ബാബരി: നീതി തടവിലായിട്ട് ഇരുപത്തൊന്ന് വര്‍ഷം

ഇന്ത്യയുടെ മതേതര ചരിത്രത്തിന് കളങ്കമായി എന്നും ഓര്‍മിക്കപ്പെടുന്ന ബാബരി മസ്ജിദ് ധ്വംസനത്തിന് ഇരുപത്തൊന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് നഗരത്തിനടുത്ത അയോധ്യയിലെ സരയൂ നദിക്കരയില്‍ 1992 ഡിസംബര്‍ 6ന് കര്‍സേവകര്‍തകര്‍ത്തത് മുഗിള ഭരണാധികാരി ബാബര്‍സ്ഥാപിച്ച കേവലം മുസ്ലിം ദേവാലയമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തെയും പാരമ്പര്യത്തെയുമാണ് അത് തകര്‍ത്തു കളഞ്ഞത്. വര്‍ഗീയ ഭൂതങ്ങള്‍രാജ്യത്തിന്‍റെ അഖണ്ഡതയും അസ്ഥിത്വവും നിരന്തരം അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ഒരു ബാബരി ദിനം കൂടി കടന്നു പോവുമ്പോള്‍രാജ്യത്തെ കടന്നുപിടിച്ച സവര്‍ണ്ണതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ യജ്ഞങ്ങള്‍സജീവമാക്കേണ്ടതിന്‍റെ ആലോചനകള്‍സജീവമായി നടത്തേണ്ട സമയമാണിപ്പോള്‍. ഇരുപത്തൊന്ന് വര്‍ഷം മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തേക്കാള്‍കലുഷിതമായ വര്‍ഗീയ ചേരിതിരിവിലേക്ക് രാജ്യം നടന്നു കൊണ്ടിരിക്കുന്ന
ഈ സമയത്ത് ബാബരി മസ്ജിദ് പ്രതിസന്ധി ഒരു മുസ്ലിം സാമുദായിക പ്രതിസന്ധിയായി മാത്രം കണക്കാക്കിക്കൂട. മറച്ച് ഇന്ത്യയില്‍ ജീവിക്കുന്ന വലിയൊരു ന്യൂനപക്ഷ പ്രതിസന്ധിയായി ബാബരി മസ്ജിദ് പ്രശ്നത്തെ കാണണം. തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക