ചെമ്പരിക്ക ഖാസി കൊലപാതകം; സി.ബി.ഐ. പുനരന്വേഷണം നടത്തണം : സമസ്ത ആക്ഷന്‍ കമ്മിറ്റി

സമസ്ത ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍
മുല്ലപ്പള്ളി രാമചന്ദ്രന് നിവേദനം സമര്‍പ്പിക്കുന്നു
കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ കൊലപാതകം സംബന്ധിച്ച് സി.ബി..യുടെ പ്രത്യേക സംഘത്തെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് സമസ്ത ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സി.ബി.. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. മരണം ആത്മഹത്യയാക്കി മാറ്റാന്‍ വേണ്ടി കൊലചെയ്യപ്പെട്ട
ദിവസം മുതല്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. .വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച്. മഹ്‍മൂദ് സഅദി, മുസ്തഫ മുണ്ടുപാറ, മലയമ്മ അബൂബക്കര്‍ ഫൈസി എന്നിവരാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.
- SKSSF STATE COMMITTEE