തൊട്ടി മഅ്ദിനുല്‍ ഉലൂം മദ്‌റസ മുഅല്ലിം ഡേ ആചരണവും റാലിയും നടത്തി

മുഅല്ലിം ഡേ ദിനാ ചരണത്തോടനു ബന്ധമായി തൊട്ടി
 മഅ്ദിനുല്‍ ഉലൂം വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലി
 സ്വാലിഹ് ഹാജി തൊട്ടി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
പളളിക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മുഅല്ലിം ഡേ ആചരണത്തിന്റെ ഭാഗമായി പളളിക്കര തൊട്ടി മഅ്ദിനുല്‍ ഉലൂം മദ്‌റസയില്‍ മുഅല്ലിം കുരുന്നു കൂട്ടവും ബാല സംരക്ഷണ റാലിയും സംഘടിപ്പിച്ചു. തൊട്ടി മഹല്ല് ജമാഅത്ത് പ്രസിഡന്റ് സ്വാലിഹ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജമാഅത്ത് ട്രഷറര്‍ സ്വാലിഹ് ഹാജി തൊട്ടി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്.കെ.എസ്.ബി.വി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് തശ്‌രീഫ് പതാക ഏറ്റു വാങ്ങി. 
പ്രധാനാധ്യാപകന്‍ ഹംസ മുസ്‌ലിയാര്‍ കരുളായി പ്രാര്ത്ഥന നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ശറഫുദ്ദീന്‍ അസ്ഹരി ഊരകം, അബ്ദുല്ല മൗലവി ഞെക്ലി, ഇബ്‌റാഹീം മുസ്‌ലിയാര്‍ കൊളത്തൂര്‍, മുത്തലിബ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
കുരുന്നു കൂട്ടത്തില്‍ പള്ളിക്കര റൈഞ്ച് റിസോഴ്‌സ് പേഴ്‌സണ്‍ അബ്ദുല്‍ നാസര്‍ ഫൈസി പാവന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. സലീം അസ്ഹരി അധ്യക്ഷത വഹിച്ചു. 
പാരന്റ്‌സ് മീറ്റില്‍ ശിയാസ് ഹുദവി പരപ്പനങ്ങാടി ക്ലാസെടുത്തു. കെ എം അബ്ദു റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് അലവി തങ്ങള്‍ അല്‍ ബുഖാരി കാടാമ്പുഴ ഉദ്ഘാംനം നിര്‍വഹിച്ചു. ശുഐബ് അബ്ദുല്‍ ഖാദര്‍ അബ്ദുളള, ശരീഫ് ഹുദവി പങ്കെടുത്തു. 
ഇന്ന് വൈകീട്ട് നടക്കുന്ന മദ്‌റസ നവീകരണ പദ്ധതി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഉപജില്ല എ.ഇ.ഒ രവി വര്‍മ മദ്‌റസ സയന്‍സ് ലാബ് ഉല്‍ഘാടനം നിര്‍വഹിക്കും. ഹഫിദ് അന്‍സഫിനെ ആദരിക്കും. 
കെ.എം. അബ്ദുല്‍ റഹ്മാന്‍ ഹാജി, ബാങ്ക് മുഹമ്മദ് കുഞ്ഞി ഹാജി, ടി. അബ്ദുല്‍ ഖാദര്‍, എം.എ.ലത്തീഫ്, മുക്കുട് മുഹമ്മദ് കുഞ്ഞി, ബദ്‌റുദ്ദീന്‍ ഇര്‍ഷാദി ഹുദവി പങ്കെടുക്കും.