിരുന്നത്‌.
  • സമസ്‌ത ഒരു ഓഫറും നല്‌കിയിട്ടില്ല, സമസ്‌തയിലേക്ക്‌ ചേരാനുള്ള യാത്രയും മറ്റുമെല്ലാം ഉസ്‌താദിന്റെ താല്‍പര്യപ്രകാരം തന്നെ യായിരുന്നു
  • സമസ്‌തയില്‍ ചേരാനായി ഒതുക്കുങ്ങലില്‍ വെച്ച്‌ കബീര്‍ അന്‍വരിയുമായാണ്‌ അഹ്‌സനി ആദ്യം ചര്‍ച്ചനടത്തിയത്. ശേഷംസ്വമേധയാ നിരവധി  സമസ്‌ത നേതാക്കളെ ചെന്നു കണ്ട്‌ സമസ്‌തയിലേക്ക്‌ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌.അപ്പോഴെല്ലാം താൻ കൂടെയുണ്ട്. 
  • അപ്രകാരമാണ്‌ നവം.21ന്‌ വ്യാഴാഴ്‌ച സുന്നി മഹലില്‍ വെച്ച്‌ "എന്തുകൊണ്ട്‌ സമസ്‌തയിലേക്ക്‌"  എന്ന പ്രഭാഷണം റെക്കോര്‍ഡ്‌ ചെയ്‌ത്‌ നേതാക്കള്‍ക്ക്‌ നല്‍കിയത്‌..
  • അല്ലാതെ ഉസ്‌താദിന്റെ പ്രസംഗം വെറും ഒരു അവലോകന പ്രസംഗമായിരുന്നില്ല.
  • അഹ്‌സനി സമസ്‌തയിലേക്കു പോകും എന്നുറപ്പായപ്പോള്‍ (പിന്തിരിപ്പിക്കാനായി) സിദ്ധീഖ്‌ സുഹ്‌ രി, അബ്‌ദുല്‍ അസീസ്‌ മസ്‌ഹരി എന്നീ രണ്ടു പേര്‍ ഉസ്‌താദുമായി കൂട്ടു കൂടി.
  • അവരുടെ അടുപ്പം മൂലം 6വര്‍ഷത്തോളം കൂടെയുള്ള എന്നെയും രാമന്തളിയെയും മാറ്റി നിർത്തി, പിന്നീടവർക്കൊപ്പമായിരുന്നു ഉസ്‌താദ്‌ സഞ്ചരിച്ചത്. 
അഹ്‌സനിയുടെ 'എന്ത്‌ കൊണ്ട്‌ സമസ്‌തയിലേക്ക്‌' എന്ന സിഡിക്കുള്ള മറുപടി വീഡിയോ ചിലർ നിര്‍ബന്ധിച്ച്‌  ഇറക്കിയതാണ്‌ News Link: http://skssfnews.blogspot.com/2013/12/blog-post_3.html